ഈ രാത്രിമഴയും നീയും ഒരുപോലെ...
എന്റെ മൌനത്തിന്റെ ആഴങ്ങളിൽ എരിയുന്ന
നൊമ്പരത്തിന്റെ നെരിപ്പോടിലേക്ക്
സാന്ദ്വനതിന്റെ മഴയായ് പെയ്തിറങ്ങുന്ന
നിന്നെപോലെ ഈ രാത്രിമഴയും…..
നീയും ഈ നിലാവും ഒരുപോലെ ...
ജീവിതത്തിന്റെ ഇരുളടഞ്ഞ വീഥിയിൽ
വെളിച്ചമായ് വന്നെന്നെ വഴികാണിക്കുന്ന
നീയും ഈ നിലാവും ഒരുപോലെ ...
ചിലപ്പോൾ ഈ കാറ്റിനും നിന്റെ ഭാവമാണ്
ഞാൻ അറിയാതെ വന്നെന്നെ
കെട്ടിപ്പിടിച്ചൊരു മുത്തം തന്ന് ഓടി മറയുന്ന
നിന്റെ കള്ള കാമുകഭാവം ...
വിഷാദം നിന്നിൽ മിഴിനീർചാലുകൾ തീർക്കാറില്ല
എങ്കിലും ...നിന്റെ മുഖം ഈ സന്ധ്യ പോലെ
ചുവന്നു തുടുക്കാറുണ്ട് ...
ഈ കടൽ നിന്റെ ഓർമ്മകൾ പോലെയാണ്
ഒരിക്കലും നിലക്കാത്ത നിന്റെ ഓർമ്മകളുടെ തിരകൾ
ഇതുപോലെ എന്റെ മനസ്സിന്റെ തീരത്ത്
അലയടിച്ചു കൊണ്ടിരക്കും
നിന്റെ കോപം ഈ വെയിൽ പോലെ...
പൊള്ളുന്നുണ്ടെങ്കിലും അൽപനേരം മാത്രം
പ്രകൃതിയിലെ ഓരോ തുടിപ്പിലും
എനിക്ക് നിന്നെ കാണാം
അങ്ങകലെ തിളങ്ങുന്ന ആ നക്ഷത്രം കണ്ടോ...?
അതും നിന്നെ പോലെ ...
അല്ല അത് നീ തന്നെയാണ് ...
നീ പിരിഞ്ഞ അന്ന് മുതൽ ആ നക്ഷത്രം അവിടെയുണ്ട്
എന്നെ നോക്കി പുഞ്ചിരിച്...
ഇമ വെട്ടാതെ എന്റെ മിഴികളിൽ നോക്കിയിരിക്കുമ്പോൾ
നിന്റെ മുഖത്ത് കാണുന്ന പ്രണയാർദ്ര ഭാവമാണ്
ആ നക്ഷത്രത്തിനും ....

Neha Nasrin
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Posted by: laly s <lalysin@yahoo.co.in>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___