Tuesday, 21 May 2013

Re: [www.keralites.net] മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല -എ.ഡി.ജി.പി സെന്‍കുമാറിന്‍െറ വിമര്‍ശം.

 
Why didn't Mr. Mani cooperate with the police while checking (The checking was conducted due to the news that Maoists were present in our forests).
 
Mr. Mani did not cooperate as he is black or belong to backward class.
 
Laws are for citizens.

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Tuesday, May 21, 2013 3:46 PM
Subject: [www.keralites.net] മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല -എ.ഡി.ജി.പി സെന്‍കുമാറിന്‍െറ വിമര്‍ശം.
 
കലാഭവന്‍ മണിക്കെതിരെ കേസെടുത്തതിനെതിരെ എ.ഡി.ജി.പി
 
 
 
മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു
കൊല്ലം: വനപാലകരെ മര്‍ദിച്ചതിന് കലാഭവന്‍ മണിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ എ.ഡി.ജി.പി സെന്‍കുമാറിന്‍െറ വിമര്‍ശം. കറുത്തവനെ ചവിട്ടിത്തേക്കുന്ന സമീപനത്തില്‍ പൊലീസിന് മാറ്റം വന്നിട്ടില്ലെന്നും മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥയെന്നും എ.ഡി.ജി.പി പറഞ്ഞു.
കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലാണ് എ.ഡി.ജി.പിയുടെ വിമര്‍ശം. കലാഭവന്‍ മണി തെറ്റ് ചെയ്തോ ഇല്ലയോ എന്ന് പറയുന്നില്ല. കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്യുന്നതിനായി പല സ്ഥലങ്ങളിലും പൊലീസിനെ വിന്യസിച്ചതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസില്‍ കലാഭവന്‍ മണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാനായി ഹൈകോടതി മാറ്റിവച്ചു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മണി മുമ്പും സമാന കുറ്റകൃത്യം നടത്തിയതായി ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. മണിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗവും വാദിച്ചു.
വാഹന പരിശോധനക്കിടെ വനപാലകരെ മര്‍ദിച്ചതിനും ഔ്യാഗിക ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അതിരപ്പിള്ളി വെറ്റിലപ്പാറ പൊലീസാണ് മണിക്കെതിരെ കേസെടുത്തിരിക്കുന്നത്. വനപാലകര്‍ സഹയാത്രികയെ അപമാനിക്കുകയും തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മണി ആരോപിക്കുന്നു.
www.keralites.net

[www.keralites.net] ഖുര്‍ആന്‍ സമാധാനത്തിന്റെ തത്വശാസ്ത്രം : തരൂര്‍

 

ഖുര്‍ആന്‍ സമാധാനത്തിന്റെ തത്വശാസ്ത്രം : തരൂര്‍

tarur
 
ന്യൂദല്‍ഹി: വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന തത്വശാസ്ത്രം സമാധാനത്തിന്റെയും അഹിംസയുടേതുമാണെന്ന് കേന്ദ്ര മാനവശേഷി സഹമന്ത്രി ശശി തരൂര്‍. അസ്ഗറലി എന്‍ജിനീയറുടെ 'ജിഹാദ് ആന്‍ഡ് അതര്‍ എസ്സെയ്‌സ്' പ്രകാശനം ചെയ്ത് ദല്‍ഹി ഇസ്‌ലാമിക് കള്‍ചറല്‍ സെന്ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒലിവ് പബ്ലിക്കേഷന്റെ ഇംഗ്‌ളീഷ് പ്രസാധക ശാഖയായ ദി ബുക് പീപ്പളാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അസ്ഗറലി എന്‍ജിനീയറുടെ ഉപന്യാസ സമാഹാരം ഇക്കാര്യം വളരെ ആധികാരികമായി അവതരിപ്പിച്ച പണ്ഡിതനാണ് അസ്ഗറലി എന്‍ജിനീയര്‍. ഒരു മനുഷ്യനെ വകവരുത്തുന്നത് ലോകത്തെ മുഴുവന്‍ മനുഷ്യരെയും ഇല്ലാതാക്കുന്നതിന് സമമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. എല്ലാ കാലഘട്ടത്തിലും പ്രസക്തമായ അധ്യാപനങ്ങളാണ് അവയെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. സോയ ഹസന്‍ പുസ്തകം ഏറ്റുവാങ്ങി. ഷാജഹാന്‍ മാടമ്പത്ത്, ഡോ. അന്‍വര്‍ ആലം, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി. തുഫൈല്‍ സ്വാഗതവും പി.വി. അഹ്മദ് സജു നന്ദിയും പറഞ്ഞു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഗള്‍ഫ് മാധ്യമം ബഹുദൂരം മുന്നില്‍

 

ഗള്‍ഫ് മാധ്യമം ബഹുദൂരം മുന്നില്‍

 

പ്രവാസി മലയാളികളുടെ സുപ്രഭാതങ്ങളിലെ ആദ്യ വിരുന്നുകാരനായ 'ഗള്‍ഫ് മാധ്യമം' മിഡില്‍ ഈസ്റ്റില്‍ വായനക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രമായ 'ഗള്‍ഫ് മാധ്യമ'ത്തിന്‍െറ ഗള്‍ഫ് മേഖലയിലെ മൊത്തം വായനക്കാരുടെ എണ്ണം മറ്റ് ഇന്ത്യന്‍ പത്രങ്ങളേക്കാള്‍ 70 ശതമാനത്തിലേറെയാണെന്ന് ഈ മേഖലയിലെ ഔദ്യാഗിക അന്താരാഷ്ട്ര ഏജന്‍സിയായ ഇപ്സോസിന്‍െറ (IPSOS) 2012ലെ നാഷനല്‍ റീഡര്‍ഷിപ്പ് സര്‍വേ (എന്‍.ആര്‍.എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ പത്രത്തേക്കാള്‍ 60 ശതമാനത്തിലധികം വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ചാണ് 'ഗള്‍ഫ് മാധ്യമം' ബഹുദൂരം മുന്നേറുന്നതെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലും എഡിഷനുകളുള്ള ഏക ഇന്ത്യന്‍ പത്രമായ 'ഗള്‍ഫ് മാധ്യമം' ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യു.എ.ഇയില്‍ വായനക്കാരുടെ എണ്ണത്തില്‍ 2012ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവോടെയാണ് 'ഗള്‍ഫ് മാധ്യമം' ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. യു.എ.ഇക്ക് പുറമേ, ആദ്യമായി ഇപ്സോസ് സര്‍വേ നടന്ന സൗദി അറേബ്യയിലും 'ഗള്‍ഫ് മാധ്യമം' ഒന്നാം സ്ഥാനത്താണ്. സൗദി അറേബ്യയില്‍ ഔദ്യാഗിക അംഗീകാരത്തോടെ നാല് എഡിഷനുകളിലായി പ്രസിദ്ധീകരിക്കുന്ന ഏക അന്യഭാഷാ പത്രവും ഗള്‍ഫ് മാധ്യമമാണ്.
ബഹ്റൈനിലെ മൊത്തം മലയാള പത്രവായനക്കാരുടെ 72 ശതമാനവും 'ഗള്‍ഫ് മാധ്യമം' തെരഞ്ഞെടുക്കുന്നു. ഇംഗ്ളീഷ് അടക്കമുള്ള ഭാഷാപത്രങ്ങളില്‍ രണ്ടാം സ്ഥാനവും ബഹ്റൈനില്‍ ഗള്‍ഫ് മാധ്യമത്തിനുണ്ട്. ഖത്തറിലും ഗള്‍ഫ് മാധ്യമത്തിന്‍െറ വായനക്കാര്‍ ഇതര ഇന്ത്യന്‍ ദിനപത്രങ്ങളേക്കാള്‍ 70 ശതമാനത്തില്‍ കൂടുതലാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] Match Fixing

 

OUR PEOPLE'S CURSE IS  THIS. THEY ALWAYS RELUCTANT TO ACCEPT THE TRUTH. NOW, SRI IS ONE OF THE EVER BIG SHAME ON MALAYALEES AS WELL AS INDIAN CRICKET. IT IS COMMON THAT POLITICIANS, FILM STARS AS WELL AS BUSINESS MAGNATES DONE CRIMES CAUGHT WITH RED HANDED AFTER THAT  WITHOUT ANY SHAME  THEY ALL DENY ALLEGATIONS ON THEM.  NOW WE HAVE TO MAKE NEW LAWS TO FIGHT AGAINST THESE TYPE  OF INSECTS. SRISANTH , WE NEVER EXPECT THIS FROM  YOU. GO TO HELL.

MANOJ KUMAR. K.K. / NEW DELHI          


On Tue, May 21, 2013 at 6:33 PM, Chandrasekharan Nair <nair443chandran@gmail.com> wrote:
 
Mr. Hari,

yes  I think you are a blind fan of that blotted  cricketers.. keep it up.. For time being you can make a temple for Shreesanth and his allies, and worship them with "Agarbathis".  Pitty on you.. not shame..

This is the reasons, India will never become corruption free.

Mr. I have already boycotted the corrupt politicians. Now I am free from all political parties.

Jai hind
Chandran
JaipurOn Sat, May 18, 2013 at 8:21 PM, srihari nair <msnair54@hotmail.com> wrote:
Why don't you boycott the politicians first?
They are the corrupt ones.
First take care of them.
Then we take care of Sreesanth.
Shame on you.
Sent from BlackBerry® on Airtel


-----Original Message-----
From: Chandrasekharan Nair <nair443chandran@gmail.com>
Date: Sat, 18 May 2013 12:29:02
To: <Keralites@yahoogroups.com>
Subject: Re: [www.keralites.net] Match Fixing

Dear friends,

Police has revealed all the plots behind the "spot fixing" and media had also shown all the silly tricks made by the blotted cricketers.  But few malayalees are still not accepting the truth and blindly believing  on the guys, who have been trapped red handed by the Delhi Police.  What a pathetic situations...


Shreesanth had already been booked and warned many times by the experts for his immature attitudes and pseudo nature.  Absolutely it was a blot in the cricket world.


In my personal opinion, the IPL should be banned with immediate effect, because it was made for the demand and desire of bookies worldwide and now  its  become a business of billion crores rupees. The most of the people of India especially the new generations are turned to worship on this idiot game, resulting they have no time to think about the Country and its bad economic conditions, as well as not even bothered about the recent vulgar political corruptions.


Shreeshanh is a small fish, and the whales are still around us under the political shelter. 
 Yes, Indeed it is shameful matter for all Indians especially for Malayalees.


Jai Hind


Chandran
 On Thu, May 16, 2013 at 1:43 PM, srihari nair <msnair54@hotmail.com <mailto:msnair54@hotmail.com> > wrote:

  
 <http://keralites.net>

Friends,
Just saw the news on TV - Shreesanth arrested for match fixing!
Whereas I agree that the possibility of match fixing is very real, I simply cannot believe that Shreesanth can be a party to it.
He may volatile, hot headed, etc, but match fixing? Certainly not!
I do not trust Delhi Police at all - these guys will do anything for money  - you are all seeing how they hush up rape cases, etc....
Let us hope Shreesanth comes out of this mess....
Brgds
M S Nair <http://keralites.net>
 <http://keralites.net>
----------------


www.keralites.net <http://keralites.net>
 <https://www.facebook.com/plugins/like.php?href=http://www.facebook.com/pages/Keralites/345723163738>  <https://plus.google.com/103175980804013252660>
 <http://www.facebook.com/pages/Keralites/345723163738>
 <http://www.orkut.com/Community.aspx?cmm=56475514>
 <http://twitter.com/keralitesgroup>
 <http://keralitesgroup.blogspot.com>
 <http://groups.yahoo.com/group/keralites>
 <http://www.youtube.com/keralitesgroup>


--
Chandran
+91 97845 92930
 skype   c.s.nair3


--
Chandran
+91 97845 92930
skype   c.s.nair3--
Chandran
+91 97845 92930
skype   c.s.nair3


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മണ്ണുംചാരി നിന്ന പിള്ള നേട്ടം കൊയ്‌തു

 

അച്‌ഛന്‍ ജേതാവ്‌: മകന്‍ രാജാവ്‌

 

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസ്‌ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു പിരിഞ്ഞപ്പോള്‍ മണ്ണുംചാരി നിന്ന പിള്ള നേട്ടം കൊയ്‌തു. ഒറ്റ എം.എല്‍.എ. മാത്രമുള്ള കേരളാ കോണ്‍ഗ്രസ്‌(ബി)ന്‌ കാബിനറ്റ്‌ പദവിയുള്ള രണ്ടു സ്‌ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയേറി.

ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ മുന്നാക്കക്ഷേമ കമ്മിഷന്‍ ചെയര്‍മാന്‍ സ്‌ഥാനം നല്‍കാമെന്ന്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ യു.ഡി.എഫ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇപ്പോള്‍, എന്‍.എസ്‌.എസിന്റെ ശിപാര്‍ശയോടെ മകന്‍ കെ.ബി. ഗണേഷ്‌ കുമാറിനു മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിനും പിള്ള വഴിയൊരുക്കിയിരിക്കുകയാണ്‌. കണ്ടാല്‍ തിരിഞ്ഞുനില്‍ക്കുന്നത്ര ശത്രുതയിലായിരുന്ന പിള്ളയും ഗണേഷും ഇതിനായി ഒന്നിക്കുകയും ചെയ്‌തു.

ഗണേഷ്‌ ഒഴിഞ്ഞ മന്ത്രിസ്‌ഥാനം കോണ്‍ഗ്രസ്‌ ഏറ്റെടുത്താല്‍ പിന്നീടു തിരിച്ചുകിട്ടില്ലെന്നു ബോധ്യമായതോടെയാണു പിള്ളയും ഗണേഷും വിട്ടുവീഴ്‌ചയ്‌ക്കൊരുങ്ങിയത്‌. അച്‌ഛന്റെ കാലുപിടിക്കാന്‍ ഗണേഷ്‌ തയാറായതോടെ മഞ്ഞുരുകല്‍ എളുപ്പമായി. ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിക്ക്‌ എതിര്‍പ്പില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌(ബി) മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും അറിയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഗണേഷിന്റെ മടങ്ങിവരവ്‌ െവെകില്ലെന്നാണു സൂചന. കഴിഞ്ഞദിവസം എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്ത്‌ ബാലകൃഷ്‌ണപിള്ളയും ജി. സുകുമാരന്‍ നായരും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ്‌ ഗണേഷിനെതിരായ നിലപാടില്‍നിന്ന്‌ പിള്ള അയഞ്ഞത്‌.

ഗണേഷ്‌ വീണ്ടും മന്ത്രിയാകുന്നതിനെ കെ.എം. മാണി, ഷിബു ബേബി ജോണ്‍ തുടങ്ങിയ യു.ഡി.എഫ്‌ ഘടകകക്ഷി നേതാക്കള്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. ഗണേഷ്‌ വരുന്നതില്‍ മുസ്ലിം ലീഗിനും എതിര്‍പ്പില്ല. എന്നാല്‍, ഗണേഷിന്റെ മടങ്ങിവരവിനെതിരേ ഗ്രൂപ്പ്‌ ഭേദമെന്യേ ഒട്ടേറെ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി. ഗണേഷ്‌ രാജിവയ്‌ക്കാനിടയായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീണ്ടും മന്ത്രിയാക്കരുതെന്ന്‌ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജും ഗണേഷിനെ പരസ്യമായി വിമര്‍ശിച്ചു.

കാമുകിയുടെ ഭര്‍ത്താവ്‌ തല്ലിയെന്ന വാര്‍ത്തയെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ്‌ ഗണേഷ്‌കുമാറിന്‌ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്‌. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ഗണേഷ്‌ വാദിച്ചെങ്കിലും ഗാര്‍ഹികപീഡനവും പരസ്‌ത്രീ ബന്ധവും ആരോപിച്ച്‌ ഭാര്യ യാമിനി ഗണേഷിനെതിരേ പരാതി നല്‍കിയതോടെ രാജിയല്ലാതെ മറ്റു മാര്‍ഗമില്ലാതാവുകയായിരുന്നു. തന്നെ മര്‍ദിച്ചെന്നാരോപിച്ച്‌ യാമിനിക്കെതിരേ ഗണേഷ്‌ കുമാറും പരാതി നല്‍കി. പിന്നീട്‌ ഒത്തുതീര്‍പ്പിന്റെ അടിസ്‌ഥാനത്തില്‍ ഇരുവരും പരാതികള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ തനിക്കെതിരേ കേസില്ലാത്തതിനാല്‍ മന്ത്രിയാകുന്നതില്‍ തടസമില്ലെന്നാണു ഗണേഷിന്റെ നിലപാട്‌.

വിവാദ സമയത്തും പിന്നീടും ആര്‍. ബാലകൃഷ്‌ണപിള്ള എതിരായതും ഗണേഷിനു തിരിച്ചടിയായിരുന്നു. പാര്‍ട്ടിക്കു വഴങ്ങാത്ത മന്ത്രിയെ വേണ്ടെന്നായിരുന്നു പിള്ളയുടെ നിലപാട്‌. വകുപ്പ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്നും അന്നു പിള്ള പറഞ്ഞിരുന്നു. രാജിവച്ചശേഷം താനാണു പാര്‍ട്ടിയെന്നു പറഞ്ഞു ഗണേഷ്‌ പിള്ളയെ വെല്ലുവിളിക്കുകയും ചെയ്‌തു. എന്നാല്‍, പാര്‍ട്ടി ചെയര്‍മാനും അച്‌ഛനുമായ ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ വിധേയനായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പാണ്‌ ഗണേഷ്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌.

മന്ത്രിയായാല്‍ സ്‌റ്റാഫില്‍ പാര്‍ട്ടി പറയുന്നവരെ നിയമിക്കും. പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കും. എല്ലാ കാര്യങ്ങളും അച്‌ഛനുമായി ആലോചിച്ച്‌ മാത്രമേ ചെയ്യൂ. ഈ ഉറപ്പുകള്‍ ഗണേഷ്‌കുമാര്‍ പിള്ളയ്‌ക്കു നല്‍കിയിട്ടുണ്ട്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___