Wednesday, 1 May 2013

[www.keralites.net] നിങ്ങള്‍ക്കുണ്ടോ കുടല്‍പ്പുണ്ണ്‍ , ഗ്യാസ്

 


നിങ്ങള്‍ക്കുണ്ടോ കുടല്‍പ്പുണ്ണ്‍ , ഗ്യാസ് !

ചിട്ടയായി ചെയ്‌താല്‍ പൂര്‍ണ്ണമായും ശമനം കിട്ടുന്ന ലളിതമായ വീട്ടു ചികിത്സയിതാ!

ആപ്പിള്‍ സൈഡര്‍ വിനാഗിരിയും പ്രകൃതിദത്തമായ തേനുമാണ് മരുന്നുകള്‍.

ചികിത്സ:

ഒന്ന്:
ചികിത്സ തുടങ്ങുന്നത് മുതല്‍ മൂന്നു ദിവസം വീഴ്ച്ച വരുത്താതെ പാലിക്കേണ്ട ചിട്ടകള്‍:

* ചായ കാപ്പി എന്നിവ ഒഴിവാക്കുക. (ഒഴിച്ച് കൂടെങ്കില്‍ മാത്രം ദിവസം ഒരു കപ്പു ചായ മാത്രം)

* ഇഞ്ചി മുതല്‍ എരിവുള്ള എല്ലാ ആഹാര വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക. (നേരിയ എരിവു പോലും പറ്റില്ല)

* അവല് ,തേങ്ങാപീര (ചേര്‍ത്ത ആഹാരങ്ങള്‍) , റസ്ക് , ബിസ്ക്കെറ്റുകള്‍ തുടങ്ങി അല്‍പ്പം എങ്കിലും പരുപരുപ്പുള്ള ഒന്നും കഴിക്കരുത്. വളരെ സോഫ്റ്റ്‌ ആയ ആഹാരം മാത്രമേ ഈ മൂന്നു ദിവസം കഴിക്കാവൂ.

* കോളകള്‍ , സോഡകള്‍ (ഗ്യാസ് ഉള്ള പാനീയങ്ങള്‍), നാച്ചുറല്‍ അല്ലാത്ത ജൂസുകള്‍, മദ്യം എന്നിവ തീര്‍ത്തും ഒഴിവാക്കുക.

* സാധാരണയായി ഗ്യാസ് ഉണ്ടാക്കാറുള്ള കറികളടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക.

വയറിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ചെറു മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ ശരീരത്തിന് പ്രകൃത്യാ കഴിവുണ്ട്. എന്നാല്‍ കഠിനമായ എരിവും, ആഹാരത്തിലെ പരുക്കന്‍ വസ്തുക്കളും , ദഹനക്കുറവു മൂലം ഉണ്ടാവുന്ന വാതകങ്ങളും ആണ് ഈ മുറിവുകളെ ഉണങ്ങാതെ നില നിര്‍ത്തുന്നത്.

ക്രമേണ ഹെലിക്കോ ബാക്ട്ട്ര്‍ പൈലൊറി എന്ന അണുബാധ മൂലം ഈ മുറിവുകള്‍ അള്‍സര്‍ ആയി മാറുന്നു.
എന്നാല്‍ , രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം നല്‍കിയാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടും. അതിനാണ് മൂന്നു ദിവസത്തേക്ക് മേല്‍ പറഞ്ഞ ചിട്ടകള്‍ പാലിക്കുന്നത്.
ഈ ചിട്ടകള്‍ കണിശമായി പാലിക്കാതെ ഈ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്.

രണ്ടു:

* ദിവസവും രാവിലെ വെറും വയറ്റില്‍ പതിനഞ്ചു മില്ലി തേന്‍ കഴിക്കുക. തേന്‍ കഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെള്ളം കുടിക്കുകയോ മറ്റു വല്ലതും കഴിക്കുകയോ ചെയ്യരുത്.

* തേന്‍ വയറ്റിലെയും അന്നനാളത്തിലെയും ചെറു മുറിവുകള്‍ അതിവേഗം സുഖപ്പെടുത്തും.

ആയതിനാല്‍ , സാധിക്കുമെങ്കില്‍ കൂടുതല്‍ സമയം തേന്‍ അവിടങ്ങളില്‍ പുരണ്ടു കിടക്കാന്‍ അനുവദിക്കുക.

* വയറ്റിലോ അന്നനാളത്തിലോ എരിവോ പുകച്ചിലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം പത്തു മില്ലി തേന്‍ കഴിക്കുക. (തേന്‍ പ്രകൃതിദത്തമായ തേനീച്ച തേന്‍ തന്നെയായിരിക്കണം.)

* എപ്പോഴും ഭക്ഷണ ശേഷവും , രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും പത്തു മില്ലി ആപ്പിള്‍ സൈടര്‍ വിനഗറും പത്തു മില്ലി തേനും പതിനഞ്ചു മില്ലി ശുദ്ധ ജലവുമായി കലര്‍ത്തി കഴിക്കുക.

* ഉറങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമോ നെഞ്ച് എരിച്ചിലോ ഉണ്ടാവാതിരിക്കാനാണ് , കിടക്കും മുമ്പ് വിനഗര്‍ കഴിക്കുന്നത്‌. ഈ ഫലം കിട്ടുന്നില്ലെങ്കില്‍ തേന്‍ കൂടാതെ വിനഗരും വെള്ളവും മാത്രം കഴിക്കുക.

* ഈ ചികിത്സ ചുരുങ്ങിയത് മൂന്നു മാസം തുടരുക.
തേനും ആപ്പിള്‍ വിനാഗിരിയും പിന്നീടും ആവശ്യമായാല്‍ ഉപയോഗിക്കുക.
ആപ്പിള്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകളും ഉപ്പിലിട്ടതും ആഹാരം വേഗം ദഹിക്കാന്‍ സഹായിക്കും.

NB: വയറ്റില്‍ സാധാരണയായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് ഉണ്ടാവുന്നത്.
ഒന്ന്: അളവ് കൂടുതല്‍ ആവുമ്പോള്‍ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാന്‍ ആവശ്യമായത്ര ദഹനരസ ഉല്‍പ്പാദനം നടക്കാതിരിക്കുക.

രണ്ടു: വയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസത്തിന്റെ അളവിന് അനുസൃതമായ അളവില്‍ ആഹാരം ആമാശയത്തില്‍ ഇല്ലാതിരിക്കുക.

ദഹനത്തെ സഹായിക്കുകയും അധികമുള്ള ദഹന രസത്തിന്റെ അസിഡിറ്റി കുറക്കുകയും ചെയ്യലാണ് ആപ്പിള്‍ സൈഡര്‍ വിനാഗിരിയുടെ ജോലി.

***********************
അടുത്ത കാലത്ത് നടന്ന പാശ്ചാത്യന്‍ വൈദ്യശാസ്ത്രപഠനമാണ് ഈ ചികിത്സാ രീതി കുടല്‍പുണ്ണും (അള്‍സര്‍) ഗ്യാസ്ട്രിക് പ്രശ്നങ്ങളും പൂര്‍ണ്ണമായും ഭേദപ്പെടുത്തും എന്ന് അവകാശപ്പെടുന്നത്.

ഗ്യാസ് പ്രശ്നങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം എരിവും ഇഷ്ട ആഹാരങ്ങളും ഒഴിവാക്കിയിരുന്ന എനിക്ക് ഈ ചികിത്സ അസാധാരണ ഫലം ചെയ്യുകയും, ഇപ്പോള്‍ ഇഷ്ടം പോലെ എരിവും എല്ലാ തരം ആഹാരങ്ങളും കഴിക്കുകയും ചെയ്യുന്നു. ദൈവത്തിനു സ്തുതി.

പ്രത്യേക മുന്നറിയിപ്പ്:

എത്ര സുരക്ഷിതമായാലും ഏതു ചികിത്സയും ഓരോ വ്യക്തിക്കും വ്യത്യസ്ത ഫലം ചെയ്യാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഈ ചികിത്സ തുടങ്ങിയ ഉടനെ അശുഭകരമായ വല്ല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായാല്‍ ചികിത്സ ഉടന്‍ നിര്‍ത്തണമെന്നും വൈദ്യ സഹായം തേടണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഈ ചികിത്സ മൂലം അസാധാരണമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ അതിന് ഈ പോസ്റ്റുകാരന്‍ ഒരു രീതിയിലും ഉത്തരവാദിയായിരിക്കുന്നതല്ല.
കടപ്പാട്: Indi Mate

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

[www.keralites.net] Security to Mukesh Ambani

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

[www.keralites.net] BANGLADESH_ SOUTH ASIA

 


BANGLADESH_ SOUTH ASIA ( 1 )
THE PEOPLE'S REPUBLIC OF BANGLADESH IS A COUNTRY IN SOUTH ASIA.
IT IS LOCATED IN THE FERTILE GANGES-BRAHMAPUTRA DELTA AND FORMS
PART OF THE ANCIENT AND HISTORIC REGION OF BENGAL.
THE NAME BANGLADESH MEANS "COUNTRY OF BENGAL" IN THE OFFICIAL
BENGALI LANGUAGE.
TO ITS SOUTH LIES THE BAY OF BENGAL, WHILE IT IS BORDERED BY THE
REPUBLIC OF INDIA ON THE NORTH, WEST AND EAST, AND MYANMAR TO
THE SOUTHEAST, ITS CAPITAL IS DHAKA.ATEEQ AHMED SIDDIQUI, HYDERABAD, INDIA.www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___