ബിജുവുമായുള്ള അടുപ്പത്തിനു കൂടുതല്‍ തെളിവ്: ശാലു പ്രതിസ്‌ഥാനത്താകും
കോട്ടയം: സീരിയല്‍-സിനിമാ താരം ശാലു മേനോനുമായി അടുത്ത ബന്ധമാണുള്ളതെന്നും ശാലുവിനെ വിവാഹം ചെയ്യാന്‍ തയാറെടുത്തിരുന്നെന്നുംസോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷണന്‍ പോലീസിനോടു വെളിപ്പെടുത്തിയതോടെ ശാലു മേനോനും പ്രതിസ്‌ഥാനത്തായി.
തന്റെ ഫോണ്‍ ബിജു തട്ടിയെടുത്തെന്നാണു കഴിഞ്ഞ ദിവസം ശാലു മേനോന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. എന്നാല്‍ ശാലു തന്ന ഫോണുമായാണു തൃശൂരില്‍നിന്നു രക്ഷപ്പെട്ടതെന്നു ബിജു വ്യക്‌തമാക്കിയതോടെ പോലീസ് അന്വേഷിച്ച് വന്ന പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന്റെ പേരില്‍ ശാലുവിനെതിരേയും പോലീസ് കേസെടുക്കും. ബിജുവിനൊപ്പം പണം തട്ടിയതിനു തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് രജിസ്‌റ്റര്‍ ചെയത കേസിലും ശാലു പ്രതിയാകും.
ശാലുവിനെ ബിജു രാധാകൃഷ്‌ണനു പരിചയപ്പെടുത്തിയതു ചങ്ങനാശേരിയിലെ ഒരു കോണ്‍ഗ്രസ് നേതാവാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പിന്റെ തുടക്കംമുതല്‍ ശാലുവിനും പങ്കുണ്ടായിരുന്നെന്നു വ്യക്‌തമാക്കുന്ന തെളിവുകളാണു ബിജു പോലീസിനു നല്‍കിയത്. ബിജുവും സരിതയുമായും ബന്ധമില്ലെന്ന ശാലുവിന്റെ വാദങ്ങള്‍ ഇതോടെ പൊളിയും. തിരുവല്ലയിലെ തന്റെ ഡാന്‍സ് സ്‌കൂളില്‍ സോളാര്‍ പാനല്‍ വയ്‌ക്കാമെന്നു വാഗ്‌ദാനം ചെയ്‌തു ബിജു 20 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ശാലുവിന്റെ വാദം. ഡാന്‍സ് പഠിക്കാന്‍ വന്നയാളെന്ന നിലയില്‍ മാത്രമാണു സരിത എസ്. നായരെ പരിചയമെന്നും ശാലു പറഞ്ഞിരുന്നു.
ബിജുവുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതു യാദൃച്‌ഛികമായി സംഭവിച്ചതാണെന്നായിരുന്നു ശാലുവിന്റെ വിശദീകരണം. ശാലുവിന്റെ പേരില്‍ ചങ്ങനാശേരിയിലെ വാണി ഹോട്ടലിലും മൂന്നാറിലെ റിസോര്‍ട്ടിലും ബിജു താമസിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ വാങ്ങിയത് തന്റെ പണം കൊണ്ടാണെന്നും കാര്‍ െകെമാറാന്‍ എത്തിയപ്പോള്‍ താക്കോല്‍ താന്‍ നല്‍കാമെന്നു പറഞ്ഞു ബിജു ചിത്രമെടുക്കുകയായിരുന്നുവെന്നുമാണു ശാലു പറഞ്ഞത്.
സരിത അറസ്‌റ്റിലായതോടെ പോലീസ് തേടിയെത്തിയപ്പോഴാണു ബിജു മുങ്ങിയത്. അന്നു രാത്രി ബിജുവിനെ തൃശൂര്‍ കുറുപ്പം റോഡിലെ റീജന്‍സി ഹോട്ടലില്‍ എത്തിച്ചതു ശാലുവായിരുന്നു. ശാലു കാരണമാണു ബിജുവുമായുള്ള ദാമ്പത്യം തകര്‍ന്നതെന്നു സോളാര്‍ കേസില്‍ അറസ്‌റ്റിലായപ്പോള്‍ സരിത പോലീസിനു മൊഴി നല്‍കിയിരുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment