Friday, 4 January 2013

[www.keralites.net] സുന്ദരിയാകാന്‍ ഒമ്പത്‌ വിദ്യകള്‍

സുന്ദരിയാകാന്‍ ഒമ്പത്‌ വിദ്യകള്‍

സോണ വര്‍ഗീസ്‌

സുന്ദരിയാകാന്‍ മോഹിക്കാത്ത പെണ്ണുങ്ങളില്ല. ഭംഗിയുള്ള മുഖവും മനോഹരമായ ചിരിയും ദൈവം നല്‍കിയ വരദാനങ്ങളാണ്‌.

നിഖിലയ്‌ക്ക് എപ്പോഴും പരാതിയാണ്‌. കോളജിലെ മറ്റ്‌ കുട്ടികളൊക്കെ സുന്ദരികളായി വരുമ്പോള്‍ തനിക്ക്‌ മാത്രം അതിന്‌ സാധിക്കുന്നില്ല. രാവിലെ കോളജിലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ രണ്ട്‌ മണിക്കൂറെങ്കിലും കണ്ണാടിക്ക്‌ മുമ്പില്‍ ചെലവഴിക്കാറുണ്ട്‌. മുഖത്ത്‌ നോക്കുമ്പോള്‍ ഒരുങ്ങിയത്‌ ശരിയായിട്ടില്ല. വീണ്ടും ആദ്യം മുതല്‍ മേയ്‌ക്കപ്പിട്ട്‌ തുടങ്ങും.
നഖങ്ങള്‍ക്ക്‌ ഭംഗിയില്ല
, മുടി എത്ര ഭംഗിയായി കെട്ടിയാലും ശരിയാകുന്നില്ല ഇങ്ങനെ നൂറുകൂട്ടം പരാതികള്‍ അവസാനം ഇത്തരത്തിലുള്ള അപകര്‍ഷതാബോധം അവളെ മാനസികമായി തളര്‍ത്തി. ഇത്‌ നിഖിലയെപ്പോലെയുള്ള വിദ്യാര്‍ത്ഥിനികളുടെ മാത്രം പരാതിയല്ല, നമ്മുടെ യുവതിമാരുടെ മുഴുവന്‍ പരാതിയാണ്‌. സൗന്ദര്യസംരക്ഷണത്തിന്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒന്ന്‌

രാവിലെ ജോലിക്കോ കോളജിലേക്കോ പോകുന്നതിന്‌ മുമ്പായി മണിക്കൂറോളം കണ്ണാടിക്ക്‌ മുമ്പില്‍ നാലും അഞ്ചും തവണ മേയ്‌ക്കപ്പ്‌ ചെയ്‌ത് പുറത്തേക്ക്‌ പോകുന്നവര്‍ യാത്രയ്‌ക്ക് ശേഷം മുഖത്തെ മേയ്‌ക്കപ്പ്‌ മുഴുവനും പോയി വീട്ടിലെത്തുന്നു. ഇങ്ങനെ എത്തുന്ന സന്ദര്‍ഭത്തില്‍ ആദ്യമായി ചെയ്യേണ്ടത്‌ തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകുക. അതിനുശേഷം ഉണങ്ങിയ ടൗവ്വല്‍ ഉപയോഗിച്ച്‌ മുഖം തുടയ്‌ക്കുക.

രണ്ട്‌

സൗന്ദര്യത്തിന്റെ ഏറ്റവും നല്ല ലക്ഷണം മുടിയാണ്‌. അതുകൊണ്ട്‌ മുടിയുടെ സംരക്ഷണം പ്രധാനമാണ്‌. പലരും കുളികഴിഞ്ഞ്‌ ഉടനെ മുടി കെട്ടിവയ്‌ക്കാറുണ്ട്‌. ഇങ്ങനെ ചെയ്യുന്നത്‌ മുടി മുരടിച്ചുപോകുന്നതിന്‌ കാരണമാകും. മുടി നല്ലതുപോലെ ഉണങ്ങിയതിനുശേഷം കെട്ടിവയ്‌ക്കുക. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ കഴിവതും 1800 വാട്ടിന്റെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കാരണം വാട്ട്‌ കൂടിയത്‌ ഉപയോഗിക്കുന്നതിലൂടെ മുടി എളുപ്പത്തില്‍ ഉണങ്ങും. മുടിയുടെ മുകളറ്റംതൊട്ട്‌ വേണം ഉണക്കാന്‍ തുടങ്ങാന്‍.

മൂന്ന്‌

അകാലനാര ബാധിക്കുന്നവരാണ്‌ നമ്മുടെ മക്കളില്‍ പലരും. ഇത്‌ ഡൈ ഉപയോഗിച്ച്‌ കറുപ്പിക്കാം.

നാല്‌

സുന്ദരികളാകാന്‍ കൊതിക്കുന്നവര്‍ നഖം വൃത്തിയായി സൂക്ഷിക്കണം. നഖത്തിന്റെ ഇടയിലുള്ള ചെളിയും മറ്റും കളയണം. ഇതിനുശേഷം നഖം ആകൃതിയില്‍ വെട്ടണം. നിങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള കളര്‍ നെയില്‍പോളീഷ്‌ ഉപയോഗിച്ച്‌ നഖത്തിന്റെ ഭംഗി കൂട്ടാം.

അഞ്ച്‌

നെയില്‍പോളീഷ്‌ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ കൈവിരലുകള്‍ ഐസ്‌ വെള്ളത്തില്‍ മുക്കിവച്ചശേഷം നെയില്‍പോളീഷ്‌ ഇടുകയാണെങ്കില്‍ നന്നായി നെയില്‍പോളിഷ്‌ ഉണങ്ങാന്‍ സഹായിക്കും.

ആറ്‌

മുടി എത്ര ഭംഗിയുള്ളതാണെങ്കിലും ചിലര്‍ക്ക്‌ മുടിയെങ്ങനെ കെട്ടണമെന്ന്‌ അറിയില്ല. മുഖത്തിന്റെ ആകൃതിക്കനുസരിച്ച്‌ മുടി ചീകുക അതിനുശേഷം ഹെയര്‍പിന്നുകള്‍ ഉപയോഗിച്ച്‌ വ്യത്യസ്‌ത രൂപങ്ങളില്‍ മുടി കെട്ടിവയ്‌ക്കുക. ഹെയര്‍പിന്നുകള്‍ക്ക്‌ കളറുകള്‍ കൊടുക്കാന്‍ നെയില്‍പോളിഷ്‌ ഉപയോഗിക്കാവുന്നതാണ്‌.

ഏഴ്‌

മുഖത്തെ പാടുകള്‍ ഒരു സൗന്ദര്യപ്രശ്‌നമായി പലരും കാണാറുണ്ട്‌. രക്‌തചന്ദനം പാലില്‍ ചാലിച്ച്‌ മുഖത്ത്‌ പുരട്ടുക.

എട്ട്‌

സൗന്ദര്യത്തിന്‌ ഉറക്കമൊരു ഘടകമാണ്‌. ഉറക്കവും ഉറക്കക്കൂടുതലും ഒരേപോലെ സൗന്ദര്യത്തിന്റെ മാറ്റു കുറയ്‌ക്കുന്നു. എട്ടുമണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. ഇല്ലായെങ്കില്‍ കണ്ണിന്‌ താഴെ കറുത്തപാടുകള്‍ ഉണ്ടാകും.

ഒമ്പത്‌

വശ്യതയാര്‍ന്ന ചിരി ആരുടെയും മനംകവരും. ഇതിന്‌ ദന്തസംരക്ഷണം കൂടിയേതീരൂ. ദിവസത്തില്‍ രണ്ടുനേരം പല്ല്‌ ബ്രഷ്‌ ചെയ്യാന്‍ സാധിച്ചാല്‍ നിങ്ങളുടെ ചിരി മനോഹരമാക്കാം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Recruitment Circular

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം

പുരോഹിതന്‍ തന്നെ ആവാം.  എന്നാല്‍ ഒരു ഉറച്ച വിശ്വാസി ഒരിക്കലും ചെയ്യില്ല.  കപട വിശ്വാസികളും ചതിയന്മാരും മതത്തെ പ്രതിനിതാനം ചെയ്യുന്നില്ല.  എല്ലാ വിദ്യാഭ്യാസവും ഒരു നല്ല പരിതി വരെ കുറ്റ കൃത്യങ്ങള്‍ തടയും.
 
Best Regards
PS. Koya
From: John Thomas <joal0791@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, January 3, 2013 12:39 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
ഡല്‍ഹി പീഡനത്തില്‍ ഒരുപ്രതി ഒരു പുരോഹിത പുത്രനാണ്. അതുകൊണ്ട് ഇനിയും മതം വളര്‍ത്തി പെണ്‍കുട്ടികളെ രക്ഷിച്ചുകളയാം  എന്ന് മാത്രം പറയരുത്.
John
From: ps koya <pskoya2004@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, January 2, 2013 9:02 AM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
സുഹൃത്തേ, ഇതിനാണ് കല്യാണം കഴിക്കാന്‍ പറയുന്നത്.  അല്ലാതെ അഴിഞ്ഞാട്ടത്തിന് കൂട്ട് നില്‍ക്കരുത്‌.  മനുഷ്യന്റെ ആര്‍ത്തി ഒരു നേരം കൊണ്ട് തീരുന്നതല്ല.  പിന്നെ പലരോടും ഉള്ള താല്പര്യം.  കാമ ക്രൂരത. തുടങ്ങി പലതും കാരണമാണ്.  കല്യാണം കഴിക്കുക.  മതപരമായ വിദ്യാഭ്യാസം നിര്‍ബന്ധമായും നടപ്പിലാക്കുക തുടങ്ങിയ നല്ല വഴിക്കുള്ള ചിന്തകള്‍ തുറന്നു വിടുക. 
 
Best RegardsPS. Koya
From: masvlcy <mas.vlcy@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, January 1, 2013 9:30 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
 
കൂടെ ഒന്ന് കൂടി തിരുത്തണം. ഇന്ത്യയില്‍ പരസ്പര സമ്മത പ്രകാരം വ്യഭിചാരത്തില്‍ എര്പെടുന്നതിനെതിരെ പോലീസെ കേസ് എടുക്കരുത്. ഇരു കൂടര്‍ക്കും സമ്മതവും പ്രായപൂര്‍ത്തി ആയവരുമാനെങ്കില്‍ അവര്‍ക്ക് വല്ല ഹോട്ടല്‍ മുറിയിലോ വീടിലോ പോയി വ്യഭിചരിക്കാം, അങ്ങിനെ ആണെങ്കില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള കയ്യേറ്റം ഉണ്ടാവില്ല. കേരളത്തിലേതിനേക്കാള്‍ സുരക്ഷിതമാണ് പെണ്‍കുട്ടികള്‍ക്ക് മുംബൈ എന്ന് പറയാതിരിക്കാന്‍ കഴിയില്ല, വേറെ എന്ത് തന്നെ ആയാലും പെണ്‍കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഹാഫ് റ്റ്രൗസരൊ ശട്ടിയോ മാത്രം ധരിച്ചു രാത്രി പത്തു മണിക്ക് റോഡിലൂടെ പോവാം ആരും കയറി പിടിക്കില്ല. അങ്ങിനെ വേണമെന്ന് തോന്നുന്നവര്‍ക് പോവാന്‍ അപ്പുറത്ത് വേറെ സ്ഥലമുണ്ട്. മുംബൈയില്‍ പെണ്‍കുട്ടികള്‍ ഇട്ടു നടക്കുന്ന ഡ്രസ്സ്‌ ഇട്ടു കൊണ്ട് കേരളത്തില്‍ രൊഐലൂദെ ഒരു പെന്കുട്ടു നടക്കട്ടെ അപ്പോള്‍ കാണാം കമന്റ്‌ കളുടെ പൂരം, ഇനി പര്‍ദ്ദ ഇട്ടിട്ടാണ്‌ പോവുന്നതെങ്കില്‍ പോലും അതിനു കുറവില്ല. ഡല്‍ഹിയെ പ്പറ്റി എനിക്കറിയില്ല. അറിവുള്ളവര്‍ പറയും. ഞാന്‍ വേശ്യലങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല, നമ്മുടെ കുട്ടികള്‍ക്ക് പേടി കൂടാതെ നടക്കാന്‍ കഴിയണമെങ്കില്‍ കാമവെരിയന്മാര്‍ക്ക് അവരുടെ കടി തീര്‍ക്കാന്‍ പോവാന്‍ സ്ഥലം വേണം എന്നെ ഉദ്ദേശിച്ച്ചുള്ളൂ. ഒക്കെ കഴിഞ്ഞിട്ട് അവരെ ശങ്ടന്മാരക്കിയിട്ടു പോയ മനം നമ്മുടെ കുട്ടികള്ക് തിരിച്ചു കിട്ടുമോ. ഇല്ലല്ലോ.

Rgds masvlcy
2013/1/1 ps koya <pskoya2004@yahoo.com>
വളരെ നല്ല നിയമമാണ് ലൈംഗികശേഷി മരവിപ്പിക്കല്‍.  ഇത് തീര്‍ച്ചയായും നടപ്പാക്കിയാല്‍ തന്നെ മതി സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം നില്‍കാന്‍.  പക്ഷെ നടപ്പാക്കണം.
 
Best Regards PS. Koya
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites@yahoogroups.com
Sent: Sunday, December 30, 2012 11:25 AM
Subject: [http://www.keralites.net/] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
 
ന്യൂഡല്‍ഹി: ഒടുവില്‍ ജനബാഹുല്യത്തിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ മനസ്സാക്ഷിയേയും ഉണര്‍ത്തി. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്‌ചാത്തലത്തില്‍ ബലാല്‍സംഗകുറ്റത്തിന്‌ കടുത്ത ശിക്ഷ നടപ്പാക്കുന്നതിനുള്ള കരട്‌ ബില്ലിന്‌ കോണ്‍ഗ്രസ്‌ കോര്‍ കമ്മറ്റിയുടെ അംഗീകാരം. ലൈംഗികശേഷി മരവിപ്പിക്കല്‍ , പരോള്‍ ഇല്ലാതെ 30 വര്‍ഷം തടവ്‌ , 90 ദിവസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്‌ഥാപിക്കല്‍ എന്നിവയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ .
കോണ്‍ഗ്രസിലെ കേന്ദ്രമന്ത്രിമാരും നിയമവിദഗ്‌ദരും ഉള്‍പ്പെട്ട സമിതിയാണ്‌ തയ്യാറാക്കിയ നിര്‍ദ്ദേശം ജസ്‌റ്റീസ്‌ ജെഎസ്‌ വര്‍മ്മ കമ്മറ്റിക്ക്‌ മുമ്പാകെ അഭിപ്രായമായി സമര്‍പ്പിക്കും. ബലാല്‍സംഗ കുറ്റത്തിന്‌ വധശിക്ഷ പോലെയുള്ള ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ്‌ ജസ്‌റ്റീസ്‌ ജെഎസ്‌ വര്‍മ്മ. ഡിസംബര്‍ 24 ന്‌ നിയോഗിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട്‌ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.
പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ മുമ്പായി പ്രത്യേക ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്‌. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി മരണമടഞ്ഞ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ ബലാല്‍സംഗത്തിന്‌ കടുത്ത ശിക്ഷയെന്ന ആലോചനയിലേക്ക്‌ പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്‌.
www.keralites.net

Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം

ഒരു സംശയം പ്രായ പൂര്‍ത്തി ആയ രണ്ടു പേരുടെയും സമ്മതം  ഉണ്ടെഗില്‍ തന്നെ
അത് പിന്നീട് പീഡനം ആയി വരില്ലേ ? കൂടാതെ പിന്നെ വേറെ ഒരു സംശയം ഒരു വിഭാഗം പറയുന്നു ജനിക്കുമ്പോള്‍ നാം വസ്ത്രങ്ങള്‍ ധരിച്ചല്ല പിറക്കുന്നത് അത് കൊണ്ട് എന്തിനാ വസ്ത്രം ധരിക്കേണ്ട ആവശ്യത്തെ കുറിച്ച ചോദിച്ചാല്‍ നമ്മുടെ ഉത്തരം എന്തായിരിക്കാം ഒറ്റ വാചകത്തില്‍ ഉത്തരം പറയാമോ ?
ഏതയാലും സമൂഹത്തില്‍ നല്ലതിന്നായി പ്രവര്‍ത്തിക്കാന്‍ നാം നോക്കുക

From: John Thomas <joal0791@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, January 3, 2013 1:39 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
ഡല്‍ഹി പീഡനത്തില്‍ ഒരുപ്രതി ഒരു പുരോഹിത പുത്രനാണ്. അതുകൊണ്ട് ഇനിയും മതം വളര്‍ത്തി പെണ്‍കുട്ടികളെ രക്ഷിച്ചുകളയാം  എന്ന് മാത്രം പറയരുത്.
John
From: ps koya <pskoya2004@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, January 2, 2013 9:02 AM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
സുഹൃത്തേ, ഇതിനാണ് കല്യാണം കഴിക്കാന്‍ പറയുന്നത്.  അല്ലാതെ അഴിഞ്ഞാട്ടത്തിന് കൂട്ട് നില്‍ക്കരുത്‌.  മനുഷ്യന്റെ ആര്‍ത്തി ഒരു നേരം കൊണ്ട് തീരുന്നതല്ല.  പിന്നെ പലരോടും ഉള്ള താല്പര്യം.  കാമ ക്രൂരത. തുടങ്ങി പലതും കാരണമാണ്.  കല്യാണം കഴിക്കുക.  മതപരമായ വിദ്യാഭ്യാസം നിര്‍ബന്ധമായും നടപ്പിലാക്കുക തുടങ്ങിയ നല്ല വഴിക്കുള്ള ചിന്തകള്‍ തുറന്നു വിടുക. 
 
Best RegardsPS. Koya
From: masvlcy <mas.vlcy@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, January 1, 2013 9:30 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
 
കൂടെ ഒന്ന് കൂടി തിരുത്തണം. ഇന്ത്യയില്‍ പരസ്പര സമ്മത പ്രകാരം വ്യഭിചാരത്തില്‍ എര്പെടുന്നതിനെതിരെ പോലീസെ കേസ് എടുക്കരുത്. ഇരു കൂടര്‍ക്കും സമ്മതവും പ്രായപൂര്‍ത്തി ആയവരുമാനെങ്കില്‍ അവര്‍ക്ക് വല്ല ഹോട്ടല്‍ മുറിയിലോ വീടിലോ പോയി വ്യഭിചരിക്കാം, അങ്ങിനെ ആണെങ്കില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള കയ്യേറ്റം ഉണ്ടാവില്ല. കേരളത്തിലേതിനേക്കാള്‍ സുരക്ഷിതമാണ് പെണ്‍കുട്ടികള്‍ക്ക് മുംബൈ എന്ന് പറയാതിരിക്കാന്‍ കഴിയില്ല, വേറെ എന്ത് തന്നെ ആയാലും പെണ്‍കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഹാഫ് റ്റ്രൗസരൊ ശട്ടിയോ മാത്രം ധരിച്ചു രാത്രി പത്തു മണിക്ക് റോഡിലൂടെ പോവാം ആരും കയറി പിടിക്കില്ല. അങ്ങിനെ വേണമെന്ന് തോന്നുന്നവര്‍ക് പോവാന്‍ അപ്പുറത്ത് വേറെ സ്ഥലമുണ്ട്. മുംബൈയില്‍ പെണ്‍കുട്ടികള്‍ ഇട്ടു നടക്കുന്ന ഡ്രസ്സ്‌ ഇട്ടു കൊണ്ട് കേരളത്തില്‍ രൊഐലൂദെ ഒരു പെന്കുട്ടു നടക്കട്ടെ അപ്പോള്‍ കാണാം കമന്റ്‌ കളുടെ പൂരം, ഇനി പര്‍ദ്ദ ഇട്ടിട്ടാണ്‌ പോവുന്നതെങ്കില്‍ പോലും അതിനു കുറവില്ല. ഡല്‍ഹിയെ പ്പറ്റി എനിക്കറിയില്ല. അറിവുള്ളവര്‍ പറയും. ഞാന്‍ വേശ്യലങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല, നമ്മുടെ കുട്ടികള്‍ക്ക് പേടി കൂടാതെ നടക്കാന്‍ കഴിയണമെങ്കില്‍ കാമവെരിയന്മാര്‍ക്ക് അവരുടെ കടി തീര്‍ക്കാന്‍ പോവാന്‍ സ്ഥലം വേണം എന്നെ ഉദ്ദേശിച്ച്ചുള്ളൂ. ഒക്കെ കഴിഞ്ഞിട്ട് അവരെ ശങ്ടന്മാരക്കിയിട്ടു പോയ മനം നമ്മുടെ കുട്ടികള്ക് തിരിച്ചു കിട്ടുമോ. ഇല്ലല്ലോ.

Rgds masvlcy
2013/1/1 ps koya <pskoya2004@yahoo.com>
വളരെ നല്ല നിയമമാണ് ലൈംഗികശേഷി മരവിപ്പിക്കല്‍.  ഇത് തീര്‍ച്ചയായും നടപ്പാക്കിയാല്‍ തന്നെ മതി സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം നില്‍കാന്‍.  പക്ഷെ നടപ്പാക്കണം.
 
Best Regards PS. Koya
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites@yahoogroups.com
Sent: Sunday, December 30, 2012 11:25 AM
Subject: [http://www.keralites.net/] ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
 
ന്യൂഡല്‍ഹി: ഒടുവില്‍ ജനബാഹുല്യത്തിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ മനസ്സാക്ഷിയേയും ഉണര്‍ത്തി. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്‌ചാത്തലത്തില്‍ ബലാല്‍സംഗകുറ്റത്തിന്‌ കടുത്ത ശിക്ഷ നടപ്പാക്കുന്നതിനുള്ള കരട്‌ ബില്ലിന്‌ കോണ്‍ഗ്രസ്‌ കോര്‍ കമ്മറ്റിയുടെ അംഗീകാരം. ലൈംഗികശേഷി മരവിപ്പിക്കല്‍ , പരോള്‍ ഇല്ലാതെ 30 വര്‍ഷം തടവ്‌ , 90 ദിവസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്‌ഥാപിക്കല്‍ എന്നിവയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ .
കോണ്‍ഗ്രസിലെ കേന്ദ്രമന്ത്രിമാരും നിയമവിദഗ്‌ദരും ഉള്‍പ്പെട്ട സമിതിയാണ്‌ തയ്യാറാക്കിയ നിര്‍ദ്ദേശം ജസ്‌റ്റീസ്‌ ജെഎസ്‌ വര്‍മ്മ കമ്മറ്റിക്ക്‌ മുമ്പാകെ അഭിപ്രായമായി സമര്‍പ്പിക്കും. ബലാല്‍സംഗ കുറ്റത്തിന്‌ വധശിക്ഷ പോലെയുള്ള ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ്‌ ജസ്‌റ്റീസ്‌ ജെഎസ്‌ വര്‍മ്മ. ഡിസംബര്‍ 24 ന്‌ നിയോഗിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട്‌ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.
പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ മുമ്പായി പ്രത്യേക ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്‌. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി മരണമടഞ്ഞ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ ബലാല്‍സംഗത്തിന്‌ കടുത്ത ശിക്ഷയെന്ന ആലോചനയിലേക്ക്‌ പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്‌.
www.keralites.net

[www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

ഡല്‍ഹി കൂട്ടമാനഭംഗം: 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല'

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും മര്‍ദനത്തിനും ഇരയാക്കിയ ശേഷം അക്രമികള്‍ വിവസ്‌ത്രരാക്കി റോഡരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയോടും ആണ്‍സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയതു ക്രൂരമായ അവഗണന. ബസിനുള്ളില്‍ രണ്ടര മണിക്കൂര്‍ നരാധമന്‍മാരുടെ അതിക്രമത്തിനു വിധേയരായ പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അവീന്ദ്ര പാണ്ഡേ ടിവി ചാനലുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയുടേയും തന്റെയും വസ്‌ത്രമുരിഞ്ഞു വഴിയില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ കയറ്റി കൊല്ലാനും അക്രമികള്‍ ശ്രമിച്ചു. ആക്രമണത്തിനു വിധേയയായി ചോരവാര്‍ന്നു കിടന്ന കുട്ടിയെ രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തിയെങ്കിലും സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ലെന്ന്‌ അവീന്ദ്ര പറഞ്ഞു. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും തന്നില്ല. ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.
കഴിഞ്ഞ ഡിസംബര്‍ പതിനാറിലെ ആ കാളരാത്രിയെക്കറിച്ച്‌ ഭീതിയോടെ വിവരിക്കുമ്പോഴും തന്റെ സുഹൃത്തിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തേയും സോഫ്‌റ്റ്വേര്‍ എന്‍ജീനിയറായ അവീന്ദ്ര മറക്കുന്നില്ല. പോലീസിന്റെ അലംഭാവം പുറത്തുകൊണ്ടുവരുന്നതാണ്‌ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയാണ്‌ അവീന്ദ്രയുടെ വാക്കുകള്‍.
അവീന്ദ്ര പറയുന്നു:
''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.
മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു.
പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു.
ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല.
ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌.
വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല
, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു.
മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ
, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല
, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം.
ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ
, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു... അവീന്ദ്ര പറഞ്ഞു.