Tuesday 23 February 2016

[www.keralites.net] ബ്ലോഗെഴുതിയ ക് ഷീണത്തില്‍ വൈകീ ട്ടൊന്നു കൂടുമ് പോള്‍ കൊറിച്ചിര ിക്കാന്‍ ഇതാ ച ില പേരുകള്‍: മോ ഹന്‍ലാലിന് ബെന് യാമിന്റെ മറുപടി

 

ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകീട്ടൊന്നു കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ ഇതാ ചില പേരുകള്‍: മോഹന്‍ലാലിന് ബെന്യാമിന്റെ മറുപടി

Bennyamin

കോഴിക്കോട്: ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ മറുപടി. പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ബെന്യാമിന്റെ വിമര്‍ശനക്കുറിപ്പ്. രാജ്യ സ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ വലിയ അപകടമുണ്ടെന്ന് ബെന്യാമിന്‍ പറയുന്നു.

'രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്‍കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്.' ബെന്യാമിന്‍ പറഞ്ഞു.

അതറിയാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ലെന്നും തൊട്ടയല്‍ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാല്‍ മതിയെന്നും ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകിട്ട് ഒന്ന് കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ പട്ടാളത്തില്‍ നിന്നും അധികാരത്തിലേക്കെത്തിയ ചിലരുടെ പേരുകളും ബെന്യാമിന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. അപ്പോള്‍ ചരിത്രം തനിയെ ഒര്‍മ്മവരുമെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റ്

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സം!വിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്.

അതറിയാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയല്‍ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാല്‍ മതി. എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകിട്ട് ഒന്ന് കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ പട്ടാളത്തില്‍ നിന്നും അധികാരത്തിലേക്ക് വന്ന ചില പേരുകള്‍ നല്കാം. ചരിത്രം തനിയെ ഓര്‍മ്മ വന്നോളും. ഹിറ്റ്!ലര്‍, സദ്ദാം ഹുസൈന്‍, മുസോളിനി, ഈദി അമീന്‍, മാര്‍ഷല്‍ ടിറ്റോ, കേണല്‍ ഗദ്ദാഫി, റോണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ബുഷ് 1, ജോര്‍ജ്ജ് ബുഷ് 2, സിയാവുള്‍ ഹഖ്, പര്‍വേശ് മുഷാറഫ്… എല്ലാവരും ഒന്നാന്തരം 'രാജ്യസ്‌നേഹികള്‍' ആയിരുന്നു..
www.keralites.net

__._,_.___

Posted by: SALAM M <mekkalathil@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment