Saturday 25 May 2013

[www.keralites.net] ഉപമുഖ്യമന്ത്രിപദം വാഗ്‌ദാനം ചെയ്‌ത്‌ ചതിക്കുകയായിരുന്നുവെന്ന്‌ കെ. മുരളീധരന്‍

 

ആഭ്യന്തരമില്ലെങ്കില്‍ രമേശില്ല; മുരളിയെ പറ്റിച്ചതുപോലെ നടക്കില്ല

Story Dated: Sunday, May 26, 2013 01:26

തിരുവനന്തപുരം കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ സജീവമായെങ്കിലും ആഭ്യന്തരമില്ലെങ്കില്‍ രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച്‌ ഐ ഗ്രൂപ്പ്‌. കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ മാറി മന്ത്രിസഭയിലേക്ക്‌ പോയ തന്നെ ഉപമുഖ്യമന്ത്രിപദം വാഗ്‌ദാനം ചെയ്‌ത്‌ ചതിക്കുകയായിരുന്നുവെന്ന്‌ കെ. മുരളീധരന്‍ ചെന്നിത്തലയെ അറിയിച്ചുവെന്നാണ്‌ വിവരം. മുമ്പ്‌ മുരളിക്കുണ്ടായ അവസ്‌ഥ രമേശിന്‌ വരാന്‍ പാടില്ലെന്നാണ്‌ ഐ ഗ്രൂപ്പിന്റെ നിലപാട്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുരളി രമേശിനെ പിന്തുണയ്‌ക്കുമെന്നറിയിച്ചിട്ടുണ്ട്‌. ഇതിനിടെ വിശാല ഐ എന്നതിനുപകരം ഐ എന്ന നിലയില്‍ തുടരാനും ഗ്രൂപ്പ്‌ തീരുമാനിച്ചു.

വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറാകാതെ നില്‍ക്കുകയാണ്‌ ഇരു ഗ്രൂപ്പും. ചൊവ്വാഴ്‌ചയോടെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ്‌ സൂചന. കേരളയാത്രയുടെ സമാപന ദിവസം ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി നടത്തിയ ചര്‍ച്ചയില്‍ ചെന്നിത്തല ആവശ്യപ്പെടുന്ന സ്‌ഥാനം നല്‍കണമെന്ന്‌ എ.കെ. ആന്റണി നിര്‍ദേശിച്ചിരുന്നു. അതിന്‌ കഴിയില്ലെന്ന നിലപാടായിരൃന്നു ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്‌.

പാമൊലിന്‍ കേസ്‌ നടക്കുന്ന സാഹചര്യത്തില്‍ വകുപ്പ്‌ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്‌ എ വിഭാഗം. അതിനായാണ്‌ മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുക്കാന്‍ പോകുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നാണ്‌ ഐ ഗ്രൂപ്പ്‌ പറയുന്നത്‌. തന്നെ തരംതാഴ്‌ത്താനാണ്‌ ഭാവമെങ്കില്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കുമെന്നാണ്‌ തിരുവഞ്ചുരിന്റെ ഭീഷണി. ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്കിടയിലും രമേശിന്റേതായി ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ വന്ന വാര്‍ത്തകളും ഐ ഗ്രൂപ്പ്‌ നേതാക്കള്‍ ചാനല്‍ പ്രസ്‌താവനകളും െഹെക്കമാന്‍ഡിന്‌ അയച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ്‌ എ വിഭാഗം.

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി എ.കെ. ആന്റണിയും അഹമ്മദ്‌പട്ടേലും രമേശും ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു. പ്രശ്‌നം എത്രയും പെട്ടെന്ന്‌ പരിഹരിക്കണമെന്ന്‌ അവര്‍ നിര്‍ദ്ദേശിച്ചു. ഇന്ന്‌ െവെകിട്ടോടെ രമേശ്‌ കോഴിക്കോേട്ടക്ക്‌ പോകും. അവിടെ നിന്ന്‌ കണ്ണൂരിലെത്തുന്ന അദ്ദേഹം ഡി.സി.സിയുടെ പരിപാടിക്ക്‌ ശേഷം ചൊവ്വാഴ്‌ച മാത്രമേ മടങ്ങിയെത്തുകയുള്ളു.
മുഖ്യമന്ത്രി തിങ്കളാഴ്‌ച തലസ്‌ഥാനത്ത്‌ എത്തും. ചൊവ്വാഴ്‌ച രണ്ടുപേരും ഇവിടെയുള്ള സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടക്കാനുള്ള സാദ്ധ്യതയേറെയാണ്‌. വ്യാഴാഴ്‌ചത്തെ യു.ഡി.എഫ്‌ യോഗത്തിന്‌ മുമ്പ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌. തര്‍ക്കങ്ങള്‍ തീര്‍ന്നില്ലെങ്കിലും രമേശ്‌ യു.ഡി.എഫ്‌ യോഗത്തില്‍ സംബന്ധിച്ചേക്കും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

RE: [www.keralites.net] ഇങ്ങനെ വേണോ മലയാളി ഹൗസ്‌?

 

Why waste your time watching such programmes. I  saw it for one minute and changed the channel vowing  never to come any where near the programme. In addition to the serials in all the channels, I do  not go any where near the "Kot Easwaran" a cheap imitation of Suresh Gopi's programme. If  such programmes survive I feel suspicious of the intellectual level of malayalees, about which I always felt proud of.

T. Matheew


To: Keralites@yahoogroups.com
From: jinto512170@yahoo.com
Date: Sat, 25 May 2013 20:23:11 +0800
Subject: Re: [www.keralites.net] ഇങ്ങനെ വേണോ മലയാളി ഹൗസ്‌?

ഇവിടെ രാഹുൽ ഈശ്വറിൻറെയും പ്രദീപിൻറെയും മറ്റും " അഴിഞ്ഞാട്ടം കാണുന്നത് കൊണ്ടല്ലേ എല്ലാരും ഇങ്ങനെ പറയണേ. 

ഞാൻ ഒരു കാര്യം ചോദിക്കട്ടെ...സാധാരണക്കാരായ നമ്മൾ തന്നെ ഒരു ക്യാമറ നമ്മളെ വാച്ച് ചെയുന്നു എന്ന് അറിഞ്ഞാൽ എന്ത് മാത്രം ഡീസന്റ് ആകും, അപ്പൊ ഇത്രയും അറിയപെടുന്നവർ അതും ഒരു റൂമിൽ 30 ക്യാമറ ഉണ്ടെന്നു അറിഞ്ഞുകൊണ്ട് ഇങ്ങനെ മലര്ന്നു കിടന്നു തുപ്പുമൊ?
എൻറെ അറിവിൽ ഇത് scripted പ്രോഗ്രാം ആണ്. ചാനൽകാര് പറഞ്ഞു കൊടുക്കുന്നത് അത് പോലെ ക്യാമറയുടെ താഴെ വന്നു നിന്ന് പറയുന്നു..ഒരു തരം അഭിനയം അതിനു അവർക്ക് പ്രതിഫലവും കിട്ടുന്നുണ്ടാകും. അല്ലാതെ വീട്ടുകാർ അറിയാതെ ഗോവായിൽ പോകാം എന്ന് "രഹസ്യമായി" ക്യാമറയുടെ താഴെ വന്നു നിന്ന് മൈക്രോഫോണിലൂടെ പറയുമോ? U K യിൽ പോയി പഠിച്ചവൻ അത്രക്ക് മണ്ടനോ? GS പ്രദീപും അത് പോലെ മണ്ടൻ ആണെന്ന് കരുതുന്നുണ്ടോ?

just സിനിമ കാണുന്ന പോലെ കാണുക. സിനിമയിൽ ബാലൻ കെ നായർ ബലാല്സംഗം ചെയുന്ന രംഗം, അയാൾ മനപൂർവം ചെയുന്നതല്ലോ അത്രയേ ഉള്ളു ഇവിടെയും. വെറുതെ വിമർശിച്ചു അവരുടെ രെറ്റിങ്ങ് കൂട്ടി എന്നല്ലാതെ വേറെ ഒന്നും സംഭവിക്കാൻ പോണില്ല.

ഇവർ ആ പ്രോഗ്രാമിൽ കാണിക്കുന്നത് കണ്ടു അവർ അങ്ങനെ ആണ് എന്ന് ധരിച്ചു വച്ചാൽ.. അത് നമ്മുടെ മണ്ടത്തരം മാത്രം ആണ്...

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Saturday, 25 May 2013 1:17 PM
Subject: [www.keralites.net] ഇങ്ങനെ വേണോ മലയാളി ഹൗസ്‌?

 

ഇങ്ങനെ വേണോ മലയാളി ഹൗസ്‌?

പണവും പ്രസിദ്ധിയും കിട്ടാന്‍ ഏതു വേഷവും കെട്ടിയാടാം എന്ന്‌ പുതുതലമുറയെ പഠിപ്പിക്കാനാണ്‌ നമ്മുടെ മാധ്യമങ്ങളും അറിവുരാക്ഷസന്മാരും ഇപ്പോള്‍ കേരളത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പണം നേടാന്‍ മിടുക്ക്‌ കാണിക്കുന്നവന്‌ താരപരിവേഷം പതിച്ചു നല്‍കപ്പെടുന്നു. മാധ്യമങ്ങളിലും പൊതുചര്‍ച്ചകളിലും താരപരിവേഷം നല്‍കപ്പെടുന്ന ക്രിമിനലുകളെ കണ്ടു കൊതിക്കുന്ന പുതുതലമുറ ഒരു `ബണ്ടിചോര്‍' എങ്കിലും ആയെങ്കില്‍ എന്ന്‌ കൊതിച്ചു പോകുന്നുവെങ്കില്‍ അവരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ?
മെയ്‌ ആദ്യവാരം തൊട്ടു മലയാളത്തിലെ ഒരു സ്വകാര്യചാനല്‍ ഒരു പ്രത്യേക പരിപാടി ആരംഭിച്ചിരിക്കുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തി റേറ്റിംഗ്‌ കൂട്ടി, കൂടുതല്‍ പരസ്യവരുമാനം നേടാനുള്ള ഓട്ടപ്പാച്ചിലിനിടെ കണ്ടുപിടിച്ചതാണ്‌ ഈ പരിപാടി. കണ്ണീര്‍ സീരിയലുകളും സ്‌ത്രീകള്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക പരിപാടികളും അമ്മായി നാത്തൂന്‍ റിയാലിറ്റി ഷോകളും വളിപ്പന്‍ കോമഡികളും പട്ടുറുമാല്‍ സ്റ്റാര്‍ സിംഗര്‍ മുതലായവയുമൊക്കെ നാട്ടുകാര്‍ക്ക്‌ മടുത്തു തുടങ്ങിയ ഘട്ടത്തിലാണ്‌ ഈ പുതിയ കണ്ടുപിടുത്തം. വലിയ മുതല്‍മുടക്കില്ല. മൊത്തം മലയാളികളെ വലയില്‍ പെടുത്തുകയും ചെയ്യാം.
സംഗതി സിമ്പിള്‍. പാല വീണ ചെകുത്താനെ പോലെ എവിടെയും റേഞ്ച്‌ കിട്ടാതെ തെക്ക്‌ വടക്ക്‌ നടക്കുന്ന കുറച്ചു `താരങ്ങളെ' കുറച്ചു ദിവസത്തേക്ക്‌ വാടകയ്‌ക്കെടുത്ത്‌ ഒരു വീട്ടില്‍ പാര്‍പ്പിക്കുക. പ്രത്യേകിച്ച്‌ ഒരു സ്‌ക്രിപ്‌റ്റോ സംവിധാനമോ ഇല്ലാതെ അവരെ അവരുടെ പാട്ടിനുവിട്ട്‌ അവര്‍ കാണിച്ചു കൂട്ടുന്ന കൂത്തുകള്‍ നേരെ കാഴ്‌ചക്ക്‌ വെക്കുക! യുവനടന്‍ സന്ദീപ്‌ മേനോന്‍, ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍, കോമാളി വേഷം കെട്ടി നടക്കുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ തുടങ്ങി ആണും പെണ്ണും അടങ്ങുന്ന 16 പേര്‍ ഒരു വീട്ടിനകത്ത്‌ 90 ദിനങ്ങള്‍ ചെലവിടുന്നു. അതിനിടെ നടക്കുന്ന വെപ്പും തീനും പാട്ടും കൂത്തും ശൃംഗാരവും 30 ക്യാമറകള്‍ വെച്ച്‌ ഒപ്പിയെടുത്തു തിങ്കള്‍ മുതല്‍ വെള്ളി വരെ നാട്ടുകാര്‍ക്ക്‌ മുമ്പില്‍ തുറന്നുകാട്ടുന്നു. ഇതില്‍ അമ്പരപ്പ്‌ തോന്നിയത്‌, ഈ വാടകത്താരങ്ങളുടെ കൂട്ടത്തില്‍ ജി എസ്‌ പ്രദീപ്‌, സിന്ധു ജോയ്‌ എന്നീ പേരുകള്‍ കണ്ടപ്പോഴാണ്‌. ചാനലുകള്‍ വെറും വിനോദോപാധി മാത്രമല്ല വിജ്ഞാന പരിപോഷണത്തിനും ഉപകരിക്കും എന്ന്‌ മലയാളികള്‍ക്ക്‌ കാണിച്ചു തന്ന അശ്വമേധം എന്ന ഇന്‍ഫോഷോയുടെ ശില്‌പിയായിരുന്നല്ലോ അറിവ്‌ രാക്ഷസന്‍ എന്ന്‌ വാഴ്‌ത്തപ്പെട്ട ജി എസ്‌ പ്രദീപ്‌. സിന്ധു ആകട്ടെ, ഇടതു വിപ്ലവ വിദ്യാര്‍ഥി സംഘടനയായ എസ്‌ എഫ്‌ ഐ യുടെ സംസ്ഥാന പ്രസിഡന്റും.
ബുദ്ധിരാക്ഷസന്‍ പ്രദീപും (മുന്‍) വിപ്ലവകാരി സിന്ധുവും കോമാളി സന്തോഷ്‌ പണ്ഡിറ്റും ശാന്തിക്കാരന്‍ രാഹുല്‍ ഈശ്വറും ലക്കുകെട്ട കുറച്ചു യുവതികള്‍ക്കൊപ്പം അഴിഞ്ഞാടുന്നു! അവര്‍ക്കിടയില്‍ നടക്കുന്ന സ്വകാര്യ സംഭാഷണങ്ങളും വൃത്തികെട്ട ചലനങ്ങളും മറയില്ലാതെ പുറത്തുകാട്ടുകയും അത്‌ കുടുംബസദസ്സുകളില്‍ ശ്വാസം വിടാതെ കണ്ടാസ്വദിക്കുകയും ചെയ്യുക! ഇത്‌ കേരളത്തിന്റെ പുതിയ വീട്ടുസംസ്‌കാരം ആകണമെന്ന്‌ കരുതി തന്നെ ആകണം, മലയാളി വീട്‌ എന്ന്‌ ഈ പരിപാടിക്ക്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. മലയാളി ഹൗസ്‌ പ്രേക്ഷകന്‌ നല്‍കുന്ന സന്ദേശം എന്താണ്‌? ആധുനിക മലയാളിയുടെ സംസ്‌കാരം ഈ വിധം `സ്വതന്ത്രവും ഉദാരവും' ആകണമെന്നോ? ഒരു മറയും വെളിവുമില്ലാതെ വരും തലമുറ `പുരോഗമിക്കണ'മെന്നോ?
കേരളത്തില്‍ ചാനല്‍ പരിപാടികള്‍ക്ക്‌ ശക്തമായ സെന്‍സര്‍ സംവിധാനം ഇല്ലെന്നു വേണം കരുതാന്‍. സ്വീകരണ മുറിയിലേക്ക്‌ അഴുക്കുവെള്ളം തുറന്നു വിടുന്ന ചാനലുകള്‍ക്കെതിരെ നിശ്ശബ്‌ദമായിക്കൂടാ. ഇങ്ങനെ പോയാല്‍ നാളെ, ടോയ്‌ലെറ്റുകളില്‍ ക്യാമറ സ്ഥാപിച്ച്‌ അത്‌ തല്‍സമയം സംപ്രേക്ഷണം ചെയ്യാനും ഈ പണക്കൊതിയന്മാര്‍ മടിക്കില്ല. അതിനും തയ്യാറുള്ള നാണമില്ലാത്ത നടന്മാരും നടിമാരും ബുദ്ധിരാക്ഷസന്മാരും ഈ നാട്ടില്‍ ക്യൂ നില്‌കുന്നുണ്ട്

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Shielding Yourself from Negativity

 

Shielding yourself from negativity will help you in many ways such as strengthening your thought process for better personality development, focusing on solutions instead of problems and attaining peace of mind in nearly all kind of tough circumstances.

The intention of staying away from negativity is not to ignore the tough realities, rather to change your focus on things which matter most so as to change these tough circumstances. For example, keep worrying about joblessness will not bring you a new job. Instead, Focusing on applying for jobs, developing interviewing skills, reading personality development articles, refreshing your knowledge will definitely improve your probability of getting new job.


Focus is very important tool to shield yourself from negativity. Remember the fact that what you focus on, increases. Which means if you focus on negative things, you will end up having negative personality. On the contrary, if you focus on finding solutions to the problems, you will be successful; sooner or later. Your focus decides the direction of your thoughts; your thoughts give birth to actions. These consistent actions become your habits and eventually make your overall personality.


You will focus on positive things only if you have a germs-free mind; the mind free from pessimism and free from negativity. So how to achieve this state of mind? Below are some tips:


1- On your smart phones, download wisdom quotes and other personality enhancement applications from relevant app libraries / stores and read them often. Keep trying new applications every week.

2- 'Like' Facebook pages such as Positively Positive, Wisdom quotes, Positive thoughts etc to start receiving daily dose of wisdom.

3- Stay away from negative souls. They are consistently polluting your brain. Check if you are surrounded by such people who criticize things all the times. If yes, change your company.

4- If you notice that a discussion is going negative more and more, try changing the topic towards something exciting, healthy and fruitful.

5- If your family members are negative and you do not have a choice to leave them, then you must program yourself to deal with such consistent negative situation. For example, upon a disheartening comment from your brother you can say "OK brother, you have a great point" Say it then laugh inside your heart and shun the comment immediately. This skill requires some practice but once properly implemented, will generate a powerful impact on your personality.

6- Keep telling yourself that you can make things happen. Believe in yourself and you will see that your subconscious mind will find out a way to make things happen actually.

 

Junaid Tahir

 

Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___