Monday, 24 October 2011

[www.keralites.net] സമരക്കാര്‍ ജാഗ്രത

 

പൊതുമുതല്‍ നശീകരണം: നഷ്‌ടം നികത്തിയാല്‍ മാത്രം ജാമ്യമെന്ന്‌ ഹൈക്കോടതി

കൊച്ചി: ആവേശം മൂത്തു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയും തീയിടുകയും ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സമരക്കാര്‍ ജാഗ്രത. എറിയാനോങ്ങും മുമ്പ്‌ കീശയില്‍ എന്തുണ്ടെന്നു ചിന്തിക്കാന്‍ സമയമായി!

പൊതുമുതല്‍ നശീകരണക്കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കണമെങ്കില്‍ നഷ്‌ടംവരുത്തിയ തുക കെട്ടിവയ്‌ക്കണമെന്നു ഹൈക്കോടതി. പ്രതിഷേധസമരങ്ങളുടെയും മറ്റും ഭാഗമായി പൊതുമുതല്‍ നശീകരണം വ്യാപകമാവുന്ന സാഹചര്യത്തിലാണിതെന്നു ജസ്‌റ്റിസ്‌ കെ.ടി. ശങ്കരന്‍ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച്‌ ഒക്‌ടോബര്‍ 10-നു പുറപ്പെടുവിച്ച മുന്‍ ഉത്തരവു പുനഃപരിശോധന അര്‍ഹിക്കുന്നില്ലെന്നു കോടതി വ്യക്‌തമാക്കി. ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍, നഷ്‌ടംവരുത്തിയ തുകയോ അതില്‍ കൂടുതലോ പ്രതികള്‍ കോടതിയില്‍ കെട്ടിവയ്‌ക്കണം. അല്ലാതെ സര്‍ക്കാരിനുണ്ടായ നഷ്‌ടം നികത്താനാകില്ലെന്നു കോടതി പറഞ്ഞു.

പൊതുമുതല്‍ നശീകരണം കോടതികള്‍ക്കു കണ്ണടച്ചു നോക്കിനില്‍ക്കാനാവില്ല. കേസില്‍ വെറുതേവിടുകയോ കുറ്റക്കാരല്ലെന്നു കണ്ടെത്തുകയോ ചെയ്‌താല്‍ ജാമ്യവേളയില്‍ കെട്ടിവച്ച തുക തിരികെ ലഭിക്കാന്‍ പ്രതികള്‍ക്ക്‌ അവകാശമുണ്ട്‌. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കെട്ടിവച്ച തുക പിഴയായി വസൂലാക്കാമെന്നു കോടതി പറഞ്ഞു. പൊതുമുതല്‍ നശീകരണം തടയാന്‍ കര്‍ശനനടപടി വേണമെന്നും നഷ്‌ടം ഈടാക്കാന്‍ കോടതി നിര്‍ദേശിച്ച ഉപാധി സുപ്രീംകോടതി വിധികള്‍ക്ക്‌ അനുസൃതമാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ്‌ പ്രോസിക്യൂട്ടര്‍ ടി. അസഫ്‌ അലി ബോധിപ്പിച്ചു.

ഈ വ്യവസ്‌ഥ പോലീസ്‌ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരപരാധികളെയാണ്‌ ഇത്തരം കേസുകളില്‍ പലപ്പോഴും കുടുക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാലേ നഷ്‌ടം ഈടാക്കാവൂ എന്നും എതിര്‍വാദമുണ്ടായി. ഇത്തരം കേസുകളില്‍ കടുത്ത ജാമ്യവ്യവസ്‌ഥ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ അട്ടിമറിക്കപ്പെടുമെന്നു കോടതി പറഞ്ഞു. കോഴിക്കോട്‌ ജില്ലയിലെ കക്കോടിയില്‍ ഡി.വൈ.എഫ്‌.ഐ. പ്രതിഷേധത്തിനിടെ പോലീസ്‌ ജീപ്പ്‌ ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്നു ചേവായൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴു പ്രതികള്‍ക്ക്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചാണു കോടതി ഉത്തരവ്‌. സംഭവത്തില്‍ 18,200 രൂപയുടെ നഷ്‌ടമുണ്ടായെന്നു സര്‍ക്കാര്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ ജാമ്യത്തിനായി പ്രതികള്‍ 25,000 രൂപ കെട്ടിവയ്‌ക്കണമെന്നു കോടതി നിര്‍ദേശിച്ചു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ശാരിയെ സംഘംചേര്‍ന്ന്‌ പീഡിപ്പിച്ചു

 

ശാരിയെ സംഘംചേര്‍ന്ന്‌ പീഡിപ്പിച്ചു: ഓമനക്കുട്ടി

 

തിരുവനന്തപുരം: കിളിരൂര്‍ പെണ്‍കുട്ടി ശാരിയെ നാലുസ്‌ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പ്രധാന സാക്ഷി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ മൊഴി നല്‍കി. കേസിലെ ഒന്നാം പ്രതിയും പിന്നീട്‌ മാപ്പുസാക്ഷിയുമായ കിളിരൂര്‍ സ്വദേശി ഓമനക്കുട്ടിയാണ്‌ ശാരിയുടെ കൂട്ട പീഡനത്തിന്‌ താന്‍ സാക്ഷിയായിരുന്നുവെന്ന്‌ സി.ബി.ഐ. പ്രത്യേക ജഡ്‌ജി ടി.എസ്‌.പി. മൂസതിന്‌ മൊഴി നല്‍കിയത്‌. കുമളി ഫോറസ്‌റ്റ് ഗസ്‌റ്റ് ഹൗസ്‌, ഇടപ്പളളിയിലെ വീട്‌, പഴനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ലോഡ്‌ജുകള്‍ എന്നിവിടിങ്ങളില്‍വച്ചും ശാരി പീഡിപ്പിക്കപ്പെട്ടിരുന്നു. ഈ സ്‌ഥലങ്ങളിലെല്ലാം താനും കേസിലെ നാലാം പ്രതി ലതാനായര്‍, മൂന്നാം പ്രതി മനോജ്‌ എന്നിവരും ശാരിക്കൊപ്പമുണ്ടായിരുന്നു.

ശാരിയുടെ അമ്മയുടെ സഹോദരിയാണ്‌ ഓമനക്കുട്ടി. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്‌: 2003 ലാണ്‌ പീഡനം തുടങ്ങിയത്‌. മൂന്നു വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവില്ലാതെ കഴിഞ്ഞിരുന്ന ഓമനക്കുട്ടിയുടെ പരിചയക്കാരനായിരുന്നു നാട്ടകം സ്വദേശിയും അഞ്ചാം പ്രതിയുമായ കൊച്ചുമോന്‍ എന്ന ബിനു. ഓമനക്കുട്ടിയുടെ പരിചയത്തിലൂടെ ശാരിയുടെ വീട്ടിലെത്തിയ ബിനു ടി. വി. സീരിയല്‍, ആല്‍ബം എന്നിവയില്‍ അഭിനയിക്കാന്‍വിട്ടാല്‍ ധാരാളം പണം ഉണ്ടാക്കാമെന്ന്‌ പറഞ്ഞ്‌ ശാരിയുടെ മാതാപിതാക്കളെ പ്രലോഭിപ്പിക്കുകയായിരുന്നു. പഠനത്തില്‍ പിന്നാക്കമായിരുന്ന ശാരിയെ മാതാപിതാക്കളുടെ അനുവാദത്തോടെ ഓമനക്കുട്ടിയും ബിനുവും ചേര്‍ന്ന്‌ ചങ്ങനാശേരിയിലെത്തിച്ചു. അവിടെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍വച്ച്‌ ലതാനായര്‍ സീരിയല്‍ നിര്‍മിക്കാന്‍ പണം മുടക്കുന്ന ആളാണെന്നും മൂന്നാം പ്രതിയായ മനോജ്‌ പ്രൊഡ്യൂസറാണെന്നും ആറാം പ്രതി പ്രശാന്ത്‌ കാമറാമാനാണെന്നും ബിനു പരിചയപ്പെടുത്തി. തുടര്‍ന്ന്‌ എല്ലാവരുംകൂടി കാറില്‍ കുമിളിയില്‍ ലൊക്കേഷന്‍ കാണാനായി പോയി. സന്ധ്യയോടെ ഫോറസ്‌റ്റ് ഗസ്‌റ്റ് ഹൗസില്‍ മുറിയെടുത്തു. കേസിലെ ഏഴാം പ്രതി കുമളിയില്‍ ഹോട്ടല്‍ നടത്തുന്ന സോമനാണ്‌ മുറി തരപ്പെടുത്തികൊടുത്തത്‌.

ഗസ്‌റ്റ് ഹൗസില്‍വച്ച്‌ ലതാനായരും ബിനുവുംകൂടി ശാരിക്കും ഇളയമ്മയ്‌ക്കും ജ്യൂസ്‌ കുടിക്കാനായി കൊടുത്തു. ഓമനക്കുട്ടി ഉറക്കത്തിലേക്കു വീണു. രാത്രിയില്‍ ബിനുവും പ്രശാന്തും മനോജും കൂടി പീഡിപ്പിച്ചതായി ശാരി പിറ്റേന്നു രാവിലെ അറിയിച്ചു. ലതാനായരെ ചോദ്യം ചെയ്‌ത ഓമനക്കുട്ടിയോട്‌ വലിയ സ്‌റ്റാറാകണമെങ്കില്‍ ഇങ്ങനെയൊക്കെ സഹിച്ചേ മതിയാകൂവെന്ന്‌ പറഞ്ഞു. ഷൂട്ടിംഗ്‌ എപ്പോഴാണെന്ന്‌ അന്വേഷിച്ചപ്പോള്‍ പിന്നൊരിക്കലാകാം എന്നറിയിച്ചു. അന്നു വൈകിട്ട്‌ ശാരിയെ ഇവര്‍ വീട്ടിലെത്തിച്ചു. കുറച്ചുദിവസംകഴിഞ്ഞ്‌ ലതാനായര്‍ ശാരിയുടെ വീട്ടിലെത്തി ശാരിക്ക്‌ ഒരു മൊബൈല്‍ ഫോണ്‍ നല്‍കുകയും മാതാപിതാക്കള്‍ക്ക്‌ കുറച്ചു രൂപ നല്‍കുകയും ചെയ്‌തു.

ഫോണ്‍ ബില്‍ എത്രയായാലും അടച്ചുകൊളളാമെന്നു പറഞ്ഞു. സെപ്‌റ്റംബര്‍ 19 ന്‌ ബിനുവും ലതാനായരും ശാരിയുടെ വീട്ടിലെത്തി ഷൂട്ടിംഗിനാണ്‌ എന്നു പറഞ്ഞ്‌ ഇടപ്പളളിയിലുളള ഇരുനില വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി. ഓമനക്കുട്ടിയും കൂടെ പോയിരുന്നു. എറണാകുളം ബസ്‌ സ്‌റ്റാന്‍ഡില്‍വച്ച്‌ മനോജും രണ്ടാം പ്രതി പ്രവീണും ഇവരോടൊപ്പംകൂടി. ഇടപ്പളളിയില്‍ വച്ചും ശാരിക്കും ഓമനക്കുട്ടിക്കും ജ്യൂസ്‌ നല്‍കി. ജ്യൂസ്‌ കുടിച്ച ഓമനക്കുട്ടി അല്‍പസമയം കഴിഞ്ഞ്‌ ഉറങ്ങി പോയതായും അന്നേ ദിവസം രാത്രി ബിനുവും പ്രവീണും മനോജും കൂടി ശാരിയെ വീണ്ടും പീഡിപ്പിച്ചതായി പറഞ്ഞു. തിരികെ ശാരിയെ വീട്ടിലെത്തിച്ചശേഷം മാതാപിതാക്കള്‍ക്കു കുറച്ചു രൂപ കൊടുക്കുകയും ഇടപ്പളളിയിലുളള വീട്‌ ലതാനായരുടേതാണെന്നും അത്‌ ശാരിക്ക്‌ നല്‍കാമെന്നും മാതാപിതാക്കളെ അറിയിച്ചു. ലതാനായരും ബിനുവും ഇടക്കിടെ ഫോണില്‍ വിളിച്ച്‌ ശാരിയെയും ഓമനക്കുട്ടിയെയും ഭീഷണിപ്പെടുത്തിയിരുന്നതായും സംഭവം പുറത്തുപറയരുതെന്ന്‌ പറഞ്ഞിരുന്നതായും ഓമനക്കുട്ടി കോടതിക്ക്‌ മൊഴി നല്‍കി.

നവംബര്‍ 18ന്‌ വീണ്ടും ലതാനായര്‍ ശാരിയുടെ വീട്ടിലെത്തി പഴനിയില്‍വച്ച്‌ ഷൂട്ടിംഗ്‌ ഉണ്ടെന്നും ലതാനായരുടെ സഹോദരന്‍ ശ്രീകുമാര്‍ പഴനിയില്‍ എത്തുമെന്നും അറിയിച്ചു. പ്രലോഭനത്തില്‍ വീണുപോയ ശാരിയുടെ മാതാപിതാക്കള്‍ ഓമനക്കുട്ടിയോടൊപ്പം ശാരിയെ കൂട്ടി അയച്ചു. ട്രെയിനില്‍ എറണാകുളത്തെത്തിപ്പോള്‍ അവിടെവച്ച്‌ മനോജും പ്രവീണും ഒപ്പംകൂടി. തുടര്‍ന്ന്‌ തൃശൂരില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആറാം പ്രതി പ്രശാന്തും ഇവര്‍ക്കൊപ്പം ബസില്‍ കയറി. രാത്രി പഴനിയിലെത്തിയ ഇവര്‍ ഒരു ലോഡ്‌ജില്‍ തങ്ങി. അവിടെവച്ച്‌ മനോജും ലതാനായരും പ്രവീണും പ്രശാന്തും ചേര്‍ന്ന്‌ മദ്യപിച്ചു. ശാരിക്ക്‌ ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി. ഓമനക്കുട്ടി ഒഴികെ എല്ലാവരും ക്ഷേത്രദര്‍ശനത്തിനു പോയി. പിറ്റേന്ന്‌ രാവിലെ ഓമനക്കുട്ടിയോട്‌ പ്രശാന്തും പ്രവീണും മനോജുംകൂടി പീഡിപ്പിച്ചതായി ശാരി അറിയിച്ചു.

അന്ന്‌ എല്ലാവരുംകൂടി ശാരിയെ വീട്ടില്‍ കൊണ്ടാക്കി. സംഭവം പുറത്തുപറയരുതെന്ന്‌ ശാരിയെയും തന്നെയും ഭീഷണിപ്പെടുത്തിയതായി ഓമനക്കുട്ടി പറഞ്ഞു. തുടര്‍ന്ന്‌ 2004 മാര്‍ച്ചില്‍ ഗുരുവായൂര്‍ ദര്‍ശനത്തിനു പോകണമെന്ന്‌ പറഞ്ഞ്‌ ലതാനായര്‍ ശാരിയെയും ഓമനക്കുട്ടിയെയും കൂട്ടി ഗുരുവായൂരിലെത്തി. മനോജും പ്രവീണും നേരത്തെതന്നെ മുരളീ ലോഡ്‌ജില്‍ മുറിയെടുത്തിരുന്നു. അവിടെവച്ച്‌ ശാരിയെ മനോജും പ്രവീണും മറ്റൊരു റൂമില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഗുരുവായൂരില്‍വച്ചാണ്‌ മനോജും പ്രവീണും ഗുരുവായൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍ കണ്ടക്‌ടറാണെന്ന്‌ ശാരിയും ഓമനക്കുട്ടിയും അറിയുന്നത്‌. ഇവരെ പിന്നീട്‌ സര്‍വീസില്‍നിന്നു നീക്കം ചെയ്‌തിരുന്നു.

കുറച്ചുനാള്‍ കഴിഞ്ഞ്‌ ശാരിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റ്‌ ചെയ്യുകയും 2004 ഓഗസ്‌റ്റ് 15 ന്‌ ഒരു പെണ്‍കുട്ടിക്ക്‌ ജന്മം നല്‍കുകയും ചെയ്‌തു. തുടര്‍ന്ന നവംബര്‍ 13 ന്‌ മെഡിക്കല്‍ കേളജില്‍വച്ച്‌ ശാരി മരിച്ചു. കേസുമായി ബന്ധപ്പെട്ട്‌ മുവാറ്റുപുഴ മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഓമനക്കുട്ടി മൊഴി നല്‍കിയിരുന്നു. രാവിലെ പതിനൊന്നു മണിക്ക്‌ തുടങ്ങിയ ചീഫ്‌ വിസ്‌താരം ഉച്ചയ്‌ക്ക് രണ്ടുമണിവരെ തുടര്‍ന്നു. മറ്റ്‌ പ്രതികളെയെല്ലാം ഓമനക്കുട്ടി കോടതിയില്‍ തിരിച്ചറിഞ്ഞു. ചീഫ്‌ വിസ്‌താരം 56 പേജുണ്ടായിരുന്നു. മൂന്നുമണിക്ക്‌ ആരംഭിച്ച ക്രോസുവിസ്‌താരം മുഴുവിപ്പിക്കാനായില്ല. ഇന്നും തുടരും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] കൂട്ടമാനഭംഗത്തിനിരയായ യുവതി മരിച്ചു

 

രാത്രി കൂട്ടമാനഭംഗത്തിന്‌ ഇരയായി പാടത്തു കാണപ്പെട്ട യുവതി മരിച്ചു മാവേലിക്കര/കായംകുളം: ജോലികഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങുമ്പോള്‍ കൂട്ടമാനഭംഗത്തിനിരയായ നിലയില്‍ പാടത്തെ വെള്ളക്കെട്ടില്‍ കാണപ്പെട്ട യുവതി മരിച്ചു. മാവേലിക്കര കൊയ്‌പ്പള്ളികാരാഴ്‌മ കപ്പുളശേരി പടീറ്റതില്‍ 'സ്‌മിതാഭവനി'ല്‍ സ്‌മിത(30)യ്‌ക്കാണു ദാരുണാന്ത്യം. ഭര്‍ത്താവ്‌ പരേതനായ സുധാകരന്‍. ഒരു മകളുണ്ട്‌. കൊയ്‌പ്പള്ളികാരാഴ്‌മ പള്ളിക്കു പടിഞ്ഞാറ്‌ ചെന്നലത്ത്‌ പാടത്തെ വെള്ളക്കെട്ടില്‍ നഗ്നയായി അവശനിലയില്‍ ചെളിയില്‍ പൂണ്ടുകിടന്ന സ്‌മിതയെ സമീപവാസിയായ സ്‌ത്രീയാണ്‌ ആദ്യം കണ്ടത്‌. തുടര്‍ന്ന്‌ അതുവഴി ബൈക്കില്‍ എത്തിയവരോടു പറയുകയും അവര്‍ പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയും ചെയ്‌തു. നാട്ടുകാരും പോലീസും ചേര്‍ന്നു കായംകുളം താലൂക്കാശുപത്രിയില്‍ എത്തിച്ച സ്‌മിതയെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കായംകുളത്ത്‌ ഫാന്‍സി സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്‌മിത രാത്രി ഏഴിനു ബസിറങ്ങി വീട്ടിലേക്കു പോകുമ്പോള്‍ കാറിലെത്തിയ സംഘം കടന്നുപിടിച്ച്‌ ആക്രമിക്കുകയായിരുന്നത്രേ. സ്‌ഥലത്തു പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്‌. കവിളുകളിലും തോളിലും കടിയേറ്റ പാടുണ്ട്‌. നാവു മുറിഞ്ഞിട്ടുണ്ട്‌. തലയ്‌ക്കു പിന്നില്‍ ക്ഷതമേറ്റു. വസ്‌ത്രം സമീപത്തു കീറിപ്പറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവിടെ ദുരൂഹ സാഹചര്യത്തില്‍ ചുവന്ന മാരുതികാര്‍ കണ്ടതായി സൂചനയുണ്ട്‌. യുവതിയെ കണ്ടെത്തിയതിനു സമീപം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ചെരുപ്പ്‌, മൊബൈല്‍ ഫോണ്‍, വസ്‌ത്രങ്ങള്‍ അടങ്ങിയ കിറ്റ്‌ എന്നിവ കണ്ടെത്തി. സ്‌മിതയുടെ ഭര്‍ത്താവ്‌ 10 വര്‍ഷം മുമ്പ്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടേതു പ്രണയവിവാഹമായിരുന്നു. ദാമ്പത്യം മൂന്നുവര്‍ഷം മാത്രമാണു നീണ്ടുനിന്നത്‌. സ്‌മിത കുറച്ചുനാള്‍ ഓലകെട്ടിയിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലിചെയ്‌തിരുന്നു. ഒരുമാസം മുമ്പാണു കായംകുളത്ത്‌ സ്വകാര്യസ്‌ഥാപനത്തില്‍ ജോലിക്കുകയറിയത്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] വെറും 4 രൂപ

 

 

 

നിര്‍മാണച്ചെലവ്‌ വെറും 4 രൂപ; കുപ്പിവെള്ളം വില്‍ക്കുന്നതു 16 രൂപയ്‌ക്ക്

കോട്ടയം: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന മലയാളിക്ക്‌ ചുട്ടുപൊള്ളുന്ന വെയിലില്‍ പച്ചവെള്ളം കുടിക്കണമെങ്കിലും ഇനി വിയര്‍ക്കേണ്ടിവരും. പകര്‍ച്ചവ്യാധി ഭീഷണി നില നില്‍ക്കുന്ന സാഹചര്യം മുതലെടുത്ത്‌ കുടിവെള്ള നിര്‍മാണ കമ്പനികള്‍ വെള്ളത്തിന്റെ വില കൂട്ടി. ഇപ്പോള്‍ തന്നെ നിര്‍മാണച്ചെലവിന്റെ മൂന്നിരട്ടി വില ഈടാക്കി കൊള്ളലാഭം കൊയ്യുന്നതിനു പിന്നാലെയാണ്‌ ഇപ്പോഴത്തെ വില വര്‍ധന.

ലിറ്ററൊന്നിന്‌ ഒരുരൂപ മുതല്‍ മൂന്നുരൂപ വരെയാണ്‌ വര്‍ധിപ്പിച്ചത്‌. പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂടുതലായി കുപ്പിവെള്ളം ഉപയോഗിക്കുന്നതും, ശബരിമല തീര്‍ഥാടനകാലം അടുത്തു വരുന്നതും മുന്നില്‍ കണ്ടാണ്‌ വില വര്‍ധന. പന്ത്രണ്ടു രൂപമുതല്‍ പതിനാലു രൂപ വരെയായിരുന്ന കുടിവെള്ളത്തിനു ലിറ്ററിനു പതിനാറു രൂപവരെയാണ്‌ പുതുക്കിയ വില. ഐ.എസ്‌.എമാര്‍ക്കുള്ള എഴുപതു കുടിവെള്ള നിര്‍മാണ കമ്പനികളാണ്‌ ഇപ്പോള്‍ സംസ്‌ഥാനത്തുള്ളത്‌. ഇതില്‍ മുന്‍നിര കമ്പനികളെല്ലാം വിലവര്‍ധന നടപ്പിലാക്കിക്കഴിഞ്ഞു.

ഐ.എസ്‌.ഐ മാര്‍ക്കുള്ള കമ്പനികള്‍ അഞ്ചുഘട്ടങ്ങളിലായി വെള്ളം ശുദ്ധീകരിച്ചശേഷമാണ്‌ വിപണിയിലെത്തിക്കുന്നതെന്നാണ്‌ അവകാശവാദം. നിലവില്‍ ഒരു ലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ച്‌ കുപ്പിയിലാക്കുമ്പോള്‍ കമ്പനിക്കുണ്ടാകുന്ന ചെലവ്‌ മൂന്നു രൂപ മുതല്‍ നാലു രൂപ വരെ മാത്രമാണ്‌. ഇതു കടകളിലെത്തിക്കുമ്പോള്‍ അഞ്ചുരൂപ മുതല്‍ ആറുരൂപ വരെ ചെലവാകുന്നു. ഇതാണ്‌ പതിനാറു രൂപയ്‌ക്കു വരെ വിറ്റഴിക്കുന്നത്‌.

സാഹചര്യം മുതലെടുത്ത്‌ വ്യാജന്‍മാരും വിപണിയിലെത്തിയിട്ടുണ്ട്‌. മുന്‍നിര കമ്പനികളുടെ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ്‌ ഇത്തരം വ്യാജന്‍മാര്‍ വിപണിയിലെത്തിയിരിക്കുന്നത്‌. കുടിവെള്ളം വില്‍പ്പന നടത്തുമ്പോള്‍ എടുക്കേണ്ട യാതൊരു മുന്‍കരുതലും ഇവര്‍ സ്വീകരിക്കുന്നില്ല. കുടിവെള്ള കുപ്പിക്ക്‌ പുറത്ത്‌ നിര്‍മിക്കുന്ന കമ്പനിയുടെ മുഴുവന്‍ വിലാസവും വിലയും ഫോണ്‍ നമ്പരും രേഖപ്പെടുത്തണമെന്നാണ്‌ നിയമം. നിര്‍മിക്കുന്ന തീയതിമുതല്‍ ആറുമാസം വരെമാത്രമാണ്‌ ഇവ വിറ്റഴിക്കാവൂ എന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ പല കമ്പനികളും ഇത്‌ പാലിക്കാറില്ല


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___