ആംവേ മേധാവിയുടെ അറസ്റ്റ് : കേന്ദ്രം എതിര്‍പ്പ് രേഖപ്പെടുത്തി
കേരളത്തില്‍വെച്ച് ഇത്തരമൊരു സംഭവമുണ്ടായതില്‍ നിരാശയുണ്ടെന്ന് കോര്‍പ്പറേറ്റ് അഫയര്‍ മന്ത്രി സച്ചിന്‍പൈലറ്റ് പ്രതികരിച്ചു. ഇത്തരം നടപടികള്‍ വിദേശ നിക്ഷേപകരെ അകറ്റും.
നിക്ഷേപ തട്ടിപ്പ് പദ്ധതികള്‍ തടയാനുള്ള നിയമങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ ഉടന്‍ പരിഹരിക്കും. നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളെടുക്കുമെന്നും എന്നാല്‍ നിയമം അനുസരിക്കുന്ന, പേരെടുത്ത കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത അന്തരീക്ഷം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആംവേ ഇന്ത്യയുടെ ചെയര്‍മാന്‍ വില്യം എസ് പിങ്ക്‌നി, ഡയറക്ടര്‍മാരായ മല്‍ഹോത്ര, ബുധ്രാജ എന്നിവരെ വയനാട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ചയാണ് കോഴിക്കോട്ടുനിന്നും അറസ്റ്റുചെയ്തത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ നിര്‍മാതാവ് നല്‍കുന്ന വിലയേക്കാള്‍ ആറ് മുതല്‍ പത്തിരട്ടിക്ക് മണിചെയിന്‍ ശൃംഖലയിലൂടെ വില്‍പ്പന നടത്തി കൊള്ളലാഭം ഉണ്ടാക്കുന്നതാണ് ആംവേയുടെ പ്രവര്‍ത്തനമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രൈസ് ചിറ്റ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (നിരോധന) ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിവര്‍ഷം 48 കോടി രൂപയുടെ ലാഭം ഇവര്‍ ഉണ്ടാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
2012 ഒക്ടോബര്‍ 29ന് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്. വയനാട് മേപ്പാടി റിപ്പണ്‍ സ്വദേശികളായ നടുതൊടിയില്‍ ജാഫര്‍, പുല്‍പ്പടി അഷറഫ്, വടുവഞ്ചാല്‍ സ്വദേശി ഹരിഹരന്‍ എന്നിവര്‍ 2011ല്‍ നല്‍കിയ പരാതിയിലാണ് മേപ്പാടി പോലീസിന്റെ നടപടി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net