Sunday 20 April 2014

[www.keralites.net] അമ്മ’ അറിയുമോ ഈ അമ്മയെ?

അമ്മ' അറിയുമോ ഈ അമ്മയെ?

എ.എസ്. സുരേഷ്കുമാര്‍

‘അമ്മ’ അറിയുമോ ഈ അമ്മയെ?
 
ഗയ (ബിഹാര്‍): സത്നമിന്‍െറ അമ്മ സുമന്‍ സിങ്ങിനെ കാണേണ്ടെന്ന് അച്ഛന്‍ ഹര്‍വീന്ദര്‍സിങ് വിലക്കിയത് ശരിയായിരുന്നു. മലയാളിയുടെ കാല്‍പെരുമാറ്റം കേട്ടതും അടുക്കളയില്‍ നിന്ന് ഉച്ചത്തില്‍ നിര്‍ത്താതെ നിലവിളി ഉയര്‍ന്നു. അത് അമ്മൂമ്മയുടേതായിരുന്നു. ഒപ്പമുണ്ടായിരുന്ന സുമന്‍ സിങ് കരഞ്ഞില്ല. കണ്ണീര്‍ വറ്റി നിശ്ശബ്ദം നിലവിളിക്കുകയാണ് അവര്‍. സത്നം മരിച്ച ശേഷം അവര്‍ ആരോടും മിണ്ടാട്ടമില്ല. മകന്‍െറ മുറിയില്‍ നിന്ന് വല്ലപ്പോഴും അടുക്കളയിലേക്കും വീണ്ടും മകന്‍െറ മുറിയിലേക്കും മാറിയിരുന്ന്, ഓര്‍മകളുടെ ലോകത്ത് അലയുകയാണ് അവര്‍.
സുമന്‍ സിങ്ങിനെ അറിയാത്ത മലയാളികള്‍ സത്നം സിങ്ങിനെ അറിയാതിരിക്കില്ല. മാതാ അമൃതാനന്ദമയി മഠത്തില്‍ 'അമ്മ'യുടെ പ്രസംഗവേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടിയ, പിന്നീട് കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റു മരിച്ച 22കാരന്‍. മകന്‍െറ വേര്‍പാടില്‍ തകര്‍ന്ന സുമന്‍ സിങ് ഇനിയും മാനസികമായി സാധാരണ നില വീണ്ടെടുത്തിട്ടില്ല. ഷേര്‍ഹാട്ടിയില്‍ ഹട്ടിയ മൊഹല്ലയിലെ സത്നമിന്‍െറ വീട്ടകവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. മകന്‍ നഷ്ടപ്പെട്ട ദു$ഖത്തിനും മനോനില വീണ്ടെടുക്കാത്ത ഭാര്യക്കുമിടയില്‍ ഹര്‍വീന്ദര്‍ യാന്ത്രികമായി ജീവിക്കുന്നു.
അവരില്‍ നിന്ന് ഇടക്കിടെ ഉയരുന്ന തേങ്ങലും നെടുവീര്‍പ്പും ആ കൂട്ടുകുടുംബത്തിന്‍െറയാകെ വിതുമ്പലാണ്. കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍കാള്‍ പോലും കുടുംബാന്തരീക്ഷത്തില്‍ ആശങ്ക നിറക്കുന്നു. തല്ലിക്കൊല്ലാന്‍ മാത്രം സത്നം എന്തു തെറ്റു ചെയ്തുവെന്ന ചോദ്യത്തിന് വീട്ടിലത്തെുന്ന എല്ലാ സന്ദര്‍ശകരോടും ഉത്തരം തേടുകയാണ് മുത്തച്ഛന്‍ കിഷോരി സിങ്. തന്നോട് ഒന്നും ചോദിക്കരുതെന്ന മുഖഭാവത്തോടെ മുന്നിലത്തെുന്നവര്‍ക്കു മുന്നില്‍ സുമന്‍ സിങ് കൈകൂപ്പുന്നു. 'മഠത്തിന്‍െറ അമ്മ അറിയുമോ ഈ അമ്മയെ?'-എല്ലാം കണ്ടുംകേട്ടും കഴിയുന്ന ഹര്‍വീന്ദറിന്‍െറ സഹോദരപുത്രന്‍ പവന്‍കിഷോര്‍ അതിനിടയില്‍ ചോദിച്ചത് അതായിരുന്നു.
രണ്ടു ഡസന്‍ അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലെ സത്നമിന്‍െറ മുറിയില്‍ മുമ്പുണ്ടായിരുന്ന സാധനങ്ങളെല്ലാം അതേപടിയുണ്ടെന്ന് അമ്മൂമ്മ മാന്‍ദേവി എല്ലാ ദിവസവും ഉറപ്പു വരുത്തും. രണ്ടാമത്തെ നിലയില്‍ സത്നമിന്‍െറ മുറി ഇന്നും തുറന്നുകിടക്കുന്നു. ലാപ്ടോപും ഇന്‍റര്‍നെറ്റ് സജ്ജീകരണങ്ങളും ടേബ്ള്‍ലാമ്പുമൊക്കെ മരണം കടന്നത്തൊത്ത മാതിരി സൂക്ഷിച്ചിരിക്കുന്നു.
'കോടതി വഴി ഞങ്ങള്‍ മുന്നോട്ടു പോവുക തന്നെ ചെയ്യും'-ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. ഞങ്ങള്‍ക്ക് അറിയണം. ആരാണ് കൊന്നത്? ആരാണ് കൊല്ലിച്ചത്? എന്തിനാണ് തല്ലിക്കൊന്നത്? ഹൈകോടതിയില്‍ നിന്നുണ്ടായ ഇടപെടലില്‍ ആശ്വാസവും പ്രതീക്ഷയും കണ്ടത്തെുകയാണ് സത്നമിന്‍െറ അച്ഛന്‍. ആരെയും വെറുതെ വിടില്ല. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും. ആത്മീയതയുടെ മഠങ്ങള്‍ ഇങ്ങനെയാണോ ഒരു കുട്ടിയോട് പെരുമാറേണ്ടത്? മനസ്സമാധാനം തേടുന്നവര്‍ക്ക് അമ്മയുടെ സമാശ്വാസം നല്‍കുന്ന കേന്ദ്രമാണ് അമൃതാനന്ദമയി മഠമെന്നാണ് കേട്ടിരുന്നത്. സത്നമിന്‍െറ അമ്മക്ക് എന്നെന്നേക്കുമുള്ള അശാന്തിയാണ് കിട്ടിയത് -ഹര്‍വീന്ദര്‍ സിങ് വികാരാധീനനായി.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Camouflage - spot the animals / birds

Giraffe
 
Wolf peering through trees

Pika  (small mammal)

Snake eyes

 Leopard

Squirrel

Night Hawk

Coyote at edge of bush.

Blue Dacnis  (bird)

Isn't nature amazing? 
www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] SOME BEAUTIFUL QUOTES

Subject:SOME BEAUTIFUL QUOTES....
....Life is like making tea !....etc

Fun & Info @ Keralites.net