Thursday 1 December 2011

[www.keralites.net] Today's Thought from BENNY MARAMON

 
Regards,
BENNY KURIAN

www.keralites.net

[www.keralites.net] മുല്ലപ്പെരിയാറി'ല്‍ വെള്ളം ചേര്‍ത്ത്‌ നേതാക്കള്‍ നേടിയത്‌ തമിഴ്‌നാട്ടില്‍ ഭൂമി

 

'മുല്ലപ്പെരിയാറി'ല്‍ വെള്ളം ചേര്‍ത്ത്‌ നേതാക്കള്‍ നേടിയത്‌ തമിഴ്‌നാട്ടില്‍ ഭൂമി

കോട്ടയം: മുല്ലപ്പെരിയാര്‍ കേസില്‍ പ്രതിരോധത്തിലായ തമിഴ്‌നാട്‌ വര്‍ഷങ്ങളായി പാരിതോഷികം പറ്റി തങ്ങളുടെ താല്‍പര്യത്തിനു കൂട്ടുനിന്ന കേരള രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്‌ഥരുടെയും കണക്കെടുക്കുന്നു. ഒപ്പം സര്‍ക്കാരിന്റെ ഔദാര്യത്തോടെ തമിഴ്‌നാട്ടില്‍ ഇവര്‍ വാരിക്കൂട്ടിയ ഭൂസ്വത്തിന്റെയും വിശദാംശങ്ങള്‍ തയാറാക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ രഹസ്യനീക്കം തുടങ്ങി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നാവടപ്പിക്കുകയാണു ലക്ഷ്യം. ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തങ്ങള്‍ ചെലവഴിച്ചതിലും കൂടുതല്‍ തുക കേരളത്തിലെ നേതാക്കളെയും ഉന്നത ഉദ്യോഗസ്‌ഥരെയും സ്വാധീനിക്കാന്‍ ചെലവഴിച്ചതായാണു തമിഴ്‌നാടിന്റെ കണക്ക്‌. 

വെള്ളം ചോര്‍ത്താന്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്‌ഥന്‍മാര്‍ക്കുമായി തമിഴ്‌നാട്‌ കാലങ്ങളായി ഒഴുക്കുന്നതു കോടികളാണ്‌. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ തേനിയിലും മധുരയിലും രാമനാഥപുരത്തും ഇത്തരത്തില്‍ കേരള നേതാക്കള്‍ സമ്പാദിച്ചതു നൂറുകണക്കിനേക്കറാണ്‌. എറണാകുളം ജില്ലയില്‍ നിന്നുളള എം.എല്‍.എയ്‌ക്കു തേനി ജില്ലയിലെ മേഘമലയില്‍ 300 ഏക്കറുണ്ട്‌. ജലസേചന വകുപ്പില്‍നിന്നു വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഉന്നത ഉദ്യോഗസ്‌ഥന്റെ ബന്ധുവിന്റെ പേരില്‍ ചിന്നമന്നൂരിലുള്ളത്‌ 120 ഏക്കര്‍. ഇപ്പോള്‍ സമരരംഗത്തു സജീവമായ ഇടതു നേതാവിന്റെ ഡ്രൈവറുടെ പേരില്‍ കമ്പത്തിനടുത്ത്‌ ഉത്തമപാളയത്തില്‍ 60 ഏക്കറുണ്ട്‌. കട്ടപ്പന കുമളി മേഖലകളിലെ ചില ഇടതു വലതു നേതാക്കളും മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ചിട്ടുണ്ട്‌. കോതമംഗലം സ്വദേശിയായ കോണ്‍ട്രാക്‌ടര്‍ക്കു തേനിയില്‍ നൂറേക്കറിനു മേലുണ്ട്‌. ഇതു പ്രമുഖ നേതാവിന്റെ ബിനാമിയാണെന്ന കാര്യം പരസ്യമാണ്‌. 

കേരളത്തിന്റെ വെള്ളം ഉപയോഗിച്ചാണ്‌ തമിഴ്‌നാട്ടിലെ നാല്‌ അതിര്‍ത്തി ജില്ലകളില്‍ കൃഷി നടത്തുന്നതെന്നാണ്‌ കേരളം വാദിക്കുന്നത്‌. പക്ഷേ ഈ ജില്ലകളിലെ വിളഭൂമിയില്‍ നല്ല പങ്ക്‌ കേരളത്തിലെ നേതാക്കളുടേതാണെന്ന ആരോപണവുമായാണു വൈകോ അടക്കമുളള തമിഴ്‌നേതാക്കള്‍ തിരിച്ചടിക്കുന്നത്‌. ഇതിനിടെ തേനി, മധുര, രാമനാഥപുരം ജില്ലകളില്‍ 

ഭൂമിയുളള കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ പേരുവിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ അതതു ജില്ലാ കലക്‌ടര്‍മാര്‍ക്കു രഹസ്യനിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.

മുല്ലപ്പെരിയാര്‍ സമരം കേരളം ശക്‌തമാക്കുന്ന പക്ഷം തമിഴ്‌നാടിന്റെ ആതിഥേയത്വം സ്വീകരിച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ പുറത്തു വിടുകയാണു തമിഴ്‌തന്ത്രം. 

അണക്കെട്ടില്‍ ബലക്ഷയം ഉണ്ടെന്ന വര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ 1979 ലാണ്‌ തമിഴ്‌നാട്‌ മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്‌. ഈ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും അവസാനിച്ചത്‌ 1993 -ലാണ്‌. ഇക്കാലയളവിലാണു ഭൂരിഭാഗം കേരള നേതാക്കളും ഉന്നതഉദ്യോഗസ്‌ഥരും തമിഴ്‌നാട്ടില്‍ ഭൂമി സ്വന്തമാക്കിയത്‌. 

മുല്ലപ്പെരിയാറിലെ ജല നിരപ്പ്‌ ഇപ്പോള്‍ കേരളം ആവശ്യപ്പെടുന്ന 120 അടിയില്‍ സ്‌ഥിരപ്പെടുത്താന്‍ പലതവണ അവസരമൊരുങ്ങിയതാണ്‌. അന്നു തമിഴ്‌നാടുമായി ചര്‍ച്ചകള്‍ നടത്തിയ കേരള നേതാക്കളുടെ ഉപേക്ഷയാണ്‌ ജലനിരപ്പ്‌ 136 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിനെ സഹായിച്ചതെന്നും ആക്ഷേപമുണ്ട്‌. ഇവരില്‍ പലരുടെയും ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കും തമിഴ്‌നാട്ടില്‍ സ്വന്തമായി ഭൂമിയുണ്ട്‌. 

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Cool Facts About the Human Body

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Easy.......



Prince


www.keralites.net

[www.keralites.net] നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു

 

നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു

നമ്മളറിയാതെ നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പിന്തുടരപ്പെടുകയും ചോര്‍ത്തപെടുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. ട്രവര്‍ ഇക്ഹാര്‍ട്ട് എന്ന അമേരിക്കന്‍ ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പര്‍ പുറത്തുവിട്ട വിവരം ശരിയാണെങ്കില്‍, സ്മാര്‍ട്ട്‌ഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ്, ഐഫോണ്‍, നോക്കിയ, ബ്ലാക്ക്ബറി ഉപയോക്താക്കള്‍.

കാരിയര്‍ ഐക്യു (Carrier IQ) എന്ന കമ്പനി നിര്‍മിച്ചിട്ടുള്ള ഒരു രഹസ്യ ആപ്ലിക്കേഷനാണത്രേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കവും മനസിലാക്കി അത് രഹസ്യമായി കൈമാറുന്നത്. ടെക്‌സ്റ്റ് മെസേജുകള്‍, പാസ്‌വേഡുകള്‍, സെര്‍ച്ച് വിവരങ്ങള്‍ ഒക്കെ ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫോണിലെ ആപ്ലിക്കേഷനുകള്‍ക്കും യൂസര്‍ക്കുമിടയിലാണ് കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ പ്രവര്‍ത്തിക്കുന്നത്. ആപ്ലിക്കേഷനുകള്‍ എത്ര സുരക്ഷിതമാണെങ്കിലും, നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനും ട്രാക്ക് ചെയ്യാന്‍ ആ രഹസ്യ സോഫ്ട്‌വേറിനാകുമെന്നാണ് ഇക്ഹാര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു യൂട്യൂബ് വീഡിയോ ഇക്ഹാര്‍ട്ട് പോസ്റ്റു ചെയ്തതോടെയാണ് ഇത് വലിയ വിവാദമായത്. എന്നാല്‍, മൊബൈല്‍ ഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായുള്ള ആരോപണം കാരിയര്‍ ഐക്യു നിഷേധിച്ചു. ഇക്ഹാര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി ആദ്യം ഭീഷണി മുഴക്കിയെങ്കിലും പിന്നീട് പിന്‍മാറി.

ഒരാള്‍ എവിടെയെല്ലാം സന്ദര്‍ശിക്കുന്നു, ഫോണില്‍ യൂസറിന്റെ വിലല്‍സ്പര്‍ശം ഏല്‍ക്കുന്നത് എവിടെയെല്ലാം,.... തുടങ്ങിയ സംഗതികളെല്ലാം കാരിയര്‍ ഐക്യുവിന്റെ ട്രാക്കിങിന് വിധേയമാകുന്നതെങ്ങനെയെന്ന് യുട്യൂബ് വീഡിയോ വ്യക്തമായി കാട്ടിത്തരുന്നു.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് കാരിയര്‍ ഐക്യുവിന്റെ രഹസ്യ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രാരംഭ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലും (ഐഒഎസ്) ഈ ചാരസോഫ്ട്‌വേറുണ്ടെന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐഒഎസ് 3 മുതല്‍ എല്ലാ ഐഫോണ്‍ ഒഎസ് വേര്‍ഷനുകളിലും ഈ സോഫ്ട്‌വേര്‍ ഉണ്ടത്രേ. ഏറ്റവും ഒടുവിലത്തെ വേര്‍ഷനായ ഐഒഎസ് 5 ലും ഈ സോഫ്ട്‌വേര്‍ ഉണ്ട്. നോക്കിയ ഫോണുകളിലും ബ്ലാക്ക്ബറി ഫോണുകളിലും ഈ സോഫ്ട്‌വേറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___