Monday 17 October 2011

Re: [www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?

 

Dear Sir,
Nobody is against a peaceful strike.  What we are concerned is the damage to public property and life, public nuisence etc. etc.  If we damage public property, who will loss, only we.  Sir, please tell me is it OK to damage our own property.  If any of the properties damaged personally belonged to the striking people,do you think, they would have damaged it. NO.  How many lakhs of rupees we are wasting a year due to harthal, strike, bandh etc. etc.  Harthal and Bandh should be peaceful and those who want to participate in the harthal, they can do so and others should be spared.  How many important issues would be kept aside due to harthal and bandh like marriage etc.  Do you think, if is fair.  Do you ever heard that any programmes in the house of Netas, who order for harthal/bandh, would be postponed or preponed due to this.  Never, because they plan such bloody things accordingly.  These bloody strikers would not even spare the emergency services like hospital.  This is only a wonderful phenomina can be seen in GOD'S OWN COUNTRY.  I have been staying in Gujarat since last more than 30 years and I very rarely seen harthal/band in this stage.  Even if there is a harthal, all the public life is as usual like running buses, rickshwas, personal vehicles, working hospitals, banks etc. etc.  Even after  we are having such a wonderful idea of having harthal for each and every issue, where we stand now, totally depending upon cash inflow from other states/countries.  It is funny that we observed harthal when Saddam Hussian hanged, even his own country did not.  This shows that we are looking at each and every possibility to have a strike/harthal/bandh. 
 
K.P. Unnikrishnan
Bhavnagar
 

--- On Mon, 10/17/11, Gopinadhan Nair <peeyejee@yahoo.com> wrote:

From: Gopinadhan Nair <peeyejee@yahoo.com>
Subject: Re: [www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?
To: "Keralites" <Keralites@YahooGroups.com>
Date: Monday, October 17, 2011, 10:34 PM

 
Dear Mr.Anish,
I reget the way approached the discussions. The group members are worried neither about your political base nor about Anu's. All are concerned only about the subject.
Only because of the reason that you are a Congress supporter, you need not consider that all the openions against your arguments are from communists or leftists.
I consider that most of the statements of Anu are sensible. Independence movement in India was with full of violations (of british rules & regulations). Jalionwala Bagh & Chowri Chowra are in India. We had Jhansi Rani & Ackaamma Cherian.
I am with the openion that all creatures respond to adverse situation. When the rulers allows a 22000 rank holder to by-pass 20500 candidates, the society should respond and responded. It is pitty to think that the SFI and DYFI are only participants of that agitation. None of the sensible minds can advocate the admission of Nirmal Madhav in that College. If the society do not respond, all the 'pramaanees' will arrange chances for their children in CET & NITs in the coming years irrespective to their credibility. It will be like Rahul Gandhi becoming the National president of Congress by-passing the credentials of another lakhs of committed & prominent congressmen. That should not be the fate of an indian national as far as the social equality and fundamental rights are concerned.
Putting up for serious and meaningful discussion
Gopi Nair

From: anish philip <anishklpm@gmail.com>
To: Keralites@yahoogroups.com
Sent: Sunday, 16 October 2011 1:13 PM
Subject: Re: [www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?

ബഹുമാനപെട്ട അനു മുരളി മറുപടി പ്രതീക്ഷിക്കുന്ന മെയില്‍ അല്ല എന്ന് പറഞ്ഞതിനാല്‍ തന്നെ ഇത് അദ്ദേഹത്തിനുള്ള മറുപടി അല്ല എന്ന് ആമുഖമായി പറയട്ടെ...ബഹു: മോന്‍സി ചോദിച്ചത് അക്രമ സമരങ്ങള്‍ ആണോ കാര്യം നേടി എടുക്കുന്നതില്‍ ഉള്ള ഉപാധി എന്നാണ്.
എനിക്ക് മോന്‍സി യോടെ പറയാനുള്ളത് ,അക്രമ സമരങ്ങള്‍ അല്ല എന്ന് തന്നെയാണ്,താങ്കളുടെ വീക്ഷണം തന്നെയാണ് ശരി....
ഈ അക്രമ സമരങ്ങളുടെ മറവില്‍ എന്ത് മാത്രം പൊതു മുതലാണ്‌ നശിപ്പിക്കുന്നത്..
ഇവിടെ ഏതാനും വ്യക്തികളുടെ ഒറ്റയാന്‍ സമരങ്ങള്‍ പരാജയപെട്ടിട്ടുണ്ട്.(ഇറോം ചാനു ശര്‍മിള,നിഗമാനന്ദ എന്ന വ്യക്തി)
എന്നാല്‍ അക്രമ സമരങ്ങള്‍ ചെയ്യുന്ന ഈ പാര്‍ട്ടി ഒരു വ്യക്തി അല്ല,ഒരു പൊതു സമൂഹമാണ്..അന്ന ഹസാരെ അഴിമതി തുടച്ചു നീക്കാനുള്ള സമരം അക്രമ മാര്‍ഗത്തില്‍ ചെയ്തിരുന്നെങ്കില്‍ എത്ര ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുമാരുന്നു.
ഈ സമരം ചെയ്ത ആളുകള്‍ ഭരിച്ചിരുന്നപ്പോള്‍ എത്ര തവണ പെട്രോള്‍ വില നികുതി കുറച്ചു കേരളത്തില്‍ എങ്കിലും വില കുറയ്ക്കുവാന്‍ ഉള്ള ശ്രമം നടത്തിയിട്ടുണ്ട്...
എന്നിട്ട് ഇവര്‍ പറയുന്നത് ഇവര്‍ ഹര്‍ത്താല്‍ നടത്തിയത് കൊണ്ടാണ് ഈ കഴിഞ്ഞ തവണ കേരള സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറായത് എന്നാണ്..ഇവരുടെ ഹര്‍ത്താലിന് മുമ്പ് തന്നെ സര്‍ക്കാര്‍ അത് പ്രക്യപിച്ചിരുന്നില്ലെ???? എന്നിട്ട് എന്തിനു വീണ്ടും ഹര്‍ത്താല്‍ നടത്തി?കേന്ദ്രം കുറക്കുന്നതിനു വേണ്ടി ആകും? എന്നിട്ട് കേന്ദ്രം എത്ര കുറച്ചു????
മനസിലാക്കേണ്ടത് ഒന്ന് മാത്രം , തങ്കളുടെ കയ്യില്‍ ഭരണമില്ലതപ്പോള്‍ എന്ത് ആകാം എന്നാ ധാര്‍ഷ്ട്യം...
ഇത് പറയുന്ന ഞാന്‍ ഒരു കോണ്‍ഗ്രസ്‌ അനുഭാവിയെന്നു കരുതുന്നു എങ്കില്‍ അത് ശരിയാണ്..
പക്ഷെ കോണ്‍ഗ്രെസ്സ്കാര്‍ എനിക്ക് എന്തെങ്കിലും ചെയ്തു തന്നിട്ടോ ഒന്നുമല്ല ഈ താല്പര്യം ..ഇന്ന് വരെ ഏതന്കിലും ഒരു പാര്‍ട്ടി ഓഫീസിന്റെ തിണ്ണയില്‍ ഒരു കാര്യവും സാധിക്കാന്‍ പോകേണ്ടി വന്നിട്ടും ഇല്ല ഈശ്വരാനുഗ്രഹതാല്‍,,
തമ്മില്‍ ഭേതം തൊമ്മന്‍ എന്ന് പറയും പോലെ ഒരു താല്പര്യം മാത്രം
ഇത് എന്റെയും തിരിച്ചറിവ് മാത്രം ,മറുപടി ഈ ഗ്രൂപ്പില്‍ കൂടി ആകുന്നതാകും നല്ലത്.വിമര്‍ശചു പറഞ്ഞാല്‍ അതില്‍ ഒരു പ്രതിക്ഷേധവും ഇല്ല...
ദയവായി തെറി വിളിക്കരുതെന്ന് അപേക്ഷ...
2011/10/15 Anu Murali <anumuraligis@yahoo.com>
പ്രിയപ്പെട്ട മോന്‍സി ജോര്‍ജ്‌..

എന്‍റെ മെയിലില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഞാന്‍ ആവര്‍ത്തിക്കട്ടെ...

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ചര്‍ച്ചയാണ് ഈ മെയില്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
ആദ്യമേ തന്നെ ഇതൊരു മറുപടി പ്രതീക്ഷിക്കുന്ന മെയില്‍ അല്ല എന്ന് സൂചിപ്പിക്കട്ടെ. ഇത് പൂര്‍ണ്ണമായും എന്‍റെമാത്രം തിരിച്ചറിവാണ്.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. എന്‍റെ തിരിച്ചറിവ് നിങ്ങളുമായി പങ്കുവക്കുന്നു എന്നേ ഉള്ളൂ.
എല്ലാവക്കും ഉള്ളതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം എനിക്കും ഉണ്ട്. ഇതൊരു രാഷ്ട്രീയ ഗ്രൂപ്പ്‌ ആണെന്നോ.. ഏതെന്കിലും സംഘടനകളെ അനുകൂലിച്ചോ ഞാന്‍ സംസാരിച്ചിട്ടില്ല.
എന്‍റെ നിലപാട് ഞാന്‍ നിങ്ങളുമായി പങ്കുവച്ചു എന്ന് മാത്രം.

താങ്കളുടെ ചോദ്യത്തിന് മറുപടി തരുന്നതിന് മുന്‍പ്‌ സമാധാനമായി സമരം ചെയ്യുന്ന ഇറോം ചാനു ശര്‍മിളക്ക് എന്ത് പറ്റി എന്ന് ഒന്ന് പറഞ്ഞു തരാമോ?
ഗംഗാ ജലം മലിനമാക്കുന്നതിനെതിരെ അക്രമരാഹിത്യ നിരാഹാര സമരം നയിച്ച്‌ അവസാനം മരണത്തിന് കീഴടങ്ങിയ ഒരു പാവം നിഗമാനന്ദ എന്ന വ്യക്തിയെ താങ്കള്‍ മറന്നു പോയോ?
അന്നാ ഹസാരെ യുടെ സമരത്തിന് പിന്തുണയുമായി എത്തിയത് ഭാരതം മുഴുവന്‍ അറിയപ്പെടുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരായിരുന്നു. അവരെ തൊട്ടാല്‍ കൈ പൊള്ളും എന്ന തിരിച്ചറിവും കേന്ദ്രസര്‍ക്കാരിനു ഉണ്ടായിരുന്നു.
പക്ഷെ ഇവിടെ കേരളത്തില്‍ നിയമ ലംഘനതിനെതിരെ ശബ്ദമുയര്‍ത്തിയവരെ (വിദ്യാര്‍ഥികളെ) അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാരാണ് തെറ്റുകാര്‍.
പ്രശ്നങ്ങള്‍ വളരെ രമ്യമായി പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് ഇത്രയ്ക്കു വഷളാക്കിയത് സര്‍ക്കാര്‍ തന്നെ ആണ്.
അല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കൈക്കൊണ്ട നിലപാട് എന്തുകൊണ്ട് അപ്പോള്‍ അവര്‍ എടുത്തില്ല. എന്തിനീ വിഷയം ഇത്ര വഷളാക്കി?
ആരും ചോദിക്കാനും പറയാനും ഇല്ലെന്നും എന്ത് നിയമ ലംഘനവും കാനിക്കമെന്നും അവരും കരുതി.
ഇന്ത്യയില്‍ അക്രമരഹിതമായി സമരം നയിച്ച ഒരേ ഒരു വ്യക്തിയെ ഉള്ളൂ. അത് ഗാന്ധിജി തന്നെ ആണ്.
പക്ഷെ സ്വാതന്ത്ര്യ സമരത്തിനിടയിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട് എന്ന കാര്യം കൂടി ഓര്‍ക്കുക.

കേരളത്തില്‍ ഈയിടെ ആയി കണ്ടുവരുന്ന ഒരു സമര രീതിയും അതിന്‍റെ കാരണമെന്ന് എനിക്ക് തോന്നിയതുമായ കാര്യം ഞാന്‍ സൂചിപ്പിച്ചു എന്നെ ഉള്ളൂ.
എന്‍റെ അഭിപ്രായത്തില്‍ എല്ലാ സമരത്തിലും പങ്കെടുക്കുന്നവരില്‍ തൊണ്ണൂറ്റിഒന്‍പതു ശതമാനവും രാഷ്ട്രീയ ഗൂഡ ലക്ഷ്യത്തോടെ ആയിരിക്കും ഇതെല്ലാം ചെയ്യുന്നത്, എന്നാലും ബാകിയുള്ള ഒരു ശതമാനം നമ്മുക്ക് വേണ്ടിയാണ്. അവരുടെയൊന്നുംആരുമല്ലാത്ത നമ്മുക്ക് വേണ്ടി..അത് നമ്മള്‍ വിസ്മരിച്ചു കൂടാ
ആദ്യം സ്വന്തം വീട് (കേരളം) വൃത്തി ആക്കിയിട്ട് പോരെ സമൂഹത്തിലെ(കേന്ദ്രം) അഴുക്ക് വാരേണ്ടത്.

ടു ജി സ്പെക്ട്രം, അഴിമതി എന്നൊക്കെ ഘോരം ഘോരം ഗ്രൂപ്പുകളിലൂടെയും മറ്റും പ്രസംഗിക്കുന്നവര്‍ ആ മെയില്‍ മറ്റൊരാള്‍ക്ക് ഫോര്‍വേഡ്‌ ചെയ്യുന്നതല്ലാതെ ഒരു ചെറു വിരലെങ്കിലും ചലിപ്പിക്കുന്നുണ്ടോ?

TELL YOUR KUTTI SAKHAKKAL TO GET SOMETHING GOOD FROM ANNA HASARAE... എന്നത് കൊണ്ട് താന്കള്‍ ഉദ്ദേശിക്കുന്നത് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ എന്നാണോ? ആദ്യം താന്കള്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ ലേബലില്‍ കൂടി അല്ലാതെ ഒരുപൌരനായി എന്‍റെ മെയില്‍ ഒന്ന് വായിക്കൂ.
എന്നിട്ട് ഇമ്മാതിരി കമ്മന്റുകള്‍ ചെയ്യൂ.
നമ്മുടെ സര്‍ക്കാരുകളുടെയും നാടിന്റെയും ഒരു വ്യവസ്ഥിതി അല്ലെങ്കില്‍ ശീലം അങ്ങനെയായിപ്പോയി.....ചര്‍ച്ചചെയ്യാനും നടപ്പിലാക്കാനും എന്തുമാത്രം സമയവും സാവകാശവും കിട്ടിയാലും അത് ചെയ്യില്ല......
അത് അക്രമമാകണം .......അത്ജനങ്ങള്‍ ശ്രദ്ധിക്കണം .....അതുവരെ അവര്‍ കാത്തു നില്‍ക്കും.....ഒരു സമരം മാത്രമല്ല ,ഒരു പദ്ധതി നടപ്പിലാക്കാന്‍ പോലും ഇത്തരം അക്രമവും ചോരയും വേണമെന്ന് വന്നിരിക്കുന്നു...
ഒരു പാലം നന്നാക്കാന്‍ വള്ളം മുങ്ങി കുറേ പ്പേര്‍ മരിക്കണം.....റോഡില്‍ ഒരു സൂചനാ ബോര്‍ഡ്‌ വയ്ക്കാന്‍ അവിടെ ഒരു ബൈക്കുകാരനെന്കിലും മരിക്കണം .......
എല്ലാം അറിഞ്ഞിട്ടും നമ്മുടെ അവകാശം വോട്ടായി നല്‍കി ഒഴിക്കിനോപ്പം നീന്തുന്ന്നു ജനങ്ങള്‍.. ഇതാണ് സത്യം.

നിര്‍ത്തട്ടെ... (മറുപടി പ്രതീക്ഷിക്കുന്നില്ല...)

സ്നേഹപൂര്‍വ്വം
അനു മുരളി

From: MONCY GEORGE <moncygeorgek@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 15 October 2011, 7:14:19
Subject: Re: [www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?
Dear ANUMURALI,

OUR GROUP IS NOT A PARTY GROUP LIKE KAIRALI TV OR JAI HIND TV...

NORMAL PEOPLES ALWAYS AGAINST THE UNWANTED STRIKES ( 90% OF STRIKES CONDUCTED BY DYFI AND SFI)

ALL THOSE STRIKES ARE BULL SHIT INCLUDING RECENT KOZHIKKODAN STRIKE...

THEY ARE CONDUCTING STRIKES FOR NOTHING>>>>>NATIONAL WASTE>>>>>

IN MY POINT OF VIEW, WE NEED TO IMPLEMENT A NEW LAW AGAINST THESE UN WANTED UN WORTHY STRIKES>>>>

JUST TELL THEM TO GO DELHI AND STRIKE AGAINST CORRUPTION OR PETROL PRICE HIKE...
NIRMAL MADHAV OR BALAKRISHNAPILLAI ARE NOT THE REAL ISSUES OF OUR STATE...
WE HAVE SO MANY OTHER ISSUES WITH US, WE ALL NEED TO WORK TOGETHER FOR THE IMPROVEMENT OF OUR PRESENT CONDITION OF OUR STATE....(PUBLIC HEALTH, POWER SHORTAGE, PUBLIC ROADS ETC....)

DEAR ANUMURALI,

ANNA HASARAE ALSO DID A WONDERFUL STRIKE AGAINST THE CORRUPTION (HE IS SUCCESSFUL TOO)
HOW MANY PUBLIC PROPERTIES WERE DISTROYED???
TELL YOUR KUTTI SAKHAKKAL TO GET SOMETHING GOOD FROM ANNA HASARAE...AT LEAST NOT TO DESTROY OUR PUBLIC PROPERTIES....

2011/10/13 Anu Murali <anumuraligis@yahoo.com>
സുഹൃത്തുക്കളെ...
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ചര്‍ച്ചയാണ് ഈ മെയില്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ആദ്യമേ തന്നെ ഇതൊരു മറുപടി പ്രതീക്ഷിക്കുന്ന മെയില്‍ അല്ല എന്ന് സൂചിപ്പിക്കട്ടെ. ഇത് പൂര്‍ണ്ണമായും എന്‍റെ മാത്രം തിരിച്ചറിവാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. എന്‍റെ തിരിച്ചറിവ് നിങ്ങളുമായി പങ്കുവക്കുന്നു എന്നേ ഉള്ളൂ.
സമാധാനമായി ചര്‍ച്ചയോ നിയമപരമായി കേസോ നടത്തിയാല്‍ നിര്‍മല്‍ മാധവ്‌ എന്ന ചെറുപ്പക്കാരന്റെ പ്രശ്നത്തിന് ഉടനെ ഒരു തീരുമാനം ഉണ്ടാകുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? തീരുമാനം ഉണ്ടായാല്‍ തന്നെ അതിനു എത്ര വര്‍ഷം കാത്തിരിക്കണം. അപ്പോഴേക്കും അയാളുടെ പഠിപ്പ് തീര്‍ന്നു അയാള്‍ ഏതെങ്കിലും ജോലിയില്‍ പ്രവേശിചിട്ടുണ്ടാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇങ്ങനെ നടന്നിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടി ആ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലവിലിരുന്ന പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയെ അംഗീകരിക്കലാണ്. അന്നവര്‍ അത് ചൂണ്ടിക്കാണിക്കാത്തത് ആ തെറ്റിന് അവരും കൂട്ടുനിന്നു എന്നതിന് തെളിവല്ലേ?
ഒരു ഉദാഹരണം എടുക്കാം കഴിഞ്ഞ മാസം രൂപയുടെ മൂല്യം കുറഞ്ഞു എന്ന് പറഞ്ഞു പെട്രോളിന് കമ്പനികള്‍ വിലകൂട്ടുകയുണ്ടായി. സമാധാനപരമായി സെക്രട്ടെറിയറ്റു പടിക്കല്‍ ധര്‍ണയോ മൌനജാഥയോ നടത്തിയിരുന്നു എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ച എഴുപതു പൈസ കുറക്കുമായിരുന്നു എന്ന് ആര്‍ക്കെങ്കിലും ഉറപ്പു പറയാന്‍ പറ്റുമോ? അഥവാ അങ്ങനെ നടത്തിയാല്‍ തന്നെ എത്ര ജനങ്ങള്‍ അതിനെ അനുകൂലിച്ചു ആ ധര്‍ണ്ണയില്‍ പങ്കെടുക്കും? അതിനു എത്ര കാലം വേണ്ടി വരും? മുന്നൂറും അഞ്ഞൂറും ദിവസം സെക്രട്ടെരിയെറ്റ്‌ പടിക്കല്‍ സമാധാനപരമായി ധര്‍ണ്ണ നടത്തുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ഇനി എത്ര കാലം കൂടി ആ ആവശ്യം നേടിയെടുക്കുന്നതിന് വേണ്ടി അങ്ങനെ കഴിയേണ്ടി വരും എന്ന് ഞാന്‍ ചിന്തിച്ചിട്ടുമുണ്ട്.
ഇന്ന് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ എങ്കിലും നടത്താതെ തീരുമാനം ആയിട്ടുള്ള ഏതെങ്കിലും കേസുകള്‍ ഉണ്ടോ? ജീവിതത്തില്‍ ഒരു സമരത്തിലെങ്കിലും ആത്മാര്‍ഥമായി പങ്കെടുത്തവര്‍ക്ക് മനസ്സിലാകും ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍. ഇതിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് എല്ലാ പ്രശ്നങ്ങളും തീരാന്‍ അക്രമാസക്തമായ ഒരു വഴി മാത്രമേ ഉള്ളൂ എന്നല്ല. ഇന്ന് അങ്ങനെ ആയാലേ കാര്യങ്ങള്‍ നടക്കൂ എന്ന അവസ്ഥ വന്നിരിക്കുന്നു. അതിനു പഴിക്കേണ്ടത് അതത് കാലത്തെ സര്‍ക്കാരിനെ തന്നെ ആണ്. അതിനു ഇടതുപക്ഷമോ വലതുപക്ഷമോ എന്ന ഭേദം ഒന്നും ഇല്ല.
ന്യൂഡല്‍ഹിയിലെ ഒരു വിദ്യാര്‍ഥി കേസ് കൊടുത്തത് കൊണ്ടാണോ ഇന്ന് ബാലകൃഷ്ണ പിള്ളയുടെ കാര്യം ഈ സര്‍ക്കാര്‍ ഗൌരവമായി എടുത്തിരിക്കുന്നത്? മോഷണം ആരോപിക്കപ്പെട്ടു കൊലചെയ്യപ്പെട്ട പാലക്കാട്ടെ രഘുവിന്റെ കാര്യം ഇത്രയും ജനശ്രദ്ധ നേടിയില്ലായിരുന്നു എങ്കില്‍ ആ കുടുംബത്തിന് സര്‍ക്കാര്‍ ഇത്രയും സഹായം നല്കുമായിരുന്നോ? വാളകം അധ്യാപകന്റെ കാര്യം എടുക്കാം, അയാളെ ഇടിച്ചു തെറിപ്പിച്ചു എന്ന് പോലീസ് അവകാശപ്പെടുന്ന കാര്‍ ആക്രമിക്കപ്പെട്ട അധ്യാപകനോ പ്രധാന ദ്രിക്സാക്ഷിയോ കണ്ടിട്ടില്ല. പക്ഷെ അതിന്റെ ഡ്രൈവറുടെ രേഖാചിത്രം വരയ്ക്കുന്ന തിരക്കിലാണ് പോലീസിപ്പ്പോള്‍. ജനശ്രദ്ധ പതിവിലധികം നേടിയത് കൊണ്ടാണ് ഇങ്ങനെ ഒരു കാരണമെങ്കിലും പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത്. ഇല്ലായിരുന്നെങ്കില്‍ ആ കേസും ആരും ശ്രദ്ധിക്കാതെ പോയേനെ.
ഇന്ന് കേരളത്തില്‍ ജീവിക്കുന്ന മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന പല കാര്യങ്ങളും ഇതുപോലെ അക്രമാസക്തവും അല്ലാത്തതുമായ സമരങ്ങളിലൂടെയും ഹര്‍ത്താല്‍ നടത്തിയും ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ നേടിയെടുത്തു തന്നതാണ്. ഇക്കഴിഞ്ഞ പെട്രോള്‍ വിലവര്‍ധനക്കെതിരെ നടത്തിയ സമരങ്ങളില്‍ ആ സമരം വിജയിച്ചാല്‍ കിട്ടുന്ന ആനുക്കൂല്യം കൈപറ്റാന്‍ പോകുന്ന എത്ര സാധാരണക്കാര്‍ പങ്കെടുത്തിരിക്കും? ടീവിയിലും പത്രത്തിലും വാര്‍ത്ത കാണിക്കുമ്പോള്‍ അപ്പോള്‍ മാത്രമോ അല്ലെങ്കില്‍ ഫേസ്ബുക്ക്‌ ഓര്‍ക്കുട്ട് എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴിയോ മാത്രം അതിനെ കുറിച്ച് പ്രതികരിക്കുന്നവരാണ് കേരളത്തിലെ തൊണ്ണൂറ്റി അഞ്ചു ശതമാനം ജനങ്ങളും. ഞാനും ഈ പറഞ്ഞ ശതമാന കണക്കില്‍ പെടുന്ന ആള്‍ തന്നെ ആണ്. തെറ്റിനെതിരെ സമൂഹത്തിന്റെ നേര്‍ക്കുനേര്‍ നിന്ന് വിളിച്ചു പറയാന്‍ നമ്മുക്ക് ആവതില്ലാത്തിടത്തോളം കാലം അതിനു ധൈര്യം കാണിക്കുന്നവരെ (അത് ഏതു രാഷ്ട്രീയ പാര്‍ടി ആയിരുന്നാലും സാമൂഹിക സംഘടനകള്‍ ആയിരുന്നാലും വ്യക്തികള്‍ ആയിരുന്നാലും) വെടിവച്ചു കൊല്ലുന്നതാണ് നല്ലതെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഉദാഹരണത്തിനു സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത എത്ര പേര്‍ക്ക് അതിന്റെ ആനുകൂല്യം കിട്ടുന്നുണ്ടാകും. ഇതിനൊക്കെ പിന്നില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും രാഷ്ട്രീയ ഗൂഡലക്ഷ്യങ്ങള്‍ കൂടി ഉണ്ടാകും എന്നതിനോട് എനിക്കും എതിര്‍പ്പില്ല. എന്നിരുന്നാലും അതിന്റെ ബാക്കിയുള്ള ഒരു ശതമാനത്തിന്‍റെ ഫലം മുഴുവന്‍ നമ്മുക്കും കൂടി വേണ്ടിയാണ് എന്ന് ഓര്‍ക്കുക. തെറ്റുകള്‍ക്കെതിരെ ആരും പ്രതികരിക്കാതെ ഇരിക്കുകയാനെന്കില്‍ എന്താവും കേരളത്തിന്റെ അവസ്ഥ.
നിര്‍മല്‍ മാധവിന്റെ കാര്യത്തില്‍ ഈ അക്രമാവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ സര്‍ക്കാരിനു അതിനു വേണ്ട നടപടി എടുത്തു പ്രശ്നം പരിഹരിക്കാമായിരുന്നു. ഇപ്പോള്‍ അവര്‍ സ്വീകരിച്ച നടപടി തന്നെ അപ്പോഴും കൈക്കൊണ്ടാല്‍ മതിയായിരുന്നു. അപ്പോള്‍ അങ്ങനെ ചെയ്യാതെ ഒരു അക്രമസമരതിലെക്കും വെടിവെയ്പ്പിലെക്കും കാര്യങ്ങളെ കൊണ്ടെത്തിച്ചത് ഈ സര്‍ക്കാര്‍ തന്നെ ആണ്. കാരണം ദിവസങ്ങളും ആഴ്ചകളും നീണ്ട ചര്‍ച്ച ഫലം കാണാതെ വന്നപ്പോഴാണ് സമരം തുടങ്ങുന്നത്. (എല്ലാ സമരങ്ങളുടെയും ഉത്ഭവം അങ്ങനെ തന്നെ ആണ്) അക്രമം കണ്ടാലെ ഞങ്ങള്‍ ഗൌനിക്കൂ എന്ന അവസ്ഥ വിടെണ്ടത് സര്‍ക്കാര്‍ ആണ് മറിച്ചു ജനങ്ങള്‍ അല്ല.
ഒരു സമരം അക്രമാസക്തം ആകുന്നു എന്ന് കരുതി അതില്‍ പങ്കെടുത്തവരെ വെടിവച്ചു കൊല്ലാന്‍ തുടങ്ങിയാല്‍... ഇവിടെ ദിവസവും എത്രപേര്‍ മരിച്ചു വീഴേണ്ടിവരും...
നിര്‍മല്‍ മാധവിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് കൊണ്ട് ഇനി ഇങ്ങനെ ഒരു നിയമലംഘനം നടത്തുന്നവര്‍ തീര്‍ച്ചയായും ഒന്ന് കൂടി ആലോചിക്കാതിരിക്കില്ല.
സ്നേഹപൂര്‍വ്വം
അനു മുരളി

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment