www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Wednesday, 14 August 2013
[www.keralites.net] TODAY'S MESSAGE FROM TRICHY PRASANNAN
[www.keralites.net] Bhagavad Gita Quiz
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
RE: [www.keralites.net] മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ
നമ്മുടെ തലസ്ഥാനനഗരിയിലും നടന്നു ഒരു സമരം. തിരുവനന്തപുരത്ത് അറുപതിനായിരത്തോളമോ അതില്‍ കൂടുതലോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രഖ്യാപിത ലക്ഷ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയായിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് മര്‍ദ്ദനമോ വെടിവെപ്പോ ഒന്നുമുണ്ടായില്ല. സമരക്കാരും സര്‍ക്കാരും ജനാധിപത്യമര്യാദ പാലിച്ചു. എന്നിട്ടും രണ്ടുദിവസം കഴിയും മുമ്പെ സമരം പിന്‍വലിച്ചു. അതും ലക്ഷ്യം നേടാതെ. ആ ലക്ഷ്യമോ റാബിയ അദവിയയിലെ സമരക്കാരുടേതിനെ അപേക്ഷിച്ചു നന്നെ നിസ്സാരവും വേഗം നേടാനാവുന്നതും. പട്ടാളഭരണം അവസാനിപ്പിച്ച് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നതിനെ അപേക്ഷിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി എത്രയോ അനായാസകരം.
ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാനാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ജനലക്ഷങ്ങള്‍ പങ്കാളികളാകുന്ന സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തിലേറെക്കാലമായി റാബിയ അദവിയയില്‍ മാത്രം പത്തുലക്ഷത്തോളം പോരാളികള്‍ രാപ്പകല്‍ ഭേദമില്ലാതെ തെരുവില്‍ കഴിച്ചുകൂട്ടുകയാണ്. അവിടം തമ്പുകളുടെ മഹാനഗരമായി മാറിയിരിക്കുന്നു. പോരാളികളില്‍ പാതിയിലേറെ സത്രീകളാണ്. കഠിനമായി ചൂടില്‍ നോമ്പുനോറ്റും രാത്രി നമസ്‌കരിച്ചും റമദാന്‍ മുഴുവനും അവരവിടെ കഴിച്ചുകൂട്ടി. അതിനിടയില്‍ ഇരുനൂറോളം പേരെ പട്ടാളം വെടിവെച്ചുകൊന്നു. ആയിരങ്ങള്‍ക്ക് പരിക്കുപറ്റി. എന്നിട്ടും ഒരാള്‍ പോലും പിന്തിരിഞ്ഞുപോയില്ല. തീനും കുടിയും പഠനവും ചികിത്സയും എല്ലാം അവിടെ വെച്ചു തന്നെ. പട്ടാളത്തിന്റെ ഭീഷണികള്‍ക്ക് ഒരു കൊച്ചുകുട്ടിയെ പോലും പിന്തിരിപ്പിക്കാനായിട്ടില്ല. അങ്ങനെ റാബിയ അദവിയ മനുഷ്യചരിത്രത്തിലെ മഹാവിസ്മയമായി മാറിയിരിക്കുന്നു. ലോകം കണ്ട ഏറ്റം മഹത്തായ സഹനസമരം.
എന്നിട്ടും ഇടതുപക്ഷത്തിനു ലക്ഷ്യം കാണാതെ സമരം നിര്‍ത്തേണ്ടിവന്നു. കാരണം സമരം തുടരാന്‍ സാധ്യമല്ലെന്നതുതന്നെ. ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകളെപ്പോലെ ത്യാഗം സഹിക്കാനും പരീക്ഷണങ്ങളെ നേരിടാനും കേരളത്തിലെ ഇടതുപക്ഷത്തിനാവില്ല. രാഷ്ട്രീയ നേട്ടമില്ലെങ്കില്‍ ഇടതുപക്ഷ സമരം പാഴ്‌വേലയാണല്ലോ. എന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ ഉറച്ചുവിശ്വസിക്കുന്നു ; തങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ദൈവം നല്‍കിയ സമയവും സമ്പത്തും ആരോഗ്യവും ആയുസും ജീവനും ജീവിതവും അവന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കുകയാണ്. ഇവിടെ സംഭവിക്കുന്ന എന്തു നഷ്ടവും വമ്പിച്ച ലാഭത്തോടെ പരലോകത്ത് തിരിച്ചുകിട്ടും. ഭൂമിയിലെ താല്‍ക്കാലിക ജീവിതത്തേക്കാള്‍ എത്രയോ ഇരട്ടി മരണാനന്തര ലോകത്തെ ശാശ്വതജീവിതത്തെ സ്‌നേഹിക്കുന്നവരാണവര്‍. അതിനാല്‍ മര്‍ദ്ദനമോ കൊലയോ കഷ്ടനഷ്ടങ്ങളോ മരണം പോലുമോ അവര്‍ക്ക് പ്രശ്‌നമല്ല. എല്ലാം വരുംകാല ജീവിതത്തില്‍ അനേകമിരട്ടിയായി ലഭിക്കുമെന്നതിനാല്‍ സന്തോഷത്തോടെ എല്ലാറ്റിനും സ്വാഗതം ചെയ്യുന്നു. സ്വീകരിക്കുന്നു. ഇതുതന്നെയാണ് ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകളുടെ സമരത്തെ ഉജ്ജ്വലവും അതുല്യവും അത്യത്ഭുതകരവുമാക്കുന്നത്. ഒറ്റപ്പെട്ട വ്യക്തികളെയും ചെറുഗ്രൂപ്പുകളെയുമൊക്കെ ത്യാഗപൂര്‍ണമായ സമരത്തില്‍ അണിനിരത്താന്‍ മറുലോകത്ത് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഭൗതികവാദികള്‍ക്കും സാധിച്ചേക്കും, സാധിച്ചേക്കാം. എന്നാല്‍ സ്വര്‍ഗത്തെ സമ്മാനമായി കാത്തിരിക്കുന്നവര്‍ക്കു മാത്രമേ പത്തും ഇരുപതും ലക്ഷങ്ങളെ ആഴ്ചകളും മാസങ്ങളുമൊക്കെ കൊടുംചൂടിലെ സമരഭൂമിയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളൂ. ലക്ഷങ്ങള്‍ ഒത്തുകൂടുന്ന സമരരംഗത്ത് ഒരനിഷ്ട സംഭവവും ഉണ്ടാകാതിരിക്കുന്നതും അവരുടെ വിശ്വാസദാര്‍ഢ്യത്തിന്റെ സവിശേഷത തന്നെ.
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Jinto P Cherian
Sent: Wednesday, August 14, 2013 4:57 PM
To: Keralites@yahoogroups.com
Subject: Re: [www.keralites.net] മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ
എന്തിനായിരുന്നു നേതാക്കളേ ഈ നാടകം...
ആവേശത്താല്‍ തരിച്ചു നിന്ന നാടിനെ,നാട്ടാരെ,നേരിനെ,നന്മയെ ഒക്കെ നിങ്ങള്‍ വഞ്ചിച്ചു..
എന്തു നേടി...? എത്ര കോടി കിട്ടി...?
ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ക്ക് ശക്തി പകരാന്‍ ഈ ജനസാഗരത്തെ കൂട്ടിക്കൊടുക്കേണ്ട ആവസ്യമുണ്ടായിരുന്നോ...?
എന്തോ മഹാകാര്യത്തിനു പോകുന്ന പോലെ നാട്ടില്‍ നിന്ന് യാത്രയയപ്പ് നേടി വന്നവര്‍ പട്ടി ചന്തക്കു പോയ പോലെ മടങ്ങി ചെല്ലുമ്പോള്‍ എന്തു മറുപടി പറയും..?
അരിയും തിന്നു ആശാരിച്ചിയെയും കടിച്ച ശേഷം ഇനിയും ബഹിഷ്ക്കരണവും കരിങ്കൊടിയും തുടരുമെന്നോ...?
ആര് വന്നു കരിങ്കൊടി പിടിക്കും...?
ആരെയാണ് ബഹിഷ്ക്കരിക്കേണ്ടത്...?
കൂട്ടിക്കൊടുപ്പുകാര്‍ ഇതിലും അന്തസ്സില്‍ സംസാരിക്കുമല്ലോ..?
സഖാക്കളെ, ഇന്ത്യാ മഹാരാജ്യത്ത് "ജുഡീഷ്യല്‍" അന്വേഷണം നടത്തി എത്ര കള്ളന്‍മാരെ ശിക്ഷിച്ചിട്ടുണ്ട് ???
"ജുഡീഷ്യല്‍" അന്വേഷണം നടത്തേണ്ടത് ഈ സമരത്തില്‍ നടന്ന അടിയൊഴുക്കുകള്‍ പുറത്ത് കൊണ്ടുവരാന്‍ വേണ്ടിയാണ്...
അടിയിലൂടെ മറിഞ്ഞ പണത്തിന്‍റെ,നേടിയ ഉറപ്പുകളുടെ,സമരസപ്പെടലുകളുടെ രാഷ്ട്രീയമാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരേണ്ടത്....
ഞങ്ങള്‍...ജനങ്ങള്‍...., നിങ്ങളെ സംശയിക്കുന്നു....
ഭരണ പ്രതിപക്ഷ സമരസം ഉണ്ടെന്നറിയാഞ്ഞിട്ടല്ല....
പക്ഷെ മോഴകളെ കൊമ്പന്‍ എന്ന് ധരിക്കരുത് എന്ന് മനസ്സിലാക്കാന്‍ വൈകി...
ഇതിനെ തെറ്റിപ്പൂ വിപ്ലവം/ചെമ്പനിനീര്‍ പൂ വിപ്ലവം എന്നൊക്കെ വാഴ്ത്തിയവര്‍..
അവരുടെ തലയില്‍ നിങ്ങള്‍ തിരുകിയത് കേവലം ചെമ്പരത്തിപ്പൂവ് മാത്രം...
കാരണം അവര്‍ക്കീ മുന്നണിയെപ്പറ്റി ഒരു ചുക്കും അറിയില്ല...
ഇനിയെങ്കിലും ഈ സമരത്തിനു വേണ്ടി പിരിച്ച പണം അതത് ആളുകള്‍ക്ക് തിരിച്ചു നല്‍കണം...
കേന്ദ്ര സേനയെ വിളിച്ച പണവും,തിരുവനന്തപുരത്തെ വ്യാപരികല്‍ക്കുണ്ടായ നഷ്ടവും,പാര്‍ടി ഫണ്ടില്‍ നിന്നും നല്കണം....
ജനം ചെയ്യേണ്ടത്....(പാര്ടിക്കാരല്ല,ജനം..The Common Peoples.)..
1.വരുന്ന തിരഞ്ഞെടുപ്പിലും ഉമ്മനെ തന്നെ ക്ളിഫ്ഹൌസില്‍ അവരോധിക്കണം...
2.നിങ്ങളില്‍ നിന്ന് പിരിച്ച പണം ഇവരോട് തിരികെ വാങ്ങണം...
3.ഇനി മേലില്‍ പിരിവുകള്‍ നല്‍കരുത്...
4.സമരഫലമായി ഉണ്ടായ മാലിന്യങ്ങള്‍ പാര്‍ടി ഓഫീസുകളില്‍ എത്തിക്കണം...
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 14 August 2013 2:10 PM
Subject: [www.keralites.net] മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ
This email and any files attached to it contain confidential information. Please notify the sender if you have received this email in error. If you are not the intended recipient, any use or disclosure of this email or any attached files is prohibited.
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
[www.keralites.net] à´¸àµà´¨àµ‡à´¹à´‚ à´ªàµà´°à´•à´Ÿà´¿à´ªàµà´ªà´¿à´•àµà´•à´£à´‚
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net