Wednesday 25 April 2012

[www.keralites.net] Story: The Monkey And The Apples

 

There once was a happy monkey wandering the jungle, eating delicious fruit when hungry, and resting when tired. One day he came upon a house, where he saw a bowl of the most beautiful apples. He took one in each hand and ran back into the forest. He sniffed the apples and smelled nothing. He tried to eat them, but hurt his teeth. They were made of wood, but they were beautiful, and when the other monkeys saw them, he held onto them even tighter.

He admired his new possessions proudly as he wandered the jungle. They glistened red in the sun, and seemed perfect to him. He became so attached to them, that he didn't even notice his hunger at first.

A fruit tree reminded him, but he felt the apples in his hands. He couldn't bear to set them down to reach for the fruit. In fact, he couldn't relax, either, if he was to defend his apples. A proud, but
less happy monkey continued to walk along the forest trails.

The apples became heavier, and the poor little monkey thought about leaving them behind. He was tired, hungry, and he couldn't climb trees or collect fruit with his hands full. What if he just let go?

Letting go of such valuable things seemed crazy, but what else could he do? He was so tired. Seeing the next fruit tree, and smelling it's fruit was enough. He dropped the wooden apples and reached up for his meal. He was happy again.

Like that little monkey, we sometimes carry things that seem too valuable to let go. A man carries an image of himself as "productive" - carries it like a shiny wooden apple. But in reality, his busyness leaves him tired, and hungry for a better life. Still, letting go seems crazy. Even his worries are sacred apples - they prove he's "doing everything he can." He holds onto them compulsively.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കൊച്ചിയുടെ സ്വന്തം ഷാപ്പുകറി...

 

കൊച്ചിയുടെ സ്വന്തം ഷാപ്പുകറി

 

Text: T J Sreejith / Photos: P Jayesh

നല്ലൊരു തക്കിടിമുണ്ടന്‍ താറാവിന് നീന്തി നടക്കാനുള്ള വെള്ളം വായില്‍ നിറഞ്ഞു. പനമ്പുകെട്ടി മറച്ച ഷാപ്പിനുള്ളില്‍ നിന്നൊരു രുചിയുടെ കൊടുങ്കാറ്റ്... മസാലയുടെ മണം പിടിച്ച്, തലയ്ക്ക് ലഹരി മൂത്ത് ചെന്ന് നിന്നത് തക്കാളിയും സാവാളയുമെല്ലാം വെച്ച് അലങ്കരിച്ച് താറാവ് വരട്ടിയതിന് മുന്നില്‍. അലാവുദീന്റെ അത്ഭുതവിളക്കില്‍ നിന്ന് ഭൂതം വരുന്നതിന് മുന്നേ പുകവരുന്നത് പോലെ കറിയില്‍ നിന്ന് രുചിയുടെ ഗന്ധം ഉയരുന്നു. തൊട്ടുചേര്‍ന്ന് ചെമ്മീനുകള്‍ വട്ടമിട്ട് വെച്ചിരിക്കുന്നു. ഇനി ചോറു വരട്ടെ...

Fun & Info @ Keralites.netഇതാണ് എറണാകുളത്തെ ഷാപ്പ് കറി ഹോട്ടല്‍. കള്ളൊഴിച്ച്, കള്ള് ഷാപ്പില്‍ കിട്ടുന്ന എല്ലാ കറികളും ഇവിടെ കിട്ടും നല്ല രുചിയോടെ. 'കള്ളൊഴിച്ച്' എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കണ്ട, കള്ള് ഇവിടെ കിട്ടില്ലെന്ന് തന്നെ അര്‍ത്ഥം. ശരിക്കുമൊരു കള്ളുഷാപ്പിന്റെ സെറ്റപ്പാണ് ഹോട്ടലിന്. വാതില്‍ക്കല്‍ തന്നെ അന്നത്തെ മെനു പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 'ദേ ഇവിടെ കിട്ടും' എന്നെഴുതിയതിന് താഴെ നാടന്‍ ഊണ്, കപ്പ, അപ്പം, താറാവ്, ചെമ്മീന്‍, ആവോലി, കാളാഞ്ചി, തിരുത..അങ്ങനെ പോകുന്നു അന്നത്തെ വിഭവങ്ങള്‍.

Fun & Info @ Keralites.netതൊട്ടടുത്തുള്ള ജില്ലാ കോടതിയിലെ വക്കീലന്‍മാരും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമെല്ലാം നല്ല തട്ടാണ്. ഷാപ്പ് കറി എന്ന് കേട്ട് ആദ്യകാലത്ത് അറച്ചു നിന്ന സ്ത്രീകളൊക്കെ ഉച്ചയായാല്‍ രുചി പിടിച്ച് പനമ്പുമറയ്ക്കുള്ളിലെ മേശയ്ക്കുമുന്നിലെത്തുന്നു. തലയില്‍ മുണ്ടിടാതെ ഷാപ്പുകറി കഴിക്കാം. ഭക്ഷണം കഴിക്കുന്നവര്‍ പാത്രത്തില്‍ നിന്ന് തലപൊന്തിക്കുന്നില്ല. മലയാളിയുടെ എരിവിനോടുള്ള കമ്പമാണ് ഷാപ്പ് കറിയുടെ ഗുട്ടന്‍സ്.


Fun & Info @ Keralites.netകൊച്ചിക്കാരനായ സുനേഷിന്റെയും കൂട്ടരുടേയുമാണ് ഷാപ്പ് കറി ഹോട്ടലിന്റെ ഐഡിയ. പ്രധാന കുക്ക് പ്രദീപേട്ടനാണ്. വിളമ്പുന്നതിന്റെയും ഉസ്താദ് ഇദ്ദേഹം തന്നെ. ആദ്യം ചേര്‍ത്തലയില്‍ നിന്ന് കറികള്‍ ഉണ്ടാക്കി കൊണ്ടുവരുകയായിരുന്നു പതിവ്. തിരക്ക് കൂടാന്‍ തുടങ്ങിയപ്പോള്‍ പാചകക്കാരൊക്കെ കൊച്ചിക്ക് പോന്നു. രാവിലെ ഏഴുമണിമുതല്‍ മണ്‍ചട്ടിയില്‍ ഷാപ്പുകറികള്‍ റെഡിയായി തുടങ്ങും. 11.30 ആകുമ്പോഴേക്കും വിളമ്പും. ഉച്ചയ്ക്ക് ഏതാണ്ട് രണ്ടരമണിയാകുമ്പോഴേക്കും ചട്ടി കാലിയാകും. പിന്നെ ഇങ്ങോട്ട് വന്നിട്ട് യാതൊരു കാര്യവുമില്ല.

ഇപ്പോ കറികളിലെ എരിവിനിത്തിരി കുറവുണ്ട്, ഡിസ്‌ക്കൗണ്ടാണെന്ന് വിചാരിക്കണ്ട..ആദ്യ കാലത്ത് ഷാപ്പിലെ അതേ എരിവോടെയാണ് കറികള്‍ വിളമ്പിയത്. പക്ഷേ കഴിച്ചിറങ്ങിയവരുടെ കണ്ണ് നിറയുന്നത് കണ്ടതോടെ എരിവ് കുറച്ചു.
നല്ല വെള്ള സെറാമിക് പാത്രത്തില്‍ ചോറു വിളമ്പി വെച്ചിരിക്കുന്നു. താറാവും ചെമ്മീനും സൈഡ് ഡിഷായി വിളമ്പിയ കക്കയിറച്ചിയും ചോറും കൂട്ടിയൊരു പിടിപിടിച്ചു. നാവിലെ രസമുകുളങ്ങള്‍ തുള്ളിച്ചാടി. കഴിക്കണമെങ്കില്‍ ഷാപ്പിലെ കറികഴിക്കണമെന്ന് പറയുന്നതിതാണ്. ഷാപ്പില്‍ നിന്നിറങ്ങിയിട്ടും രുചിയുടെ വള്ളി നാവില്‍ ഊഞ്ഞാലാടുന്നു.

തറാവ് വരട്ടിയത് (അഞ്ച് പേര്‍ക്ക്)

Fun & Info @ Keralites.net
ആവശ്യമുള്ള സാധനങ്ങള്‍:
താറാവ് - ഒരെണ്ണം (ഒന്നരകിലോ)
ചെറുതായി അരിഞ്ഞ സവാള - അരകിലോ
ഇഞ്ചി - 75gm
വെളുത്തുള്ളി- 50gm (അരച്ചെടുക്കുക)
പച്ചമുളക്- 10എണ്ണം
വേപ്പില- ആവശ്യത്തിന്
മുളക് പൊടി- 50gm
മല്ലിപ്പൊടി- 25gm
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
തക്കാളി- 1/4kg
തേങ്ങ - ഒരെണ്ണം
ഗരംമസാല- രണ്ട് ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1/4 kg
നെയ്യ് - 50gm
അണ്ടിപ്പരിപ്പ്, കിസ്മിസ്- 25gm വീതം

തയ്യാറാക്കുന്ന വിധം
: താറാവ് ചെറിയ കഷണങ്ങളാക്കി കഴുകി വെയ്ക്കുക. ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള തവിട്ട് നിറമാകുന്നത് വരെ വാട്ടുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചതും പച്ചമുളകും ചേര്‍ത്ത് നന്നായി വരട്ടുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഉതിര്‍ത്തരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം (ഒരു കപ്പ്). അത് തിളച്ച് വരുമ്പോള്‍ താറാവും വേപ്പിലയും തേങ്ങകൊത്തിയതും ചേര്‍ക്കുക. വെന്തു വരുമ്പോള്‍ തേങ്ങാപ്പാലും ഗരംമസാലയും ചേര്‍ത്ത് തിളയ്ക്കുന്നതിന് മുന്നേ ഇറക്കുക.
അലങ്കരിക്കാന്‍: അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് മുകളില്‍ വെക്കുക. തക്കാളിയും വട്ടത്തില്‍ അരിഞ്ഞു വെയ്യുക്കുക (ഷാപ്പിലെ അതേ ടേസ്റ്റ് കിട്ടണമെന്നുണ്ടെങ്കില്‍ ഒരല്‍പ്പം എരിവ് കൂട്ടിക്കോളൂ. കൂടതലായാല്‍ ആകെ മൊത്തം ടോട്ടല്‍ പുകയുന്ന സുഖം കിട്ടും).

ചെമ്മീന്‍ ഉലര്‍ത്തിയത് (അഞ്ച് പേര്‍ക്ക്)

ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീന്‍ - 1/2 സഴ സവാള - 3 എണ്ണം (750gm)
തക്കാളി - 2എണ്ണം
പച്ചമുളക് - 10 എണ്ണം
ഇഞ്ചി - 25gm
വേപ്പില - ആവശ്യത്തിന്
കുടംപുളി - 4എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളക് പൊടി - രണ്ട് ടീസ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
തേങ്ങ കൊത്തിയത് - അരമുറി
വെളിച്ചെണ്ണ - 150gm

Fun & Info @ Keralites.netതയ്യാറാക്കുന്ന വിധം:
വൃത്തിയാക്കിയ ചെമ്മീന്‍, കുടംപുളി, ഉപ്പ്‌പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, ഇഞ്ചി, തേങ്ങ കൊത്തിയത്, വേപ്പിലയും, വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി ചട്ടിയില്‍ മൂടിവെച്ച് വേവിച്ചെടുക്കുക അതിനു ശേഷം ഒരു ചട്ടിയില്‍ 5 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മൂന്ന് സവാള അരിഞ്ഞതും ഇഞ്ചി, പച്ചമുളക് വേപ്പിലയും ചേര്‍ത്ത് വാട്ടിയെടുക്കുക. അതിലേക്ക് അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍ മുളക് പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കിയതിന് ശേഷം വറ്റിച്ച ചെമ്മീന്‍ ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് രണ്ട് തക്കാളിയും വേപ്പിലയും പച്ച വെളിച്ചണ്ണയും ചേര്‍ത്ത് ഇറക്കുക. ചെമ്മീന്‍ ഉലര്‍ത്തിയത് റെഡി. ഇനി ചൂടോടെ വിളമ്പിക്കോളൂ.

How To Reach
Location :
Kochi City, behind Maharajas College, on TD road
By Road: From Ernakulam South Railway Station fetch an auto to the hotel, it will cost - 20.
Contact: Ph: 0484-6412014
Hotel Timing: 11.30am onwards.

http://www.mathrubhumi.com/yathra/theme_tourism/cuisine/article/267500/index.html
--
With Regards

Abi

 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] പുസ്തകങ്ങളെ പ്രണയിച്ച് പ്രണയിച്ച്...

 

പുസ്തകങ്ങളെ പ്രണയിച്ച് പ്രണയിച്ച്...
   
ഏപ്രില്‍ 23- ലോകപുസ്തകദിനം. ടെലിവിഷന്‍ വന്നപ്പോള്‍ എല്ലാവരും പുസ്തകങ്ങളുടെ ചരമക്കുറിപ്പ് എഴുതിയതാണ്. പിന്നീട് ഇന്റര്‍നെറ്റ് വന്നപ്പോള്‍ അത് പൂര്‍ണമായതായി പ്രഖ്യാപിച്ചു. അതും കഴിഞ്ഞ് ഓര്‍ക്കുട്ടും ഫെയ്‌സ്ബുക്കും മറ്റ് പല പല പുത്തന്‍ ലോകങ്ങളും വന്നു. എന്നാല്‍, അപ്പോഴെല്ലാം പുസ്തകങ്ങള്‍ മന്ദഹസിച്ചുകൊണ്ട്, തുടിക്കുന്ന താളുകളുമായി നമുക്കുചുറ്റും നിലനിന്നു.

അപൂര്‍വരായ ചില പുസ്തക വായനക്കാര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരെ പ്രസംഗ പീഠത്തിലോ എഴുത്തിന്റെ ലോകത്തോ കണ്ടെന്നുവരില്ല. വിവാദത്തിലോ തര്‍ക്കത്തിലോ അവരുണ്ടാവില്ല. വായിച്ച പുസ്തകങ്ങളെപ്പറ്റി അവരാരും അവകാശവാദം ഉന്നയിക്കുകയുമില്ല.

നിശ്ശബ്ദമായ, ഏകാഗ്രമായ വായന മാത്രമാണ് അവരുടെ സാധന. അക്ഷരങ്ങള്‍ ചൊരിയുന്നതാണ് അവരുടെ മുറിയിലെ പ്രകാശം. പുസ്തകങ്ങളുടെ താളുകള്‍ മറിയുന്ന ശബ്ദമാണ് സംഗീതം, താളുകളില്‍ നിന്ന് പ്രസരിക്കുന്നതാണ് സുഗന്ധം....

കോഴിക്കോട് നഗരത്തിലെ ആരാലും അറിയപ്പെടാത്ത ചില വായനക്കാരെക്കുറിച്ച്....

ചിത്രശലഭങ്ങള്‍ പോലെ...


കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ എസ്. നാഗേഷിന്റെ വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള മുറി ലൈബ്രറിയാണ്. മുറി നിറഞ്ഞ ഷെല്‍ഫുകളിലെ പതിനായിരത്തില്‍ കവിഞ്ഞ പുസ്തകങ്ങളുടെ വില ലക്ഷങ്ങള്‍ കവിയും. ഇന്നും നാഗേഷിന്റെ യു.ജി.സി. സെ്കയില്‍ ശമ്പളത്തിന്റെ മുഖ്യപങ്കും ചെലവാകുന്നത് പുസ്തകങ്ങള്‍ക്ക്.

ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ആധികാരികമായ ശേഖരമാണ് നാഗേഷിന്റേത്. സാഹിത്യവും ചരിത്രവും നരവംശ ശാസ്ത്രവും തത്ത്വചിന്തയും ജീവചരിത്രവും യാത്രാവിവരണവുമെല്ലാം ഈ മുറിയില്‍ തൊട്ടുരുമ്മിയിരിക്കുന്നു.
നഗരത്തിലെ പ്രമുഖ പുസ്തകശാലകളില്‍ നിന്ന് വാങ്ങുന്നതിനുപുറമെ പുതിയ പുസ്തകങ്ങള്‍ തപാലിലും കൊറിയറുകളിലും നാഗേഷിനെത്തേടിയെത്തുന്നു. കോളേജില്‍ പഠിപ്പിക്കുന്നതിനുള്ള നോട്ടുകളും അക്കാദമിക് സെമിനാറുകളില്‍ അവതരിപ്പിക്കാനുള്ള ചില പേപ്പറുകളും മാത്രമേ നാഗേഷ് എഴുതാറുള്ളൂ. വായനയും എഴത്തും രണ്ട് ലോകങ്ങളാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
പുസ്തകശാലകളിലെ നിരന്തര സന്ദര്‍ശകനായ നാഗേഷ് മലയാളിയുടെ പുസ്തകവായനയില്‍ കുറവുണ്ടായതായി വിശ്വസിക്കുന്നില്ല. പുസ്തകം നല്ലതാണെങ്കില്‍ ആദ്യദിവസം ചെന്നില്ലെങ്കില്‍ അത് കിട്ടില്ല.
അതിന്റെഅര്‍ഥം പുസ്തകങ്ങളെ ജാഗ്രതയോടെ കാത്തിരിക്കുന്ന നിശ്ശബ്ദരായ ആളുകള്‍ നമുക്കിടയില്‍ ഉണ്ട് എന്നാണ് - നാഗേഷ് പറയുന്നു.

വായനയുടെ സ്വര്‍ണഖനിയില്‍ ...


ബാഗ്ലൂരില്‍ ഗ്രാനൈറ്റ് ഖനന വ്യാപാരം നടത്തുന്ന നിസാര്‍ അഹമ്മദിന്റെ നടക്കാവിലുള്ള ഫ്‌ളാറ്റില്‍ ഖനനവുമായി ബന്ധപ്പെട്ട ഒന്നും കണ്ടുകിട്ടില്ല. പകരം, മുറിനിറയെ വില്‍ഡൂറന്റും മാക്‌സ്മുള്ളറും ടോള്‍സ്റ്റോയിയും പത്മരാജനും എം.ടി.യും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയും മാധവിക്കുട്ടിയും ബഷീറും..... വ്യാപാരത്തിന്റെ കണക്കുകളല്ല, സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും കവിതയുടെയും അക്ഷരങ്ങളാണ് നിസാറിന്റെ മനസ്സില്‍ നിറയെ.

പിന്നീട് വലിയ വായനക്കാരായ ഏതൊരാളെയും പോലെ ടാര്‍സനിലൂടെയും മാന്‍ഡ്രേക്കിലൂടെയും വായിച്ചുതുടങ്ങിയ നിസാറില്‍ നിന്ന് പിന്നീട് എം.കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'മാണ് വായനയുടെയും പുസ്തകങ്ങളുടെയും വിശാലമായ ലോകത്തേക്ക് വാതില്‍ തുറന്നിട്ടത്.

പിന്നീടുള്ള വര്‍ഷങ്ങള്‍ ഭ്രാന്തമായ വായനയുടെ കടലെടുത്തുവെന്ന് നിസാര്‍. തീര്‍ത്തും വ്യത്യസ്തമായ വ്യാപാരമേഖലയും വായനയും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുന്നു എന്ന് ചോദിച്ചപ്പോള്‍ നിസാര്‍ പറഞ്ഞു. ''സാധാരണ എല്ലാവരും വായന നിര്‍ത്തുകയും വ്യാപരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്യുക. എന്നാല്‍ എന്റെ വായനഭ്രമം കാരണം നഷ്ടം സംഭവിച്ചത് വ്യാപാരത്തിനാണ്. അതിപ്പോഴും അങ്ങനെത്തന്നെയാണ്. പുസ്തകങ്ങളാണ് പ്രധാനം, പണമല്ല.''

കൈയിലുള്ള കാശ് തീരുംവരെ പുസ്തകം വാങ്ങുക എന്നതാണ് നിസാറിന്റെ ശൈലി. കാശ് തീരുമ്പോള്‍ ബാംഗ്ലൂരിലെ കനകപുരയില്‍ച്ചെന്ന് ബിസിനസ്സില്‍ മുഴുകും. പണമായാല്‍ വീണ്ടും പുസ്തകങ്ങളിലേക്ക്. കോഴിക്കോട്ടെ വീട്ടിലേതുപോലെ ബാംഗ്ലൂരിലെ വീട്ടിലും നല്ല ഒരു ഗ്രന്ഥശേഖരമുണ്ട് നിസാറിന്.

വലിയ ഗ്രന്ഥശാലകളില്‍പ്പോലും അപൂര്‍വമായ ചില പുസ്തകങ്ങള്‍, നിസാര്‍ അഭിമാനപൂര്‍വം കാത്തുപോരുന്നു. മാക്‌സ്മുള്ളറുടെ 'സേക്രഡ് ബുക്‌സ് ഓഫ് ഈസ്റ്റി'ന്റെ 50 വാല്യങ്ങള്‍, വില്‍ഡ്യൂറന്റിന്റെ 'സ്റ്റോറി ഓഫ്‌സിവിലൈസേഷ'ന്റെ 11 വാല്യങ്ങള്‍, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 32 വാല്യങ്ങള്‍..... അവയ്‌ക്കെല്ലാം അരികെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായ പത്മരാജന്റെ പുസ്തകങ്ങളെ പ്രത്യേക അരുമയോടെ സൂക്ഷിക്കുന്നു ഈ പുസ്തകപ്രേമി.

'രാഗമാലിക'യിലെ അക്ഷരങ്ങള്‍


കുവൈത്തിലെ എണ്ണക്കമ്പനിയിലെ വന്‍ ശമ്പളമുള്ള ജോലി രാജിവെച്ച് കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പാലക്കലിന്
ഒരേയൊരു ഉദ്ദേശ്യമോ ഉണ്ടായിരുന്നുള്ളൂ. ശിഷ്ടകാലം വായനക്കായി മാറ്റിവെക്കുക. കോഴിക്കോട്ട് ജാഫര്‍ഖാന്‍ കോളനിയിലെ അദ്ദേഹത്തിന്റെ 'രാഗമാലിക' എന്ന വീട്ടില്‍ ഇപ്പോള്‍ വീട്ടുപകരണങ്ങളേക്കാള്‍ പുസ്തകങ്ങളാണ്. മുറികളില്‍നിന്ന് മുറികളിലേക്ക് കവിയുന്ന പുസ്തകക്കൂട്ടങ്ങള്‍. അവ വായിക്കാന്‍ മാത്രമായി ഒരു ജീവിതം.

ഉണ്ണികൃഷ്ണന്‍ പാലക്കലിന്റെ ലൈബ്രറിയില്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എല്ലാ മേഖലകളിലുമുള്ള പുസ്തകങ്ങളുണ്ട്. കവിത, ചരിത്രം, നോവല്‍, ജീവചരിത്രം, ആത്മകഥ, സംഗീതം...

മാസത്തിന്റെ ആദ്യദിവസം നഗരത്തിലെ പ്രമുഖ പുസ്തകശാലകളില്‍ച്ചെന്ന് പുതിയ പുസ്തകങ്ങള്‍ വാങ്ങും. പിന്നീടുള്ള ദിവസങ്ങള്‍ അവയുടെ വായനയ്ക്കുള്ളതാണ്. ആ മാസം തീരുമ്പോഴേക്കും വാങ്ങിയവ വായിച്ചുതീരും. പുതിയ പുസ്തകങ്ങള്‍ തേടി പിന്നെയും പുറത്തേക്ക്. പരിപാടികളില്‍ ഒന്നും പങ്കെടുക്കാറില്ല, അപൂര്‍വം ചില ലഘു പ്രസിദ്ധീകരണങ്ങളില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്തെങ്കിലും കുറിക്കുമെന്നല്ലാതെ കാര്യമായി എഴുത്തുമില്ല. കാരണം, വായനയാണ് ആനന്ദം, ലഹരി. അതിന് മാത്രമാണ് സമയം.
ഡാഫനിഡ്യൂമോറിയറെയും എം.കെ.സാനുവിനെയും കെ.പി. അപ്പനെയും എം.ആര്‍. ചന്ദ്രശേഖരനെയും ഉണ്ണികൃഷ്ണന്‍ താത്പര്യത്തോടെ വായിക്കുന്നു. ഭാര്യ രാഗിണിയും പുസ്തകങ്ങളുടെ ലോകത്താണ്. മക്കളായ മധുലികയും മാളവികയും ഇംഗ്ലണ്ടിലും അമേരിക്കയിലുമാണ്. അങ്ങോട്ട് അവര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ, ഉണ്ണികൃഷ്ണന്‍ പാലക്കലിന് പോകാന്‍ താത്പര്യമില്ല. കാരണം, വായിക്കാന്‍ ഇവിടെ പുസ്തകങ്ങള്‍ കാത്തിരിക്കുകയാണ്

--
With Regards

Abi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] സിപിഎമ്മിലെ ബ്രാഹ്മണസ്വാധീനം

 

പിബിയുടെ സാമൂഹിക രസതന്ത്രം ഒന്നു പരിശോധിക്കുക. അതില്‍ ഒരൊറ്റ ദലിതനും മുസല്‍മാനും ഇല്ല

സിപിഎമ്മിലെ ബ്രാഹ്മണസ്വാധീനം

15 അംഗ പോളിറ്റ് ബ്യൂറോയുടെ 'വര്‍ഗ' സ്വഭാവം പരിശോധിച്ചാല്‍ ഈഴവനായ വി.എസ.അച്യുതനന്ദനെ പിബിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന്റെ കാരണം വ്യക്തമാകും.

15 അംഗ പോളിറ്റ് ബ്യൂറോയില്‍ അഞ്ചുപേര്‍ മഹാ ബ്രാഹ്മണരാണ്.
സീതാറാം യെച്ചൂരി(ആന്ധ്ര ബ്രാഹ്മണന്‍ ), ബുദ്ധദേ് ഭട്ടാചാര്യ(ബംഗാളി ബ്രാഹ്മണന്‍ ), കെ.വരദരാജന്‍ (തമിഴ് ബ്രാഹ്മണന്‍ ), സൂര്യകാന്ത മിശ്ര(ബംഗാള്‍ ഒഡീഷ സങ്കര ബ്രാഹ്മണന്‍ ).

ആല്‍എസ്എസ്സിന്റെ നേതൃമണ്ഡലത്തില്‍പ്പോലും ഇത്രയധികം ബ്രാഹ്മണരില്ല.

മറ്റു നാലുപേര്‍ ബ്രാഹ്മണീകരിച്ച നായന്മാരാണ് പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍ , എ.കെ.പത്മനാഭന്‍ നമ്പ്യാര്‍ .
ബ്രാഹ്മണ ഭാര്യയുള്ളതുകൊണ്ട് പ്രകാശ് കാരാട്ടിനെ ബ്രാഹ്മണരുടെ അക്കൗണ്ടില്‍ ചേര്‍ക്കാവുന്നതാണ്.

ബ്രാഹ്മണരേക്കാള്‍ വലിയ സവര്‍ണരായ മൂന്ന് കായസ്ഥന്മാര്‍ പിബിയിലുണ്ട്. നിരുപം സെന്‍ , ബിമന്‍ ബസു, മണിക് സര്‍ക്കാര്‍ .(ത്രിപുര മുഖ്യമന്ത്രി).

രണ്ട് ഒബിസിക്കാര്‍ ഉണ്ട്. പിണറായി വിജയന്‍ (ഈഴവതിയ്യ), എം.എ.ബേബി(ലത്തീന്‍ െ്രെകസ്തവ). ഒബിസിക്കാരനായ എം.എ.ബേബിയെ അധികപ്പറ്റായി ചേര്‍ത്തതാണ്.

ആന്ധ്രയിലെ ഭരണവര്‍ഗ സവര്‍ണജാതിയില്‍പ്പെട്ട ആളാണ് ബി.വി.രാഘവുലു(ഖമ്മഎന്‍ .ടി.രാമറാവു, ചന്ദ്രബാബു നായിഡു എന്നിവരുടെ ജാതിക്കാരന്‍ ),

പോളിറ്റ്ബ്യൂറോയില്‍ നാലു നായന്മാരുള്ളപ്പോള്‍ ഒരു ഈഴവന്‍ മാത്രമാണ് അതിലുള്ളത് – പിണറായി വിജയന്‍ .

അഞ്ചു ശതമാനം നായന്മാര്‍ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യാറില്ല.

ഈ നാലുപേരില്‍ മൂന്നു പേര്‍ക്ക്) കോടിയേരി, എസ്.ആര്‍ .പി, പ്രകാശ് കാരാട്ട്) പെരുന്ന സുകുമാരന്‍ നായരുമായി നേരിട്ട് ബന്ധമുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാഥന്‍ നായരാണ് അതിന്റെ ഇടനിലക്കാരന്‍ .

പ്രകാശ് കാരാട്ട് പാര്‍ട്ടി സെക്രട്ടറി ആയതിനു ശേഷം കൂടുതല്‍ നായന്മാര്‍ കേന്ദ്ര കമ്മിറ്റിയിലേക്കും പിബിയിലേക്കും കടത്തിവിട്ടിട്ടുണ്ട്. വൈക്കം വിശ്വനാഥന്‍ നായര്‍ , ഇ.പി.ജയരാജന്‍ നമ്പ്യാര്‍ , പി.രാജേന്ദ്രന്‍ (കണ്‍ട്രോള്‍ കമ്മീഷന്‍ ) എന്നിവരെ സി.സി.യിലേക്കും കോടിയേരി ബാലകൃഷ്ണന്‍ , എ.കെ.പത്മനാഭന്‍ എന്നിവരെ പിബിയിലേക്കും.

വി.എസ്സിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും നീക്കുന്നതിനുള്ള പരിപാടിയുണ്ടായിരുന്നു. അതിന് പത്തനംതിട്ടക്കാരന്‍ കെ.എന്‍ .ബാലേഗോപാലന്‍ നായര്‍ക്കാണ് നിയോഗം കിട്ടിയത്.

വി.എസ്.ഗ്രൂപ്പുകാരനായി അഭിനയിച്ച്, വി.എസ്സിന്റെ ഓഫീസിലിരുന്ന് വി.എസ്സിനെതിരായി പാര പണിതിരുന്നുവെന്ന ആരോപണം ബാലഗോപാലനെതിരെ ഉയര്‍ന്നിരുന്നു.

ബാലഗോപാലന്റെ സഹോദരന്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സുകുമാരന്‍ നായരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ്. ബാലഗോപാലനാണ് 80 വയസ്സു കഴിഞ്ഞവരെ സി.സി.യില്‍ നിന്ന് ഒഴിവക്കണമെന്നു കാണിച്ച് കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിച്ചത്.

ഇതിലെ ഏറ്റവും വലിയ തമാശ മറ്റൊന്നാണ് ഇതെല്ലാം തന്നെ പിണറായി വിജയന്റെ അക്കൗണ്ടിലാണ് നടക്കുന്നതെന്നാണ് പറയുന്നത്.

ബംഗാളില്‍ പാര്‍ട്ടിയെ നിലംപരിശാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ബുദ്ധദേവ് ഭട്ടാചാര്യ കുറേക്കാലമായി പിബി യോഗത്തിന് വരാറില്ല. കാരാട്ടിന്റെ സ്ഥിരം വിമര്‍ശകനാണ് അദ്ദേഹം. അച്ചടക്കം മാത്രമേ അദ്ദേഹം ലംഘിക്കാറുള്ളു. എന്നിട്ടും, അദ്ദേഹം പിബിയിലും സി.സി.യിലുമുണ്ട്.

കാരണങ്ങള്‍ പലതുമുണ്ടാകാം.

ഓരോ കോശത്തിലും പാര്‍ട്ടിയുടെ വികാരം സ്വാംശീകരിച്ച ആളാണ് വി.എസ്.

എന്നിട്ടെന്തായി?

വേലിക്കകത്ത് അച്യുതാനന്ദന്‍ വേലിക്കു പുറത്തും മഹാ ബ്രാഹ്മണനായ ബുദ്ധദേവ് ഭട്ടാചാര്യ വേലിക്കകത്തും.

കേരളത്തില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ആരാണ്?

പിണറായി ആണെന്നാണ് വെപ്പ്.

ആരാണ് പിണറായിയെ നിയന്ത്രിക്കുന്നത്?

കോടിയേരി ബാലകൃഷ്ണന്‍ നായര്‍ (പിബി അംഗം), എസ.രാമചന്ദ്രന്‍ പിള്ള(പിബി അംഗം), വൈക്കം വിശ്വനാഥന്‍ നായര്‍ (എല്‍ഡിഎഫ് കണ്‍വീനര്‍ , സി.സി.അംഗം ), ഇ.പി.ജയരാജന്‍ നമ്പ്യാര്‍ (സി.സി.അംഗം, ദേശാഭിമാനി മാനേജര്‍ ), വി.വി.ദക്ഷിണാമൂര്‍ത്തി വാര്യര്‍ (ദേശാഭിമാനി പത്രാധിപര്‍ ), ടി.ശിവദാസ മേനോന്‍ (സെക്രട്ടേറിയറ്റ് അംഗം), പി.ശശി നമ്പ്യാര്‍ (കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിഇപ്പോള്‍ അനൗദ്യോഗികമായി), പി.കെ.ശ്രീമതി ടീച്ചര്‍ നമ്പ്യാര്‍ (സി.സി.അംഗം), തോമസ് ഐസക്(സുറിയാനിലത്തീന്‍ അഭിനയ)തുടങ്ങിയ പലരും.

പിബിയുടെ സാമൂഹിക രസതന്ത്രം ഒന്നു പരിശോധിക്കുക. അതില്‍ ഒരൊറ്റ ദലിതനും മുസല്‍മാനും ഇല്ല.

ഉള്ളത് ആകെ രണ്ടു ഒബിസിക്കാര്‍ . ഇതില്‍ എം.എ.ബേബി മാത്രമാണ് വ്യത്യസ്തനായിട്ടുള്ളത്.

15 പേരുള്ള പിബിയില്‍ ഒരാള്‍ക്ക് മാത്രം എന്തുചെയ്യാനാണ് കഴിയുക?

(പ്രഫ.ടി.ബി.വിജയകുമാര്‍ , പെരിഞ്ചേരി)

http://www.alakkucompany.com/9208-cpm-brahmin.html

With Regards

Abi

"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___