masvlcy
പ്രിയ സഹോദരങ്ങളെ ,എന്റെ ഈ മെയില്‍ വായിച്ചു എന്നെ നിങ്ങള്‍ എന്റെ മാനസിക സംഘര്‍ഷത്തില്‍ നിന്നും രക്ഷിക്കുവാനുള്ള വഴി നിര്‍ദേശിച്ചു തരണം എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.ഞാന്‍ 1985 ഇല്‍ ഹിന്ദു നിയമ പ്രകാരം വിവാഹിത ആയതാണ്. എന്‍റെ ഭര്‍ത്താവു ഏകദേശം 23 വര്‍ഷമായി ഗള്‍ഫില്‍ പല സ്ഥലത്തായി ജോലി ചെയ്ന്നു ഇപ്പോള്‍ 18 വര്‍ഷത്തില്‍ അധികമായി ദുബായില്‍ ജോലി ചെയ്തു വരുന്നു. എന്നാല്‍ ഇയാള്‍ ദുബായില്‍ ജോലി തുടങ്ങി 2 വര്‍ഷങ്ങള്‍ക് ശേഷം സ്വഭാവത്തില്‍ നല്ലതായ മാറ്റങ്ങള്‍ കാണുവാന്‍ തുടെങ്ങി. എപ്പോള്‍ ഫോണ്‍ ചെയ്താലും എന്നെ മലയാള ഭാഷയിലെ ഏറ്റവും മുന്തിയ തെറികള്‍ വിളിച്ചു ഞാന്‍ പറയുന്നെത് ഒന്നും കേള്‍ക്കാതെ ഫോണ്‍ കട്ട് ചെയ്ക പതിവായിരുന്നു. ചിലപ്പോള്‍ വിളിക്കുമ്പോള്‍ ആരെയോ കേള്പിക്കുവനായ് എന്നെ അസഭ്യം പറയുന്നെതായി എനിക്ക് മനസിലയിട്ടുണ്ടേ. കാരണം ഒന്നും ഇല്ലാതെ ആയിരിക്കും തെറി വിളിക്കുക. അപ്പോളൊക്കെ ഞാന്‍ ചോടിചിട്ടുണ്ടേ എന്തിനാണ് കാരണം ഇല്ലാതെ ആരെ കേള്പിക്കാനാണ് എന്നെ തെറി പരയ്ന്നെതെന്നും. എന്നാലും ഇത് ഓരോ ദുവസം കഴിയും തോറും കൂടി കൊണ്ടിരുന്നു. സാലറി കിട്ടിയാല്‍ ഞാന്‍ യാചകരെ പോലെ യാചിച്ചാല്‍ മാത്രമേ തുസ്ച്ചമായ തുക 2 - 3 മാസങ്ങള്‍ കൂടുമ്പോള്‍ അയച്ചു തരിക ഉണ്ടായിരുന്നുള്ളു. ചോദിച്ചാല്‍ പറയും എനിക്ക് ഇതേ തെരുവാന്‍ പറ്റു. ഇഷ്ടമുണ്ടെങ്കില്‍ വാങ്ങിക്കു അല്ലെങ്കില്‍ എന്നെ വിട്ടു പോടീ ( പിന്നീട് മുഴുവന്‍ അസഭ്യങ്ങള്‍ ആവും പറയുക )എന്‍റെ മകനെ പഠിപ്പിക്കുന്ന കാലങ്ങളില്‍ ഒക്കെ ഞാന്‍ വളെരെ ബുധിമുട്ടിയിട്ടുണ്ടേ സമയാസമയങ്ങളില്‍ അവന്‍റെ ഫീസ് അടക്കുവാനും മറ്റും. ഞാന്‍ പലയിടത് നിന്നും കടം വാങ്ങിയും മറ്റുമാണ് അവനെ പഠിപ്പിച്ചത്. എന്നാല്‍ മോന്‍ 12th കഴിഞ്ഞപ്പോള്‍ അവന്‍ അവിശ്യങ്ങള്‍ പറഞ്ഞപ്പോള്‍ അവനു പഠിപ്പിക്കുവാന്‍ സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ 4 മാസങ്ങളായി അയാള്‍ എനിക്ക് പണം അയച്ചു തെരികെയോ ഫോണ്‍ വിളിക്കുകെയോ ചെയ്യുന്നില്ല. അതിന്റെ കാരണം ഞാന്‍ ഇയാളോട് ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ പറഞ്ഞു ഞാന്‍ ഇനീം 1 പൈസ പോലും നിനെക്ക് തെരുമെന്നു നീ പ്രതീക്ഷിക്കേണ്ട, വേണമെങ്കില്‍ അന്വേഷിച്ചു കഴിഞ്ഞു കൊള്ളുവാന്‍. ഞാന്‍ വര്ധ്യക്യത്തിലേക്ക് എത്തിയ ആളാണ്. എത്ര നാള്‍ ഞാന്‍ ജോലി ചെയ്യും ഇനീം. ഞാന്‍ പലരോടും ഇയാളെ പെറ്റി അന്വേഷിക്കുവാന്‍ അവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരില്‍ നിന്നും എനിക്ക് ഒരു പോസിറ്റീവ് respond കിട്ടിയില്ല. ഇയാള്‍ ഇത്ര നാള്‍ ആയിട്ടും ഇയാളുടെ ഒരു കൂട്ടുകാരെ ഞങ്ങള്ക്ക് പരിചയപ്പെടുതുകെയോ സംസാരിക്കുവാന്‍ ഉള്ള അവസരം ഉണ്ടാക്കി തരികെയോ ചെയ്തിട്ടില്ല. ഇയാള്‍ ഇത്ര വര്‍ഷമായിട്ടു നാട്ടില്‍ വരുമ്പോളൊക്കെ ഇയാളുടെ കൈവശം ആവിശ്യത്തിന് പണം ഉണ്ടാവില്ല. ഒരിക്കല്‍ പോലും അയാള്‍ വരുമ്പോള്‍ എനിക്ക് ഒരു രൂപ പോലും തെരികയോ കൊണ്ട് വരുന്ന പണം എന്നെ കാണിക്കുകെയോ ചെയ്തിട്ടില്ല. പണം കൊണ്ടുവരുന്നെതു ഒളിപ്പിച്ചു വെക്കും. ഇയാള്‍ ഗള്‍ഫില്‍ നല്ല പോസ്റ്റില്‍ ആണ് ജോലി ചൈയുന്നെത്. എന്നാല്‍ ഇയാള്‍ ഇന്ന് വരെ ഒന്നും സാധിച്ചിട്ടില്ല. ചിലപ്പോളൊക്കെ റിട്ടേണ്‍ ടിക്കറ്റ് എടുക്കാന്‍ പണം ഇല്ലാതെ എന്‍റെ ഗോള്‍ഡ് ലോണ്‍ വെച്ച് പണം ഞാന്‍ കൊടുതിട്ടുണ്ടേ. ലീവിന് വരുമ്പോള്‍ എനിക്ക് ഒന്നും കൊണ്ട് തെരില്ല. ഞാന്‍ പലപ്പോഴും ആഗ്രഹമുള്ള കാര്യങ്ങള്‍ ആവിശ്യപ്പെട്ടിട്ടുണ്ടേ. ഇന്ന് വരെയും ഒന്നും കൊണ്ട് തന്നിട്ടില്ല. ഇയാള്‍ക് family visai ഉള്ള ആളാണ്. എന്നെ കൊണ്ട് പോകുവാനായി ഇത് വരെ ഇയാള്‍ ശ്രെമിക്കെയോ പരയുകെയോ ചെയ്തിട്ടില്ല. ലീവിന് വന്നാല്‍ രാവിലെ മുതല്‍ രാത്രി 3 മണി വരെ ഇരുന്നു മദ്യപിക്കും. ഞാന്‍ ഉറങ്ങുമ്പോള്‍ എന്നെ ഉപദ്രവിച്ചു, ഇക്കിളി ഇട്ടും ഉണര്‍ത്തും. ഞാന്‍ ഉണര്ന്നില്ലേല്‍ എന്നെ കാലില്‍ പിടിച്ചു വലിച്ചു താഴെ ഇടും. ഉറങ്ങാതെ ഇരുന്നാല്‍ എന്നെ വലിച്ചു എണീപ്പിച്ചു ആയത്തില്‍ ഭിത്തിയിലേക്കും തരയിലെക്കും തള്ളി ഇടും. അങ്ങെനെ എന്‍റെ തല ഇടിച്ചു ഇടിച്ചു എനിക്ക് മാറാത്ത തല വേദനയും കണ്ണ് വേദനയും ആണ് ഇപ്പോള്‍ എന്‍റെ ശരീരം മുഴുവനും നഖങ്ങള്‍ കുത്തിയിറക്കി വേദനിപ്പിക്കും. ഇയാള്‍ ലീവില്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയമാണ്.പ്രിയ സഹോദരങ്ങളെ 17 വര്‍ഷത്തിനു ശേഷം , 2 ആഴ്ചകള്‍ മുന്‍പേ എനിക്ക് അറിയുവാന്‍ സാധിച്ചു ഇയാള്‍ ജോലി ചെയ്യുന്ന കമ്പനില്‍ ഓഫിസ് സ്റ്റാഫ് ആയ ഒരു സ്ത്രീയുമായി 16 -17 വര്‍ഷമായി ഇയാള്‍ ബന്ധത്തിലാനെന്നും ഇയാളുടെ accommodationu അടുത്ത് തന്നെയാണ് ഈ ലേഡി താമസിക്കുന്നെതെന്നും ഡെയിലി ഇയാള്‍ അവിടെ ഡ്യൂട്ടി ശേഷം പോകും എന്നും, ഇയാള്‍ക് കിട്ടുന്ന സാലറി മുഴുവന്‍ ഇവള്‍ Internet Banking money transfer ചെയ്തു ഇവളുടെ accountil ട്രാന്‍സ്ഫര്‍ ആക്കുന്നു എന്നും, ഇയാള്‍ക് ആവിശ്യം വന്നാല്‍ പോലും അവളോട് ചോദിക്കേണ്ടി വരുമെന്നും അറിയുന്നു. എനിക്ക് ഇത് തെളിയിക്കുവാന്‍ ഒരു നിവൃത്തിയുമില്ലാതെ വിഷമിക്കുന്നു. ഇതിന്റെ സത്യാവസ്ഥ മനസില്ലാകുവാന്‍ എന്നെ സഹായിക്കുവാന്‍ നിങ്ങളില്‍ അര്കെക്കിലും കഴിയുമോ? അതിനുള്ള വഴി എനിക്ക് പറഞ്ഞു തരുമോ? ദൈവ മുന്പാകെയും, നിയമത്തിനു മുന്‍പിലും എനിക്കും എന്‍റെ മകനും അവകാശപ്പെട്ടതാണ് ഇവള്‍ വശീകരിക്കുന്നെത്. ഞാന്‍ ഈ കാര്യം അയാളോട് കഴിഞ്ഞ saturday (18 -08 -2012 ) ചോദിച്ചപ്പോള്‍ അയാള്‍ violent ആയി. ഫോണില്‍ കൂടി എന്നെ അസഭ്യങ്ങള്‍ കൊണ്ട് മൂടി. എന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി , നീ എന്‍റെ തലയില്‍ നിന്നും വിട്ടു പോയി ചാകേടി എന്ന് പറഞ്ഞു പലപ്രവിശ്യം. എനിക്ക് സഹിക്കാവുന്നതിലും കൂടുതല്‍ ഞാന്‍ ഇത്ര വര്‍ഷമായി സഹിച്ചു. ഇനിയും വയ്യ. പ്രായമാകുന്ന കാലത്ത് മനസിന്റെ ശക്തി നഷ്ടപെടുന്നു. ജീവിക്കുവാനുള്ള ആശ നഷ്ടപ്പെടുന്നു. പ്രിയപ്പെട്ടവേരെ നിങ്ങള്‍ എന്നെ എന്‍റെ ഈ ദുഖവസ്ഥയില്‍ നിന്നും രക്ഷിക്കുവാന്‍ സഹായിക്കുമോ? അയാള്‍ക് എന്നെ വേണ്ടെങ്കില്‍ അവളുടെ കൂടെ പൊയ്കോട്ടേ. എന്നാലും എന്‍റെ അവകാശങ്ങളെ എനിക്ക് നേടിതെരുവാന്‍ സഹായിക്കു.പ്രിയ സഹോദരങ്ങളെ എന്‍റെ അവകാശങ്ങള്‍ നേടി എടുക്കുവാന്‍ എന്നെയും എന്‍റെ മോനെയും സഹായിക്കുവാന്‍ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സാമൂഹിക സംഘടനെയോ സത്മനസുല്ല വ്യക്തികളോ ഉണ്ടെങ്കില്‍ ഇത് prove ചൈയ്യുവാന്‍ ഞങ്ങളെ സഹായിക്കുമോ? ഇപ്പോള്‍ നാട്ടില്‍ ഉള്ള ഇയാളുടെ ഷെയര്‍ വില്കുവനായി നാട്ടില്‍ വരുന്നുണ്ട് ഇയാള്‍. ഞാന്‍ അറിഞ്ഞു അതും വിറ്റു അവള്‍ക് കൊടുക്കുവാന്‍ ആണെന്ന്. ഇയാളുടെ പേരില്‍ ഉള്ള വസ്തുവാണ്. അതിനു എനിക്കും എന്‍റെ മോനും അവകാശം ഇല്ലെയോ? ഞങ്ങളുടെ സൈന്‍ ഇല്ലാതെ അത് ഇയാള്‍ക് വില്കുവാന്‍ സാധിക്കുമോ? എന്‍റെ മോന് ഇപ്പോള്‍ 24 വയസുണ്ടേ. ഇവന്റെ സൈന്‍ ആവിശ്യം ഉണ്ടോ ഈ വസ്തു വില്കുവാന്‍? ഞങ്ങള്‍ 2 പേരും കേരളത്തിന് പുറത്താണ്.എന്‍റെ മെയില്‍ വായിച്ചിട്ട് നിങ്ങളുടെ വിലയേറിയ abhiprayathinayum , sahakaranathinayum ഞാന്‍ കാത്തിരിക്കുന്നു.സ്നേഹ വിശ്വാസത്തോടെയും പ്രതിക്ഷയോടെയുംമായ
www.keralites.net ![]()
![]()
![]()
![]()
![]()
![]()
![]()
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (2) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net