ഇന്ത്യ എന്‍റെ രാജ്യമാണ് ഞാനതില്‍ അഭിമാനം കൊള്ളുന്നു....ഏറെ അഭിമാനത്തോടെ ഇതരരാഷ്ട്രങ്ങളുടെ മുന്നില്‍ നാം നിലകൊണ്ട കാലം ഇന്നൊരു ഓര്‍മയായിരിക്കുന്നു.......
നാനാത്വോത്തില്‍ ഏകത്വോവും സാഹോദര്യവും കൊണ്ട് നാമേറെ അഭിമാനിച്ചകാലം അകലെയെവിടെയോ മറഞ്ഞുപോയിരിക്കുന്നു...തൊട്ടതിനും നോക്കിയത്തിനും തീവ്രവാദ കുപ്പായമണിയുന്നു നമ്മള്‍..സമൂഹത്തില്‍ ഏതു തലങ്ങളിലും ആഴ്ന്നിറങ്ങിയ അഴിമതികളായി...ദരിദ്രകോടികളുടെ കണ്ണുനീരാല്‍ കളങ്കമായി...ഭരണമേലാളന്‍മാരുടെ വാക്കുകളും ചെയ്തികളും നാണക്കേടായി...ഒറ്റിക്കൊടുത്തും ഒറ്റപ്പെടുത്തിയും ഐക്യങ്ങള്‍ തകര്‍ക്കപ്പെട്ടുപോയി....വര്‍ഗീയ ജാതിമത വിഷകോമരങ്ങള്‍ തുള്ളിയുറഞാടുമ്പോള്‍ നമുക്ക് പ്രതികരണം നഷ്ട്ടപ്പെട്ടുപോയിരിക്കുന്നു..ഇന്ത്യ എന്‍റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ് അതാണ് നാം കുരുന്നിലെ ചെയ്ത പ്രതിക്ഞ്ഞ അതിന്‍റെ അതിന്‍റെ വികാര വിചാരങ്ങള്‍ നാം മറന്നു പോകുന്നു...അതിന്‍റെ സകല വിചാരവികാരങ്ങളും ഉള്‍കൊള്ളുന്ന ഇന്ത്യ അതാണ് എന്റെ ഇന്ത്യ ഇനിയെങ്കിലും അതായിരിക്കണം നമ്മുടെ ഇന്ത്യ
ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം..
അതെ..പിറന്ന നാടും പെറ്റമ്മയും സ്വർഗത്തേക്കാൾ ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹം..ഭാരതീയർ ..
ഒരായിരം ജാതി മത ഭാഷ വേഷ വർണ്ണ വ്യത്യാസങ്ങളുടെ ഇടയിലും നമ്മളെ ഒരുമിച്ചു നിർത്തുന്ന ഒരേയൊരു ഘടകം.. ഭാരതം.
വീണ്ടും ഒരു ഓഗസ്റ്റ് 15....നമ്മുടെ സ്വാതന്ത്ര്യദിനം...
ഭാരതാംബയുടെ അഭിമാനം കാത്തു സൂക്ഷിക്കുവാൻ വേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടേയും സ്വാന്തന്ത്ര്യ സമര സേനാനികളുടെയും വീര ജവാന്മാരുടെയും പാവന സ്മരണക്കു മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ..
ഭാരത് മാതാ കി ജയ് ...
No comments:
Post a Comment