Tuesday 21 May 2013

[www.keralites.net] ഗള്‍ഫ് മാധ്യമം ബഹുദൂരം മുന്നില്‍

 

ഗള്‍ഫ് മാധ്യമം ബഹുദൂരം മുന്നില്‍

 

പ്രവാസി മലയാളികളുടെ സുപ്രഭാതങ്ങളിലെ ആദ്യ വിരുന്നുകാരനായ 'ഗള്‍ഫ് മാധ്യമം' മിഡില്‍ ഈസ്റ്റില്‍ വായനക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രമായ 'ഗള്‍ഫ് മാധ്യമ'ത്തിന്‍െറ ഗള്‍ഫ് മേഖലയിലെ മൊത്തം വായനക്കാരുടെ എണ്ണം മറ്റ് ഇന്ത്യന്‍ പത്രങ്ങളേക്കാള്‍ 70 ശതമാനത്തിലേറെയാണെന്ന് ഈ മേഖലയിലെ ഔദ്യാഗിക അന്താരാഷ്ട്ര ഏജന്‍സിയായ ഇപ്സോസിന്‍െറ (IPSOS) 2012ലെ നാഷനല്‍ റീഡര്‍ഷിപ്പ് സര്‍വേ (എന്‍.ആര്‍.എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ പത്രത്തേക്കാള്‍ 60 ശതമാനത്തിലധികം വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ചാണ് 'ഗള്‍ഫ് മാധ്യമം' ബഹുദൂരം മുന്നേറുന്നതെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലും എഡിഷനുകളുള്ള ഏക ഇന്ത്യന്‍ പത്രമായ 'ഗള്‍ഫ് മാധ്യമം' ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യു.എ.ഇയില്‍ വായനക്കാരുടെ എണ്ണത്തില്‍ 2012ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവോടെയാണ് 'ഗള്‍ഫ് മാധ്യമം' ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. യു.എ.ഇക്ക് പുറമേ, ആദ്യമായി ഇപ്സോസ് സര്‍വേ നടന്ന സൗദി അറേബ്യയിലും 'ഗള്‍ഫ് മാധ്യമം' ഒന്നാം സ്ഥാനത്താണ്. സൗദി അറേബ്യയില്‍ ഔദ്യാഗിക അംഗീകാരത്തോടെ നാല് എഡിഷനുകളിലായി പ്രസിദ്ധീകരിക്കുന്ന ഏക അന്യഭാഷാ പത്രവും ഗള്‍ഫ് മാധ്യമമാണ്.
ബഹ്റൈനിലെ മൊത്തം മലയാള പത്രവായനക്കാരുടെ 72 ശതമാനവും 'ഗള്‍ഫ് മാധ്യമം' തെരഞ്ഞെടുക്കുന്നു. ഇംഗ്ളീഷ് അടക്കമുള്ള ഭാഷാപത്രങ്ങളില്‍ രണ്ടാം സ്ഥാനവും ബഹ്റൈനില്‍ ഗള്‍ഫ് മാധ്യമത്തിനുണ്ട്. ഖത്തറിലും ഗള്‍ഫ് മാധ്യമത്തിന്‍െറ വായനക്കാര്‍ ഇതര ഇന്ത്യന്‍ ദിനപത്രങ്ങളേക്കാള്‍ 70 ശതമാനത്തില്‍ കൂടുതലാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment