Monday, 23 January 2012

[www.keralites.net] ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു

 

മരണത്തിനു മുമ്പായി താനുമായി ബന്ധപ്പെട്ട   എല്ലാവരെയും (വിമര്ഷിച്ചവരെയും/അനുകൂലിച്ചവരെയും)  നേരില്‍ കാണുവാനും പരസ്പരം മറക്കുവാനും/പൊറുക്കുവാനും സാധിച്ച ഒരു നല്ല മരണം. 

 

ആദരാഞ്ഞലികള്‍ നേരുന്നു.

ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു

 

തൃശൂര്‍: അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ വേറിട്ട വ്യക്തിത്വമായ ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പൊതുപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അതിന് ശേഷം രാവിലെ 10മണിയോടെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ബുധനാഴ്ച നടക്കും.

മരണസമയത്ത് അനന്തരവന്‍മാരായ മനോജ്, രാജേഷ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.പി,ൌ അക്ബര്‍ കക്കട്ടില്‍, സി.രാവുണ്ണി, പി.എ രാധാകൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍, കെ.എം രാഘവന്‍ നമ്പ്യാര്‍ എന്നിവരടക്കം പ്രമുഖര്‍ സ്ഥലത്തെത്തി.


വായില്‍(മോണ) അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടതിനെ കുറച്ച് നാളായി തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കുളിമുറിയില്‍ വീണ് ഡിസംബര്‍ എട്ടിനാണ് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍('സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍') പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ നട്ടെല്ലിലേക്ക് അര്‍ബുദം വ്യാപിച്ചതായി കണ്ടെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അഴീക്കോടിനെ ഡിസംബര്‍ 10ന് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ ദിവസങ്ങളില്‍ നടന്ന റേഡിയേഷന്‍ തുടങ്ങിയെങ്കിലും, രോഗം വ്യാപിച്ച അവസ്ഥയില്‍ കീമോ തെറാപ്പിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അഴീക്കോടിന്റെ നില ഗുരുതരമായി. ഇന്ന് കാലത്ത് 6.40ഓടെ അന്ത്യം സംഭവിക്കുകയും ചെയ്തു.

1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായി ജനിച്ച സുകുമാരനാണ്, പില്‍കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ആക്റ്റിങ്ങ് വൈസ് ചാന്‍സലറും നാഷണല്‍ ബുക്ക് ട്രസ്റ് ചെയര്‍മാനും ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ച ഡോ. സുകുമാര്‍ അഴീക്കോടായി മാറിയത്. തിരക്കേറിയ പൊതു ജീവിതത്തില്‍ വ്യാപൃതനായിരുന്ന അദ്ദേഹം വിവാഹിതനായിരുന്നില്ല.
ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തിയിരുന്നു. പ്രശസ്തമായ സെന്റ് ആഗ്നസ് കോളജിലെ മലയാളം പ്രഫസറായിരുന്നു പിതാവ് ദാമോദരന്‍. മദിരാശി സര്‍വകലാശാലയില്‍ നിന്നും 1946ല്‍ കോമേഴ്സില്‍ ബിരുദം നേടിയ അഴീക്കോടിന് ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്കില്‍ ഉദ്യോഗം കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗം സ്വീകരിക്കാതെ അധ്യാപകനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബി.ടി ബിരുദം നേടി പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് 'മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു.

താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്.എന്‍.എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായത്. പിന്നീട് ആക്ടിങ്ങ് വൈസ് ചാന്‍സലറായും സേവനം അനുഷ്ടിച്ചു.

1986 ല്‍ കോഴിക്കോട് നിന്ന് തൃശൂരിലെ വിയ്യരിലേക്ക് താമസം മാറി. പിന്നീട് തൃശൂരിലെ തന്നെ ഇരവിമംഗലത്ത് പുതിയ വീട് നിര്‍മിച്ച് അങ്ങോട്ട് മാറി. 1985 ല്‍ പുറത്ത് വന്ന തത്വമസിയാണ് അഴീക്കോടിന്റെ മാസ്റര്‍ പീസ് രചനയായി കണക്കാക്കുന്നത്. കേന്ദ്ര കേരള സാഹിത്യ അക്കാദമി, വയലാര്‍, രാജാജി അവര്‍ഡുകള്‍, ഉള്‍പ്പെടെ 12 പുരസ്കാരങ്ങള്‍ ലഭിച്ച ഈ കൃതി വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്തിട്ടുണ്ട്.

വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

മലബാറിലെ ആത്മീയ ഗുരുവായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളായിരുന്നു ജീവിതത്തില്‍ പകര്‍ത്തിയത്. ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മദ്യ വിരുദ്ധ മതേതര നിലപാടുകളില്‍ ഉറച്ച് വിശ്വസിച്ചു.

1962 ല്‍ കോഴിക്കോട് ദേവഗിരി കോളജ് അധ്യാപകനായിരിക്കെ അദ്ദഹേം കെ.പി.സി.സി പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍ നായരുടെ നിര്‍ദേശപ്രകാരം തലശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. പിന്നീട് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ സഹയാത്രികനുമായി മാറിയെങ്കിലും കോണ്‍ഗ്രസിലെ നേതാക്കളോടുള്ള സൌഹൃദം മുറിക്കാന്‍ തയാറായിരുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി ശാരീരികമായ അവശതയിലായിരുന്നു അഴീക്കോട്. എന്നിരുന്നാലും ചര്യകളില്‍ മുടക്കം വരുത്തിയിരുന്നില്ല. പൊതുപരിപാടികളിലും എഴുത്തിലും അദ്ദഹേം സജീവമായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സാഹിത്യ അക്കാദമിയില്‍ നടന്ന പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കന്‍ചേരിയുടെ ഗ്രന്ഥം പ്രകാശനം ചെയ്തത് അദ്ദേഹമായിരുന്നു.

തിന്‍മകള്‍ക്ക് എതിരെ പ്രതികരിക്കുന്ന നവഭാരത വേദി എന്ന സാമൂഹിക സാംസ്കാരിക പ്രസ്ഥാനം അഴീക്കോടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടിരുന്നു. 2007 ജനുവരിയില്‍ അദ്ദഹേത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദഹേം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നല്‍കിയ പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നല്‍കി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു. 2002 ല്‍ സി.എന്‍. അഹമ്മദ് മൌലവി എം.എസ്.എസ് അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും അഴീക്കോടിനെ തേടിയെത്തി. നവയുഗം, ദിനപ്രഭ, ദേശമിത്രം, ദീനബന്ധു, മലയാള ഹരിജന്‍, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളിലും അഴീക്കോട് പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

R. Muraleedharan

Mob: 0506066493

Email ID: murali2925@gmail.com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Golden Words of Hitler

Golden Words of Hitler.. 

 
God made relatives. Thank God I can choose my friends
 
When you are in light, everything will follow you. But when you enter dark, even your own shadow will not follow you......... That is life.
 
Money glitters, beauty sparkles, and intelligence shines
 
Keep a very firm grasp on reality, so you can strangle it at any time.
 
Life is like a box of chocolates, you never know what you're getting.
 
People may not always believe what you say, but they will believe what you do.
 
I've always wanted to be somebody, but I should have been more specific.
 
You can't have everything - where would you put it?
 
Life is like a mirror, if you frown at it, it frowns back; if you smile, it returns the greeting.
 
Laugh and the world ignore you. Crying doesn't help either.
  
God is not moved or impressed with our worship until our hearts are moved and impressed by Him.
 
Never trust a person who isn't having at least one crisis.
 
Goodness is the only investment that never fails.
 
The only thing lazy people do fast is get tired.
 
Never deprive someone of hope; it may be all they have.
 
Silence is the only thing that can't be misquoted!
 
If we don't control our money, it will control us.
 
Life Insurance: A contract that keeps you poor all your life so that you can die rich..
 
Some drink at the fountain of knowledge. Others just gargle.
 
Everyone has a photographic memory. Some don't have film.
 
If you r living on the edge, make sure you're wearing your seat belt.
 
A classic is something that everybody wants to have read and nobody wants to read.
 
Minds, like parachutes, only function when they are open.
 
The shortest distance between two points is under construction.
 
Learn from other  people's mistakes, life isn't long enough to make them all yourself .
On the road, never argue with a vehicle heavier than yours. 
One thing you can give and still keep is your word.
life is funny  if you don't   about it.

 
Fun & Info @ Keralites.net
Anant R. Pathak
9922442644

www.keralites.net

[www.keralites.net] ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റ്സ്‍

 

സച്ചിന്‍ തെന്‍ഡുല്‍ക്കറും കപില് ദേവും മുഹമ്മദ് അസ്‍ഹറുദ്ദീനും തുടങ്ങി ഇന്ത്യയിലെ കൊള്ളാവുന്ന ക്രിക്കറ്റ് കളിക്കാര്‍ മോഹന്‍ലാലിനെയും മലയാള സിനിമയിലെ മറ്റു തടിയന്മാരെയും നോക്കി ക്രിക്കറ്റ് തകര്‍ക്കാന്‍ വന്ന പരമചെറ്റകളേ എന്നു വിളിക്കാതിരിക്കുന്നതും ആക്കളി കണ്ട് ആര്‍പ്പുവിളിച്ച മലയാളികളെ മനോരോഗികളെന്നു വിശേഷിപ്പിക്കാത്തതും അവരുടെ വിശാലമനസ്‍കത. വിതച്ചതേ കൊയ്യൂ എന്ന കോസ്‍മിക് ലോ വച്ചു നോക്കുമ്പോള്‍ സെലബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയ മലയാള സിനിമാ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളാണ്. പബ്ലിസിറ്റിക്കു വേണ്ടി,അറിയാവുന്നവര്‍ ചെയ്യുന്ന ജോലി അലമ്പാക്കാനിറങ്ങിയ അലവലാതികള്‍ !
അപ്പോള്‍ സന്തോഷ് പണ്ഡിറ്റും അങ്ങനെയൊരാളാണോ ? അങ്ങനെയാണെന്നാണ് മലയാള സിനിമയിലെ പ്രഗല്‍ഭന്മാര്‍ പറഞ്ഞിട്ടുള്ളത്. സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു എന്ന വാര്‍ത്ത വലിയ കോമഡിയായിരുന്നു സിനിമക്കാര്‍ക്ക്. മോഹന്‍ലാലും രാജീവ് പിള്ളയും ബിനീഷ് കോടിയേരിയുമൊക്കെ അസാമാന്യ കളിയാണ് ഇന്നലെ കാഴ്ചവച്ചതെന്നു തട്ടിവിട്ട സകല വീരന്മാരും ശരിക്കുള്ള ക്രിക്കറ്റുകാര്‍ക്കു മുന്നില്‍ കാഴ്തവച്ച കോമഡിയും ഭീകരമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ അധിക്ഷേപിക്കുകയും പണ്ഡിറ്റിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്ത സിനിമക്കാരും അവരുടെ ആരാധകരും ക്രിക്കറ്റ് ദേശീയതയില്‍ അടിയുറച്ച ഒരു ദേശത്ത് ക്രിക്കറ്റ് പണ്ഡിറ്റുമാരായി വിരിഞ്ഞു നടക്കുന്നു. എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍.
സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ ആക്ഷേപിച്ച സിനിമക്കാര്‍ ഇന്നലെ അണിഞ്ഞ ക്രിക്കറ്റ് ജഴ്‍സി അതിനെക്കാള്‍ വലിയ അശ്ലീലമാണെന്നത് തിരിച്ചറിഞ്ഞിട്ടില്ല. തന്റെ സിനിമ മഹത്തരമാണെന്നു പണ്ഡിറ്റ് വിശ്വസിക്കുന്നതുപോലെ തങ്ങളുടെ കളിയും മഹത്തരമാണെന്നു മലയാള സിനിമാ താരങ്ങള്‍ക്കു വിശ്വസിക്കാം. കൂതറ കളി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ക്രീസിലിരുന്ന കളിക്കാര്‍ക്ക് ആവേശഭരിതരായി ടീം മുതലാളിയെയും നടിമാരെയും പലകുറി ആലിംഗനം ചെയ്തതിന്റെ സുഖം മാത്രം ബാക്കി.ഒന്നാലോചിച്ചാല്‍ പണ്ഡിറ്റ് ഒക്കെ ഇവന്മാരെക്കാള്‍ വളരെ ഭേദമാണ്.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നതിനു മുമ്പേ സച്ചിനെക്കാള്‍ കിടിലന്‍ കളി കാഴ്ച വച്ച ലാലേട്ടന് അത് നല്‍കുമോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളൂ. രാജീവ് പിള്ളയെ ദൈവതുല്യനായി ആരാധിക്കുകയും ശ്രീശാന്തിനെ പുച്ഛിക്കുകയും ചെയ്യുന്ന മലയാളി ഫ്രോഡുകള്‍ക്ക് ഇതല്ല ഇതിനപ്പുറവും ആഘോഷമാക്കാന്‍ സാധിക്കും. ലാലേട്ടന്റെ വൈഡുകളും രാജീവ് പിള്ളയുടെ ഫോറുകളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കാന്‍ മാധ്യമങ്ങളും റെഡിയായിക്കഴിഞ്ഞു. സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റിനെ സഹിക്കാന്‍ കഴിയില്ല എന്നു പറയുന്നത് കാപട്യമാണ്. സന്തോഷ് പണ്ഡിറ്റിന്റേതു സിനിമയല്ലെന്നും കേരളാ സ്‍ട്രൈക്കേഴ്‍സിന്റേത് ക്രിക്കറ്റാണെന്നും പറയുന്നവന് മതിഭ്രമമാണ്, അത്രേയുള്ളൂ.
സന്തോഷ് പണ്ഡിറ്റിനെ മലയാള സിനിമാതാരങ്ങളുമായി ഉപമിച്ച് രണ്ടും ഒരുപോലെയാണ് എന്നു സ്ഥാപിക്കുകയാണ് എന്റെ ലക്‍ഷ്യം എന്നു തെറ്റിദ്ധരിക്കരുത്. അടിസ്ഥാനപരമായി സന്തോഷ് പണ്ഡിറ്റ് സിനിമക്കാരെക്കാള്‍ ഭേദമാണ് എന്നാണെന്റെ വാദം. വേറെ ജോലിയും കൂലിയും ഇല്ലാതെ വന്നപ്പോള്‍ സിനിമ എടുക്കാനിറങ്ങിയതല്ല പണ്ഡിറ്റ്. ജോലിയില്‍ നിന്നു ലീവെടുത്ത് സ്വന്തം വീടുവിറ്റാണ് പണ്ഡിറ്റ് സിനിമയെടുത്തതെങ്കില്‍ വരിവരിയായി പൊട്ടിയ സിനിമകളുടെയും ഇറങ്ങാത്ത സിനിമകളുടെയും വരെ ക്രെഡിറ്റിലാണ് താരക്രിക്കറ്റിന് പലരും കളത്തിലിറങ്ങിയത്. മുംബൈ ടീമിനെ കേരള ടീം തോല്‍പിച്ചു എന്നു പറയുന്നത് കൃഷ്ണനും രാധയും സില്‍സിലയെക്കാള്‍ ഹിറ്റായിരുന്നു എന്നു പറയുന്നതുപോലെയേ ഉള്ളൂ.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കാള്‍ രസകരം അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ് എന്നതുപോലെ കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ കാണാത്ത ജനം ഇന്നലെ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ തിക്കിത്തിരക്കി.ഇവന്മാരുടെ സിനിമയെക്കാള്‍ ഭേദമാണ് മറ്റെന്തും എന്ന സന്ദേശവും നികുതിവെട്ടിപ്പുകാരും കള്ളപ്പണക്കാരുമായ ശുംഭന്മാര്‍ക്ക് മനസ്സിലായിട്ടില്ല. മലബാര്‍ ഗോള്‍ഡിന്റെയും മണപ്പുറം ഫൈനാന്‍സിന്റെയും എംസിആര്‍ മുണ്ടിന്റെയുമൊക്കെ പരസ്യങ്ങളില്‍ ലാലേട്ടനെ യൂണിവേഴ്‍സല്‍ ക്രിക്കറ്റ് സ്റ്റാറായി അവതരിപ്പിക്കാനുള്ള ആലോചന ഇപ്പോഴേ തുടങ്ങിക്കാണും. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി ലാലേട്ടനെ നായകനാക്കി മേജര്‍ രവി ഒരു സിനിമ എടുക്കാതിരിക്കാന്‍ നിങ്ങളെല്ലാവരും മുട്ടിപ്പായി പ്രാര്‍ഥിക്കണം.
ആറു ദിവസമായി പഞ്ചാബില്‍ നടന്ന ദേശീയ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കിരീടം നേടിയ കേരളത്തിലെ കുട്ടികളെപ്പറ്റി ആര്‍ക്കും ഒരഭിമാനവുമില്ല. ചോരവെള്ളമാക്കി അധ്വാനിച്ചു നേടിയ അവരുടെ വിജയത്തിനു തിളക്കവുമില്ല. അവരെപ്പറ്റി പുളകം കൊള്ളാന്‍ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിജീവികളും അവശേഷിക്കുന്നില്ല.ഷാറൂഖ് ഖാന്‍ റിമി ടോമിയെ എടുത്തുപൊക്കിയതിലൂടെ ഇന്ത്യ കേരളത്തെയാണ് എടുത്തുപൊക്കിയതെന്ന തിയറിയില്‍ ഉറച്ചുനിന്നുകൊണ്ട് മലയാളിയെന്ന നിലയില്‍ അഭിമാനിക്കുള്ള നിക്ഷേപങ്ങള്‍ സ്വരുക്കൂട്ടുന്നവര്‍ക്ക് നല്ല നമസ്‍കാരം. 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___