കോഴിക്കോട്: ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ മറുപടി. പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ബെന്യാമിന്റെ വിമര്‍ശനക്കുറിപ്പ്. രാജ്യ സ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ വലിയ അപകടമുണ്ടെന്ന് ബെന്യാമിന്‍ പറയുന്നു. അതറിയാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ലെന്നും തൊട്ടയല്‍ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാല്‍ മതിയെന്നും ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകിട്ട് ഒന്ന് കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ പട്ടാളത്തില്‍ നിന്നും അധികാരത്തിലേക്കെത്തിയ ചിലരുടെ പേരുകളും ബെന്യാമിന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. അപ്പോള്‍ ചരിത്രം തനിയെ ഒര്‍മ്മവരുമെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സം!വിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്.ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകീട്ടൊന്നു കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ ഇതാ ചില പേരുകള്‍: മോഹന്‍ലാലിന് ബെന്യാമിന്റെ മറുപടി
www.keralites.net
Posted by: SALAM M <mekkalathil@yahoo.co.in>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net