Wednesday, 30 May 2012

[www.keralites.net] ഈ പേടി ആരോട് പറയും

 

ഈ പേടി ആരോട് പറയും

 
 
Fun & Info @ Keralites.netനമ്മള്‍ പേടിമാറ്റാന്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും ചില സാധനങ്ങളോടൊ വസ്തുക്കളോടൊ ശബ്ദങ്ങളോടൊ പേടിയുണ്ട്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ വിട്ടുമാറാത്ത ഭയത്തിനടിമയായിപ്പോകും ഈ അരുമകള്‍


രസകരമായ ഒരു സംഭവകഥ പറയാം. വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ വെടിക്കെട്ട് കേട്ട് പേടിച്ച് അയല്‍വീട്ടിലെ കിടക്കപ്പായയില്‍ ചെന്നുകിടന്ന അപ്പു എന്ന നായയെക്കുറിച്ചാണത്. രാത്രി അഴിച്ചുവിട്ടിരിക്കയായിരുന്നു വിദ്വാനെ. വെടിക്കെട്ട് കേട്ട് പേടിച്ച് എങ്ങോട്ടെന്നില്ലാതെ ഓടിയ അപ്പു ശരണം പ്രാപിച്ചത് അടുത്തവീട്ടില്‍. തുറന്നുകിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തുകയറിയ അപ്പു നിലത്ത് വിരിച്ച കിടക്കപ്പായയില്‍ കയറിക്കിടന്നു. വീട്ടിലെ കൊച്ചുകുട്ടിയും ഇവിടെക്കിടക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി കയറിവന്ന അതിഥിയെക്കണ്ട് കുട്ടി നിലവിളിച്ച് ഓടി. വീട്ടില്‍ ആകെ ബഹളം. പേടിച്ചരണ്ട അപ്പുവിനെ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് സംഗതി പിടികിട്ടി. ശുദ്ധപാവവും അയല്‍വീട്ടിലൊക്കെ നിത്യസന്ദര്‍ശകനുമായ അപ്പുവിനെ ആരും വഴക്ക് പറയാനൊന്നും നിന്നില്ല. വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞ് അവനെ അവരുടെ കൂടെ പറഞ്ഞയച്ചു.

ഇനി മറ്റൊരു സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നടന്ന ശ്വാനപ്രദര്‍ശനമാണ് രംഗം. 'കാരിരുമ്പിന്റെ ശക്തിയുള്ള, ആളുകളെ കടിച്ചുകീറുന്ന റോട്ട് വീലര്‍ ഇതാ നിങ്ങളുടെ മുമ്പിലേക്ക്. ആളുകള്‍ ഭയചകിതരാകരുത്' -ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് കേട്ടതോടെ മൈതാനത്ത് തടിച്ചുകൂടിയവര്‍ ഞെട്ടി. ആരാണപ്പാ വരാന്‍പോകുന്നത്? ഭീമാകാരനായ റോട്ടിനെ വലിയ ചങ്ങലയിലിട്ട് മൈതാനത്തിന്റെ നടുക്കെത്തിച്ചപ്പോഴാണ് ശരിയായ ക്ലൈമാക്‌സ്. ആളും ബഹളവും കണ്ട് പേടിച്ച നായ മൈതാനത്ത് 'ഒന്നും രണ്ടും' സാധിച്ചു. അതും വിശാലമായിത്തന്നെ. ആളുകളുടെ പേടി കൂട്ടച്ചിരിയാകാന്‍ അധികസമയം വേണ്ടിവന്നില്ല.

നമ്മുടെ പേടി മാറ്റാന്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് പേടി എന്നൊന്നില്ലേ? ഉണ്ടെന്ന് മാത്രമല്ല, എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കേണ്ട വിഷയവുമാണിത്. മനുഷ്യര്‍ക്കുള്ളപോലെ തന്നെ ഏതെങ്കിലും വസ്തുവിനോടൊ വ്യക്തിയോടൊ സാധനങ്ങളോടൊ നായ്ക്കള്‍ക്കും ഭയമുണ്ട്. നല്ല ധൈര്യശാലിയായ അച്ഛനിലും അമ്മയിലുമുണ്ടായ നായക്കുട്ടിയും ധൈര്യശാലിയായിരിക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല.

Fun & Info @ Keralites.netഒരു ചെറിയ ശബ്ദമുണ്ടാക്കിയാല്‍ വാലും ചുരുട്ടി ചെവികള്‍ പിറകിലേക്ക് മടക്കി വാണംവിട്ടപോലെ പായുന്ന നായ്ക്കളെ എല്ലാവര്‍ക്കും പരിഹാസമായിരിക്കും. നമ്മള്‍ മിനക്കെട്ട് വളര്‍ത്തുന്ന നായ്ക്കള്‍ ഇതുപോലെയായാല്‍? ഒരു ശ്വാനപ്രേമിക്ക് സങ്കല്പിക്കാന്‍കൂടി കഴിയില്ലിത്.

ചില നായ്ക്കള്‍വല്ലാതെ ഭയക്കുന്ന ചിലതുണ്ട്. ഇതിലൊന്നാണ് വാക്വം ക്ലീനര്‍. വീട്ടിനുള്ളില്‍ നിന്നുയരുന്ന ഇതിന്റെ ശബ്ദം നായ്ക്കളെ വല്ലാതെ ഭയചകിതരാക്കാറുണ്ട്. മറ്റൊന്ന് പ്രഷര്‍കുക്കറിന്റെ വിസിലാണ്. കൂട്ടിലിടുന്ന നായ്ക്കളാണെങ്കില്‍ വിസിലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍തന്നെ നാലുപാടും ഓടും.

അതുപോലെതന്നെയാണ് പൂന്തോട്ടത്തില്‍ പുല്ലുവെട്ടുന്ന യന്ത്രവും. ചില നായ്ക്കള്‍ പേടിമൂത്ത് നില്‍ക്കക്കള്ളിയില്ലാതെ യന്ത്രത്തെ ആക്രമിക്കാന്‍വരെ തുനിഞ്ഞേക്കും. പുല്ലുവെട്ട് കഴിയുംവരെ നായ്ക്കളെ ഗ്രൗണ്ടിലിറക്കാതിരിക്കാന്‍ ഉടമസ്ഥര്‍ ശ്രദ്ധിക്കണം.അതുപോലെ മൊസൈക്ക്, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയിട്ട വഴുക്കലുള്ള നിലങ്ങളില്‍കൂടി നായ്ക്കള്‍ക്ക് നടക്കാന്‍ പ്രയാസമായിരിക്കും. കയറ്റവും ഇറക്കവും കൂടിയാകുമ്പോള്‍ ഇത് ഒന്നുകൂടി വിഷമമാകും. തെന്നിവീണ് കാലൊടിയാന്‍വരെ ഇത് കാരണമാകും.

ചില ശബ്ദങ്ങളും കാഴ്ചകളും നായ്ക്കളെ വല്ലാതെ പേടിപ്പിക്കും. ഇടിമിന്നല്‍, പടക്കം, വെടിയൊച്ച, സൈറണ്‍ തുടങ്ങിയവ ഇതില്‍പ്പെടും. ഇത്തരം ശബ്ദംകേട്ട് പേടിക്കുന്ന നായ്ക്കളെ ശകാരിച്ചും അടിച്ചും ഒതുക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്.

പഗ്ഗിനെപ്പോലെയുള്ള ലോലഹൃദയരായ നായ്ക്കളെ ഇടിയും മിന്നലുമുള്ള സമയം വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് പോയാല്‍ ഹൃദയാഘാതം വന്ന് ചത്തുപോകാന്‍വരെ സാധ്യതയുണ്ട്. വലിയ, നല്ല നിറത്തിലുള്ള തൊപ്പിയൊക്കെ വച്ച് വരുന്ന സ്ത്രീകളേയും കുട്ടികളേയും ചില നായ്ക്കള്‍ പേടിച്ചേക്കാം. അതുപോലെതന്നെയാണ് 'ഇളിച്ചുകാട്ടുന്ന' വേഷം ധരിച്ചുവരുന്ന ചിലയാളുകളുടെ കാര്യത്തിലും.
നായ്ക്കള്‍ ഒരുകാരണവശാലും അടുപ്പിക്കാത്ത ചിലരുണ്ടെന്നറിയുക. ഒരുപക്ഷേ ഇതുപോലെ പേടികൊണ്ടാകുമത്.

പേടിയുടെ ലക്ഷണങ്ങള്‍

* ശരീരത്തില്‍ വിറയല്‍
* നാക്ക് പുറത്തുനീട്ടി വല്ലാതെ കിതയ്ക്കല്‍
* നിര്‍ത്താതെയുള്ള കുരയും ഓരിയിടലും
* എവിടെയെങ്കിലും ഒളിച്ചുനില്‍ക്കാനുള്ള പ്രവണത
* കെട്ടിയിട്ട സ്ഥലത്തുനിന്നും കൂട്ടിനുള്ളില്‍ നിന്നും പുറത്തുകടക്കാനുള്ള പ്രവണത
* ഭക്ഷണം കഴിക്കാതിരിക്കല്‍
* മലമൂത്രവിസര്‍ജനം നടത്തല്‍
* വല്ലാതെ നാണം കുണുങ്ങികളാകല്‍
* വീട്ടിനുള്ളിലാണെങ്കില്‍ നിങ്ങളുടെ ിറകെതന്നെ നടക്കല്‍ .

നായ്ക്കള്‍ എന്തിനെയാണ് പേടിക്കുന്നതെന്ന തിരിച്ചറിയലാണ് പ്രധാനം. അതിന് ഉടനെ ചികിത്സയും വേണം. ഇതിനായി
വെറ്ററിനറി ഡോക്ടറുടെയോ നല്ലൊരു നായപരിശീലകന്റെയോ സേവനം തേടുക
 
 
                           
   Unnikrishnan
       Kasargod
         Kodoth

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] antiques

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] IN MY FATHER'S EYES

 

 

 

Fun & Info @ Keralites.net

 

 

To Honor Our Father In Heaven`*~
~ As We Celebrate `Father's Day` Here On Earth!

`*~IN MY FATHER'S EYES`*~


Fun & Info @ Keralites.net


In My Father's Eyes I Am His Child
Protecting Me From Being Wild
By Sacrificing His Son's Life for Me
His Love Forever Sets Me Free


Fun & Info @ Keralites.net


He Came To Me In A Vision So Bold
As In Promises His Son Foretold
Search For Rainbow Hues In The Sky
Peace On Earth It Does Imply


Fun & Info @ Keralites.net


In My Father's Eyes I Cherish To Be
For His Love Promises Eternity
My Soul Created By His Divine Love
Awaits Paradise In Heaven Above


Fun & Info @ Keralites.net Fun & Info @ Keralites.net 

Fun & Info @ Keralites.net 
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___