Thursday 8 August 2013

[www.keralites.net] ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഐതിഹാസികമായ മറ്റൊരു ജനകീയവിപ്ലവത്തിനാണ് ആഗസ്റ്റ് 12 തിങ്കളാഴ്ച തിരുവനന്തപുരം നഗരം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

 

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഐതിഹാസികമായ മറ്റൊരു ജനകീയവിപ്ലവത്തിനാണ് ആഗസ്റ്റ് 12 തിങ്കളാഴ്ച തിരുവനന്തപുരം നഗരം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അന്ന് ലക്ഷം വിപ്ലവകാരികള്‍ സെക്രട്ടേരിയറ്റിലേക്ക് ഇരച്ചുകയറി പൂന്ത് വിളയാടും. സെക്രട്ടേരിയറ്റിന്റെ നാലു കവാടവും അടയ്ക്കും, ഒരു ഈച്ചയെ പോലും അകത്ത് പ്രവേശിപ്പിക്കില്ല. അങ്ങനെ സംസ്ഥാനത്ത് ഭരണം സ്തംഭിപ്പിക്കും. നഗരം സഖാക്കള്‍ പിടിച്ചെടുത്ത് ഒരു വെള്ളരിക്കാപ്പട്ടണമാക്കും. വേണമെങ്കില്‍ സെക്രട്ടേരിയറ്റ് തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാറ്റിക്കോ എന്ന മട്ടില്‍ വൈക്കം വിശ്വം പരിഹസിച്ചതായി പറയപ്പെടുന്നുണ്ട്. ഒറ്റദിവസം കൊണ്ട് ഈ വിപ്ലവം പര്യവസാനിക്കുകയില്ല. സംഗതി അനിശ്ചിതകാലത്തേക്കാണ്. മുഖ്യമന്ത്രിയുടെ രാജിക്ക് ശേഷമേ സഖാക്കള്‍ വീടുകളിലേക്ക് മടങ്ങുകയുള്ളൂ. സി.പി.എം.കാര്‍ പറഞ്ഞാല്‍ പറഞ്ഞത് തന്നെയാണ്. പണ്ട് കല്‍ക്കത്താതീസിസ് പരാജയപ്പെട്ടത് നോക്കണ്ട. ഇക്കുറി വിപ്ലവം വിജയിക്കാതെ സഖാക്കളാരും സ്വന്തം ഭവനം പൂകില്ല എന്നത് കട്ടായം.

എന്ത്കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിപ്ലവസാഹചര്യം പരിപക്വമായതെന്നോ? സംഗതി ഗുരുതരം തന്നെയാണ്. മുഖ്യമന്ത്രി ഒരു കേസിലും പ്രതിയായതല്ല, എന്തെങ്കിലും അഴിമതി നടത്തിയതല്ല, സര്‍ക്കാര്‍ ഖജനാവിന് നയാപൈസ നഷ്ടം വരുത്തിയതല്ല പിന്നെയോ അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ഏതോ ഒരു ജോപ്പനും ഒരു ഗണ്മേനും കൂടി താരതമ്യേന നിസ്സാരമായൊരു തട്ടിപ്പ് കേസില്‍ പങ്കാളിയായത്രെ. തട്ടിപ്പിനു കൂട്ടുനില്‍ക്കാന്‍ പോകുന്ന ഒരുത്തനെ , അത് ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കാതെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി എന്നാണ് കുറ്റം. മറ്റൊരുത്തനെ ഗണ്‍‌മാനുമാക്കി. ഇത്രയും കഠിനമായ കൃത്യവിലോപം നടത്തിയ മുഖ്യമന്ത്രിക്കെതിരെ യുദ്ധം നയിക്കുന്ന പടനാ‍യകന്‍ ആരെന്നോ? മന്ത്രിസഭയെ അറിയിക്കാതെ, സാങ്കേതികവിദഗ്ദ്ധരോട് ആലോചിക്കാതെ, ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ട് പരിഗണിക്കാതെ സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി തന്നിഷ്ടം പോലെ ക്യാനഡയിലെ ഒരു കമ്പനിയുമായി കരാറുണ്ടാക്കി സര്‍ക്കാരിന് കോടികള്‍ നഷ്ടമാക്കിയ കേസിലെ ഏഴാം പ്രതി. അത്കൊണ്ട് തന്നെ ഈ വിപ്ലവം വിജയിച്ചേ പറ്റൂ. അഴിമതിക്കേസില്‍ പ്രതികളാകുന്നവര്‍ വിപ്ലവം നയിച്ചാല്‍ അത് വിജയിക്കുക തന്നെ ചെയ്യുമെന്ന് മാര്‍ക്സും ഏങ്കല്‍‌സും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സംഗതി അത്ര പന്തിയല്ല എന്നാണ് തോന്നുന്നത്. സെക്രട്ടേരിയറ്റില്‍ സഖാക്കളെ കടത്തിവിടാതിരിക്കാന്‍, നഗരം വെള്ളരിക്കാപ്പട്ടണമാക്കാതിരിക്കാന്‍ കേന്ദ്രം സേനയെ അയക്കുന്നു എന്നാണ് വൈകിക്കിട്ടിയ വാര്‍ത്ത. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. തിരുവനന്തപുരത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചോ എന്നാണ് ചെറിയാന്‍ ഫിലിപ്പ് പോലും ചോദിക്കുന്നത്. സംസ്ഥാന സെക്രട്ടേരിയറ്റ് വളഞ്ഞ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യമാണ് ? ഇക്കൂട്ടര്‍ ചൈനയില്‍ പോയി ജനാധിപത്യത്തിന്റെ ബാലപാഠം പഠിക്കേണ്ടതുണ്ട്.

കേന്ദ്രസേന വരുന്നതൊക്കെ ശരി, വെടിവെക്കുന്നെങ്കില്‍ മുട്ടിന് താഴെ മാത്രമേ വെടി വെക്കാവൂ. കുറെക്കാലമായി രക്തസാക്ഷികളെ ലഭിക്കാത്തത്കൊണ്ട് പാര്‍ട്ടിക്ക് വിപ്ലവവീര്യം ചോര്‍ന്ന് പോയിട്ടുണ്ട്. എങ്ങനെയും നാലു രക്തസാക്ഷികളെ കിട്ടിയാല്‍ മാത്രമേ ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന ക്ഷീണത്തില്‍ നിന്ന് കരകയറാനാവൂ എന്ന് പാര്‍ട്ടിക്കും അണികള്‍ക്കും അറിയാം. ഭൌതികവാദികളായത്കൊണ്ട് പരലോകത്തില്‍ വിശ്വാസമില്ലെങ്കിലും രക്തസാക്ഷിയാകാന്‍ തയ്യാറുള്ളവര്‍ ഇക്കാലത്തും ഉണ്ടാകാം. പാര്‍ട്ടിയാണു എല്ലാറ്റിലും വലുത് എന്ന ബോധം പരലോകവിശ്വാസത്തേക്കാളും പ്രലോഭനീയമാണ്.

എന്ത് തന്നെ വന്നാലും ലക്ഷം വിപ്ലവകാരികള്‍ മുഖ്യമന്ത്രിയെ രാജിവെപ്പിക്കാതെ തിരുവനന്തപുരം വിട്ടുപോകില്ല എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു. കാത്തിരുന്നു കാണാം !


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Charges and taxes in restaurants!

 

Charges and taxes in restaurants!


ItemsAmount
Bill of food item+900
Service charge (assuming 6%)+54
Sub Total=954
Service tax to be levied on (40% of sub-total)
(381.6)
Service tax (at the rate of 12.36%)+47.16576
VAT @ 12.5% of the sub-total+119.25
Total amount to be paid=1120.416
Many times, restaurants charge the highest rate on the total bill. This is a general complaint by almost all the customers.
 
Conclusion
Most of the times, we cannot do anything about overcharging. The reasons are not only our unwillingness but also the ignorance of restaurant managers. In many cases though, you can question these items and get your bill corrected. Please remember that this will not be easy. However, you can always question and explain this to the restaurant manager and get your bill corrected. There have been cases where customers were able to reduce their bill!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] ഹിന്ദു ഉണർന്നാൽ

 

"നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ലോകത്തിലെ മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാർശനിക ആശയത്തിൽ മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയിൽ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാർഥത്തിൽ‌, അത് ഒരു മതത്തിന്റെ പരമ്പരാഗത സ്ങ്കുചിത ലക്ഷണങ്ങൾ ഒന്നുംതന്നെ പൂർ‌‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല.അത് പോലെ തന്നെ ഹിന്ദുക്കള്‍ എന്ന് വിശേഷിക്കപെടുന്ന വംശത്തില്‍ ആരും കുത്തഴിഞ്ഞ ജീവിതം നയിച്ചവരില്ല,ആ സമൂഹത്തെ ന്നന്നകാനും ബോധാവല്‍കരിക്കനും ആരും പ്രവാചകനായി വന്നതായി രേഖയില്ല കാരണം ആ സംസ്കാരം നല്ലതായിരുന്നു.ഏകദേശം ബിഫോര്‍ ക്രിസ്റ്റും,നബിയുടെ കലാഗട്ടതിലും അവിടുത്തെ ജനത കുത്തഴിഞ്ഞ ജീവിതമായിരുന്നു നയിച്ചിരുന്നു.ആ ജനതയെ നന്ന്നക്കാന്‍ വേണ്ടിയിയിരുന്നു പ്രവജകനും യേശുവും എത്തിയത്.അന്നും ഹിന്ദു ജനത നല്ല ജീവിത നിലവാരം പുലര്തിയവരയിരുന്നു.ഹിന്ദു സംസാകത്തില്‍ വന്നിരുന്നു എന്ന് പറയപെട്ട എല്ലാ അവതാരങ്ങളും(പ്രവാചകന്മാര )തിന്മ ശക്തികളെ നിഗ്രഹിക്കാന്‍ ആയിരുന്നു.അതും മമനുഷ്യ  വര്‍ഗങ്ങള്‍ക് എതിര്‍ക്കാന്‍ പറ്റാത്ത പിശാചുക്കളെ ഉല്‍മൂലനം ചെയ്യാന്‍ മാത്രം.അവിടെ എവിടെയും ഭാരത ജനങ്ങള്‍ കുത്തൊഴുക്കില്‍ പെട്ട ജീവിതം നയിച്ച്‌ പോന്നിട്ടില്ല.അത് കൊണ്ട് ഇന്നും എന്നും അന്നും നമുക്ക് ഹിന്ദു ജനതയെ വാനോളം പുകഴ്തം.


On Thu, Aug 8, 2013 at 5:54 PM, mk Trithala <mktrithala@yahoo.com> wrote:
 

ഹിന്ദു ഉണർന്നാൽ

...
പശ്ചാത്തലം :- ഒരു ഗ്രാമത്തിലെ നാടൻ ഹോട്ടെൽ

"
ചേട്ടാ ഇവിടെയൊക്കെ പൊതുവെ എങ്ങനാ.... "

"
പൊതുവെ എന്ന് വെച്ചാൽ..??

"
അല്ല... ഈ പൊതുവെ എങ്ങനാ.... ??"

"
ഒഹ്.... പൊതുവെ... അതിങ്ങനെ തന്നെ.... സാറിന് എന്താ കഴിക്കാൻ വേണ്ടത്??"

"
എനിക്കൊരു കടുപ്പം കുറച്ച് ഒരു ഹിന്ദു ചായ.... "

"
കട്ടൻ മാത്രമേ ഉള്ളൂ"

"
എന്താ ഹിന്ദു പാൽ ഇല്ലെ....??"

"
ഇല്ല... ഹിന്ദു പാല് കൊണ്ട് വരുന്ന ഹിന്ദു പയ്യൻ ഇന്നലെ ഒരു ഹിന്ദു സൈക്കിളീന്ന് വീണ് ഹിന്ദു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയേക്കുവാ"

"
ഓഹോ എന്നാൽ ഹിന്ദു കട്ടൻ ചായ മതി... ചേട്ടാ കടിക്കാൻ എന്താ ഉള്ളത് ..??"

"
കടിക്കാൻ ഒരു ഹിന്ദു പട്ടിയുണ്ട്, വിളിക്കട്ടെ... "

"
ചേട്ടൻ നല്ല തമാശകൾ ഒക്കെ പറയുന്നുണ്ടല്ലോ... കഴിക്കാൻ എന്താ ഉള്ളത്... ??

"
ഹിന്ദു പൊറാട്ട, ഹിന്ദു ചപ്പാത്തി, ഹിന്ദു വെള്ളേപ്പം, ഹിന്ദു മുട്ടക്കറി,ഹിന്ദു ഗ്രീൻ പീസ്... "

"
ചേട്ടാ ബീഫ് ഉണ്ടോ ബീഫ്... "

"
ങേ അത് ഗോ മാതാവല്ലേ.... ഹത് നിങ്ങൾ കഴിക്കുമൊ.... "

"
ഒഹ്... സോറി പെട്ടന്ന് ഞാൻ അത് ഓർത്തില്ല.. ചേട്ടാ വെളേപ്പവും മുട്ടക്കറിയും എടുത്തോ... ഹിന്ദു പ്ലേറ്റിൽ തന്നെ എടുക്കണേ..ഹല്ല ചേട്ടാ മുട്ട ഹിന്ദു കോഴി തന്നെ ഇട്ടതല്ലെ.... "

"
തന്നെ തന്നെ"

"
ഹൊഹ്... എന്തൊരു എരുവാ ചേട്ടാ... "

"
അത് ആ ഹിന്ദു മുളകിന്റെയാ... നല്ല എരുവാ അതിന്... ആട്ടെ സാറിനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ...

"
ഞാൻ കുറച്ച് തെക്കൂന്നാ... "

"
തെക്കന്നു പറയുമ്പോ???"

"
കാട്ടാക്കട"

"
കാട്ടാക്കട എവിടെ ?? "

"
കാട്ടാക്കട ഹിന്ദു സ്കൂളിന്റെ പിറകിലൂടെ പോയാൽ ഒരു ഹിന്ദു വായന ശാലയുണ്ട് അതിന്റെ സൈഡിൽ ഒരു ഹിന്ദു കുളവും..അത് കഴിഞ്ഞ് ഒരു ഹിന്ദു സിനിമ തീയറ്ററും ഉണ്ട് അതിനപ്പുറത്താ വീട്... അല്ല ചേട്ടാ..ഇവിടെ വരുന്ന വഴിയിലൊക്കെ നിറച്ചും കാടാണല്ലോ.. അതൊന്നു വെട്ടി തെളിച്ച് കൂടെ... നിറയെ പാമ്പ് കാണും അവിടെ.. "

"
അത് കാവിന്റെ ഭാഗമാ..വെട്ടിയാൽ പ്രശ്നമാ ."

"
ഒഹ്... ഹിന്ദു പാമ്പുകളാണല്ലേ എന്നാ പ്രശ്നമില്ല.."

"
ചേട്ടാ ഹിന്ദു ചമ്മന്തിയുണ്ടോ... "

"
അയ്യോ ഹിന്ദു ചമ്മന്തി തീർന്നു കേട്ടൊ.... വേണേൽ മുസ്ലിം ചമ്മന്തി തരാം... ഞാൻ അപ്പുറത്ത് ഒരു മുസ്ലിം ഹോട്ടലും ഇപ്പുറത്ത് ഒരു ക്രിസ്ത്യൻ ഹോട്ടലും നടത്തുന്നുണ്ട്... "

"
എന്താ ചേട്ടന്റെ പേര്??"

"
ജീവൻ"

"
ഓഹോ.. അപ്പൊ ചേട്ടനായിരുന്നല്ലേ ഈ മതമില്ലാത്ത ജീവൻ... !!" ഹും... എത്രയായി... ??

"
നാല്പ്പത്തി രണ്ടു ഹിന്ദു രൂപ അൻപത്‌ ഹിന്ദു പൈസ"

"
ചേട്ടാ കാട്ടക്കടക്ക് ഇപ്പൊ ഹിന്ദു ബസ്സുണ്ടോ.... ഇവിടെ നിന്നാൽ കിട്ടുമോ..."

"
ഇവിടെ നിന്നാ കിട്ടില്ല കുറച്ച് അപ്പുറം പോയാൽ ഒരു ഹിന്ദു ബസ് സ്റ്റോപ്പുണ്ട്..അവിടെ നിന്നാ കിട്ടും..."

"
അപ്പൊ ശരി ചേട്ടാ.."

(
കുറച്ചു കഴിഞ്ഞ് )

"
ഹയ്യോ ചേട്ടാ ഓടിവാ എന്നെ എന്തോ കടിച്ചു...."

"
ഓ അത് വല്ല ഹിന്ദു പാമ്പും ആയിരിക്കും...

"
ഹയ്യോ "

"
ജമാലേ നീ വണ്ടിയെടുക്ക് "

"
ഹയ്യോ ചേട്ടാ ഒരു ഹിന്ദു ഡ്രയിവർ ഉള്ള ഒരു ഹിന്ദു ടാക്സി വിളിക്ക് ചേട്ടാ.. എന്നിട്ട് എന്നെ ഒരു ഹിന്ദു ഹോസ്പിറ്റലിൽ കൊണ്ട് പോ ചേട്ടാ... ഹയ്യോ..."

"
എടോ ഹിന്ദു ഹൊസ്പിറ്റൽ അങ്ങ് ദൂരയാ... തന്നേം കൊണ്ട് അവിടെ എത്തും മുൻപ് ഹിന്ദു കാലൻ വന്നു തന്നെ കൊണ്ട് പോകും... ഇവിടെ അടുത്ത് ഒരു ക്രിസ്ത്യൻ ഹോസ്പിറ്റൽ ഉണ്ട് അവിടെ പോകാം..എന്താ വേണോ... ??"

"
ഹയ്യോ എന്നെ എവിടെയെങ്കിലും കൊണ്ട് പോ ചേട്ടാ... ഹയ്യോ... ജമാലിക്കാ... വണ്ടിയെടുക്ക് ജമാലിക്കാ..ഹഅയയഒ.... !!"

വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞ് മറ്റൊരാൾ :- "എന്താ ഇവിടെ ഒരു ബഹളം കേട്ടല്ലോ ??"

"
ഓ...ഒന്നുമില്ല...അതൊരു ഹിന്ദു ഉണർന്നതാ..."

ശുഭം !!!

NB :ഈ പോസ്റ്റിലെ ഹിന്ദു എന്നത് "മുസ്ലിം' അല്ലെങ്കില്‍ 'ക്രിസ്ത്യന്‍' എന്ന് കൂടി കൂട്ടി വായിക്കുക. ഇത്തരക്കാർ എല്ലാ മതങ്ങളിലും ഉണ്ട്.. അവരെ ഒറ്റപ്പെടുത്തുക

ഒരായിരംപൂക്കൾ വിരിയട്ടെ !!
Thanks Best regards
Abdul Gafoor MK

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Indian Sculpture Park At Victoria’s Way, Roundwood, Co Wicklow, Ireland :-

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Creamy Apricot Rice Pudding

 
__,_._,___