Wednesday 29 May 2013

[www.keralites.net] ചര്‍ച്ചകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

 

ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ഘടകകക്ഷികള്‍

Story Dated: Wednesday, May 29, 2013 02:11

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദവിയെ ചൊല്ലി യുഡിഎഫില്‍ ഭിന്നത. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സൃഷ്ടിക്കുന്നതിനെകുറിച്ച് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രധാനഘടകകക്ഷികള്‍ ആരോപിച്ചു. ഘടകകക്ഷികളോട് ആലോചിക്കാതെയാണ് രമേശിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടന്നതെന്നും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയുന്നതല്ല ഉപമുഖ്യമന്ത്രി സ്ഥാനമെന്നും മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. ലീഗിന്റെ വികാരം കൂടി കണക്കിലെടുക്കണമെന്നാണ് പ്രമുഖ ലീഗ് നേതാക്കളുടെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ചോദിച്ചുവാങ്ങേണ്ട ആവശ്യമില്ല. ഇപ്പോഴുള്ളതില്‍ കൂടുതല്‍ ഒന്നും വേണ്ട. പരമ്പരാഗതമായുള്ള ലീഗിന്റെ സ്ഥാനത്തിന് ചലനം വരുമ്പോള്‍ അത് പാര്‍ട്ടിയുമായി ആലോചിക്കേണ്ടതുണ്ട്. വിഷയം തങ്ങളോട് ആരൂം സംസാരിച്ചിട്ടില്ലെന്നും ചര്‍ച്ചയ്ക്കു വരുമ്പോള്‍ നിലപാട് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
­
­മു­ഖ്യ­മ­ന്ത്രി ഇ­ത്ത­ര­മൊ­രു തീ­രു­മാ­നം എ­ടു­ത്ത­താ­യി അ­റി­വി­ല്ലെ­ന്ന് ലീ­ഗ് സം­സ്ഥാ­ന ജ­ന­റല്‍ സെ­ക്ര­ട്ട­റി കെ.­പി.­എ. മ­ജീ­ദും വ്യ­ക്ത­മാ­ക്കി. പു­തി­യൊ­രു മ­ന്ത്രി­സ്ഥാ­നം സൃ­ഷ്ടി­ക്കു­മ്പോള്‍ ഏ­ക­പ­ക്ഷീ­യ­മാ­യി കോണ്‍­ഗ്ര­സി­ന് തീ­രു­മാ­ന­മെ­ടു­ക്കാന്‍ ക­ഴി­യി­ല്ലെ­ന്നും ഉ­മ്മന്‍ ചാ­ണ്ടി ഇ­ത്ത­ര­മൊ­രു തീ­രു­മാ­നം എ­ടു­ക്കാന്‍ സാ­ധ്യ­ത­യി­ല്ല. നാളെ ചേരുന്ന ലീഗ് സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി.­­

കോണ്‍ഗ്രസിന്റെ് നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സിഎംപിയും രംഗത്തുവന്നിട്ടുണ്ട്. മുന്നണിയില്‍ ചര്‍ച്ച നടത്താതെ ഒന്നും നടക്കില്ലെന്നായിരുന്നു ജേക്കബ് വിഭാഗത്തിന്റെ വാദം. മുന്നണിയില്‍ ഇത്തരം ഒരു വിഷയവും ചര്‍ച്ചയ്ക്കു വരുന്നില്ലെന്ന് സിഎംപി നേതാവ് അരവിന്ദാക്ഷന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഉപമുഖ്യമന്ത്രി പദവിക്ക് താനോ കേരള കോണ്‍ഗ്രസോ അവകാശ വാദമുന്നയിക്കില്ലെന്ന് കെ.എം മാണി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലുള്ള ചിലരുടെ അഭിപ്രായമല്ല, ചെയര്‍മാന്റെ വാക്കുകളാണ് പാര്‍ട്ടി നിലപാടെന്നും മാണി അറിയിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment