Monday 23 January 2012

[www.keralites.net] നായകന്‍: രാജീവ് പിള്ള

 

നായകന്‍: രാജീവ് പിള്ള

Fun & Info @ Keralites.net

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത കൊതികൊണ്ട് കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ കൊച്ചുപിള്ളേരുടെ കൂടെ കളിച്ചിട്ടുണ്ട് രാജീവ് പിള്ള. പക്ഷേ, ഞായറാഴ്ച കളി സ്റ്റേഡിയത്തിനകത്തായിരുന്നു. കണ്ടിരിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെ മലയാള സിനിമ മുഴുവനും. ഒരു ലക്ഷത്തോളം കാണികളും. പന്തെറിയാന്‍ സുനില്‍ഷെട്ടി ഉള്‍പ്പെട്ട ബോളിവുഡ് താരനിര. 63 പന്തില്‍ 75 റണ്ണുമായി കേരളത്തെ വിജയത്തിലെത്തിക്കുമ്പോള്‍ രാജീവ് കാറ്റ്‌വാക്ക് നടത്തിയത് മാന്‍ ഓഫ് ദി മാച്ച് ബഹുമതിയിലേക്ക് കൂടിയാണ്.

മോഡല്‍, ദന്തഡോക്ടര്‍, നടന്‍... രജീവ് പിള്ളയ്ക്ക് വിശേഷണങ്ങള്‍ പലതാണ്. പക്ഷേ, കേരള സ്‌ട്രൈക്കേഴ്‌സ് ടീമില്‍ ഓള്‍റൗണ്ടര്‍ എന്നതാണ് താരത്തിന്റെ വിളിപ്പേര്. ബാറ്റ്‌സ്മാന്‍ മുതല്‍ വിക്കറ്റ് കീപ്പര്‍ വരെയുള്ള ഏത് റോളും നന്നായി ഇണങ്ങും ഈ നടന്.
''ചേസ് ചെയ്യുന്നതിന്റെ ടെന്‍ഷന്‍ ചെറുതായുണ്ടായിരുന്നു. എങ്കിലും എങ്ങനെയും ജയിക്കണം എന്ന് തീരുമാനിച്ചിരുന്നു. ദൈവവും സഹായിച്ചു.'' -മുംബൈ ഹീറോകളെ തച്ചുതകര്‍ത്ത ബാറ്റിങ് പ്രകടനത്തെക്കുറിച്ച് രാജീവ് പറയുന്നു. ''കുറഞ്ഞ ടോട്ടലായതിനാല്‍ പരമാവധി സിംഗിളുകള്‍ എടുത്ത് കളിക്കുക എന്നതായിരുന്നു തന്ത്രം. നിവിന്‍പോളിയും നന്നായി ഓടുന്നയാളാണ്. അതില്‍ മുംബൈ തളര്‍ന്നു. അവസാനമായപ്പോള്‍ അവരുടെ കൈയില്‍ പന്ത് ചെന്നാല്‍പ്പോലും ഓടാമെന്ന അവസ്ഥയായി.''

കുട്ടിക്കാലംതൊട്ടേ ക്രിക്കറ്റിനെ സ്‌നേഹിച്ചിരുന്നു രാജീവ്. പക്ഷേ, വീട്ടുകാര്‍ ആ വാക്ക് കേട്ടാല്‍ കലിയിളകുന്നവരായിരുന്നു. ബി.ഡി.എസ്. പഠനകാലത്ത് ക്രിക്കറ്റ് കളിച്ചാണ് രാജീവ് മോഹം തീര്‍ത്തത്. പക്ഷേ, അതിനുശേഷം ഉപരിപഠനത്തിനായി ലണ്ടനില്‍പോയപ്പോള്‍ അത് എന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതി. അവിടെ കാത്തിരുന്നത് വലിയൊരു അവസരമാണ്.
യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനില്‍ വിദ്യാര്‍ഥിയായി ചെന്ന രാജീവ് അവിടത്തെ ക്രിക്കറ്റ് ടീമില്‍ അംഗമായി. ഒരുമാസമേ അവിടെ പഠിച്ചുള്ളൂ. അപ്പോഴേക്കും മറ്റൊരു കോളേജിലേക്ക് മാറ്റമായി. പക്ഷേ, യൂണിവേഴ്‌സിറ്റി കോളേജ് രാജീവിനെ ക്രിക്കറ്റ് ടീമില്‍ നിലനിര്‍ത്തി. അങ്ങനെ അവിടത്തെ വിദ്യാര്‍ഥിയാകാതെ തന്നെ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റില്‍ കളിച്ചു. അവിടെ നിന്ന് മിഡില്‍സ്‌ബ്രോ എന്ന കൗണ്ടി ടീമിലേക്കാണ് രാജീവ് കളിച്ചുചെന്നത്. ഒരു കളിക്കാരന്‍ അവധിക്കു പോയ ഒഴിവില്‍ കിട്ടിയ അവസരം.

ലണ്ടന്‍വിട്ട് പോന്നശേഷം മോഡലിങ്ങും സിനിമയുമൊക്കെയായി ഹരങ്ങള്‍. ഇതിനിടയ്ക്കും ക്രിക്കറ്റ് ഉപേക്ഷിച്ചില്ല. കലൂര്‍ സ്റ്റേഡിയത്തിന് പുറത്ത് കൊച്ചുകുട്ടികള്‍ക്കൊപ്പം വരെ കളിക്കുമായിരുന്നു. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ട് കേന്ദ്രമാക്കി മലയാളത്തിലെ യുവതാരങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബില്‍ അംഗമായതോടെ രാജീവിന്റെ വൈകുന്നേരങ്ങള്‍ വീണ്ടും വിക്കറ്റുകള്‍ക്കരികിലായി. ക്ലബ്ബില്‍ ഒപ്പം കളിച്ച ഇന്ദ്രജിത്താണ് സി.സി.എല്‍. ടീമിന്റെ തിരഞ്ഞെടുപ്പ് സമയത്ത് ലിസിയോട് രാജീവിനെക്കുറിച്ച് പറയുന്നത്. പിന്നീടുള്ള കഥ രാജീവിന്റെ ബാറ്റ് പറഞ്ഞു കഴിഞ്ഞു.

Fun & Info @ Keralites.net Thanks,Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment