Wednesday 14 August 2013

Re: [www.keralites.net] മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ

എന്തിനായിരുന്നു നേതാക്കളേ ഈ നാടകം...
ആവേശത്താല്‍ തരിച്ചു നിന്ന നാടിനെ,നാട്ടാരെ,നേരിനെ,നന്മയെ ഒക്കെ നിങ്ങള്‍ വഞ്ചിച്ചു..

എന്തു നേടി...? എത്ര കോടി കിട്ടി...?

ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ക്ക് ശക്തി പകരാന്‍ ഈ ജനസാഗരത്തെ കൂട്ടിക്കൊടുക്കേണ്ട ആവസ്യമുണ്ടായിരുന്നോ...?

എന്തോ മഹാകാര്യത്തിനു പോകുന്ന പോലെ നാട്ടില്‍ നിന്ന് യാത്രയയപ്പ് നേടി വന്നവര്‍ പട്ടി ചന്തക്കു പോയ പോലെ മടങ്ങി ചെല്ലുമ്പോള്‍ എന്തു മറുപടി പറയും..?

അരിയും തിന്നു ആശാരിച്ചിയെയും കടിച്ച ശേഷം ഇനിയും ബഹിഷ്ക്കരണവും കരിങ്കൊടിയും തുടരുമെന്നോ...?

ആര് വന്നു കരിങ്കൊടി പിടിക്കും...?
ആരെയാണ് ബഹിഷ്ക്കരിക്കേണ്ടത്...?
കൂട്ടിക്കൊടുപ്പുകാര്‍ ഇതിലും അന്തസ്സില്‍ സംസാരിക്കുമല്ലോ..?

സഖാക്കളെ, ഇന്ത്യാ മഹാരാജ്യത്ത് "ജുഡീഷ്യല്‍" അന്വേഷണം നടത്തി എത്ര കള്ളന്‍മാരെ ശിക്ഷിച്ചിട്ടുണ്ട് ???

"ജുഡീഷ്യല്‍" അന്വേഷണം നടത്തേണ്ടത് ഈ സമരത്തില്‍ നടന്ന അടിയൊഴുക്കുകള്‍ പുറത്ത് കൊണ്ടുവരാന്‍ വേണ്ടിയാണ്...

അടിയിലൂടെ മറിഞ്ഞ പണത്തിന്‍റെ,നേടിയ ഉറപ്പുകളുടെ,സമരസപ്പെടലുകളുടെ രാഷ്ട്രീയമാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരേണ്ടത്....

ഞങ്ങള്‍...ജനങ്ങള്‍...., നിങ്ങളെ സംശയിക്കുന്നു....
ഭരണ പ്രതിപക്ഷ സമരസം ഉണ്ടെന്നറിയാഞ്ഞിട്ടല്ല....
പക്ഷെ മോഴകളെ കൊമ്പന്‍ എന്ന് ധരിക്കരുത് എന്ന് മനസ്സിലാക്കാന്‍ വൈകി...
ഇതിനെ തെറ്റിപ്പൂ വിപ്ലവം/ചെമ്പനിനീര്‍ പൂ വിപ്ലവം എന്നൊക്കെ വാഴ്ത്തിയവര്‍..
അവരുടെ തലയില്‍ നിങ്ങള്‍ തിരുകിയത് കേവലം ചെമ്പരത്തിപ്പൂവ് മാത്രം...
കാരണം അവര്‍ക്കീ മുന്നണിയെപ്പറ്റി ഒരു ചുക്കും അറിയില്ല...

ഇനിയെങ്കിലും ഈ സമരത്തിനു വേണ്ടി പിരിച്ച പണം അതത്‌ ആളുകള്‍ക്ക് തിരിച്ചു നല്‍കണം...
കേന്ദ്ര സേനയെ വിളിച്ച പണവും,തിരുവനന്തപുരത്തെ വ്യാപരികല്‍ക്കുണ്ടായ നഷ്ടവും,പാര്‍ടി ഫണ്ടില്‍ നിന്നും നല്കണം....


ജനം ചെയ്യേണ്ടത്....(പാര്ടിക്കാരല്ല,ജനം..The Common Peoples.)..

1.വരുന്ന തിരഞ്ഞെടുപ്പിലും ഉമ്മനെ തന്നെ ക്ളിഫ്ഹൌസില്‍ അവരോധിക്കണം...

2.നിങ്ങളില്‍ നിന്ന് പിരിച്ച പണം ഇവരോട്‌ തിരികെ വാങ്ങണം...

3.ഇനി മേലില്‍ പിരിവുകള്‍ നല്‍കരുത്...

4.സമരഫലമായി ഉണ്ടായ മാലിന്യങ്ങള്‍ പാര്‍ടി ഓഫീസുകളില്‍ എത്തിക്കണം...

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 14 August 2013 2:10 PM
Subject: [www.keralites.net] മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ

 
ജോണ്‍ പി. തോമസ്
(+)(-) Font Size
Description: http://w.sharethis.com/images/check-small.png Description: http://w.sharethis.com/images/check-small.png Description: http://w.sharethis.com/images/check-small.pngShareThisDescription: http://w.sharethis.com/images/check-small.png
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധസമരവും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയഗ്രാഫ് വീണ്ടും ഉയര്‍ന്നു. സോളാര്‍ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസിലും ഭരണമുന്നണിയിലും ഒറ്റപ്പെട്ട അവസരത്തിലാണ് പ്രതിപക്ഷത്തെ തന്ത്രപരമായി തകര്‍ത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം അജയ്യത തെളിയിച്ചത്. മുഖ്യമന്ത്രിയുടെ രാജി ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിത രാഷ്ട്രീയ കരണംമറിച്ചിലുകള്‍ക്ക് കേരളം സാക്ഷ്യംവഹിക്കുന്നത്.
പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നതിനിടെ സമരം അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വവുമായി രഹസ്യധാരണയുണ്ടാക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന്‍െറ നേട്ടം എന്നതിലുപരി ഉമ്മന്‍ ചാണ്ടിയുടെ തന്ത്രജ്ഞതയുടെ വിജയവുമാണ്. ഇക്കാര്യത്തില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ 'സഹായ'വും മുഖ്യമന്ത്രിക്ക് ഗുണകരമായി. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയെന്ന് തോന്നിപ്പിക്കുംവിധം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അതിനെ വിജയമായി ചിത്രീകരിച്ച് പ്രതിപക്ഷം ഉപരോധസമരം അവസാനിപ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രി രാജിവെച്ചുള്ള ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യവുമായി തുടങ്ങിയ സെക്രട്ടേറിയറ്റ് ഉപരോധമാണ് പ്രതിപക്ഷത്തിന് അകാലത്തില്‍ അവസാനിപ്പിക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ രാജിക്കുള്ള മുറവിളി പ്രതിപക്ഷനേതാക്കള്‍ തുടരുന്നുണ്ടെങ്കിലും അണികളെ തൃപ്തിപ്പെടുത്താനുള്ള അടവ് മാത്രമാണത്.
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പുതന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. സിറ്റിങ് ജഡ്ജിയെ ഉപയോഗിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിഞ്ഞദിവസംതന്നെ ഉന്നതതലങ്ങളില്‍ തീരുമാനിച്ചിരുന്നു. ഇന്നലെ രാവിലെ മന്ത്രിമാരുടെയും കക്ഷിനേതാക്കളുടെയും അടിയന്തരയോഗം മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയില്‍ ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കി. പ്രതിപക്ഷം സമരം അവസാനിപ്പിക്കാന്‍ തയാറായാല്‍ മാത്രം അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു ധാരണ. തീരുമാനങ്ങള്‍ ഉടന്‍തന്നെ സി.പി.എം നേതാക്കളെ അറിയിച്ചെങ്കിലും ആദ്യം അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു. അതോടെ മുന്‍ തീരുമാനത്തില്‍ നേരിയ ഭേദഗതി വരുത്തി, സമരം പിന്‍വലിക്കുംമുമ്പ് അന്വേഷണം പ്രഖ്യാപിക്കാനുള്ള സന്നദ്ധത വിശ്വസ്തരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇത് പ്രതിപക്ഷത്തിനും സ്വീകാര്യമായിരുന്നു. സമരം അവസാനിപ്പിച്ചെങ്കിലും ഇതിന് സന്നദ്ധമാകാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ച ഘടകമെന്തെന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. ഇത് സി.പി.എമ്മില്‍ പുതിയ വിവാദത്തിന് വഴിതെളിച്ചേക്കും.
സമരം നീണ്ടിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനത്തിന്‍െറ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പോലും പുനര്‍വിചിന്തനം ആവശ്യമാകുമായിരുന്നെന്നാണ് കരുതപ്പെട്ടിരുന്നത്. ജുഡീഷ്യല്‍ അന്വേഷണം മാത്രം പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയപ്പോള്‍ത്തന്നെ തന്‍െറ ഓഫിസ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടില്ളെന്നും രാജിക്ക് തയാറല്ളെന്നും വ്യക്തമാക്കാന്‍ അദ്ദേഹം മറന്നില്ല. ഈ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയില്‍ തന്‍െറ രാജി ആഗ്രഹിക്കുന്നവര്‍ക്കും അദ്ദേഹം നല്‍കുന്ന വ്യക്തമായ സന്ദേശമാണ്. സര്‍ക്കാറിന്‍െറ നാളുകള്‍ എണ്ണപ്പെട്ടെന്ന് സംശയിച്ച നിര്‍ണായകഘട്ടത്തില്‍, ഘടകകക്ഷികളെ ഒപ്പംനിര്‍ത്തി പ്രതിപക്ഷത്തിനുമേല്‍ തന്ത്രപരമായ വിജയം നേടാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചു. സമരം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ചിലതിനോടെങ്കിലും വിയോജിപ്പുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്‍റില്‍നിന്നും മറ്റും നിര്‍ലോഭമായ പിന്തുണയാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. മന്ത്രിസഭാ പുന$സംഘടന ചര്‍ച്ചയില്‍ ഉണ്ടായ ക്ഷീണം മറികടക്കാന്‍ അല്‍പമെങ്കിലും അദ്ദേഹത്തിന് ഇത് സഹായകമാകും. മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ രാജി തല്‍ക്കാലത്തേക്കെങ്കിലും അടഞ്ഞ അധ്യായമായി കണക്കാക്കേണ്ടിവരും.

www.keralites.net


No comments:

Post a Comment