പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരം അഞ്ജലിയെ കാണാതായി

ഹൈദരാബാദ്: ഒരു പിടി മികച്ച ചിത്രങ്ങളാല്‍ ശ്രദ്ധേയയായ തെലുഗു നടി അഞ്ജലിയെ കാണാനില്ലെന്ന് പരാതി. ചൊവ്വാഴ്ച വൈകിട്ട് ഇതു സംബന്ധിച്ച് അഞ്ജലിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ജൂബിലി ഹില്‍സിലെ ഹോട്ടലില്‍നിന്നാണ് കാണാതായതെന്ന് സഹോദരന്‍ രവിശങ്കര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രണ്ടാനമ്മ ഭാരതി ദേവിയും തമിഴ് സംവിധായകന്‍ കലഞ്ജിയവും സുരി ബാബുവും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഞ്ജലി കഴിഞ്ഞദിവസം ആരോപിച്ചിരുന്നതായി സഹോദരന്‍ പറയുന്നു. ഇവര്‍ ചേര്‍ന്ന് തന്റെ സമ്പാദ്യമെല്ലാം എടുത്തതായും അഞ്ജലി പറഞ്ഞിരുന്നു. 15 വയസ്സുമതല്‍ അഞ്ജലിയെ ദത്തെടുത്തത് ഭാരതി ദേവിയാണ്.
നാലു ദിവസം മുന്‍പാണ് വെങ്കിടേഷും, രവി തേജയും നായകന്മാരാകുന്ന ബോളിവിഡ് ചിത്രം ബോല്‍ ബച്ചന്റെ തെലുഗു റീമേക്കില്‍ അഭിനയിക്കാനായി അഞ്ജലി സുരി ബാബുവിനൊപ്പം ഹോട്ടലിലെത്തിയത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുറത്തുപോയ അഞ്ജലി തിരിച്ചെത്തിയില്ല. മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. ബാബു ഇക്കാര്യം പോലീസില്‍ അറിയിച്ചില്ലെന്ന് സഹോദരന്‍ പറയുന്നു. പോലീസ് അന്വേ,ണം ആരംഭിച്ചിട്ടുണ്ട്.
പയ്യന്സ് എന്ന മലയാളം സിനിമയിലും , 'എങ്കേയും എപ്പോതും', 'അങ്ങാടിത്തെരു' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജലി ഒട്ടേറെ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net