Sunday 1 January 2012

[www.keralites.net] തേന്‍ ഒരു സ്പൂണ്‍ കഴിയ്ക്കൂ

തേന്‍ ഇഷ്ടമല്ലേ? ഒരു സ്പൂണ്‍ കഴിയ്ക്കൂ....

തേനിഷ്ടമില്ലാത്തവരില്ല, എല്ലാവരെയും ആകര്‍ഷിക്കുന്നത് അതിന്റെ മധുരമാണെന്നകാര്യത്തില്‍ സംശയവുമില്ല. വെറും മധുരം മാത്രമല്ല തേനിന് മറ്റുചില ഗുണങ്ങളുമുണ്ട്. തേന്‍ നല്ലൊരു ഊര്‍ജ്ജസ്രോതസ്സാണ്. ഒപ്പം അത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യുമത്രേ. ഒപ്പം തന്നെ ആന്റിബാക്ടീരിയല്‍ പ്രവര്‍ത്തനങ്ങളെ ഇത് ഉത്തേജിപ്പിക്കുകയും ചെയ്യും.

തേനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി
, സി, കെ എന്നിവയാണ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള കഴിവും തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള കഴിവാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

പലതരം എന്‍സൈമുകളും കാത്സ്യം
, ചെമ്പ്, ഫോസ്ഫറസ്, സോഡിയം, പൊട്ടാസിയം, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസ്വസ്ഥതയാണ് ജലദോഷം
, ഇതിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ ഫോര്‍മുലയാണ് തേനെന്നാണ് പെന്‍സില്‍വാനിയ സ്റ്റേജ് കോളെജ് ഓഫ് മെഡിസിന്‍ സ്റ്റഡിയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.

ജലദോഷത്തിന് തേനും ചുവന്നുള്ളിയും
, തോനും മഞ്ഞളും എല്ലാം കഴിയ്ക്കുകയെന്നത് നമ്മുടെ നാട്ടുചികിത്സയുടെ ഭാഗവുമാണ്. ആയുര്‍വേദത്തിലും തേന്‍ ഒരു പ്രധാന ഔഷധമാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, ഗ്യാസ്ട്രബിള്‍ എന്നിവയ്‌ക്കെല്ലാം ഉത്തമഔഷധമാണ് തേന്‍.

രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിയ്ക്കുമത്രേ. ഒപ്പം കോശങ്ങള്‍ക്ക് വേണ്ടുന്ന ഊര്‍ജ്ജവും ഇതിലൂടെ ലഭിയ്ക്കും.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍. നെല്ലിക്കാനീരും തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് രാവിലെ കഴിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കുട്ടികള്‍ക്ക് പാലിലും കുറുക്കിലുമെല്ലാം തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. മുതിര്‍ന്നവര്‍ക്ക് കഴിയ്ക്കാനായി ഉണ്ടാക്കുന്ന ഓട്‌സിലും മറ്റും പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും

വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Amazing Art!

[www.keralites.net] ഇനിയും മരുന്നില്ലാത്ത ജലദോഷം

ഇനിയും മരുന്നില്ലാത്ത ജലദോഷം

മനുഷ്യന് ഇന്നു പിടിതരാത്ത അസുഖമാണ് ജലദോഷം. ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ഈ അസുഖത്തിനു മാത്രം പ്രതിവിധിയായിട്ടില്ല. തണുപ്പുവരാന്‍ തുടങ്ങിയാല്‍ മരുന്നുകടക്കാര്‍ക്ക് ചാകരയാണ്. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പനി...ചുമ അതേ ജലദോഷത്തിന്റെ വരവാണ്.

ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ മാത്രമേ ഇന്നും മനുഷ്യനെ കൊണ്ട് സാധിക്കൂ. പലവിധ മരുന്നുകള്‍
, പല പ്രദേശങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവയ്‌ക്കൊന്നും ജലദോഷമുണ്ടാക്കുന്ന വൈറസുകളെ അകറ്റാനോ തകര്‍ക്കാനോ കഴിവില്ല.

മുതിര്‍ന്ന ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടു മുതല്‍ അഞ്ചുവരെ തവണ ജലദോഷമുണ്ടാവാന്‍ സാധ്യതയുണ്ട്. മൂക്കൊലിപ്പിന്റെയും ചുമയുടെയും പനിയുടെയും പിടിയില്‍ നിന്ന് അല്‍പ്പം ആശ്വാസം നല്‍കാന്‍ മാത്രമേ ഇന്നത്തെ മരുന്നുകള്‍ക്കു സാധിക്കൂ.

എന്താണ് മരുന്നില്ലാത്തതിനു കാരണം
?

1 ജലദോഷം എന്നത് ഒരു പ്രത്യേക വൈറസിന്റെ ആക്രമണമല്ല. 200ഓളം വ്യത്യസ്ത വൈറസുകളാണ് അസുഖമുണ്ടാക്കുന്നത്.

2 ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേക്കും രോഗം ശരീരത്തില്‍ പിടിമുറുക്കിയിട്ടുണ്ടാവും. അതുകൊണ്ടു തന്നെ ആന്റിവൈറസ് മരുന്നുകള്‍ കഴിക്കുന്നതു കൊണ്ട് കൂടുതല്‍ ഗുണമൊന്നും ലഭിക്കില്ല.

3 സാധാരണ ജലദോഷത്തിനെതിരേ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കനുസരിച്ച് വൈറസ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതാണ് മറ്റൊരു പ്രധാനപ്രശ്‌നം. ഒരു തവണ മരുന്ന് കുടിച്ച് ജലദോഷം പെട്ടെന്നു മാറിയെന്നു കരുതി അടുത്ത തവണ ആ മരുന്നു കഴിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Today's Thought from Benny kurian

-          ….
Regards,
benny kurian

www.keralites.net