Tuesday, 1 November 2011

[www.keralites.net] Today's Thought from Benny Maramon


www.keralites.net

[www.keralites.net] പുകയിലപ്പാടങ്ങള്‍ പൂക്കുമ്പോള്‍

 

പുകയിലപ്പാടങ്ങള്‍ പൂക്കുമ്പോള്‍കാഞ്ഞങ്ങാടിന്റെ വടക്കന്‍ ദേശങ്ങള്‍ അറിയപ്പെടുന്നത് പുകയിലപ്പാടങ്ങളുടെ പേരിലാണ്. പുകയിലച്ചെടികള്‍ ഏക്കറുകണക്കിന് പടര്‍ന്നുകിടക്കുന്ന കാഴ്ച നേരിട്ടുകാണാനും അറിയാനുമായി ഇവിടെയെത്തുന്നത് അന്യസംസ്ഥാനക്കാര്‍ മുതല്‍ വിദേശികള്‍ വരെ. കൃഷി ചെയ്യുകയും ധാരാളമായി കയറ്റിയയക്കുകയും ഒട്ടേറെ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയുംചെയ്ത പുകയിലപ്പാടങ്ങളുടെ പെരുമ ഇപ്പോള്‍ പഴമയില്‍ മാത്രമാണ്.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞതും സര്‍ക്കാര്‍തലത്തില്‍ പ്രോത്സാഹനമില്ലാത്തതുമെല്ലാം പുകയിലക്കൃഷിയെ പിറകോട്ടടുപ്പിച്ചു. തൊഴിലാളികള്‍ മറ്റുമേഖലകള്‍ തേടിപ്പോയപ്പോള്‍ പുകയിലപ്പാടങ്ങള്‍ പലതും തരിശ്ശായി. എങ്കിലും കാഞ്ഞങ്ങാടിന്റെ വടക്കന്‍ ഗ്രാമങ്ങളില്‍ പുകയിലപ്പാടങ്ങള്‍ ഇപ്പോഴും ഏറെയുണ്ട്.
പെരിയ, കുണിയ, മുഞ്ഞനടുക്കം, കരിങ്കുണ്ട്, കല്ല്യോട്ട്, മാണിക്കോത്ത്, കളിങ്ങോത്ത് തുടങ്ങി പുല്ലൂര്‍-പെരിയ, അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് പുകയിലക്കൃഷി നടത്തുന്നത്. 300 ഹെക്ടര്‍ സ്ഥലമെങ്കിലും ഇന്ന് പുകയിലക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.

കര്‍ക്കിടകമഴയില്‍ നനവാര്‍ന്ന മണ്ണ് ചിങ്ങവെയിലില്‍ പടര്‍ന്നുണങ്ങി തുടങ്ങുമ്പോഴാണ് പുകയില വിത്തുകള്‍ പാകുന്നത്. നിരനിരയായി വരമ്പിട്ടാണ് വിത്ത് വിതയ്ക്കുക. ഒരു കായയില്‍ നൂറുകണക്കിന് വിത്തുകള്‍ ഉണ്ടാകും. കനത്ത വെയിലിനെയും അപ്രതീക്ഷിത മഴയെയും തടയാനായി വിത്ത് വിതച്ച സ്ഥലങ്ങളില്‍ പന്തല്‍ കെട്ടി ഉയര്‍ത്തും. വിത്തുകള്‍ തളിരിടുന്നതിന് 60 ദിവസത്തെ കാത്തിരിപ്പ് വേണം. പിന്നീട് ചെറുചെടികളായി മാറുന്ന അവയെ പൂര്‍ണമായും പറിച്ചുനടും. ആദ്യ പത്ത് ദിവസം കഴിയുമ്പോള്‍ ഒന്നാംഘട്ടമായി വളം ഇടും. പിന്നീട് 40 ദിവസം, 65 ദിവസം എന്നീ ഇടവേളകളിലും രണ്ട്, മൂന്ന് ഘട്ടങ്ങളിലായി വളം ഇടും. 90 ദിവസം കഴിയുമ്പോഴാണ് കൊയ്ത്ത് നടക്കുക. ഒരു മീറ്റര്‍ ഉയരത്തില്‍ വളരുന്ന ചെടിത്തണ്ടില്‍ ഒമ്പതുമുതല്‍ പത്ത് ഇലകള്‍വരെ ഉണ്ടാകും.വിളവെടുത്ത ശേഷം ഈ ചെടിത്തണ്ട് പ്രത്യേക പന്തല്‍ തയ്യാറാക്കി തലകീഴായി തൂക്കിയിടും. 22 ദിവസം വരെ ചെടിത്തണ്ടുകള്‍ അങ്ങനെ കിടക്കും. അതിനുശേഷമാണ് തണ്ടില്‍ നിന്ന് ഇലകള്‍ പൊട്ടിച്ചെടുക്കുക, ഈ ഇലകള്‍ 10 ദിവസം കാറ്റുകൊള്ളാതെ സൂക്ഷിക്കും. പിന്നീട് ഗുണനിലവാരമനുസരിച്ച് ഇലകളെ തരംതിരിക്കും. വിദഗ്ധ തൊഴിലാളികളാണ് പുകയിലക്കൃഷിയില്‍ ഏര്‍പ്പെടുക.

