ഗണേഷ് വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു; ഒത്തുതീര്‍പ്പിന് വഴിതെളിയുന്നു
തിരുവനന്തപുരം: വിവാഹമോചന ഹര്‍ജി പിന്‍വലിക്കുകയാണെന്നു കാട്ടി മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കോടതിയില്‍ അപേക്ഷ നല്‍കി.
ഭാര്യ യാമിനി തങ്കച്ചിക്കെതിരേ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടന്നും ആഭ്യന്തരവകുപ്പിനെ അറിയിക്കും. ഗണേഷിനെതിരേ യാമിനി നല്‍കിയ ഗാര്‍ഹിക പീഡനകേസ് സംബന്ധിച്ച ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് കേസ് മുന്നോട്ടുകോണ്ടു പോകാന്‍ താല്‍പ്പര്യമില്ലെന്നു അഭിഭാഷകന്‍ മുഖേന ഫയല്‍ ചെയ്‌ത അപേക്ഷയില്‍ ഗണേഷ് പറയുന്നു. കോടതിയുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യപ്പെടുന്നു. സി.ജെ.എമ്മിന്റെ സാന്നിധ്യത്തില്‍ നാളെ യാമിനിയുടെ പരാതി സംബന്ധിച്ച മധ്യസ്‌ഥ ചര്‍ച്ചയാണ് നടക്കുന്നത്.
തനിക്കെതിരായ പ്രസ്‌താവനകള്‍ക്കു ഗണേഷ് മാപ്പുപറയണമെന്ന യാമിനിയുടെ ആവശ്യവും ചര്‍ച്ചചെയ്യും. ഗണേഷ് ഹര്‍ജി പിന്‍വലിച്ച സ്‌ഥിതിക്കു പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടാനാണ് സാധ്യത. സ്വത്തു സംബന്ധിച്ച യാമിനിയുടെ ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഗണേഷ് അംഗീകരിച്ചിരുന്നു.
മധ്യസ്‌ഥ ചര്‍ച്ചയില്‍ പ്രശ്‌നം സമവായത്തിലെത്തിയാല്‍ ഗണേഷിെനതിരായ ഗാര്‍ഹിക പീഡന ഹര്‍ജി യാമിനിയും പിന്‍വലിച്ചേക്കും. പ്രശ്‌നം പൂര്‍ണമായി ഒത്തുതീര്‍പ്പാക്കിയശേഷം ഇരുവരും സംയുക്‌തമായി വിവാഹമോചനത്തിന് ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net