എന്‍റെ മെയിലില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഞാന്‍ ആവര്‍ത്തിക്കട്ടെ...
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ചര്‍ച്ചയാണ് ഈ മെയില്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
ആദ്യമേ തന്നെ ഇതൊരു മറുപടി പ്രതീക്ഷിക്കുന്ന മെയില്‍ അല്ല എന്ന് സൂചിപ്പിക്കട്ടെ. ഇത് പൂര്‍ണ്ണമായും എന്‍റെമാത്രം തിരിച്ചറിവാണ്.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. എന്‍റെ തിരിച്ചറിവ് നിങ്ങളുമായി പങ്കുവക്കുന്നു എന്നേ ഉള്ളൂ.
എല്ലാവക്കും ഉള്ളതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം എനിക്കും ഉണ്ട്. ഇതൊരു രാഷ്ട്രീയ ഗ്രൂപ്പ് ആണെന്നോ.. ഏതെന്കിലും സംഘടനകളെ അനുകൂലിച്ചോ ഞാന്‍ സംസാരിച്ചിട്ടില്ല.
എന്‍റെ നിലപാട് ഞാന്‍ നിങ്ങളുമായി പങ്കുവച്ചു എന്ന് മാത്രം.
താങ്കളുടെ ചോദ്യത്തിന് മറുപടി തരുന്നതിന് മുന്‍പ് സമാധാനമായി സമരം ചെയ്യുന്ന ഇറോം ചാനു ശര്‍മിളക്ക് എന്ത് പറ്റി എന്ന് ഒന്ന് പറഞ്ഞു തരാമോ?
ഗംഗാ ജലം മലിനമാക്കുന്നതിനെതിരെ അക്രമരാഹിത്യ നിരാഹാര സമരം നയിച്ച് അവസാനം മരണത്തിന് കീഴടങ്ങിയ ഒരു പാവം നിഗമാനന്ദ എന്ന വ്യക്തിയെ താങ്കള്‍ മറന്നു പോയോ?
അന്നാ ഹസാരെ യുടെ സമരത്തിന് പിന്തുണയുമായി എത്തിയത് ഭാരതം മുഴുവന്‍ അറിയപ്പെടുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരായിരുന്നു. അവരെ തൊട്ടാല്‍ കൈ പൊള്ളും എന്ന തിരിച്ചറിവും കേന്ദ്രസര്‍ക്കാരിനു ഉണ്ടായിരുന്നു.
പക്ഷെ ഇവിടെ കേരളത്തില്‍ നിയമ ലംഘനതിനെതിരെ ശബ്ദമുയര്‍ത്തിയവരെ (വിദ്യാര്‍ഥികളെ) അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാരാണ് തെറ്റുകാര്‍.
പ്രശ്നങ്ങള്‍ വളരെ രമ്യമായി പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് ഇത്രയ്ക്കു വഷളാക്കിയത് സര്‍ക്കാര്‍ തന്നെ ആണ്.
അല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കൈക്കൊണ്ട നിലപാട് എന്തുകൊണ്ട് അപ്പോള്‍ അവര്‍ എടുത്തില്ല. എന്തിനീ വിഷയം ഇത്ര വഷളാക്കി?
ആരും ചോദിക്കാനും പറയാനും ഇല്ലെന്നും എന്ത് നിയമ ലംഘനവും കാനിക്കമെന്നും അവരും കരുതി.
ഇന്ത്യയില്‍ അക്രമരഹിതമായി സമരം നയിച്ച ഒരേ ഒരു വ്യക്തിയെ ഉള്ളൂ. അത് ഗാന്ധിജി തന്നെ ആണ്.
പക്ഷെ സ്വാതന്ത്ര്യ സമരത്തിനിടയിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട് എന്ന കാര്യം കൂടി ഓര്‍ക്കുക.
കേരളത്തില്‍ ഈയിടെ ആയി കണ്ടുവരുന്ന ഒരു സമര രീതിയും അതിന്‍റെ കാരണമെന്ന് എനിക്ക് തോന്നിയതുമായ കാര്യം ഞാന്‍ സൂചിപ്പിച്ചു എന്നെ ഉള്ളൂ.
എന്‍റെ അഭിപ്രായത്തില്‍ എല്ലാ സമരത്തിലും പങ്കെടുക്കുന്നവരില്‍ തൊണ്ണൂറ്റിഒന്‍പതു ശതമാനവും രാഷ്ട്രീയ ഗൂഡ ലക്ഷ്യത്തോടെ ആയിരിക്കും ഇതെല്ലാം ചെയ്യുന്നത്, എന്നാലും ബാകിയുള്ള ഒരു ശതമാനം നമ്മുക്ക് വേണ്ടിയാണ്. അവരുടെയൊന്നുംആരുമല്ലാത്ത നമ്മുക്ക് വേണ്ടി..അത് നമ്മള്‍ വിസ്മരിച്ചു കൂടാ
ആദ്യം സ്വന്തം വീട് (കേരളം) വൃത്തി ആക്കിയിട്ട് പോരെ സമൂഹത്തിലെ(കേന്ദ്രം) അഴുക്ക് വാരേണ്ടത്.
ടു ജി സ്പെക്ട്രം, അഴിമതി എന്നൊക്കെ ഘോരം ഘോരം ഗ്രൂപ്പുകളിലൂടെയും മറ്റും പ്രസംഗിക്കുന്നവര്‍ ആ മെയില്‍ മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതല്ലാതെ ഒരു ചെറു വിരലെങ്കിലും ചലിപ്പിക്കുന്നുണ്ടോ?
TELL YOUR KUTTI SAKHAKKAL TO GET SOMETHING GOOD FROM ANNA HASARAE... എന്നത് കൊണ്ട് താന്കള്‍ ഉദ്ദേശിക്കുന്നത് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ എന്നാണോ? ആദ്യം താന്കള്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ ലേബലില്‍ കൂടി അല്ലാതെ ഒരുപൌരനായി എന്‍റെ മെയില്‍ ഒന്ന് വായിക്കൂ.
എന്നിട്ട് ഇമ്മാതിരി കമ്മന്റുകള്‍ ചെയ്യൂ.
നമ്മുടെ സര്‍ക്കാരുകളുടെയും നാടിന്റെയും ഒരു വ്യവസ്ഥിതി അല്ലെങ്കില്‍ ശീലം അങ്ങനെയായിപ്പോയി.....ചര്‍ച്ചചെയ്യാനും നടപ്പിലാക്കാനും എന്തുമാത്രം സമയവും സാവകാശവും കിട്ടിയാലും അത് ചെയ്യില്ല......
അത് അക്രമമാകണം .......അത്ജനങ്ങള്‍ ശ്രദ്ധിക്കണം .....അതുവരെ അവര്‍ കാത്തു നില്‍ക്കും.....ഒരു സമരം മാത്രമല്ല ,ഒരു പദ്ധതി നടപ്പിലാക്കാന്‍ പോലും ഇത്തരം അക്രമവും ചോരയും വേണമെന്ന് വന്നിരിക്കുന്നു...
ഒരു പാലം നന്നാക്കാന്‍ വള്ളം മുങ്ങി കുറേ പ്പേര്‍ മരിക്കണം.....റോഡില്‍ ഒരു സൂചനാ ബോര്‍ഡ് വയ്ക്കാന്‍ അവിടെ ഒരു ബൈക്കുകാരനെന്കിലും മരിക്കണം .......
എല്ലാം അറിഞ്ഞിട്ടും നമ്മുടെ അവകാശം വോട്ടായി നല്‍കി ഒഴിക്കിനോപ്പം നീന്തുന്ന്നു ജനങ്ങള്‍.. ഇതാണ് സത്യം.
നിര്‍ത്തട്ടെ... (മറുപടി പ്രതീക്ഷിക്കുന്നില്ല...)