Wednesday 29 May 2013

Re: [www.keralites.net] തിന്നുക യുമില്ല തീറ്റിക ്കുകയുമില്ല

വിപ്ലവം വന്ന വഴികള്‍......
 
1960 കളില്‍........
 
#കാര്ഷികരംഗത്ത്യന്ത്രവല്ക്കരണത്തിന് തുടക്കം കുറിച്ച് ട്രാക്ടറുകള്ഇറങ്ങിയപ്പോള്അതിനെത്രേ സമരം .......
 
#ഇപ്പോള്ട്രാക്ടര്ഇല്ലാതെ പണിയില്ല എന്നായി.... പക്ഷെ നോക്ക് കൂലിക്ക് കുറവുമില്ല...... അവകാശം കളയാനോക്കുമോ???
 
#കയര്രംഗത്തെ യന്ത്രവല്ക്കരനതിനെതിരെ സമരം...ഒട്ടേറെ കയര്ഫാക്ടറികള്കേരളം വിട്ടു....
#ഇപ്പോള്യന്ത്രവല്ക്കരണത്തിന് എതിരല്ല ... കേരളം വിട്ട കയര്ഫാക്ടറികള്തിരിച്ചു വന്നുമില്ല.... കരലത്തിനു നഷ്ടം...
 
#.എം.എസ് മന്ത്രിസഭയില്അംഗമായിരുന്ന ടി.വി.തോമസ്വ്യവസായം കൊണ്ടുവരാന്ജപ്പാനില്പോയപ്പോള്അദേഹത്തെ 'ബൂര്ഷ്വാ' എന്ന് വിളിച്ചു..
 
1990 ല്
 
#.കെ. നായനാര്വ്യവസായ നിക്ഷേപം തേടി അമേരിക്കയില്പോയി...96-97 ലും ഇത് സംഭവിച്ചു....
 
1985 ല്‍ ..#സ്വാശ്രയ കോളെജുകള്ക്കെതിരെ സി.പി.എം രംഗത്ത്‌....
 
1999 ല്‍ ...
 
#സ്വാശ്രയ കോളെജുകള്ക്ക് അനുമതി..... പൊതു മേഖലയിലും സ്വകാര്യ മേഖലയിലും...
 
1986 ല്‍...
 
#യു.ഡി.എഫ. സര്ക്കാരിന്റെ പ്രീ ഡിഗ്രീ ബോര്ഡിനെതിരെ സമരം...മന്ത്രിമാരെ വഴിതടയല്‍.....സമരം ഏതായാലും നഷ്ടമായില്ല ..ഒരു യുവാവിന്റെ മരണം ...അങ്ങിനെ രക്തസാക്ഷിയെ കിട്ടി....
 
1990 ല്‍....
 
# എല്‍.ഡി.എഫ് സര്ക്കാര്പ്ലസ്ടു അനുവദിച്ചു....പിന്നീട് അവര്തന്നെ അത് പൂര്ണമായി കോളേജുകളില്നിന്ന് വേര്പെടുത്തി.
 
1985-1990
 
# ചെറുപ്പക്കാരുടെ തൊഴില്സാധ്യത തട്ടിത്തെറിപ്പിക്കുന്നു എന്നാരോപിച്ച് 'രാജ്യാന്തര ഭീകരന്‍' കമ്പ്യൂടറിനെതിരെ സമരം." കമ്പ്യൂട്ടറിന്റെ കടന്നാക്രമണം ബന്ധപ്പെട്ട ജീവനക്കാര്ക്കെതിരെ മാത്രമല്ല ദേശീയ സമ്പത്ത്വ്യവസ്ഥക്കും മുഴുവന്ജനങ്ങള്ക്കുമെതിരാന്" ബി.ടി. രണദിവെ സി ..ടി.യു... 1985
 
1995-2000
 
#സി.പി.എം. എസ്.എഫ്. ..... കമ്പ്യൂടറിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു...... എസ് എഫ് വെബ്സൈറ്റ്ഉദ്ഘാടനം ചെയ്തു അന്നത്തെ മുഖ്യമന്ത്രി .കെ, നായനാര്‍" ഇത് ചരിത്രത്തിലെ നാഴികക്കല്ലാണ്" എന്ന് പറഞ്ഞു....
 
1990
 
# കുട്ടനാട്ടില്ഇറങ്ങിയ മെതി യെന്ത്രതിനെതിരെ സമരം ....# ഇപ്പോള്അതില്ലാതെ പണിയില്ല ..നോക്കുകൂലി വേറെ വേണം താനും...
 
#നെടുമ്പാശ്ശേരി എയര്പോര്ട്ടിനെതിരായി സമരം..... "എന്റെ ശവത്തിനു മീതെ കൂടി മാത്രമേ വിമാനം പറത്തൂ"എന്ന് പറഞ്ഞു സമരനേതാവ് ആയിരുന്ന ആള്പിന്നീട് എയര്പോര്ട്ട് പൂരത്തി ആയപ്പോള്കമ്പനി ഡയരക്ടര്ആയി..... എയര്പോര്ട്ട് എല്‍.ഡി.എഫിന്റെ ഭരണ നേട്ടവുമായി...
 
2005
 
#വിഴിഞ്ഞം തുറമുഖം അമേരിക്കക്ക് താവളമോരുക്കാന്‍ ...അച്ചുതാനന്ദന്
 
# സ്മാര്ട്ട് സിറ്റി കരാറിനു പിന്നില്പ്രവര്ത്തിച്ചവരെ ജയിലില്അടക്കും... പിന്നീട് അത് നടപ്പാക്കാന്ശ്രമിച്ചിട്ട് നടന്നുമില്ല.... ഇപ്പോള്യു.ഡി എഫ് സര്ക്കാര്അത് നടപ്പിലാക്കി....
 
അറിഞ്ഞു കൊണ്ട് തെറ്റുകള്ചെയ്യും........ പിന്നീട് അത് തിരുത്തും...... എന്നാല്പിന്നെ തെറ്റ് ചെയ്യാതിരുന്നുകൂടെ എന്ന് ചോദിച്ചാല്‍ ...അണികള്വേണ്ടേ ...അവരെ ആവേശഭരിതരാക്കെണ്ടേ??? എന്നുത്തരം.......ഇനിയും ഞങ്ങള്തെറ്റുകള്ചെയ്യും ... നാട്ടിനും നാട്ടാര്ക്കും കുറെ നഷ്ടം വന്നതിനു ശേഷം തിരുത്തുകയും ചെയ്യും........ ഇതെല്ലാം അറിഞ്ഞുകൊണ്ട് മുഷ്ടിചുരുട്ടി സിന്ദാബാദ്വിളിക്കാന്കുറെ പോഴന്മാരും
 


From: masvlcy <mas.vlcy@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 29 May 2013 12:40 PM
Subject: Re: [www.keralites.net] തിന്നുക യുമില്ല തീറ്റിക ്കുകയുമില്ല

 
ഡിയർ മുരളി,
താങ്കൾ പറഞ്ഞതാണതിന്റെ ശരി. ഇനി പോർട്ട്‌ ട്രസ്റ്റ് അനുവതിച്ചാൽ തന്നെ ഈ പറയുന്ന കണ്‍ വെന്ഷൻ സെന്റര് കൊണ്ടും ഹയ്യത് ഹോട്ടൽ കൊണ്ടും സാധാരണക്കാർക്ക് എന്ത് ഗുണം ഒരു ഗുണവുമില്ല. കൊച്ചിയിലുള്ള സൂപ്പര്മാര്കറ്റിൽ നിന്ന് സാധാരണക്കാരന് വെണമെങ്കിൽ സാധനങ്ങൾ വാങ്ങാം, പക്ഷെ ഹയാതിൽ പോയി ചായകുടിക്കുമോ താമസിക്കുമോ, അപ്പൊ ഇതൊക്കെ നമ്മുടെ കേരളത്തിന്റെ പൊതു സ്വത്തു എങ്ങിനെയെങ്കിലും മുപ്പതു കൊല്ലം പിന്നെ അറുപതു കൊല്ലം പിന്നെപ്പിന്നെ അങ്ങിനെ അങ്ങിനെ സ്വന്തമാക്കാനും സ്വന്തമായി ലാഭം ഉണ്ടാക്കാനും വേണമെങ്കില പാട്ടക്കരാർ മരിച്ചു നല്കാനും ഒക്കെ ഉള്ള ഓരോ അടവുകൾ അല്ലാതെ മറ്റൊന്നുമല്ല, അതവിടെ ഉണ്ടായില്ല എന്ന് വെച്ചിട്ട് മാനം ഇടിഞ്ഞു വീഴാണോ കേരളത്തിലെ മുഴുവൻ പേരും പട്ടിണി കിടകാണോ ഒന്നും പോവുന്നില്ല. പിന്നെ എന്തിനീ പുലിവാൽ. അതിപ്പോൾ ഉമ്മൻ ചാണ്ടിയും രമേഷും ഉള്ള തർക്കത്തിൽ നിന്ന് പൊതുജനങ്ങളെ തിരിച്ചു വിടണം അതിനൊരു കാരണം അല്ലാതെ വേറെ ഒന്നുമല്ല എന്ന് തോന്നുന്നു.

Rgds
masvlcy



2013/5/28 Anu Murali <anumuraligis@yahoo.com>
സുഹൃത്തുക്കളെ,

ഞാന്‍ ഒരു കഥ പറയാം. ഒരിടത്ത് വിദഗ്ധനായ ഒരു ബിസ്സിനെസ്സുകാരന്‍  ഉണ്ടായിരുന്നു. അയാള്‍ സ്വന്തം ബിസ്സിനെസ്സ്  വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കുറച്ചു സ്ഥലം വാങ്ങാന്‍ തീരുമാനിക്കുന്നു. അധികം മത്സരങ്ങള്‍ ഇല്ലാതെ തന്നെ കുറച്ചു സ്ഥലം ലാഭത്തില്‍ അയാള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. അവിടെ കൃഷിയിറക്കാന്‍ തുടങ്ങുമ്പോഴാണ് താന്‍ വാങ്ങിയ സ്ഥലത്തിന്റെ യഥാര്‍ത്ഥ നൂലാമാലകളെ കുറിച്ച് അയാള്‍ അറിയുന്നത്. അവിടെ വാഴകൃഷി മാത്രമേ പാടുള്ളൂ എന്ന സത്യം അയാള്‍ പിന്നീടാണ് അറിഞ്ഞത്. ഈ സത്യം അയാള്‍ അറിയുന്നത് സ്ഥലത്തെ പ്രകൃതി സ്നേഹികളായ കുറച്ചു ആള്‍ക്കാര്‍ പ്രതികരിച്ചപ്പോള്‍ മാത്രവും. സ്വാഭാവികമായും കൂടുതല്‍ നൂലാമാലകളിലേക്ക് പോകാതെ അയാള്‍ ആ ഉദ്യമത്തില്‍ നിന്നും സ്വമേധയാ പിന്മാറുകയും ചെയ്യുന്നു. 

സത്യത്തില്‍ ഇതല്ലേ ലുലുവിന്‍റെ കാര്യത്തിലും നടന്നത്? സ്ഥലത്തിന്റെ വിലയുടെ അന്തരം ആദ്യം പൊതുജനങ്ങളില്‍ എത്തിച്ചത് സിപിഎം എന്ന പാര്‍ടി അല്ല. "ദി ഹിന്ദു" എന്ന ദിനപത്രം ആണ്. 



ബോള്‍ഗാട്ടിയില്‍ ഉണ്ടായേക്കാവുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അത് ഏതായാലും അത് "Coastal Regulation Act" അനുശാസിക്കുന്ന പ്രകാരം മാത്രമേ പാടുള്ളൂ എന്നിരിക്കെ  അവിടെ കണ്‍വെന്‍ഷന്‍ സെന്‍റെര്‍ തുടങ്ങാന്‍ പദ്ധതിയിട്ട ലുലു ഗ്രൂപ്പ്‌ നു തെറ്റുപറ്റി എന്നേ പറയേണ്ടൂ. പോര്‍ട്ട്‌ ട്രസ്റ്റ്‌ അനുശാസിക്കുന്ന പ്രകാരം അവിടെ പോര്‍ട്ട്‌ അനുബന്ധ സ്ഥാപനങ്ങള്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളൂ. അതുകൊണ്ടാണ് റിലയന്‍സ് പോലെയുള്ള വന്‍കിട വ്യവസായ ഭീമന്മാര്‍ ഉള്ള ഈ ഭാരതത്തില്‍ കൊച്ചിയിലെ ഈ കണ്ണായ സ്ഥലം ആരും പാട്ടത്തിനു എടുക്കാതിരുന്നത്. അതല്ലാതെ എഴുപതിരണ്ടോ നൂറോ കോടി മുതല്‍മുടക്കാന്‍ കെല്‍പ്പുള്ള ആരും ഭാരതത്തില്‍ ഇല്ലാത്തതുകൊണ്ടാണോ? 

ഇനി കണ്‍വെന്‍ഷന്‍ സെന്‍റെര്‍ വന്നാലുള്ള ഗുണഗണങ്ങളെ പറ്റി പറയാം. തൃശ്ശൂരില്‍ ഈ പറഞ്ഞ ലുലു ഗ്രൂപ്പ്‌ ന്റെ കണ്‍വെന്‍ഷന്‍സെന്‍റെര്‍ ഒരെണ്ണം ഉണ്ട് http://www.luluicc.in/ . അത് എത്രപേര്‍ കയറികണ്ടിട്ടുണ്ട് എന്നെനിക്കറിയില്ല. ഒരു കാര്യം ഉറപ്പാണ്. സെക്രട്ടെറിയറ്റ് പോലെ പൊതിഞ്ഞു വന്‍പണചാക്കുകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ആ സംഭവം ഞാന്‍ കണ്ടിട്ടില്ല. ഈ പറഞ്ഞ സ്ഥാപനം കേരളം എന്ന കുഞ്ഞു സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭാവന ആണ് നല്‍കിയതെന്നും എനിക്കറിയില്ല. പൊതുജനത്തിനും ഉപകാരപ്രദമാകുന്ന ഇടപ്പള്ളിയിലെ ലുലു മാള്‍ പോലുള്ള സംരംഭങ്ങളെ ഞാനും സ്വാഗതം ചെയ്യുന്നു. 

നാലായിരം പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനം പൂട്ടിച്ചു എന്നാണു വേറെ കുറേ അപവാദങ്ങള്‍... ലുലു ജോലി നല്‍കുന്ന ഈ നാലായിരം പേരും കേരളത്തില്‍ നിന്നാകും എന്ന് ഉറപ്പുണ്ടോ? അത് വരുന്നത് വരെ ഈ പറഞ്ഞ നാലായിരം പേര്‍ ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കുകയാണോ? ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ കേരളത്തില്‍ നിറയെ പണികള്‍ ഉണ്ട് എന്നുള്ളതിന് തെളിവാണ് ഇവിടെ ജോലിക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍.. 

സ്വാഭാവികമായും ഇതെല്ലാം അറിഞ്ഞു കഴിയുമ്പോള്‍ വിരലുകള്‍ പരിസ്ഥിതി വാദികള്‍ക്കുനേരെ തിരിയും. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന പ്രകൃതിയുടെ സൗജന്യങ്ങള്‍ നാളെ നമ്മുടെ മക്കളും അനുഭവിക്കണം എന്നേ അവരും ഉദ്ദേശിക്കുന്നുള്ളൂ. 

ഇത്രയും ഞാന്‍ എഴുതിയത് ആരെയും ന്യായീകരിക്കാന്‍ അല്ല. രാഷ്ട്രീയത്തിന് അതീതമായി വാര്‍ത്തകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവച്ചു എന്ന് മാത്രം. 

സസ്നേഹം

അനു മുരളി.


From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Sunday, 26 May 2013, 21:34:02
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

തിരുവനന്ത പുരം ടൌണില്‍ ഒരു വീട് വാടകയ്ക്ക് കൊടുക്കാനുണ്ട്,, ആ വീടിനു ഇപ്പോളത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് രണ്ടു കോടി രൂപ വില വരും, ആ വീട് തല്ക്കാലം വാടകയ്ക്ക് കൊടുക്കാനാണ് ഉടമ ഉദ്ദേശിക്കുന്നത് , പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ അതിനു വാടകയും ലഭിക്കും, പക്ഷെ ഉടമ പറയുന്നു രണ്ടു കോടി രൂപ തന്നാലെ വാടകയ്ക്ക് തരൂ എന്ന്,,,,, ആ ഉടമയെ എന്ത് വിളിക്കാം............... ഈ അന്തം കമ്മികളെ കൊണ്ട് തോറ്റല്ലോ എന്റെ കാറല്‍ മാര്‍ക്സ് മുത്തപ്പാ,,,,,, ഇവര്‍ക്ക് അല്പം ബുദ്ധി നല്‍കണേ..


From: Abraham P.c.
To: "Keralites@yahoogroups.com"
Sent: Sunday, 26 May 2013 8:00 PM
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

It is not the first time incident. This is noticed by all of us, because it stops the benefit of many and growth of the country. We have to ignore the backward party or individual who are talking against any progress in the state. Please note, They never say an alternative or a solution to the problem they talk about. They criticize looking at the people who propose the project and not the cause. When will we all be saved from these? Abraham 


From: "Jaleel@alrajhibank.com.sa"
To:
Sent: Sunday, 26 May 2013 10:47 AM
Subject: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല







No comments:

Post a Comment