Monday, 12 September 2011

[www.keralites.net] പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി; കര്‍മപരിപാടിക്ക് തുടക്കം

 തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിനങ്ങളെ പ്രോഗ്രസ് റിപ്പോര്‍ട്ടിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുവശത്തുമായി മന്ത്രിമാര്‍. ഒരുമണിക്കൂറോളം നീണ്ട റിപ്പോര്‍ട്ട് അവതരണത്തിനൊടുവില്‍ ഉമ്മന്‍ചാണ്ടിക്ക് കൈയടി. സര്‍ക്കാരിന് മാര്‍ക്ക് നൂറ്റിയേഴില്‍ നൂറ്റിയൊന്ന്. ഈ നൂറ്റൊന്നില്‍ തൊട്ട് ഒരുവര്‍ഷത്തെ കര്‍മപദ്ധതിക്കും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കും തുടക്കമാകുന്നു.

വി.ജെ.ടി.ഹാളില്‍ മന്ത്രിമാരെയും മാധ്യമപ്പടയെയും ഉദ്യോഗസ്ഥ വൃന്ദത്തെയും സാക്ഷിനിര്‍ത്തിയായിരുന്നു മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഉടുപ്പില്‍ ചെറുമൈക്ക് പിടിപ്പിച്ച്, വലിയ സ്‌ക്രീനില്‍ പവര്‍ പോയിന്റിന്റെ സഹായത്തോടെ മുഖ്യമന്ത്രി തന്റെ സര്‍ക്കാരിനെ വിലയിരുത്തി : ''സര്‍ക്കാരിന്റെ നൂറുദിനം ഇന്നലെ പൂര്‍ത്തിയായി. ആദ്യം വാഗ്ദാനം ചെയ്തതുപോലെ ഈ ദിനങ്ങളിലെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. നൂറ്റിയേഴ് പരിപാടികളാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. അതില്‍ നൂറ്റിയൊന്നെണ്ണം നടപ്പാക്കുകയോ നടപ്പാക്കുന്ന ഘട്ടത്തിലോ ആണ്. ഞങ്ങള്‍ക്ക് വല്ലാത്തൊരു ആത്മവിശ്വാസം പകരുന്ന വിജയമാണിത്.

കൂട്ടുത്തരവാദിത്വത്തോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. വിവാദങ്ങളല്ല, റിസള്‍ട്ടാണ് വേണ്ടതെന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചു. പ്രതിപക്ഷം പോലും അത്തരത്തില്‍ പിന്തുണച്ചു. ഇതിന്റെ വിജയം ഒരുവര്‍ഷത്തെ കര്‍മപരിപാടിക്ക് തുടക്കമിടാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയാണ്. ഒപ്പം അടുത്ത 20 വര്‍ഷക്കാലത്തെ കേരളം എങ്ങനെയാകണമെന്ന് ആവിഷ്‌ക്കരിക്കുന്ന വിഷന്‍- 2030 ന് ഞങ്ങള്‍ തുടക്കമിടുന്നു. കേരളത്തിന് കഴിഞ്ഞകാലങ്ങളില്‍ ഏറെ നഷ്ടങ്ങളുണ്ടായി. പുതിയ തലമുറയ്ക്ക് ഇവിടെ അവസരം കൊടുക്കണം. അതാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം''- മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന ഓരോ പദ്ധതിയെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ വിശദീകരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാക്കിയത്, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങിയത്, 117 സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നത്, മന്ത്രിമാരുടെ സ്വത്തുവിവരം പരസ്യമാക്കിയത്, 17 ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്... മുഖ്യമന്ത്രി വിശദീകരിച്ചു. ഇടയ്ക്ക് ചിലപ്പോള്‍ മന്ത്രിമാരോട് ചില സംശയങ്ങള്‍, അവരുടെ ഉത്തരത്തിനനുസരിച്ച് വീണ്ടും വ്യാഖ്യാനങ്ങള്‍. വിഴിഞ്ഞം, സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ, വികലാംഗ നിയമനം, ക്ഷേമപെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നയം, അധ്യാപക പാക്കേജ് എന്നിങ്ങനെ സര്‍ക്കാര്‍ ഏറ്റെടുത്ത ഓരോ പരിപാടികള്‍ സ്‌ക്രീനില്‍ നോക്കി മുഖ്യമന്ത്രി വിശദീകരിച്ചു.

അഞ്ചേകാല്‍ ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയതും അപേക്ഷിച്ച ഉടന്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കിയതുമാണ് തനിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തിലാണ് തനിക്ക് അസംതൃപ്തിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. ''ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ 1.32 ലക്ഷം ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത്. നൂറുദിനം പിന്നിട്ടപ്പോള്‍ 49,384 ഫയലുകളില്‍ തീര്‍പ്പായി.

അത് പോരാ. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തിലും പുരോഗതി ഉണ്ടായേനെ... ഏതായാലും അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്''- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, വി.എസ്.ശിവകുമാര്‍, ഷിബു ബേബിജോണ്‍, എം.എല്‍.എ മാരായ കെ.മുരളീധരന്‍, വര്‍ക്കല കഹാര്‍, ചീഫ് സെക്രട്ടറി വി.പ്രഭാകരന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

Thanks & Regards
Anish Philip

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] സഖാക്കളെ,വിപ്ലവകാരികളെ,ഗുണ്ടകളെ…

 

ഇന്നലെ പാര്‍ട്ടി ഓഫിസില്‍ താത്വികാവലോകനത്തിനു വേണ്ടി യോഗം ചേര്‍്ന്നിട്ട് ഞങ്ങള്‍്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആദ്യം മുതല്‍ അവസാനം വരെ ഞങ്ങള്‍ കരയുകയായിരുന്നു. ദൈവസ്ഥാനത്ത് ഞങ്ങള്‍ കാണുന്ന ജഡ്ജിമാര്‍,ഇന്ത്യന്‍ ജൂഡീഷ്യറി,ലോ ആന്‍ഡ് ഓര്‍ഡര്‍…. സഹിക്കുന്നില്ല സഖാക്കളെ സഹിക്കുന്നില്ല. പി.സി.ജോര്‍ജ് എന്ന വാ പോയ കോടാലി വിജിലന്‍സ് ജഡ്ജിക്കെതിരായി കത്തെഴുതി എന്നു കേട്ടപ്പോള്‍ ഞങ്ങളുടെ കരണത്തടിച്ചതുപോലെ ആണ് തോന്നിയത്. ആ ജഡ്ജിക്ക് എന്തുമാത്രം വിഷമം വന്നു കാണും. പി.സി.ജോര്‍ജിനു വേണ്ടി ഞങ്ങള്‍ ആദ്യം ആ ജഡ്ജിയോട് മാപ്പു ചോദിക്കുന്നു.
ആ കത്ത് വായിച്ചു നോക്കാതെയാണ് ഞങ്ങള്‍ പ്രതികരിച്ചത് എന്നും പറഞ്ഞ് ജോര്‍ജ് ആ കത്ത് ഇന്നലെ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടുകയും അവിടെയുള്ള പത്രക്കാര്‍ക്ക് വിതരണം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.അതും ഞങ്ങളെ വേദനിപ്പിച്ചു.ഇവിടെ എല്ലാവരും എല്ലാം വായിച്ചുനോക്കിയിട്ടാണോ അഭിപ്രായം പറയുന്നത് ? ഇംഗ്ലിഷ് വിദ്യാഭ്യാസം ബൂര്‍ഷ്വാസിയിലേക്കുള്ള പ്രവേശനകവാടമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവിഷം നമ്മുടെ സമൂഹത്തില്‍ കുത്തിവയ്‍ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചാണ് ഇംഗ്ലിഷ്. ചൈനയില്‍ പോലും ഇംഗ്ലിഷിന് അപ്രധാനമായ സ്ഥാനമാണുള്ളത്. വിവാദമായ കത്ത് ഇംഗ്ലിഷിലെഴുതിയത് തന്നെ ഞങ്ങള്‍ പാര്‍ട്ടിക്കാരാരും അത് വായിക്കരുത് എന്ന ദുരുദ്ദേശത്തോടെയാണ് എന്നത് വ്യക്തമാണ്. കത്ത് വായിക്കണം എന്നു ജോര്‍ജ് വെല്ലുവിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് ഞങ്ങള്‍ സ്വീകരിക്കുകയാണ്. ജോര്‍ജിന്റെ കത്ത് ഞങ്ങള്‍ ചൈനയിലേക്കും ബംഗാളിലേക്കും അയച്ചുകൊടുത്തിരിക്കുകയാണ്. അവിടെയുള്ള ഞങ്ങളുടെ ബൂര്‍ഷ്വാസിയുടെ ഏജന്റുമാര്‍ കത്ത് വായിച്ച് അത് പരിഭാഷപ്പെടുത്തി അയച്ചുതരും. ജോര്‍ജിനുള്ള മറുപടി അത് കഴിഞ്ഞ് തരാം.
ജഡ്ജിമാരെയും കോടതിയെയും ബഹുമാനിക്കാതെ ഒരു സമൂഹത്തിനു മുന്നോട്ടു പോകാനാവില്ല. ജഡ്ജിമാരോടുള്ള ഞങ്ങളുടെ അചഞ്ചലമായ ഭക്തിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ല.ഇതു പറയുമ്പോള്‍ ലാവ്‍ലിന്‍ കേസിനെപ്പറ്റിയും ജഡ്ജിമാരെ ശുംഭന്‍മാരെന്നു വിളിച്ചതിനെപ്പറ്റിയുമൊക്കെ പലരും പറയുന്നുണ്ട്. ഇത് രാഷ്ട്രീയം അറിയാത്തതുകൊണ്ടുള്ള പ്രശ്നമാണ്. പാമൊലിന്‍ കേസുപോലല്ല ലാവ്‍ലിന്‍ കേസ്. ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണം എന്നുള്ള കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മറിച്ചൊരഭിപ്രായമില്ല. അതുപോലെ തന്നെ നിഷ്കളങ്കനായ പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നവരെയും വച്ചുകൊണ്ടിരിക്കരുത് എന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത്. ശുംഭന്‍ എന്ന വാക്കിന് വടക്കന്‍മലബാറിലെ ഗ്രാമങ്ങളില്‍ പരിശുദ്ധമായ അര്‍ഥമാണുള്ളതെന്നു നേരത്തേ പറഞ്ഞിട്ടുള്ളതാണ്.
പിന്നെ ജഡ്ജിമാരോട് ഞങ്ങള്‍ക്കുള്ള സ്നേഹത്തെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല.എന്റെ മോനെ ജഡ്ജിയാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.വ്യക്തിപരമായി ഞാനും കേരളരാഷ്ട്രീയത്തിലെ ജഡ്ജിയാണ്. ഒരു രാഷ്ട്രീയജഡ്ജി എന്ന നിലയില്‍ എതിരാളികളെ തൂക്കിക്കൊല്ലാനും പറ്റാത്തവരെ കയ്യാമം വച്ച് ജീവപര്യന്തം ജയിലിലിടാനുമാണ് ഞാനാഗ്രഹിക്കുന്നത്. ചൈനയിലൊക്കെ അങ്ങനെയാണ്.ചൈനക്കെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളെ സഹായിക്കുന്ന തരത്തില്‍ നിലപാടെടുക്കുന്ന പ്രധാനമന്ത്രിയെ ആണ് അടുത്തതായി കയ്യാമം വയ്‍ക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നത്. ചൈനയെപ്പറ്റി എന്താണ് ഈ നാറികള്‍ കരുതിയിരിക്കുന്നത്.ചൈനക്കാരുടെ ഡാഷ് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയുണ്ടോ ഇവിടുള്ള കോപ്പന്‍മാര്‍ക്ക് ? സോറി,ഞാന്‍ വിഷയത്തില്‍ നിന്നു വ്യതിചലിച്ചു പോയി.
അപ്പോള്‍ പറഞ്ഞുവന്നത് ജഡ്ജിമാരോടുള്ള സ്നേഹം… സ്നേഹമുള്ള അച്നന്മാര്‍ മക്കളെ ശാസിക്കും,തല്ലും,ചിലപ്പോള്‍ കൊന്നെന്നുമിരിക്കും.എന്നു കരുതി മറ്റാരെങ്കിലും ആ മക്കളുടെ മനസ് വേദനിപ്പിച്ചാല്‍ അച്ഛന്റെ മനസ്സ് വേദനിക്കും,മക്കളെ വേദനിപ്പിച്ചവരെ വെറുതെ വിടില്ല.ഇന്ത്യന്‍ ജൂഡിഷ്യറി എനിക്കു പിറക്കാതെ പോയ മകനാണ്. സ്വന്തം മകനെ എന്ന പോലെ ജഡ്ജിമാരെ ശാസിക്കാനും ചെവിക്കുപിടിക്കാനും തല്ലാനും കൊല്ലാനുമൊക്കെ ഞങ്ങടെ പാര്‍ട്ടിക്ക് അധികാരമുണ്ട്. അവരിലൊരു ജഡ്ജിക്കെതിരെ പരാതി എഴുതി അയച്ച ജോര്‍ജിന്റെ പൊക കണ്ടേ ഞങ്ങളടങ്ങൂ.ജഡ്ജിമാരെ മര്യാദ പഠിപ്പിക്കാന്‍ ഇവിടെ ഞങ്ങളുണ്ട്.ഞങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തിയാല്‍ ജോര്‍ജിനെ വെറുതെവിടില്ല.ജോര്‍ജിനെതിരെ ഞങ്ങള്‍ ഗവര്‍ണര്‍ക്കു പരാതി കൊടുത്തിട്ടുണ്ട്.ഗവര്‍ണര്‍മാര്‍ ഞങ്ങളുടെ മരുമക്കള്ടെ സ്ഥാനത്താണ്. അവരെ ശാസിക്കാനും അനുസരിപ്പിക്കാനും ഭീഷണിപ്പെടുത്താനും ഞങ്ങള്‍ക്ക് അവകാശമുണ്ട്.നടപടി എടുത്തില്ലെങ്കില്‍ ഗവര്‍ണരും ഞങ്ങളുടെ തനിക്കൊണം അറിയും.
ഭരിക്കുന്നത് യുഡിഎഫ് ആണെന്നു കരുതി എല്‍ഡിഎഫ് ഭരണകാലത്തെ നയങ്ങളില്‍ നിന്നു വ്യതിചലിക്കാനോ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനോ ഞങ്ങള്‍ അനുവദിക്കില്ല.ഉമ്മന്‍ചാണ്ടി 100 ദിവസം കൊണ്ട് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി പറയുന്നു. പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ ശ്രമിച്ചതും ഞങ്ങളോടുള്ള വെല്ലുവിളിയായാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ കയ്യാമം വച്ച് നടത്തിയില്ലെങ്കില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാവും.
ഇക്കാര്യങ്ങളെപ്പറ്റി കൂലങ്കഷമായി ആലോചിക്കാനും ബംഗാളിലെ സഖാക്കള്‍ പുതിയ ഭരണത്തിന്‍ കീഴില്‍ നരകയാതന അനുഭവിക്കുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യയെ ആക്രമിച്ചു കീഴ്‍പെടുത്തി ചൈനയുടെ ഭാഗമാക്കുക എന്ന നമ്മുടെ സ്വപ്നത്തിലേക്ക് ഇനി എത്ര ദൂരമെന്നളന്നു നോക്കാനും അക്കാര്യത്തില്‍ ചൈനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വേണ്ടി നാളെ ഒരു പ്രത്യേക മീറ്റിങ് ചേരുന്നുണ്ട്,അവിടെ വച്ച് കത്തിക്കാന്‍ എല്ലാവരും ഉമ്മന്‍ ചാണ്ടിയുടെയും പി.സി.ജോര്‍ജിന്റെയും കോലം ഉണ്ടാക്കിക്കൊണ്ടു വരേണ്ടതാണ്. പാര്‍ട്ടി ആപ്പീസില്‍ നിന്നു പഴയ കോലം എടുത്തുകൊണ്ടു വരുന്നവര്‍ കഴിഞ്ഞ വര്‍ഷം കത്തിച്ചതില്‍ ബാക്കിയിരിക്കുന്ന ഹൈക്കോടതി ജഡ്ജിമാരുടെ കോലം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ലാല്‍സലാം,
ചൈന ജയിക്കട്ടെ.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A Bad Credit Score is 600 or Below. Your Score? Find out at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Dare to dream FiFa World cup 2022

 

FIFA WORLD CUP 2022

One small nation dared to dream...and dream BIG! The Qatar 2022 FIFA World Cup bid is the successful proposal from the government of Qatar to host the FIFA World Cup.
Qatar, with a population of 1.69 million people, will be the first Arab nation to host the World Cup.

Here's what happens when dreams come true! Doha Port Stadium in Doha . To be built. Expected capacity: 44,950

[www.keralites.net] ഓണത്തിന് വീട്ടില്‍ എത്തിയ വിരുന്നുകാര്‍....

 

ഓണത്തിന് വീട്ടില്‍ എത്തിയ വിരുന്നുകാര്‍....
Mukesh
+91 9400322866
+91 9809860606
 --
Mukesh
+91 9400322866

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A Bad Credit Score is 600 or Below. Your Score? Find out at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___