Tuesday, 28 February 2012

[www.keralites.net] മുഹമ്മദ് നബി(സ) യെ പറ്റി യേശു ക്രിസ്തു പ്രവചിച്ചിരുന്നു .

 

 മുഹമ്മദ് നബി(സ) യെ പറ്റി യേശു ക്രിസ്തു പ്രവചിച്ചിരുന്നു എന്നതിന് തെളിവ് ലഭിച്ചു.


 

യേശു ക്രിസ്തുവിന്റെ സുവിശേഷം



ഇസ്ലാമിക പ്രവാചകനായ  മുഹമ്മദ് നബി(സ) യെ പറ്റി യേശു ക്രിസ്തു പ്രവചിച്ചിരുന്നു എന്നതിന് തെളിവ് ലഭിച്ചു. യേശുവിന്റെ ശിഷ്യനായ ബര്‍ണബാസ് എഴുതിയ സുവിശേഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അവസാനത്തെ പ്രവാചകനായി മുഹമ്മദ് നബി(സ) വരും എന്ന് ക്രിസ്തു പറഞ്ഞതായി ഈ സുവിശേഷത്തില്‍ പരാമര്‍ശമുണ്ട്.
യേശുവിന്റെ സംസാരഭാഷയായിരുന്ന അരാമിയയില്‍ സുവിശേഷം എഴുതിയിരിക്കുന്നത്. യേശുക്രിസ്തു ആദ്യകാലങ്ങളില്‍ നടത്തിയ അനുശാസനങ്ങളും പ്രവചനങ്ങളുമാണ്‌ മൃഗത്തോലില്‍ എഴുതിയ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. കള്ളക്കടത്തുകാരെ പിടികൂടുന്നതിനു നടത്തിയ നീക്കത്തിനിടെ 12 വര്‍ഷം മുമ്പാണ് തുര്‍ക്കി പോലിസ് ഈ സുവിശേഷം കണ്ടെത്തിയത്. സര്‍ക്കാര്‍ രഹസ്യമായി ഈ സുവിശേഷം സൂക്ഷിക്കുകയായിരുന്നു.
യേശു ക്രിസ്തു (ഇസാ നബി) അന്ത്യപ്രവാചകനെക്കുറിച്ച്‌ അനുയായികള്‍ക്ക്‌ അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അന്ത്യ പ്രവാചകന്‍ വരുമ്പോള്‍ അവരില്‍ വിശ്വസിക്കണമെന്നും യേശു പറഞ്ഞതായാണ്‌ ഇസ്ലാമിക വിശ്വാസം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് തുര്‍ക്കി സര്‍ക്കാരിന്റെ കൈവശമുള്ള സുവിശേഷം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___