നമുക്ക് കടകളില്‍ നിന്ന് ലഭിക്കുന്ന ആന്ധ്രാ പുകയിലപോലെ നീളത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന തരത്തിലല്ല കാഞ്ഞങ്ങാടന്‍ പുകയില. അവ ഇലകളായിത്തന്നെ കെട്ടി തയ്യാറാക്കി കയറ്റിഅയക്കുകയാണ് ചെയ്യുക. കര്‍ണാടകയാണ് കാഞ്ഞങ്ങാടന്‍ പുകയിലയുടെ പ്രധാന വിപണന മേഖല
 
Unni
Kodoth,Kasargod

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] തോമാശ്ലീഹയുടെ വരവും ചേരമാന്റെ മതംമാറ്റവും കെട്ടുകഥ: എംജിഎസ്

 

തോമാശ്ലീഹയുടെ വരവും ചേരമാന്റെ മതംമാറ്റവും കെട്ടുകഥ: എംജിഎസ്


കൊച്ചി: സെന്റ് തോമസ് കേരളത്തിലേക്ക് വന്നുവെന്നുള്ളതും ചേരമാന് പെരുമാള് മക്കയില് പോയി മതം മാറിയെന്നതും കെട്ടുകഥകള് മാത്രമാണെന്നും ഇതിന് ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും എം.ജി.എസ്‌. നാരായണന്‍. ക്രിസ്ത്യാനികള് ഉണ്ടാക്കിയ വെറുമൊരു കഥയാണ് സെന്റ് തോമസിന്റെ കേരളത്തിലെ വരവ്‌, സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മലയാളഭാഷാവാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യനാണ് സെന്റ് തോമസ്‌. ഇത് ഒന്നാം നൂറ്റാണ്ടിലാണ്‌. ഇക്കാലത്ത് കേരളത്തില് നമ്പൂതിരി സമുദായമില്ല. പിന്നെയെങ്ങനെ ഇവിടെയെത്തി സെന്റ് തോമസ് നമ്പൂതിരിമാരെ മതംമാറ്റും. സെന്റ് തോമസ് കേരളത്തില് വന്നുവെന്നതിനെ മാര്പാപ്പപോലും അംഗീകരിക്കുന്നില്ല. ലാറ്റിന്‍, അല്മായ, സിറിയ പിന്നിട്ട് സെന്റ് തോമസ് ഹിന്ദില് എത്തിയതായും ഗോണ്ടകോറസ് രാജാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് കിഴക്കോട്ട് പോയതായും പറയുന്നു.


ഗോണ്ട കോറസ് രാജാവ് ഭരിച്ചിരുന്നത് ഇന്നത്തെ അഫ്ഗാനിസ്ഥാനിലാണ്‌. തക്ഷശിലയായിരുന്നു അത്‌. പോര്ച്ചുഗീസ് ആധിപത്യത്തിന് ശേഷമാണ് ക്രിസ്ത്യാനികള് കേരളത്തിലെത്തുന്നത്‌. ഇത്‌15- നൂറ്റാണ്ടിന് ശേഷമാണ്പോര്ച്ചുഗീസ് സുനഹദോസില് പോലും സെന്റ് തോമസിന്റെ വരവിനെക്കുറിച്ച് പറയുന്നില്ല. പുരാതന ക്രിസ്ത്യാനികള് മേന്മയ്ക്കായി മാത്രം പാരമ്പര്യം ഘോഷിക്കുന്നു.

ചേരമാന് പെരുമാള് മക്കയില് പോയി മതംമാറിയെന്നത് മുസ്ലീങ്ങള് ഉണ്ടാക്കിയ കെട്ടുകഥയാണ്‌. പ്രവാചകന്റെ കാലം ഏഴാം നൂറ്റാണ്ടാണ്‌. കൊടുങ്ങല്ലൂരില് ചേരമാന് പെരുമാന്മാരുടെ കലാഘട്ടം ഒന്പതാം നൂറ്റാണ്ട് മുതല്‍ 12- നൂറ്റാണ്ട് വരെയാണ്‌. പിന്നെയെങ്ങനെയാണ് ചേരമാന് പെരുമാള് പ്രവാചകനെ ചെന്ന് കണ്ട് മതംമാറുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഇന്ത്യന് ചരിത്രകോണ്ഗ്രസിനെ മാര്ക്സിസ്റ്റുകാരുടെ പോഷകസംഘടനയാക്കി മാറ്റിയതായും എംജിഎസ് പറഞ്ഞു. 1982 മുതല്‍ 1985 വരെ എംജിഎസ് ജനറല് സെക്രട്ടറിയായിരുന്നു. അതിനുശേഷം സുമിത് സര്ക്കാര് ചുമതലയേറ്റ ശേഷമാണ് മാര്ക്സിസ്റ്റ്വല്ക്കരണം നടക്കുന്നത്‌. ഇപ്പോഴിത് പാര്ട്ടി പരിപാടിപോലെയായതായും എംജിഎസ് പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] LDF HARTHAL FOR CONGRESS LEADER

 

കോണ്‍ഗ്രസ്‌ നേതാവിന്റെ അനധികൃത നിര്‍മാണം സംരക്ഷിക്കാന്‍ ഇന്ന്‌ എല്‍.ഡി.എഫ്‌. ഹര്‍ത്താല്‍
 
Fun & Info @ Keralites.net
ഇടുക്കി: കോണ്‍ഗ്രസ്‌ നേതാവിന്റെ അനധികൃത നിര്‍മാണം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലാ ആസ്‌ഥാനം സ്‌ഥിതിചെയ്യുന്ന വാഴത്തോപ്പ്‌ പഞ്ചായത്തില്‍ ഇന്ന്‌ എല്‍.ഡി.എഫിന്റെ ഹര്‍ത്താല്‍. 

ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സി.പി.എം നേതൃത്വത്തിലുളള എല്‍.ഡി.എഫ്‌. പഞ്ചായത്ത്‌ കമ്മിറ്റി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനിടെ കോണ്‍ഗ്രസ്‌ നേതാവിന്റെ അനധികൃത നിര്‍മാണം നിയമവിധേയമാക്കാന്‍ മുന്‍പ്‌ ഭരിച്ചിരുന്ന എല്‍.ഡി.എഫ്‌. പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ വഴിവിട്ട നീക്കങ്ങള്‍ സംബന്ധിച്ച രേഖകള്‍ പുറത്തായി.

കോണ്‍ഗ്രസ്‌ നേതാവ്‌ പാറത്തോട്‌ ആന്റണി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിക്കുന്ന എട്ടുനില കെട്ടിടവും മുന്‍പ്‌ ഇതിനടുത്തായി നിര്‍മിച്ച ഏഴു നില കെട്ടിടവും സംരക്ഷിക്കാനാണ്‌ സി.പി.എം നേതൃത്വത്തില്‍ എല്‍.ഡി.എഫ്‌ ശ്രമിക്കുന്നത്‌ എന്നാണ്‌ ആരോപണം. പാര്‍ട്ടി നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസ്‌ പണിയാനും ആന്റണി കൈമെയ്‌ മറന്നു നല്‍കിയ സംഭാവനയാണ്‌ ഇത്തരമൊരു വഴിവിട്ട സ്‌നേഹബന്ധത്തിനു കാരണമെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നത്‌.

1980 ല്‍ സര്‍ക്കാര്‍ അസാധാരണ ഗസറ്റ്‌ വിജ്‌ഞാപനത്തിലൂടെ ചെറുതോണിയാറിന്റെ കരയില്‍ ചെറുതോണി ടൗണിനും നേര്യമംഗലം റോഡിനും ഇടയിലുളള 237.82 ഹെക്‌ടര്‍ നിര്‍മാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പുയരുകയും തുറന്നു വിടുകയും ചെയ്യേണ്ടിവന്നാല്‍ സമീപസ്‌ഥലത്തെ കെട്ടിടങ്ങള്‍ വെളളത്തിനടിയിലായി വന്‍ദുരന്തത്തിന്‌ കാരണമാകുമെന്ന പേരിലായിരുന്നു ഉത്തരവ്‌.

ഇതു മറികടന്ന്‌ ഇടുക്കി ടൗണ്‍ഷിപ്പിന്റെ പേരു പറഞ്ഞ്‌ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇത്തരത്തില്‍ പാറത്തോട്‌ ആന്റണി ആദ്യം നിര്‍മിച്ച ഏഴുനില കെട്ടിടത്തില്‍ ഇപ്പോള്‍ ബാര്‍ഹോട്ടല്‍ പ്രവര്‍ത്തിക്കുകയാണ്‌. ടൗണിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പകുതിയിലേറെയും നിരോധനം ലംഘിച്ച്‌ നിര്‍മിച്ചിട്ടുളളവയാണ്‌.

62 നിര്‍മാണങ്ങളാണ്‌ നിരോധിത മേഖലയിലുളളത്‌. ഇവയില്‍ ആറെണ്ണത്തിനു മാത്രമാണു പഞ്ചായത്ത്‌ അനുമതി നല്‍കിയിട്ടുളളത്‌. ഒന്നും രണ്ടും നിലയ്‌ക്കുളള അനുമതി വാങ്ങി നിര്‍മാണംതുടങ്ങിയ ഇത്തരം കെട്ടിടങ്ങള്‍ അഞ്ചിലധികം നിലകള്‍ പണിതുയര്‍ത്തി കഴിഞ്ഞു. പൂവത്തേല്‍ രാജു തോമസ്‌ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പ്രകാരം ഈ നിര്‍മാണങ്ങളെല്ലാം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന കെട്ടിടങ്ങള്‍ക്ക്‌ സ്‌റ്റോപ്പ്‌ മെമ്മോയും നിരോധിത മേഖലയില്‍ മുന്‍പ്‌ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന്‌ നോട്ടീസും പഞ്ചായത്ത്‌ സെക്രട്ടറി നല്‍കി.

2008 മേയ്‌ 5 ന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരേ ജൂലൈ 22 ന്‌ ചേര്‍ന്ന വാഴത്തോപ്പ്‌ പഞ്ചായത്ത്‌ ഭരണസമിതി യോഗം പാറത്തോട്‌ ആന്റണിയുടെ നിര്‍മാണപ്രവര്‍ത്തനത്തിന്‌ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയത്‌ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്‌ത് ആന്റണിക്ക്‌ നിര്‍മാണങ്ങള്‍ തുടര്‍ന്നു നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു തദ്ദേശസ്വയംഭരണമന്ത്രിക്കും സെക്രട്ടറിക്കും നല്‍കിയ പ്രമേയത്തിന്റെ കാതല്‍. അന്നു ഭരണസമിതിയിലുണ്ടായിരുന്ന സി.പി.ഐയിലെ എന്‍.കെ. ശിവന്റെ വിയോജനക്കുറിപ്പോടെയാണ്‌ പ്രമേയം പാസാക്കിയത്‌. 

ഇതേ പ്രമേയത്തില്‍ പഞ്ചായത്ത്‌ സെക്രട്ടറിയുടെ എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു. കെട്ടിട നിര്‍മാണചട്ടം അനുസരിച്ചും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ 

വെളിച്ചത്തിലുമാണ്‌ നിര്‍മാണ പെര്‍മിറ്റ്‌ റദ്ദ്‌ ചെയ്‌തതെന്നും അതിനെതിരേ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനമെടുക്കുന്നത്‌ നിയമാനുസൃതമായിരിക്കില്ലെന്നും നിയമാനുസരണം പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്‌ഥരെ അനുവദിക്കണം എന്നുമായിരുന്നു സെക്രട്ടറിയുടെ അഭിപ്രായം.

പിന്നീട്‌ കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ മുഖേന സര്‍ക്കാര്‍ ഉത്തരവിനെതിരേ വാഴത്തോപ്പ്‌ പഞ്ചായത്ത്‌ കമ്മിറ്റി തദ്ദേശസ്വയംഭരണവകുപ്പിന്‌ നിവേദനം നല്‍കിയെങ്കിലും അതും പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന പേരില്‍ വകുപ്പ്‌ സെക്രട്ടറി തളളി. ഇതോടെ ഈ പ്രശ്‌നം വിസ്‌മൃതിയിലായി. ഇത്തവണ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌ ഭരണസമിതി സര്‍ക്കാര്‍ ഉത്തരവ്‌ നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ പാറത്തോട്‌ ആന്റണി കെട്ടിടം എട്ടുനിലകളിലായി കെട്ടിപ്പൊക്കിയിരുന്നു. ഇതിനായി ചെറുതോണിയാറ്‌ കൈയേറുകയുംചെയ്‌തു. നേരത്തേ നിറഞ്ഞ്‌ ഒഴുകിയിരുന്ന ചെറുതോണിയാറ്റില്‍ ഇപ്പോള്‍ ചെറിയ നീരൊഴുക്ക്‌ മാത്രമാണ്‌ ഉളളത്‌. ആന്റണിയുടെ കെട്ടിടനിര്‍മാണത്തിന്‌ സാമഗ്രികള്‍ ഇറക്കാനായി ചെറുതോണിയാറ്‌ വലിഞ്ഞ ഭാഗത്ത്‌ സ്‌ഥലവും കണ്ടെത്തി. ഇതിനായി ഇവിടെ ഒരു വോളിബോള്‍ കോര്‍ട്ട്‌ നിര്‍മിക്കുകയാണ്‌ ചെയ്‌തത്‌. രണ്ടുവര്‍ഷം ഇവിടെ ടൂര്‍ണമെന്റ്‌ നടത്തി. പിന്നീട്‌ കെട്ടിടം പണിക്കുളള ഓപ്പണ്‍ ഗോഡൗണായി മാറി.

ചെറുതോണിയാറിന്റെ കരകള്‍ നിര്‍മാണനിരോധിത മേഖലയാണ്‌ എന്നത്‌ പുതിയ കാര്യമല്ലെന്നും അപ്രായോഗികമായ നിയമത്തിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്‌ യു.ഡി.എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റിയെന്നുമാണ്‌ എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. എന്നാല്‍ മുന്‍പും ഇപ്പോഴും ആന്റണി ചെയ്‌ത ഉപകാരങ്ങളുടെ പ്രത്യുപകാരമായിട്ടാണ്‌ എല്‍.ഡി.എഫ്‌ രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ്‌ പഞ്ചായത്ത്‌ ഭരണസമിതിയംഗങ്ങള്‍ പറയുന്നത്‌.

MANGALAM

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___