Wednesday 29 May 2013

Re: [www.keralites.net] യൂസുഫലിക്ക് പിന്നാലെ തമിഴ്നാടും കര്‍ണാടകയും; കേരളം ഇതെന്ത് കണ്ടിട്ടാണ് ?

 

സംഗതി ഇയാളെ നമ്മക്ക് വല്യ കാര്യമാണ്. ആളു ഉഷരന്. അതുപോലെ തന്നെ നമ്മുടെ സഖാക്കളേ നമുക്ക് അറിയാം. ആദ്യം ഒന്ന് ചൊറി യും പിന്നെ അങ്ങ് സമ്മതിക്കും. ഒന്ന് തന്ഗിക്കൊടുക്കണം സഖാക്കളേ അത്രിയോല്ല്. എന്തെല്ലാം മാണ്ട , മാണ്ട   എന്ന് പറഞ്ഞവര ഈ സഖാക്കള്. കമ്പ്യൂട്ടർ, കൊയ്ത്തു യന്ത്രം, അങ്ങനെ അങ്ങനെ.......അവരൊട്ടു പണിയും എദുക്കൂൂല, നൂക് കൂലി വേണം താനും. പോട്ടെ. പിന്നെ ഒക്കെ സമ്മതിക്കും. ചില്ലറ കൊടുക്കണം ഹേ ചോദിച്ചാൽ?
 
പിന്നെ നിങ്ങള് ഇങ്ങനെ ..മൂപർ അവടെ പോവും ഇവടെ പോവും എന്ന് പറഞ്ഞു ആളെ  നെട്ടിക്കണ്ട. പോയാല പോയൂട്‌............നമ്മക്ക് വേറെ ആളെ നോക്കാം ...


From: Shabeer Ali <shanu565@yahoo.com>
To:
Sent: Tuesday, 28 May 2013 11:17 AM
Subject: [www.keralites.net] യൂസുഫലിക്ക് പിന്നാലെ തമിഴ്നാടും കര്‍ണാടകയും; കേരളം ഇതെന്ത് കണ്ടിട്ടാണ് ?
 
അങ്ങിനെ ഒരു വ്യവസായ പദ്ധതി കൂടി കേരളത്തില്‍ നിന്നും തമിഴ്നാടും കര്‍ണാടകയും തട്ടിയെടുക്കാന്‍ പോകുന്നു. ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന് എം.കെ ഗ്രൂപ് പിന്മാറുന്നതായി എം.എ. യൂസുഫലി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പദ്ധതി നടപ്പാക്കാന്‍ സൗകര്യമൊരുക്കാമെന്ന വാഗ്ദാനവുമായി തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ രംഗത്ത്. ഇരു സംസ്ഥാനവും പദ്ധതി അതാത് സംസ്ഥാനങ്ങളില്‍ നടത്തിക്കിട്ടുവാനായി രണ്ടു ദിവസമായി യൂസുഫലിയുടെ പിറകെ ആണത്രേ.
ആവശ്യമായ സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി നല്‍കാമെന്ന വാഗ്ദാനവുമായി ഔദ്യോഗികമായി എം.കെ ഗ്രൂപ്പിനെ പദ്ധതി നടപ്പാക്കാന്‍ രണ്ടു സംസ്ഥാനങ്ങളും ക്ഷണിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
എന്താണ് ബോള്‍ഗാട്ടി പദ്ധതി?
800 കോടി ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവ ബോള്‍ഗാട്ടിയില്‍ സ്ഥാപിക്കാനായിരുന്നു ലുലു ഗ്രൂപ്പിന്റെ പദ്ധതി. ഹയാത്ത് റീജന്‍സിയുമായി ചേര്‍ന്നുള്ള ഈ പദ്ധതിയില്‍ പരോക്ഷമായി 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും എന്നാണ് ലുലുവും യൂസഫലിയും അവകാശപ്പെടുന്നത്. പദ്ധതിക്കായി ലുലു ഗ്രൂപ്പ്‌ ഇതിനകം 85 കോടിയിലേറെ ചെലവാക്കിയിട്ടുണ്ട്.
കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി മറ്റേതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് ഹയാത്ത് ഗ്രൂപ്പുമായി യൂസഫലി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment