Sunday 16 February 2014

[www.keralites.net] Resignation

 

അഭിമാനകരമായ പടിയിറക്കം 

 

ഡൽഹിയിൽ കേജ്‌രിവാൾ ഗവൺമെന്റിന്റെ പതനത്തിൽ അസാധാരണമായോ അസംഭവ്യമായോ ഒന്നുമില്ല. എഴുപതംഗ നിയമസഭയിൽ  28 പേരുടെ അംഗബലവുമായി, ബദ്ധവൈരികളായ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ  49 ദിവസം മുൻപ് അധികാരത്തിൽ കയറിയപ്പോൾത്തന്നെ അറിയാവുന്ന കാര്യമാണിത്. എത്ര ദിവസമെന്നേ അറിയേണ്ടിയിരുന്നുള്ളൂ. ഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും യോജിക്കാവുന്ന മേഖലകൾ തുലോം കുറവാണ്. മാത്രമല്ല, അഴിമതിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചുകൊണ്ട് ഭരണത്തിൽ കയറിയ കേജ്‌രിവാളിന്റെ നീക്കങ്ങൾ എപ്പോൾ കോൺഗ്രസിന്റെ താത്പര്യങ്ങൾക്കെതിരെ തിരിയുന്നുവോ ആ നിമിഷം മന്ത്രിസഭയുടെ പതനവും സുനിശ്ചിതമായിരുന്നു. അഴിമതിക്കാരെ കുടുക്കാനുള്ള ജനലോക്പാൽ ബില്ലിന്റെ അവതരണം പോലും മുടങ്ങിയപ്പോഴാണ് നേരത്തേ പ്രഖ്യാപിച്ചതുപോലെ രണ്ടാമതൊരു ആലോചനയ്ക്കു മുതിരാതെ കേജ്‌രിവാൾ രാജിവച്ചൊഴിഞ്ഞത്. കോൺഗ്രസുകാർ പാലം വലിക്കുന്നതിനു കാത്തിരിക്കാതെ തന്നെ അധികാരമൊഴിയുന്നതിൽ കേജ്‌രിവാളും അദ്ദേഹത്തിന്റെ  ഒരു വർഷം മാത്രം പ്രായമെത്തിയ പാർട്ടിയും കാണിച്ച ആർജവം അഭിനന്ദനീയമാണ്.
ആർക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭ പിരിച്ചുവിട്ട് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഡൽഹിയിലും വോട്ടെടുപ്പു നടത്തണമെന്നാണ് രാജിക്കത്തിൽ  കേജ്‌രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. സഭയിൽ ഏറ്റവും കൂടുതൽ പേരുടെ പിന്തുണയുള്ള ബി.ജെ.പി ആവശ്യപ്പെടുന്നതും അതുതന്നെയാണ്. പുതിയ മന്ത്രിസഭയ്ക്ക് തങ്ങൾ ശ്രമം നടത്തുകയില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ചു വർഷം തുടർച്ചയായി ഡൽഹി ഭരിച്ച് പടിയിറങ്ങേണ്ടിവന്ന കോൺഗ്രസിനാകട്ടെ സഭയിൽ എട്ടുപേർ മാത്രമാണുണ്ടായിരുന്നത്.
അധികാരത്തിലേറിയപ്പോഴും ഇറങ്ങിയപ്പോഴും കേജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും മുഖ്യ ദേശീയ പാർട്ടികളുടെ  നേതാക്കളിൽ നിന്ന് ഇനി കേൾക്കാൻ ഒന്നുമില്ല. തട്ടിപ്പുകാരൻ, അരാജകവാദി, ചെപ്പടിവിദ്യക്കാരൻ, ഭീരു, ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടക്കാരൻ തുടങ്ങി വിശേഷണങ്ങൾ പലതാണ്. കോൺഗ്രസ് പിന്തുണ തുടരുമ്പോഴും ഭരണം ഇട്ടെറിഞ്ഞുപോയതിലൂടെ സ്വയം രക്തസാക്ഷി ചമയാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ വിമർശിക്കുന്നു. തങ്ങൾ തള്ളിയിടുന്നതിനുമുമ്പ് സ്വയം പുറത്തു പോയതിൽ കോൺഗ്രസിനുണ്ടായ ഇച്ഛാഭംഗം മനസിലാക്കാവുന്നതേയുള്ളൂ. കോൺഗ്രസിനോട് കൈകോർത്ത്  ജനലോക്പാൽ ബില്ലിന്റെ അവതരണം പോലും മുടക്കിയ ബി.ജെ.പിയുടെ അഴിമതിവിരുദ്ധ നിലപാടിന്റെ പൊയ്മുഖം അഴിഞ്ഞുവീണതും മാലോകർ കണ്ടുകഴിഞ്ഞു.


 
--
Thank you
Nathan

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (3)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] 1997 Abuse Case

 

 
കൊച്ചി: പന്തളം എന്‍എസ്എസ് കോളേജ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി ഭാവി നശിപ്പിച്ച അധ്യാപകര്‍ നാടിനു നാണക്കേടെന്നു ഹൈക്കോടതി.

ലൈംഗിക വലയില്‍ കുരുക്കി പ്രതിഭാശാലിയായ പെണ്‍കുട്ടിയുടെ ഭാവിയില്ലാതാക്കിയ അധ്യാപകര്‍ എത്രത്തോളം തരംതാഴ്ന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഗുരുക്കന്മാര്‍ക്കു സമൂഹം നല്‍കുന്ന മഹത്വം എടുത്തുകാട്ടാന്‍ ഗുരൂര്‍ ബ്രഹ്മാ ഗുരൂര്‍ വിഷ്ണു എന്ന സംസ്‌കൃത ശ്ലോകം കോടതി ഉദ്ധരിച്ചു.

വിജ്ഞാനവും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്ന ഗുരുവിലൂടെ തന്നെയാണു സത്യത്തെയും ബ്രഹ്മത്തെയും അറിയുന്നത്. മാതാപിതാ ഗുരു ദൈവം എന്ന ചൊല്ലില്‍ തന്നെ ഗുരുവിനു സമൂഹം കല്‍പ്പിക്കുന്ന സ്ഥാനം വ്യക്തമാണ്. അറിവും മൂല്യബോധവും പകര്‍ന്നു വിദ്യാര്‍ഥിയുടെ ഭാവി രൂപപ്പെടുത്തുന്ന ഗുരുക്കള്‍ രാജ്യനിര്‍മാണത്തില്‍ കൂടി പങ്കാളിയാവുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പന്തളം എന്‍എസ്എസ് കോളേജിലെ മലയാളം, ബോട്ടണി, ഇംഗ്ലീഷ് വകുപ്പുകളിലെ നാല് അധ്യാപകരും പുറമേ നാലു പേരും ചേര്‍ന്നു വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയെന്നാണു കേസ്.

1997ല്‍ പന്തളം എന്‍എസ്എസ് കോളജിലെ രണ്ടാം വര്‍ഷ ബിഎ മലയാളം വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. പഠനത്തിലും കലയിലും അതീവ പ്രാവീണ്യമുള്ള പെണ്‍കുട്ടി കോളജില്‍ ഏവര്‍ക്കും പരിചിതയായിരുന്നു. പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനും കോളജിലെ ഇംഗ്ലീഷ് അധ്യാപകനുമായ രാധാകൃഷ്ണനായിരുന്നു പീഡനത്തിന്റെ സൂത്രധാരന്‍. ക്ലാസ് നടക്കുമ്പോള്‍ ഇയാള്‍ ക്ലാസില്‍നിന്ന് അറ്റന്‍ഡറെ വിട്ടു പെണ്‍കുട്ടിയെ ഡിപ്പാര്‍ട്ട്‌മെന്റിലേക്കു വിളിപ്പിക്കുമായിരുന്നു.

അധ്യാപകരായ വേണുഗോപാല്‍, രവീന്ദ്രന്‍ പിള്ള, പ്രകാശ് എന്നിവരും ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെത്തി പെണ്‍കുട്ടിയുമായി ദീര്‍ഘനേരം സംസാരിക്കുക പതിവായിരുന്നു. 1996 മുതല്‍ തുടങ്ങിയ അടുപ്പമാണ് ഒടുക്കം വിവാദമായ കേസിനു വഴിവച്ചത്. പല അവസരങ്ങളിലും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഒഴിഞ്ഞു മാറി. എങ്കിലും ഇവര്‍ വിടാന്‍ തയാറായിരുന്നില്ല.

പിതാവിന്റെ അസുഖ വിവരം സഹോദരിയെ അറിയിക്കാന്‍ അധ്യാപകന്റെ വീടിനു മുന്നിലൂടെ പോകുംവഴി ഭാര്യയെ പരിചയപ്പെടുത്താമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു കയറ്റിയ അധ്യാപകനായ രാധാകൃഷ്ണന്‍ പുറത്തിറങ്ങി വാതില്‍ പൂട്ടി. ഈ സമയം അകത്തെ മുറിയില്‍നിന്നും മറ്റൊരധ്യാപനായ രവീന്ദ്രനാഥപിള്ള കടന്നുവന്നു പെണ്‍കുട്ടിയെ ബലമായി കീഴ്‌പ്പെടുത്തി. ഒരാഴ്ച കോളേജില്‍നിന്നു വിട്ടുനിന്ന പെണ്‍കുട്ടിയെ കോളേജില്‍ ചെന്ന ദിവസം അറ്റന്‍ഡറെ വിട്ടു അധ്യാപകന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ വിളിപ്പിച്ചു.

തങ്ങള്‍ക്കു വഴങ്ങണമെന്നും ഇല്ലെങ്കില്‍ സംഭവം പുറത്തുപറയുമെന്നും വകുപ്പ് മേധാവിയോടു പറഞ്ഞു പെണ്‍കുട്ടിയെ കോളേജില്‍നിന്നു പുറത്താക്കുമെന്നും  പറഞ്ഞു നാല് അധ്യാപകര്‍ ചേര്‍ന്നു ഭീഷണിപ്പെടുത്തി. ഇങ്ങനെ സമ്മര്‍ദത്തിലാക്കി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കി. ഒടുവില്‍ നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു. സഹോദരിയെയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെയും കൂടി നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി തകരുകയായിരുന്നെന്നു വിധിന്യായത്തില്‍ പറയുന്നു.

പെണ്‍കുട്ടി സമ്മതത്തോടെ ലൈംഗികബന്ധത്തിനു വഴങ്ങുകയായിരുന്നെന്ന പ്രതികളുടെ വാദം കോടതി തള്ളി. 1997 ജൂലൈ മുതല്‍ 97 ഒക്‌ടോബര്‍ 21 വരെ ഏഴു പ്രതികളും രാധാകൃഷ്ണനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ വീട്ടില്‍ ഇക്കാര്യം പെണ്‍കുട്ടി അറിയിച്ചു. പിതാവ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയെത്തുടര്‍ന്നു പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതികളെ വിവിധ കാലഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തു. സംഭവം കോളജില്‍ വിവാദമായെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രിന്‍സിപ്പലോ സ്റ്റാഫ് കൗണ്‍സിലോ തയാറായില്ല. തുടര്‍ന്ന് 1997 ഡിസംബര്‍ 16ന് പെണ്‍കുട്ടി പഠനം മതിയാക്കി ടിസി വാങ്ങി.

ഈ സംഭവത്തോടു സര്‍ക്കാരും കോളജ് മാനേജ്‌മെന്റും അധ്യാപകരും സംഘടനയും വിദ്യാര്‍ഥികളും പ്രതികരിച്ച രീതി ലജ്ജാകരമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. മാനുഷികമൂല്യങ്ങള്‍ക്കു വിലകല്‍പിക്കാത്ത നടപടിയായി ഇതിനെ കാണാം. ചെയ്ത പ്രവര്‍ത്തികള്‍ വിലയിരുത്തുമ്പോള്‍ പ്രതികള്‍ ഒട്ടും ദയ അര്‍ഹിക്കുന്നില്ല. അതുകൊണ്ട്  കീഴ്‌ക്കോടതി വിധിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] MORE LIKE YOU !!!

 

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.netFun & Info @ Keralites.net
Fun & Info @ Keralites.net

Lord Jesus, I pray
Make me more like You;
Inspire my thoughts,
Shape all I do.
 
Fun & Info @ Keralites.net

Make my heart beat
One with Your will;
With Your Holy Spirit
My soul do fill.
Fun & Info @ Keralites.net

On the highest mountain,
In the lowest valley,
Your radiant face
Always may I see.
Fun & Info @ Keralites.net

Take my hands, Lord,
Your sacred work complete;
Upon Your pathway
Guide always my feet.
Fun & Info @ Keralites.net

My spirit, Lord,
I give completely to You;
Do with me as You wish,
My spirit renew.
Fun & Info @ Keralites.net

My life, my very life,
Is Yours to keep;
You are life itself
With sweet treasures deep.
Fun & Info @ Keralites.net

Yea, Lord, take me,
Like You may I be;
I am Yours completely,
For all eternity.
Fun & Info @ Keralites.net

Nothing for myself
Do I long anymore;
I live for You, my Jesus,
It is You I adore.
Fun & Info @ Keralites.net

And so I pray
Make me more like You;
You are the inspiration
For all I am, all I do.
~ Caroline Gavin ~
Fun & Info @ Keralites.net

Fun & Info @ Keralites.net
May God Bless You, Your Family and
Your Friends the Way He Has Blessed Us.
Joseph, Poh, Mabeline, Isaac, Mandy and Jacob Tan
Fun & Info @ Keralites.net
 
Fun & Info @ Keralites.net
Fun & Info @ Keralites.net
Listen to the beautiful attachment
"Jesus Will Be Mine Forever"
-video lyrics
http://www.youtube.com/watch?v=AYVG-Y5iPto
Fun & Info @ Keralites.net
 

Fun & Info @ Keralites.net

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___