Thursday 9 January 2014

[www.keralites.net] The Cryogenic Triumph

 

__സി രാമചന്ദ്രന്‍
 2014 ജനുവരി 5 ഐഎസ്ആര്‍ഒ (ISRO)യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിനൊടുവില്‍, സ്ഥിരോത്സാഹ പരിശ്രമങ്ങളുടെ പരിസമാപ്തി എന്ന നിലയില്‍ ജിഎസ്എല്‍വി-ഡി 5 വിജയകരമായി വിക്ഷേപിച്ചു. രാഷ്ട്രത്തിനു നല്‍കിയ ഉചിതമായൊരു പുതുവത്സര സമ്മാനം.
 
ഇതുകൊണ്ടായില്ല. വിജയകരമായി ഇനിയും ഇത് പുനരാവിഷ്കരിക്കാന്‍ കഴിയുമെന്നു തെളിയിക്കേണ്ടതുണ്ട്. അതിന് ഇനിയും വിക്ഷേപണങ്ങള്‍ വിജയകരമായി നടത്തേണ്ടതുണ്ട്. വാര്‍ത്താവിനിമയ വ്യവസായരംഗത്ത് ഫലപ്രദമായി മത്സരിക്കാന്‍ എങ്കിലേ അതു പ്രാപ്തമാകൂ.
 
പുറംലോകത്തിന് അത്ര അറിയാത്ത, 20 വര്‍ഷത്തെ ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെയാണ് ക്രയോജനിക് വിദ്യയുടെ വികാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിജയപരാജയങ്ങളിലൂടെ കടന്നുപോയത്. ചാന്ദ്രയാന്റെയും മംഗള്‍യാന്റെയും വിജയങ്ങള്‍ നമുക്ക് അംഗീകാരം നേടിത്തന്നിട്ടുണ്ടെങ്കിലും ക്രയോജനിക് വിദ്യയുടെ സ്വായത്തമാക്കല്‍ അനിവാര്യമായിരുന്നു. ബഹിരാകാശ ഗവേഷണരംഗത്ത് തലയുയര്‍ത്തി നില്‍ക്കുമാറായി എന്ന് നിസ്സംശയം പറയാവുന്ന ഈ അവസരം നമുക്ക് അഭിമാനപുരസരം ആഘോഷിക്കാം.
 
വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷപിക്കുന്നതിന് ഭാരതം ഇതുവരെ ആശ്രയിച്ചിരുന്നത് ഒന്നുകില്‍ റഷ്യയെ അല്ലെങ്കില്‍ യൂറോപ്പിനെ ആയിരുന്നു. കാരണം, അത് പിഎസ്എല്‍വിയുടെ സാങ്കേതികവിദ്യയില്‍ ചുറ്റിത്തിരിയുകയായിരുന്നു. ഫലപ്രദമായ ഗോളാന്തരദൗത്യമോ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരമോ സര്‍വസന്നാഹസഹിതമായ വാര്‍ത്താവിനിമയോപഗ്രഹ സംവിധാനമോ സാധ്യമാകണമെങ്കില്‍ ക്രയോജനിക് സാങ്കേതികവിദ്യ അനിവാര്യമായിരുന്നു.
 
പരമ്പരാഗത ഖര-ദ്രവ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള റോക്കറ്റുകള്‍ക്ക് ഒന്നൊന്നര ടണ്ണിനപ്പുറം ഭാരത്തെ 36,000 കി. മീ. ഉയരെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉയര്‍ത്താന്‍ പ്രാപ്തിയില്ല. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്കാകട്ടെ, സാധാരണഗതിയില്‍ മൂന്നര ടണ്ണിലധികം ഭാരമുണ്ടാകുകയും ചെയ്യും. ഈയൊരു പ്രതിസന്ധി മുറിച്ചുകടക്കുകയാണ് ഇപ്പോള്‍ ചെയ്തത്.
 
50 Meter ഉയരമുള്ള GSLV വാഹനത്തിന് മൂന്നുഘട്ടങ്ങളാണുള്ളത്. ആദ്യത്തേത് ഖര ഇന്ധനവും രണ്ടാമത്തേത് ദ്രവ ഇന്ധനവും മൂന്നാമത്തേതില്‍ ക്രയോ ഇന്ധനവുമാണുള്ളത്. ഇതുകൂടാതെ ദ്രവ ഇന്ധനം ഉപയോഗിച്ചുള്ള നാല് എന്‍ജിനുകള്‍ ഒന്നാംഘട്ടത്തെ പൊതിഞ്ഞിട്ടുണ്ട്. സ്ട്രാപ്ഓണ്‍ എന്നു വിളിക്കുന്ന ഇതിനെ 0 (ZERO) സ്റ്റേജ് എന്നും പറയും. 4 Ton ഭാരമുള്ള ഉപഗ്രഹത്തെ 36,000 കിലോമീറ്റര്‍ ഉയരെയുള്ള ലക്ഷ്യത്തില്‍ എത്തിക്കാനാണ് മൊത്തം 400 Ton ഭാരമുള്ള വാഹനം.
 
ദ്രവഇന്ധനമായാലും ക്രയോ ഇന്ധനമായാലും അതിന്റെ ചുമതല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിന്റെ (LPSC) ചുമതലയിലായിരുന്നു. അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കാനുണ്ടായിരുന്നത് പ്രസ്തുത വകുപ്പിനാണ്. മറ്റു വകുപ്പുകളെല്ലാംതന്നെ അവരവരുടെ പ്രാപ്തി ഇതിനകംതന്നെ തെളിയിച്ചിട്ടുണ്ട്.
 
രണ്ടാം ലോകയുദ്ധം മുതല്‍തന്നെ ദ്രവഇന്ധനം ഉപയോഗിച്ചുള്ള റോക്കറ്റകള്‍ നിലവിലുണ്ട്. ജര്‍മനിയായിരുന്നു അതിന്റെ ഉസ്താദ്. സോവിയറ്റ് യൂണിയനും അമേരിക്കയും ഒപ്പംതന്നെ ഉയര്‍ന്നുവന്നു. പെട്രോളിയം, ഡൈമീഥൈല്‍, ഹൈഡ്രസിന്‍ തുടങ്ങിയ ഇന്ധനങ്ങളും നൈട്രിക് ആസിഡ്, നൈട്രജന്‍ ടെട്രോക്സൈഡ് തുടങ്ങിയ ഓക്സീകാരികളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഹിറ്റ് ലറു ടെ V2 റോക്കറ്റുകളില്‍ ആല്‍ക്കഹോളും ഇന്ധനമായി ഉപയോഗിച്ചിരുന്നു. അന്തരീക്ഷ ഊഷ്മാവില്‍ ഇതെല്ലാം ദ്രവരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ധനവും ഓക്സീകാരിയും ജ്വലനഅറയില്‍ കലരുമ്പോള്‍തന്നെ ജ്വലിക്കുകയും തുടര്‍ന്നുണ്ടാകുന്ന ചൂടുള്ള വാതങ്ങള്‍ നാസാഗ്രഹത്തിലൂടെ ചീറ്റി പുറത്തേക്കൊഴുകുമ്പോള്‍ റോക്കറ്റ് മേലോട്ടു കുതിക്കുകയും ചെയ്യുന്നു എന്നതാണ് തത്വം.
 
എന്താണ് ക്രയോജനിക് സാങ്കേതികവിദ്യ
 
ക്രയോജനിക് ഇന്ധനവും ദ്രവംതന്നെയാണ്. എന്നാല്‍ അത് അന്തരീക്ഷത്തെ അപേക്ഷിച്ച് വളരെയേറെ ന്യൂനതാപത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ധനമായ ദ്രവഹൈഡ്രജന്‍ -253 ഡിഗ്രി സെല്‍ഷ്യസലില്‍ ഒരറയിലും ഓക്സീകാരിയായ ഓക്സിജന്‍ -183 ഡിഗ്രി സെല്‍ഷ്യസില്‍ മറ്റൊരു അറയിലുമാണ്. ജ്വലന അറയില്‍ ഇതു കലരുമ്പോള്‍ സ്വാഭാവികമായി ജ്വലിക്കുന്നില്ല. ജ്വലിപ്പിക്കുന്നതിന് മറ്റൊരു ജ്വാല ആവശ്യമാണ്.
 
ആവശ്യത്തിന് താപവും അതു നല്‍കണം. അല്ലെങ്കില്‍ വിറയ്ക്കുന്ന തണുപ്പില്‍ അതു കെട്ടുപോകും. അടുക്കളയിലെ ഗ്യാസ് സിലിന്‍ഡര്‍പോലെ ആവശ്യമുള്ളപ്പോള്‍ കൊളുത്താനും കെടുത്താനുമുള്ള പദ്ധതിയും ഉണ്ടായിരിക്കണം. ഈ ക്രിയാക്രമങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ യന്ത്രഭാഗങ്ങളും പരിസരസാഹചര്യങ്ങളോട് ഇണങ്ങി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള പദാര്‍ഥങ്ങള്‍കൊണ്ടു നിര്‍മിച്ചതുമാകണം. ശരിയായ അനുപാതത്തിലല്ല ഘടകങ്ങളുടെ കലര്‍പ്പെങ്കില്‍ പൊട്ടിത്തെറിക്കുള്ള സാധ്യതയുമുണ്ടാകും. ഇതെല്ലാമാണ് ഒരു ക്രയോജനിക് എന്‍ജിനെ സങ്കീര്‍ണമാക്കുന്നത്.
 
GSLV വിജയഗാഥ
 
1990 നവംബറിലാണ് കേന്ദ്രഗവണ്‍മെന്റ് ജിഎസ്എല്‍വി പ്രോജക്ടിന് അനുമതി നല്‍കിയത്. രണ്ടരടണ്‍ ഭാരമുള്ള ഒരു വസ്തുവിനെ വഹിച്ച് 36,000 കി. മീറ്റര്‍ ഉയരെയൊരു ഭ്രമണപഥത്തിലേക്ക് എത്താന്‍ കെല്‍പ്പുള്ള ഒരു വാഹനമില്ലാതെ സ്വയംപര്യാപ്തത കൈവരിക്കാനാവില്ലെന്ന തിരിച്ചറിവാണ് അതിനു പ്രേരിപ്പിച്ചത്. ക്രയോജനിക് സാങ്കേതികവിദ്യ സ്വായത്തമാക്കാതെ അതു സാധ്യവുമാകുമായിരുന്നില്ല.
 
ജിഎസ്എല്‍വിയുടെ പല മാതൃകകള്‍ വരപലകകളിലെ കടലാസുകളില്‍ വരച്ചു മായ്ക്കപ്പെട്ടു. അതില്‍ ഏറ്റവും ഉചിതമായ രണ്ടെണ്ണം തെരഞ്ഞെടുത്ത് സമര്‍പ്പിക്കുകയാണുണ്ടായത്. ഒന്നാംഘട്ടം ഖരവും രണ്ടാംഘട്ടം ദ്രവവും മൂന്നാംഘട്ടം ക്രയോജവും ആയിട്ടായിരുന്നു അത് വിഭാവനംചെയ്യപ്പെട്ടത്. എന്നാല്‍, വിക്ഷേപണ തീയതിക്കകം ക്രയോജനിക് സാങ്കേതികം വികസിപ്പിക്കുക എന്നത് അസാധ്യമാകയാല്‍ അതു വാങ്ങുക എന്നതായിരുന്നു പ്രായോഗികം. അതിനായിരുന്നു പിന്നീടുള്ള ശ്രമം.
 
അന്നത്തെ ലോകസാഹചര്യത്തില്‍ ഏറ്റവും എളുപ്പത്തിലും സൗഹൃദമനോഭാവനയും ആദായകരമായ ഒരു എന്‍ജിന്‍ ലഭിക്കുമായിരുന്നത് സോവിയറ്റ് യൂണിയനില്‍നിന്നാണ്. അതിനുവേണ്ടി അന്ന് 235 കോടി ഇന്ത്യന്‍ രൂപയ്ക്ക് ഗ്ലാവ് കോസ്മോസ് എന്ന സോവിയറ്റ് സ്പേസ് സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടു. എന്‍ജിനോടൊപ്പം അതിന്റെ സാങ്കേതിക വിജ്ഞാനം കൈമാറുക എന്ന ധാരണയും ഉണ്ടായിരുന്നു. അനുബന്ധ ഘടകങ്ങളെല്ലാം ഐഎസ്ആര്‍ഒതന്നെ വികസിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു തീരുമാനം. എന്നാല്‍, സോവിയറ്റ് യൂണിയന്‍ ചരിത്രത്തിന്റെ തിരശ്ശീലയുടെ പിന്നിലേക്ക് പിന്‍വലിഞ്ഞു. പുതുതായി രൂപംകൊണ്ട റഷ്യയുടെ മേലുള്ള അമേരിക്കന്‍ സമ്മര്‍ദഫലമായി ഗ്ലാവ് കോസ്മോസുമായുള്ള കരാര്‍ റദ്ദാക്കപ്പെട്ടു. എന്‍ജിനുമില്ല അതിനെ സംബന്ധിച്ച വിജ്ഞാനവുമില്ല.
 
റഷ്യയുടെ അന്നത്തെ പരിതാപകരമായ സാമ്പത്തികസ്ഥിതിയുടെ സമ്മര്‍ദഫലമായി അമേരിക്കന്‍ ഡോളറില്‍ വില നല്‍കാമെന്ന വ്യവസ്ഥയില്‍ കരാര്‍ പുതുക്കി. എന്നാല്‍ വിജ്ഞാനകൈമാറ്റം കരാറില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. റഷ്യ നല്‍കിയ ഉപകരണം ഉപയോഗിച്ച് 2001 ആഗസ്ത് 18ന് ആദ്യത്തെ ജിഎസ്എല്‍വി-ഡി1ന്റെ വിക്ഷേപണം നടന്നു. ഐഎസ്ആര്‍ഒ നിര്‍മിച്ച ഭാഗങ്ങളെല്ലാംതന്നെ തൃപ്തികരമായി പ്രവര്‍ത്തിച്ചപ്പോള്‍ റഷ്യയുടേത് പ്രതീക്ഷയ്ക്കനുസരിച്ചായില്ല. 36,000ത്തിനു പകരം 32,000 കിലോമീറ്ററേ ഉപഗ്രഹം ഉയരുകയുണ്ടായുള്ളു.
 
4000 കിലോമീറ്റര്‍കൂടി ഉയര്‍ത്താനുള്ള ഇന്ധനം സാറ്റ്ലൈറ്റിന്റെ ആയുഷ്കാലാവശ്യത്തിന് കരുതിവച്ചത് എടുത്താണ് അതിന്റെ ഉയരം കൃത്യമാക്കിയത്. അതിനു നല്‍കേണ്ടിവന്നത് അതിന്റെ ആയുസ്സാണ്. ഒരുവര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഇന്ധനമേ അതില്‍ അവശേഷിച്ചിരുന്നുള്ളു.
 
ജിഎസ്എല്‍വി മാര്‍ക്ക് I, മാര്‍ക്ക് II എന്ന് രണ്ടു രൂപങ്ങളില്‍ അത് വിഭാവനംചെയ്യപ്പെട്ടിരുന്നു. റഷ്യയുമായുള്ള തര്‍ക്കവിതര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ട് ആദ്യത്തേത് ഉപേക്ഷിക്കപ്പെട്ടു. മാര്‍ക്ക് II സ്ഥിരീകരിക്കപ്പെട്ടു. 1994ല്‍ ആരംഭിച്ചതാണ് സ്വന്തമായ എന്‍ജിന്റെ വികസനം. ദ്രവഹൈഡ്രജനും ദ്രവഓക്സിജനും ഉണ്ടാക്കാനുള്ള സംവിധാനങ്ങള്‍ ഒരു ജര്‍മന്‍ കമ്പനിയുമായി സഹകരിച്ച് നാഗര്‍കോവിലിനടുത്ത് മഹേന്ദ്രഗിരിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സംരംഭമായി അത് വിജയകരമായ മറ്റൊരു പരീക്ഷണംപോലെ നിലനില്‍ക്കുന്നു.
 
മൂന്നു പരാജയങ്ങള്‍ക്കുശേഷമുള്ള ഇപ്പോഴത്തെ വിജയം മധുരതരമാണ്. ഇതിന്റെ അനുഭവങ്ങള്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും പ്രചോദനവുമാകും. അടുത്ത തലമുറയിലെ പരിഷ്കൃതവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് III യെ വിജയത്തിലെത്തിക്കാനും അത് സഹായകമാകും.
 
 
 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Jay Ganesh Temple, Chivla. 5kms from Malvan nearest Airport Goa

 
.

__,_._,___

[www.keralites.net] Fwd: GOOD ORAL HYGIENE

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] FW: These are really funny `

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___