Tuesday, 20 March 2012

[www.keralites.net] ജഗതിയെ വെല്ലൂരിലേക്ക്‌ മാറ്റുന്നത്‌ പരിഗണിക്കുന്നു

 

ജഗതിയെ വെല്ലൂരിലേക്ക്‌ മാറ്റുന്നത്‌ പരിഗണിക്കുന്നു

കോഴിക്കോട്‌: കാറപകടത്തില്‍ പരുക്കേറ്റു കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്‌ധ ചികില്‍സയ്‌ക്കായി വെല്ലൂരിലേക്കു മാറ്റുന്ന കാര്യം സജീവ പരിഗണനയില്‍. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിനുകീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ന്യൂറോ സയന്‍സസിലേക്കു മാറ്റാനാണ്‌ ആലോചന. ന്യൂറോ റിഹാബിലിറ്റേഷനു വിദഗ്‌ധ ചികില്‍സ വേണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശം കുടുംബാംഗങ്ങള്‍ക്കു മുമ്പാകെ വച്ചിട്ടുണ്ട്‌. തീരുമാനമെടുക്കേണ്ടതു കുടുംബാംഗങ്ങളാണ്‌.

മിംസ്‌ ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്‌. ഇന്നലെ കണ്ണുകള്‍ തുറന്നു. ഭാര്യയുടെ കൈ പിടിച്ചു. വളരെ പതുക്കെയാണു പുരോഗതി. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കു പരുക്കേറ്റതിനാലാണു പുരോഗതി വൈകുന്നതെന്നാണു കരുതുന്നത്‌.

നടനായതിനാല്‍ കൈകാലുകളും നെഞ്ചും മറ്റു ശരീരഭാഗങ്ങളും യഥേഷ്‌ടം ഇളക്കാവുന്ന സ്‌ഥിതി കൈവരിക്കണം. അതിനു കുറേക്കാലം നീണ്ടുനില്‍ക്കുന്ന ഫിസിയോതെറാപ്പി ആവശ്യമാണ്‌. ന്യൂറോ സംബന്ധമായ വിദഗ്‌ധ ചികില്‍സയും വേണം. ജഗതിയെ വിമാനത്തില്‍ വെല്ലൂരിലേക്കു കൊണ്ടുപോകാവുന്ന ഘട്ടമെത്തിയാല്‍ ഇവിടെനിന്നു മാറ്റാനാണ്‌ ആലോചന. മിംസില്‍നിന്നു ചികില്‍സയുടെ കേസ്‌ ഷീറ്റ്‌ വെല്ലൂരിലേക്ക്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. ജഗതിയുടെ ബന്ധുക്കളേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌.

ഡോക്‌ടര്‍മാരുടെ സഹായത്തോടെ മാത്രമേ ജഗതിയെ ഇവിടെനിന്നു പുറത്തേക്ക്‌ കൊണ്ടുപോകുകയുള്ളു. ഇപ്പോള്‍ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാരുടെ പാനലാണ്‌ ഇതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്‌. കഴുത്തില്‍ ബെല്‍റ്റ്‌ മുറുകി ആഴത്തിലുള്ള മുറിവാണുള്ളത്‌. ശ്വാസതടസം ഒഴിവാക്കാന്‍ അത്യാവശ്യഘട്ടങ്ങളില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നുണ്ട്‌. കഴിഞ്ഞ പത്തിനാണു കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിഡൈറില്‍ ഇടിച്ച്‌ ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്‌. രണ്ടു ഘട്ടങ്ങളിലായി ഇദ്ദേഹത്തെ നാലു ശസ്‌ത്രക്രിയകള്‍ക്കു വിധേയമാക്കിയിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മകളുടെ നഗ്നചിത്രം കാട്ടി അമ്മയെ പീഡിപ്പിച്ചു

 

മകളുടെ നഗ്നചിത്രം കാട്ടി അമ്മയെ പീഡിപ്പിച്ചു; അയല്‍വാസി പിടിയില്‍

തൃശൂര്‍: മകളുടെ നഗ്നചിത്രം കാട്ടി അമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. അയല്‍വീട്ടില്‍ താമസിക്കുന്ന പതിനഞ്ചുകാരിയായ കുട്ടി കുളിക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം അമ്മയെ ബ്ലാക്‌മെയില്‍ ചെയ്‌ത ഒളരി ശിവരാമപുരത്ത്‌ വഴിപറമ്പത്ത്‌ വീട്ടില്‍ മോഹന്‍കുമാറാ(40)ണ്‌ അറസ്‌റ്റിലായത്‌. ഇയാളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. മകളുടെ ചിത്രം പരസ്യമാക്കുമെന്ന്‌ പറഞ്ഞ്‌ യുവതിയായ വീട്ടമ്മയെ ലോഡ്‌ജില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ പരാതി. ഒരുലക്ഷം രൂപ വീട്ടമ്മയില്‍ നിന്ന്‌ പലപ്പോഴായി കൈപ്പറ്റുകയും ചെയ്‌തുവെന്നും പറയുന്നു. മൂന്നുമാസം മുമ്പ്‌ നടന്ന സംഭവത്തില്‍ പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു.

അയല്‍ക്കാരന്‍ എന്ന നിലയില്‍ സഹായത്തിനും മറ്റുമായി മീന്‍കച്ചവടക്കാരനായ മോഹന്‍കുമാര്‍ പലപ്പോഴും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. അതിനിടെയാണ്‌ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയത്‌. അമ്മയെ പീഡിപ്പിച്ച ശേഷം വിവരം പുറത്തുപറയാതിരിക്കാന്‍ സമ്മര്‍ദവും ചെലുത്തി. മകളുടെ നേരെയും പീഡനശ്രമമുണ്ടായതോടെയാണ്‌ പരാതി നല്‍കിയത്‌. പിന്നീട്‌ ഓട്ടോഡ്രൈവറായ ഭര്‍ത്താവിനോട്‌ യുവതി ഇതേക്കുറിച്ച്‌ അറിയിച്ചു. തുടര്‍ന്ന്‌ പോലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ പലരെയും പീഡിപ്പിച്ചതായി കണ്ടെത്തി. വെസ്‌റ്റ് സി.ഐ എ.രാമചന്ദ്രനാണ്‌ അറസ്‌റ്റ് ചെയ്‌തത്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] എയര്‍ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്ക്; ഈ മാസം 25 മുതല്‍ ദമ്മാമില്‍ നിന്ന് സര്‍വീസ് തുടങ്ങും

 

ദമ്മാം: എയര്ഇന്ത്യയുടെ ജനപ്രിയ ബജറ്റ് എയര്ലൈന്സര്വീസായ എയര് ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കും. മാസം 25 മുതല്ദമ്മാമില്നിന്നാണ് കേരളത്തിലേക്ക് സര്വീസ് ആരംഭിക്കുന്നത്. എയര് ഇന്ത്യാ എക്സ്പ്രസ് സര്വീസുകള്ആരംഭിക്കന്നതോടെ യാത്രക്കാര്ക്ക് ഇപ്പോഴുള്ളതിനേക്കാള്ഗുണകരമായ സേവനങ്ങള് ലഭ്യമാകുമെന്ന് എയര്ഇന്ത്യാ കിഴക്കന് പ്രവിശ്യാ മാനേജര്വിനോദ് കുമാര്‍ 'ഗള്ഫ് മാധ്യമ'ത്തോട് പറഞ്ഞു. ബുധന്‍, വെള്ളി ദിവസങ്ങളില് ദമ്മാമില്നിന്ന് കോഴിക്കോട്ടേക്കും, തിങ്കള്‍, വെള്ളി ദിവസങ്ങളില്തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും ആയിരിക്കും  സര്വീസുകള്‍.
മുംബൈ, ഹൈദരാബാദ് സെക്ടറുകളിലേക്കുള്ള സര്വീസുകള്നിര്ത്തിവെച്ചതിന് പുറമെയാണ് എയര് ഇന്ത്യയുടെ പുതിയ തീരുമാനം. എക്സ്പ്രസിലേക്ക് മാറുന്നതോടെ എയര് ഇന്ത്യയുടെ നേരത്തെയുള്ള സമയത്തിലും മാറ്റം വന്നിട്ടുണ്ട്. രാത്രി 8.30ന് ദമ്മാമില് നിന്ന് പുറപ്പെടുന്ന വിമാനം പുലര്ച്ചെ 3.10ന് നാട്ടില് എത്തും. എറ്റവും പുതിയ ബോയിങ് 737-800 സീരിസിലുള്ള വിമാനങ്ങളാണ് എയര് ഇന്ത്യാ എക്സ്പ്രസ് സര്വീസ് നടത്തുക. ഇവിടെ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാര്ക്ക് 30 കി.ഗ്രാം ബാഗേജും നാട്ടില് നിന്ന് ഇവിടേക്ക് 20 കിലോ ബാഗേജും ഏഴു കിലോ ഹാന്റ് ബാഗേജുമാണ് യാത്രക്കാര്ക്ക് അനുവദിക്കുക. അധിക ബാഗേജിന് 30 റിയാല് വീതമാണ് ഈടാക്കുക. മറ്റ് ബജറ്റ് എയര്ലൈനുകളില്നിന്ന് വ്യത്യസ്തമായി എയര് ഇന്ത്യാ എക്സ്പ്രസ് യാത്രക്കാര്ക്ക് ചായയും വെള്ളവും സ്നാക്സും വിതരണം ചെയ്യും.
ജി.സി.സിയിലെ മറ്റുരാജ്യങ്ങളില്എയര് ഇന്ത്യാ എക്സ്പ്രസ് സര്വീസുകള്വിജയകരമായി പരീക്ഷണം പൂര്ത്തിയാക്കിയതിന്െറ അടിസ്ഥാനത്തിലാണ് ദമ്മാമിലും ഇത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ യാത്രാ നിരക്കില് യാത്ര ചെയ്യാം എന്നതിലുപരി അവസാന സമയത്തും ഓണ്ലൈന്വഴി യാത്രക്കാര്ക്ക് ടിക്കറ്റുകള്നേടാനാകും എന്ന സൗകര്യവും എയര് ഇന്ത്യാ എക്സ്പ്രസിനുണ്ട്. എയര് ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റുകള്റദ്ദ് ചെയ്താല് ടിക്കറ്റില്നികുതിക്കായി ഈടാക്കിയ പണം യാത്രക്കാര്ക്ക് തിരികെ ലഭിക്കും. സമയക്രമം പാലിക്കുന്നതിലും എയര് ഇന്ത്യാ എക്സ്പ്രസ് ബദ്ധശ്രദ്ധരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്ഒരു റൂട്ടില് പോലും വൈകാതെ സര്വീസ് നടത്താന് എയര്ഇന്ത്യാ എക്സ് പ്രസിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിലവില് എയര്ഇന്ത്യാ ടിക്കറ്റുകള്കരസ്ഥമാക്കിയിട്ടുള്ള ദമ്മാമില് നിന്നുള്ള യാത്രക്കാര്ക്ക് എയര് ഇന്ത്യാ ഓഫിസുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് റദ്ദ് ചെയ്ത് മുഴുവന് പണവും തിരികെ വാങ്ങാം. അല്ലാത്ത പക്ഷം അവര്ക്ക് 40 കിലോ ബാഗേജ് എന്ന സൗകര്യം മാത്രം ഉപയോഗപെടുത്തി എയര് ഇന്ത്യാ എക്സ്പ്രസില്യാത്രചെയ്യാം. ഇപ്പോള്നാട്ടിലുള്ളവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്മിപ്പിച്ചു. ഏതെങ്കിലും കാരണവശാല് വിമാനം വൈകുകയോ റദ്ദു ചെയ്യുയോ ചെയ്താല് മാന്യത വെടിഞ്ഞ് പെരുമാറുന്ന രീതി ഇന്ത്യക്കാര്ഒഴുവാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. പരിഹാരം കണ്ടെത്താനുള്ള സാവകാശം തേടിയായിരിക്കും യാത്രക്കാരെ വിമാനത്താവളത്തില്തന്നെ തങ്ങാന് നിര്ബന്ധിക്കുന്നത്. ഇത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് ആളുകള് തെറ്റിദ്ധരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ നിരക്കും, മെച്ചപ്പെട്ട സേവനവും, കൃത്യമായ സമയക്രമ പാലനുമായി എയര് ഇന്ത്യാ എക്സ്പ്രസ് പുതിയൊരു യുഗം കുറിക്കാന് ഒരുങ്ങുകയാണന്നും എയര്ഇന്ത്യാ മാനേജര് പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] What You are???????

 

 
I am a rose, you are my thorns,clutching to me, protecting me.
 
I am the sun, you are my rays,helping me to shine and to be all that I can.
 I am a lake, you are my water,filling me with ideas, dreams, and hopes for the future.
 
 
I am a tree, you are my leaves,sharing who and what I amand becoming an important part of my life.
 
I am a heart, you are my beat,beating rhythmicalFor, you see, each day I love you more,Today more than yesterday and less than tomorrow. 
Have a Nice day
 
 
 
Prince

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___