മലയാളത്തിന്റെ നിത്യഹരിതനായകന്‍
മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരേയൊരു നിത്യഹരിത നായകനെയുള്ളു. ബ്‌ളാക്ക് ആന്റ് വൈറ്റ് സിനിമകളിലൂടെ വളര്‍ന്ന് വര്‍ണ്ണ സിനിമകളുടെ അലങ്കാരമായിമാറി പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ചിറയിന്‍ കീഴ്കാരന്‍ അബ്ദുള്‍ ഖാദര്‍ എന്ന പ്രേംനസീര്‍.
മുപ്പത്തേഴുവര്‍ഷം സിനിമയില്‍ തിളങ്ങിനിന്ന പ്രേംനസീറാണ് മലയാള സിനിമയിലെ ആദ്യത്തെ താരം.ആകാശത്തിലെ നക്ഷത്രത്തെപോലെ മലയാളക്കരയിലെ ജനങ്ങള്‍ വിസ്മയത്തോടെ നോക്കിക്കണ്ട താരകം. സിനിമയില്‍ അത്യപൂര്‍വ്വമായ് കണ്ടുവരുന്ന അന്തസ്സും ആഭിജാത്യവും നിറഞ്ഞ മനുഷ്യത്വത്തിന്റെ മാതൃകയായ ആള്‍രൂപം.
മലയാളത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരുപാട് റെക്കോര്‍ഡുകളുടെ സൂക്ഷിപ്പുകാരന്‍. എഴുന്നൂറോളം സിനിമകളില്‍ 610ലും നായകവേഷം, ഷീലയുമൊത്ത് 107 ചിത്രങ്ങള്‍, 85 നായികമാര്‍ക്കൊപ്പം അഭിനയിച്ചു. 1979ല്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച 39 ചിത്രങ്ങള്‍, ആര്‍ക്കും കയ്യെത്തി പിടിക്കാനാവാത്ത ഉയരത്തില്‍ ഇന്നും ജ്വലിച്ചുനില്ക്കുന്ന ഈ താരത്തിനെ ഗൗരവമേറിയ അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെന്നത് മലയാളി മറക്കാന്‍ ശീലിച്ച സത്യമാണ്.
ഒരു നടന്‍ എന്ന നിലയില്‍ തന്നെ തേടിയെത്തിയ വേഷങ്ങളുടെ ആഴവും മിടിപ്പും നോക്കാതെ സ്‌നേഹപൂര്‍ണ്ണമായ സഹകരണത്തോടെ മൂന്നുപതിറ്റാണ്ടിലേറെ തിരക്കുകളില്‍ മുങ്ങിപോയ പ്രേംനസീറിനെ മലയാളസിനിമ കമ്പോളം ഉപയോഗപ്പെടുത്തുകയായിരുന്നു. തന്റെ സിനിമനിര്‍മ്മാതാവിനു നഷ്ടമുണ്ടായപ്പോഴെല്ലാം പ്രതിഫലേച്ചകൂടാതെ അവര്‍ക്ക് ഡേറ്റ് നല്കിയ വലിയ മനുഷ്യന്‍ സിനിമയുടെ നിലനില്പിനെ അതിന്റെ പിന്നിലുള്ള ഒരുപാട് ജീവിതങ്ങളെ,സ്വപ്നങ്ങളെ, സങ്കടങ്ങളെ അവരില്‍ ഒരാളായ് നോക്കികണ്ടാണ് താരമായത്.
ആര്‍ക്കും കയറിച്ചെന്ന് തന്റെ പ്രശ്‌നങ്ങള്‍ പറയാന്‍ പാകത്തില്‍ തന്നിലേക്കുള്ള വാതില്‍ തുറന്നിട്ട പ്രേംനസീര്‍, അവാര്‍ഡുകള്‍ക്കപ്പുറത്തേക്ക് ഒരുകാലഘട്ടത്തിന്റെ സിനിമ തന്നെയായ്
മാറുകയായിരുന്നു.1926ല്‍ ഷാഹുല്‍ഹമീദ്, അസുമബീവി ദമ്പതികളുടെ മകനായ് പിറന്ന അബ്ദുള്‍ഖാദറിന് കുഞ്ഞിലേ തന്നെ അമ്മയെ നഷ്ടമായി.
കഠിനകുളം എല്‍.പി സ്‌കൂള്‍, ശ്രീ ചിത്തിരവിലാസം സ്‌ക്കൂള്‍, ആലപ്പുഴ എസ്.ഡി കോളേജ്, സെന്റ്‌ബെര്‍ഗ്ഗ്മാന്‍സ് കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുള്‍ഖാദറിനെ ബാല്യത്തിലെ നാടകം കീഴടക്കിയിരുന്നു.
രാജാംഗുലീയം എന്ന നാടകത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രമായാണ് സ്‌ക്കൂള്‍ പഠനകാലത്ത് ആദ്യമായ് രംഗത്ത് വരുന്നത്. കോളേജില്‍ വെച്ച് മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിനെ അവതരിപ്പിച്ചു. നാടകത്തിലെ താല്പര്യമാണ് ആദ്യസിനിമയായ മരുമകളിലേക്ക് നയിച്ചത്.
1952ല്‍ പോള്‍ കല്ലുങ്ങല്‍ നിര്‍മ്മിച്ച് എസ്.കെ ചാരി സംവിധാനംചെയ്ത മരുമകളിലൂടെ അബ്ദുള്‍ ഖാദര്‍ സിനിമയില്‍ തുടക്കമിട്ടു.കെ ആന്റ് കെ കമ്പയിന്‍സ് നിര്‍മ്മിച്ച തെലുങ്ക് സംവിധായകന്‍ മോഹന്‍ റാവുവിന്റെ വിശപ്പിന്റെ വിളിയാണ് പ്രേംനസീര്‍ എന്ന നടന്റെ വരവറിയിച്ചത്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അബ്ദുള്‍ ഖാദറിനെ പ്രേംനസീറാക്കുന്നതും ഈ ചിത്രത്തിന്റെഅണിയറയിലാണ്.
അടുത്ത രണ്ടു പതിറ്റാണ്ട് അക്ഷരാര്‍ത്ഥത്തില്‍ പ്രേംനസീര്‍ പ്രേക്ഷകമനസ്സുകളില്‍ നിറഞ്ഞോടുകയായിരുന്നു. തിളക്കമാര്‍ന്ന അഭിനയതിരക്കിലും നായകത്വമില്ലാത്ത സിനിമകളിലും യാതൊരു മടിയുമില്ലാതെ പ്രേംനസീര്‍ തന്റെ കഥാപാത്രങ്ങളുടെ കൂടെ നിന്നു
സത്യനും മധുവുമൊക്കെ ഉയര്‍ന്നുവരുന്ന ഘട്ടങ്ങളില്‍ സര്‍വ്വാത്മനാപിന്തുണയുമായ് അവരുടെ സിനിമകളില്‍ ഇമേജ് നോക്കാതെ സഹകരിച്ച പ്രേംനസീര്‍ ഒരു യഥാര്‍ത്ഥ അഭിനേതാവിന്റെ കര്‍ത്തവ്യത്തോട് കൂറുപുലര്‍ത്തി.
സ്ത്രീഹൃദയങ്ങള്‍ കവര്‍ന്ന റൊമാന്റിക് നായകന്‍, അനീതിക്കെതിരെ പടപൊരുതുന്ന ചെറുപ്പക്കാരന്‍, വടക്കന്‍പാട്ടുകളിലെ വീരയോദ്ധാക്കള്‍,ഭക്ത സിനിമകളില്‍ കൃഷ്ണനായും, രാമനായും, അയ്യപ്പനായും ....ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളിലൂടെ മലയാളസിനിമയുടെ നട്ടെല്ലിന് കരുത്തുപകര്‍ന്ന പ്രേംനസീറിന്റെ എക്കാലത്തും ഓര്‍മ്മിക്കേണ്ട ചില ചിത്രങ്ങളുണ്ട്.
ഇരുട്ടിന്റെ ആത്മാവ്(വേലായുധന്‍), കള്ളിച്ചെല്ലമ്മ, മുറപ്പെണ്ണ്, അനുഭവങ്ങള്‍ പാളിച്ചകള്‍,പടയോട്ടം, വിടപറയും മുമ്പേ, ധ്വനി ഇങ്ങനെ പോകും ആ പട്ടിക. വിടപറയും മുമ്പേയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കറിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. 1985ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു.
1983ല്‍ നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിചെയര്‍മാനായ് പ്രവര്‍ത്തിക്കുകയുമുണ്ടായി.സംഗീതത്തെ ഏറെ
ഇഷ്ടപ്പെട്ടിരുന്ന പ്രേംനസീര്‍ കര്‍ണ്ണാടക സംഗീതം പഠിച്ചിരുന്നു നന്നായിപാടുകയും ചെയ്യുമായിരുന്നു. ഇന്നും നമ്മള്‍ നെഞ്ചേറ്റുന്ന നൊസ്‌റാള്‍ജിക് പാട്ടുകള്‍ വയലാര്‍, ദേവരാജന്‍, യേശുദാസ് ടീമില്‍ പിറന്നതില്‍ മുക്കാല്‍ പങ്കും നമ്മള്‍ കേട്ട് സ്‌നേഹിച്ചത് പ്രേംനസീറിന്റെ ചുണ്ടില്‍ നിന്നാണ്.
യേശുദാസിന്റെ ശബ്ദം പ്രേംനസീറിന്റെ ചുണ്ടുകളില്‍ നിന്ന് പുറപ്പെടുമ്പോള്‍ അത് നസീര്‍ പാടുക തന്നെയാണെന്ന് വിശ്വസിച്ചിരുന്നു. ഷീല-നസീര്‍ ജോടികള്‍ തന്നെയാണ് ഇനി എത്രകാലംമലയാളസിനിമ മുമ്പോട്ടുപോയാലും തകര്‍ക്കാന്‍പറ്റാത്ത താരജോഡികള്‍,
വിജയത്തിന്റെ രസതന്ത്രം പയറ്റിത്തെളിഞ്ഞവര്‍.
ഷീലക്കുപുറമേ ജയഭാരതിയും ശാരദയുമാണ് പ്രേംനസീറുമായ് കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചത്.പ്രേംനസീര്‍, ഷീല, അടൂര്‍ഭാസി, ശ്രീലത, കെ.പി.ഉമ്മര്‍ പഴയസിനിമയിലെ അവശ്യം വേണ്ട നടനവൈഭവമാണിത്. പ്രേംനസീര്‍ എന്ന നടനുകിട്ടിയ ഏറ്റവും വലിയ ബഹുമതി ക്‌ളീന്‍ ഇമേജ് തന്നെയായിരുന്നു.
മരിച്ച് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ ഓര്‍മ്മകുറിപ്പിനും ഈ മനുഷ്യസ്‌നേഹിയെകുറിച്ച് നല്ലതേ പറയാനുള്ളൂ എന്നതാണ്.അദ്ദേഹത്തിന്റെ സഹോദരന്‍ പ്രേംനവാസ്, മകന്‍ ഷാനവാസ്, എന്നിവരൊക്കെ സിനിമയില്‍ ഒരുകൈ നോക്കിയെങ്കിലും വിജയം വരിക്കാന്‍ അവര്‍ക്കായില്ല.
പ്രോക്ഷകഹൃദയങ്ങളില്‍ നസീര്‍ എന്ന താരത്തിനെ എങ്ങിനെ പ്രതിഷ്ഠിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് ആ പേരില്‍പോലും ഇറങ്ങിയ സിനിമകള്‍(സി.ഐ.ഡി നസീര്‍, പ്രേംനസീറിനെ
കാണ്‍മാനില്ല-എന്നിവ).
ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നസീറിനൊപ്പം ആദ്യമായ് അഭിനയിച്ച ചിത്രമായിരുന്നു പടയോട്ടം ഒപ്പം ജയനും, മമ്മൂട്ടിയേയും, മോഹന്‍ലാലിനേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രേംനസീറിന് ഒരാഗ്രഹമുണ്ടായിരുന്നുവത്രേ. ഇവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്.
എ.ടി.അബുവിന്റെ ധ്വനിയിലൂടെ ആ അനശ്വരനടന്റെ അവസാന നടനം പൂര്‍ത്തിയാക്കിയപ്പോള്‍ ബാക്കിവെച്ച മോഹവും കൂടെ പോയി. ഒടുവില്‍ റിലീസ് ചെയ്ത പ്രേംനസീര്‍ ചിത്രം പ്രിയദര്‍ശന്റെ കടത്തനാടന്‍ അമ്പാടിയായിരുന്നു.
എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍ എന്ന പുസ്തകം അദ്ദേഹത്തിന്റേതായി പുറത്തിറക്കിയിട്ടുണ്ട്. ആ കഥാപാത്രങ്ങളും ആ മനുഷ്യത്വവും ഇന്നും പ്രേക്ഷകമനസ്സില്‍ നിത്യഹരിതമായിനിറഞ്ഞുനില്ക്കുന്നു എന്നതുതന്നെയാണ് പ്രേംനസീറിന് മലയാളം നല്‍കിയ ഏറ്റവും വലിയ സ്മാരകം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment