അംഗന്‍വാടിയില്‍നിന്നു പോഷകാഹാര കിറ്റിന് പകരം ലഭിച്ചത് കീടനാശിനി
പത്തനാപുരം: അംഗന്‍വാടില്‍നിന്നു കുട്ടികള്‍ക്കു വിതരണം ചെയ്‌ത പോഷകാഹാര കിറ്റിനു പകരം ലഭിച്ചത് കീടനാശിനി പാക്കറ്റ്. പട്ടാഴി കോളൂര്‍ ജംഗ്‌ഷനിലെ 68-ാം നമ്പര്‍ അംഗന്‍വാടിയിലാണ് അമൃതം കിറ്റിനു പകരം കീടനാശിനി വിതരണം ചെയ്‌തത്. പട്ടാഴി തെക്കേത്തേരി കൊടിയാറ്റുവീട്ടില്‍ റജിയുടെ മക്കളായ റോഹിന്‍ (ആറ്), റിയ, റിനി (രണ്ട്), റിന്റു (10 മാസം) എന്നിവര്‍ക്കാണു കീടനാശിനി പാക്കറ്റ് ലഭിച്ചത്.
കാര്‍ടാപ് െഹെഡ്രോക്ലോെറെഡ് എന്ന കീടനാശിനിയാണ് ലഭിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പും ശിശുക്ഷേമ വകുപ്പും പ്രദേശത്ത് പരിശോധന നടത്തി. അമൃതം കിറ്റിന്റെ അതേ നിറത്തിലുള്ള കവര്‍ തിരിച്ചറിയാനാകാതെ അബദ്ധം പറ്റിയതാണെന്നാണ് അംഗന്‍വാടി അധികൃതരുടെ വിശദീകരണം.
മറ്റ് അംഗന്‍വാടികളില്‍ ഇത്തരം പ്രശ്‌നം ഉണ്ടായില്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്‌തമാക്കി. അതേസമയം, ഏപ്രില്‍ 18-നാണ് കിറ്റ് വിതരണം ചെയ്‌തതെന്നും 40 ദിവസത്തിനുശേഷം പരാതിയുമായെത്തിയതില്‍ ദുരൂഹതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുസംബന്ധിച്ച് കലക്‌ടര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net