Tuesday, 18 June 2013

[www.keralites.net] Hairy Stockings Are China's Latest 'Anti-Pervert' Trend

During balmier months, many young women beat the heat by showing more skin in short-shorts and sundresses. But some in China are opting to do the opposite, perhaps in an attempt to fend off oglers. A user named Happy张江 on Sina Weibo, China's Twitter equivalent, uploaded a photo of stockings designed to look like hairy man legs. The picture has since gone viral, likely due to its quirky concept.



"Super sexy, summertime anti-pervert full-leg-of-hair stockings, essential for all young girls going out," the caption reads. It is unclear whether or not the 'Anti-Pervert' stockings are available for purchase. Maybe they are for women with leg-hair envy. After years of shaving and waxing, the hair follicles are so weak that even if the average western woman wanted to grow a full thigh-beard herself, she probably couldn't, and so for those who wish to experiment with a new look, here is the answer.


www.keralites.net

Re: [www.keralites.net] "സുതാര്യ കേരളം" "സരിതാ കേരള"മായി അധഃപതിപ്പിച്ചിരിക്കുന്നു

 

Ethu karyiathilum Shri Ganesh Kumarine Tharadichu kanikkuka ennathu Mathramanu Shri. PC G yude Uddesam. Athinukaranam Nelliyampathi polulla issues aanu. Ithu  Keralathile ellperkkumariyam. we need good administraters like him but not persons like Shri. PCG who criticises all and every issues
guru


From: Anil Pullur <anilpullur5280@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, 18 June 2013 11:55 AM
Subject: Re: [www.keralites.net] "സുതാര്യ കേരളം" "സരിതാ കേരള"മായി അധഃപതിപ്പിച്ചിരിക്കുന്നു

 
Dear All,
 
This "Pennupidiyan Minister" was there in power last UDF Govt and in present UDF Govt.
 
He became "Pennupidyan" only after his strong intervension and stand in "NELLIYAMPATI" issue. 
 
Please do not forget that he has/had taken stronges decisions (KSRTC & Forest Dept.)during his tenure as minister. (Which nobody has dared even to think).
 
I admire him as a minister / politicans.
 
Regards
 
Anil
 
From: jenish sr <srjenish@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, June 17, 2013 8:47 AM
Subject: Fw: [www.keralites.net] "സുതാര്യ കേരളം" "സരിതാ കേരള"മായി അധഃപതിപ്പിച്ചിരിക്കുന്നു
 
പാവം പയ്യനും പാവം പെണ്ണും അവളുടെ കെട്ടിയോനും പിന്നെ പെണ്ണുപിടിയനായ ഒരു മന്ത്രിയും.. ഇവർക്കെല്ലാം ഒത്താശ ചെയ്തുകൊടുത്തുകൊണ്ടൊരു മുഖ്യനും.. എന്ത് അഴിമതി ആരോപണങ്ങൾ വന്നാലും ഒരു മാസം മിണ്ടാതെ നടന്ന് അതിനെ തണുപ്പിച്ച് രക്ഷപെട്ടുകൊണ്ടിരുന്ന മുഖ്യന് ഇതിൽ അടിതെറ്റുമെന്നാണ് തോന്നുന്നത്.. കാരണം പാളയത്തിലെ പട തന്നെ.. എന്തായാലും രമേശിന്റെ സമയം തെളിഞ്ഞു…
 
----- Forwarded Message -----
From: Aniyan <jacobthomas_aniyankunju@yahoo.com>
To:
Sent: Sunday, 16 June 2013 4:24 AM
Subject: [www.keralites.net] "സുതാര്യ കേരളം" "സരിതാ കേരള"മായി അധഃപതിപ്പിച്ചിരിക്കുന്നു
 
കേരളചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിടാത്ത കുറ്റകൃത്യത്തിന്റെ വാരിക്കുഴിയിലായി സോളാര്‍ തട്ടിപ്പ് കേസില്‍ കുരുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരകയറാനാകാത്ത പതനത്തിലായ ഉമ്മന്‍ചാണ്ടി ഭരണപക്ഷത്ത്, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസല്ല, ഉമ്മന്‍ചാണ്ടി തന്നെയാണ്പ്രതിക്കൂട്ടില്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉല്‍ക്കണ്ഠയിലാണ്. അന്വേഷണറിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കാമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണമാകട്ടെ, അര്‍ഥഗര്‍ഭവും. ഉമ്മന്‍ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദം ഇനി കൂടുതല്‍ ശക്തിപ്പെടും. നിയമസഭയെ നേരിടാന്‍ മുഖ്യമന്ത്രി വല്ലാതെ വിയര്‍ക്കും. ഇതിനിടെ, നീതിന്യായസംവിധാനങ്ങളുടെ ഇടപെടലും ഉണ്ടാകാം.
 
 
ISRO ചാരക്കേസില്‍ കുരുങ്ങി കെ കരുണാകരന്‍ അധികാരം ഒഴിയേണ്ടിവന്നതിനേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണിപ്പോള്‍. പൊലീസ് ഐജിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നതായിരുന്നു ചാരക്കേസില്‍ കെ കരുണാകരന് എതിരെ ഉയര്‍ന്ന ആക്ഷേപം. എന്നാല്‍, സോളാര്‍ കേസില്‍ പ്രതികളുമായി പലവട്ടം കൂടിക്കാഴ്ച, തട്ടിപ്പ് നടത്താന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കത്ത്, കുറ്റവാളികള്‍ക്ക് കുറ്റകൃത്യങ്ങള്‍ യഥേഷ്ടം തുടരുന്നതിന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും ആശ്രിതവലയത്തിലുള്ളവരുടെയും പിന്തുണ- ഇതെല്ലാം നടന്നിരിക്കുന്നു. 25 കോടി രൂപ യിലധികമുള്ള തട്ടിപ്പാണ് എമര്‍ജിങ് കേരളയുടെ മറവിലുള്ള സോളാര്‍ പ്ലാന്റ് തട്ടിപ്പ്.
 
 
ഇതിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍, ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ്വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന കൊലയാളിയാണ്. എന്നിട്ടും, ഒളിവിലിരുന്ന് ചാനലുകളില്‍ അഭിമുഖം കൊടുക്കുന്ന ഇയാളെ പിടികൂടാന്‍ പൊലീസ് തയ്യാറല്ല. ബിജു രാധാകൃഷ്ണനും സരിത എസ് നായരും നടത്തിയ തട്ടിപ്പിനെതിരെ ചെന്നൈ വ്യവസായി ടി ആര്‍ പ്രകാശ് 2005 സെപ്തംബര്‍ 25ന് നല്‍കിയ പരാതിയില്‍ അന്ന് മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഉമ്മന്‍ചാണ്ടി നടപടി എടുത്തിരുന്നില്ലെന്ന വസ്തുത പുറത്തുവന്നിരിക്കുന്നു. അതിനര്‍ഥം, ബിജുവിനെയും സരിതയെയും സംരക്ഷിച്ചുവളര്‍ത്തിയത് യാദൃച്ഛികമല്ലെന്നാണ്. ഡല്‍ഹിയിലെ അതീവസുരക്ഷാകേന്ദ്രമായ വിജ്ഞാന്‍ഭവനില്‍ സമീപസമയത്ത് സരിത S നായരും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതും ദുരൂഹം. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് ഒരു അനൗദ്യോഗിക സെക്രട്ടറി ഇതിന് കൂട്ടായതും കുറ്റകൃത്യത്തിലെ കണ്ണികളെ കൂട്ടിയിണക്കുന്നതാണ്.
 
 
 
ഗണേശ്കുമാര്‍ മന്ത്രിയായിരിക്കെ, മന്ത്രിമന്ദിരത്തില്‍ സരിതയുടെ തട്ടിപ്പ് കമ്പനിയെ സഹായിച്ചതിനും ഗണേശിനെ വഴിവിട്ട് സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിവരും. അതുപോലെ, സരിതയുടെ വീഡിയോ ടേപ്പും ഉമ്മന്‍ചാണ്ടിയുടെ സുതാര്യഭരണത്തിനെതിരായ "എമര്‍ജിങ് തെളിവുകളായി" മാറുകയാണ്.
 
 
"സുതാര്യ കേരളം" "സരിതാ കേരള"മായി അധഃപതിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ആഭ്യന്തരം കെപിസിസി പ്രസിഡന്റിന് കൈമാറുന്നതിന് ഉമ്മന്‍ചാണ്ടി ഭയന്നതെന്ന് "ഐ" ഗ്രൂപ്പുകാര്‍. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പൊലീസ് നടപടികളെ തടസ്സപ്പെടുത്തുമെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം വസ്തുതാവിരുദ്ധമാണ്. 2ജി സ്പെക്ട്രം അഴിമതിയില്‍ സിബിഐ അന്വേഷണവും പ്രതികളുടെ അറസ്റ്റും നടക്കുന്നതിനിടെയാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം. തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരായ പൊലീസ് അന്വേഷണം നടക്കുമ്പോള്‍ത്തന്നെ, മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതില്‍ അപാകതയില്ല
www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ശാലു പ്രതിസ്‌ഥാനത്താകും

 

ബിജുവുമായുള്ള അടുപ്പത്തിനു കൂടുതല്‍ തെളിവ്‌: ശാലു പ്രതിസ്‌ഥാനത്താകും

 

കോട്ടയം: സീരിയല്‍-സിനിമാ താരം ശാലു മേനോനുമായി അടുത്ത ബന്ധമാണുള്ളതെന്നും ശാലുവിനെ വിവാഹം ചെയ്യാന്‍ തയാറെടുത്തിരുന്നെന്നുംസോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷണന്‍ പോലീസിനോടു വെളിപ്പെടുത്തിയതോടെ ശാലു മേനോനും പ്രതിസ്‌ഥാനത്തായി.

തന്റെ ഫോണ്‍ ബിജു തട്ടിയെടുത്തെന്നാണു കഴിഞ്ഞ ദിവസം ശാലു മേനോന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്‌. എന്നാല്‍ ശാലു തന്ന ഫോണുമായാണു തൃശൂരില്‍നിന്നു രക്ഷപ്പെട്ടതെന്നു ബിജു വ്യക്‌തമാക്കിയതോടെ പോലീസ്‌ അന്വേഷിച്ച്‌ വന്ന പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന്റെ പേരില്‍ ശാലുവിനെതിരേയും പോലീസ്‌ കേസെടുക്കും. ബിജുവിനൊപ്പം പണം തട്ടിയതിനു തിരുവനന്തപുരം തമ്പാനൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയത കേസിലും ശാലു പ്രതിയാകും.

ശാലുവിനെ ബിജു രാധാകൃഷ്‌ണനു പരിചയപ്പെടുത്തിയതു ചങ്ങനാശേരിയിലെ ഒരു കോണ്‍ഗ്രസ്‌ നേതാവാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. സോളാര്‍ തട്ടിപ്പിന്റെ തുടക്കംമുതല്‍ ശാലുവിനും പങ്കുണ്ടായിരുന്നെന്നു വ്യക്‌തമാക്കുന്ന തെളിവുകളാണു ബിജു പോലീസിനു നല്‍കിയത്‌. ബിജുവും സരിതയുമായും ബന്ധമില്ലെന്ന ശാലുവിന്റെ വാദങ്ങള്‍ ഇതോടെ പൊളിയും. തിരുവല്ലയിലെ തന്റെ ഡാന്‍സ്‌ സ്‌കൂളില്‍ സോളാര്‍ പാനല്‍ വയ്‌ക്കാമെന്നു വാഗ്‌ദാനം ചെയ്‌തു ബിജു 20 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ശാലുവിന്റെ വാദം. ഡാന്‍സ്‌ പഠിക്കാന്‍ വന്നയാളെന്ന നിലയില്‍ മാത്രമാണു സരിത എസ്‌. നായരെ പരിചയമെന്നും ശാലു പറഞ്ഞിരുന്നു.

ബിജുവുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതു യാദൃച്‌ഛികമായി സംഭവിച്ചതാണെന്നായിരുന്നു ശാലുവിന്റെ വിശദീകരണം. ശാലുവിന്റെ പേരില്‍ ചങ്ങനാശേരിയിലെ വാണി ഹോട്ടലിലും മൂന്നാറിലെ റിസോര്‍ട്ടിലും ബിജു താമസിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്‌. കാര്‍ വാങ്ങിയത്‌ തന്റെ പണം കൊണ്ടാണെന്നും കാര്‍ െകെമാറാന്‍ എത്തിയപ്പോള്‍ താക്കോല്‍ താന്‍ നല്‍കാമെന്നു പറഞ്ഞു ബിജു ചിത്രമെടുക്കുകയായിരുന്നുവെന്നുമാണു ശാലു പറഞ്ഞത്‌.

സരിത അറസ്‌റ്റിലായതോടെ പോലീസ്‌ തേടിയെത്തിയപ്പോഴാണു ബിജു മുങ്ങിയത്‌. അന്നു രാത്രി ബിജുവിനെ തൃശൂര്‍ കുറുപ്പം റോഡിലെ റീജന്‍സി ഹോട്ടലില്‍ എത്തിച്ചതു ശാലുവായിരുന്നു. ശാലു കാരണമാണു ബിജുവുമായുള്ള ദാമ്പത്യം തകര്‍ന്നതെന്നു സോളാര്‍ കേസില്‍ അറസ്‌റ്റിലായപ്പോള്‍ സരിത പോലീസിനു മൊഴി നല്‍കിയിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] സരിതയെ ഗണേഷ്‌ അയച്ചെന്ന്‌ പി.സി. ജോര്‍ജ്‌

 

കെണിയില്‍ വീഴ്‌ത്താന്‍ സരിതയെ ഗണേഷ്‌ അയച്ചെന്ന്‌ പി.സി. ജോര്‍ജ്‌

 

തിരുവനന്തപുരം: അവിഹിതമായി തന്നെ സ്വാധീനിക്കാന്‍ സോളാര്‍ തട്ടിപ്പ്‌ നായിക സരിതാ നായര്‍ ശ്രമിച്ചതായി പി.സി. ജോര്‍ജ്‌. സരിതയെ അയച്ചത്‌ ഗണേഷാണെന്ന്‌ ഉറപ്പാണെന്നും ജോര്‍ജ്‌ യു.ഡി.എഫ്‌ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്‌തമാക്കി. ജോര്‍ജിന്‌ മൂക്കുകയറിടാന്‍ നിയോഗിക്കപ്പെട്ട ഉന്നതന്‍മാരുടെ മുന്നില്‍ തന്നെയായിരുന്നു വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടാതെ കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, രമേശ്‌ ചെന്നിത്തല, പി.പി. തങ്കച്ചന്‍, കെ.പി. മോഹനന്‍, അനൂപ്‌ ജേക്കബ്‌ എന്നീ നേതാക്കളാണ്‌ ജോര്‍ജുമായി ചര്‍ച്ച നടത്തിയത്‌. ഒടുവില്‍ പ്രശ്‌നപരിഹാരത്തിന്‌ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി ചര്‍ച്ച അവസാനിപ്പിച്ചു.

സരിത, ലക്ഷ്‌മിയെന്ന പേരിലാണ്‌ തന്നെ ആദ്യം വിളിച്ചതെന്ന്‌ ജോര്‍ജ്‌ പറഞ്ഞു. കാണണമെന്ന്‌ പറഞ്ഞായിരുന്നു വിളി. കോട്ടയത്ത്‌ കാണാമെന്നായി താന്‍. ഒടുവില്‍ കുമരകത്ത്‌ കാറ്ററിംഗ്‌ ജീവനക്കാരുടെ യോഗത്തിനെത്തിയപ്പോള്‍ ലക്ഷ്‌മിയും രണ്ട്‌ പുരുഷന്‍മാരും അവിടെയെത്തി. താന്‍ പറയാതെതന്നെ അവരെത്തിയതില്‍ അസ്വാഭാവികത തോന്നി. മണ്ഡലത്തില്‍ സര്‍ക്കാര്‍ വക സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കാനാണ്‌ പദ്ധതി. സ്വന്തം മണ്ഡലത്തിന്‌ പദ്ധതി നഷ്‌ടമാകരുതല്ലോ. ഇക്കാര്യത്തിനുവേണ്ടി പലതവണ അങ്ങോട്ടും വിളിച്ചു. കിട്ടിയില്ല.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഇങ്ങോട്ടൊരു വിളി. വീട്ടില്‍വന്ന്‌ കാണണമെന്നായി. വന്നരാന്‍ അനുവദിച്ചു. ഒരു വനിതാ അഭിഭാഷകയോടൊപ്പം ഔദ്യോഗിക വസതിയിലെത്തി. അഭിഭാഷകയെ പുറത്തിരുത്തി അകത്തിരുന്ന്‌ സംസാരിക്കാമെന്നായി ലക്ഷ്‌മിയെന്ന സരിത. സമ്മതിച്ചു. അകത്ത്‌ കയറി ഇരുന്നത്‌ തൊട്ടടുത്ത്‌. സോളാറിനെക്കുറിച്ച്‌ പറഞ്ഞതേയില്ല. കുടുംബം പ്രശ്‌നത്തിലാണെന്നും ഭര്‍ത്താവുമായി പിണങ്ങിയെന്നുമൊക്കെയായി സംസാരം. ഇടപെട്ട്‌ പരിഹാരമുണ്ടാക്കിത്തരണമെന്ന്‌ പറഞ്ഞ്‌ കരഞ്ഞു. എഴുന്നേറ്റ്‌ വളരെ അടുത്തുവന്ന്‌ കരഞ്ഞപ്പോള്‍ പന്തികേട്‌ തോന്നി. എന്റെ നെഞ്ചില്‍ ചാഞ്ഞ്‌ ഒരു ഫോട്ടോ എടുക്കാനാണോ? െദെവം ഉള്ളില്‍നിന്ന്‌ ചോദിച്ചു. തന്ത്രപൂര്‍വം പുറത്തിറക്കി. എല്ലാ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കിത്തരാമെന്ന്‌ ഉറപ്പു നല്‍കി.

പുറത്തിരുന്ന വനിതാ വക്കീലിന്റെ നമ്പര്‍ വാങ്ങി. രണ്ടുമണിക്കൂര്‍ കഴിഞ്ഞ്‌ അവരെ വിളിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ വന്നുകണ്ടു. എന്താണ്‌ ഉദ്ദേശം? ചോദ്യം കര്‍ശനമായപ്പോള്‍ മറുപടികേട്ട്‌ ഞാന്‍ ഞെട്ടി. ഗണേഷിന്റെ ഏറ്റവും അടുത്ത ആളാണ്‌. സാറിനെ കെണിയില്‍ വീഴ്‌ത്താന്‍ വന്നതാണ്‌. ഞാനത്‌ രാത്രിയില്‍ വിളിച്ചുപറയുമായിരുന്നു. എനിക്ക്‌ ഒരുമാസത്തെ പരിചയമേയുള്ളൂ. ഒരു ലക്ഷം രൂപ കടംവാങ്ങി. അത്‌ മടക്കിവാങ്ങാനാണ്‌ പിറകെ നടക്കുന്നത്‌-വക്കീല്‍ പറഞ്ഞു. അവരില്‍നിന്ന്‌ സരിതയുടെ ഡ്രൈവറുടെ നമ്പര്‍ വാങ്ങി.

ഡ്രൈവറെ വിളിച്ച്‌ മുറിയിലാക്കി. ഒരു മൂലക്കിരുത്തി ശരിപ്പെടുത്തിക്കളയുമെന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ തുറന്നുപറഞ്ഞു. ഗണേഷുമായി ദിവസം മൂന്നുംനാലും മണിക്കൂര്‍ ചെലവഴിക്കും. അവര്‍ ആലോചിച്ചാണ്‌ സാറിനെ കുഴിയിലാക്കാനെത്തിയതെന്നും ഡ്രൈവര്‍ പറഞ്ഞു.
ഇങ്ങനെ തന്നെ ചതിയില്‍പ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കാരെ എന്തുചെയ്യണമെന്നായി ജോര്‍ജ്‌. അഴിമതി അനുവദിക്കില്ല. മുഖ്യമന്ത്രിക്ക്‌ ബന്ധമില്ലെങ്കില്‍ ബന്ധമുള്ളവരൊക്കെ കുടുങ്ങണം. സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും അത്‌ ഇപ്പോള്‍ പരാതി കിട്ടിയ 14 കേസില്‍ ഒതുക്കരുതെന്നും ജോര്‍ജ്‌ ആവശ്യപ്പെട്ടു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] New generation Deewar film dialogue :

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___