Friday, 30 December 2011

Re: [www.keralites.net] ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം......

 

Is this a responsible statement from the mouth of an international brand.

This shows still you are not regretting on the incident - may not be a single episode.

Will you have a safe escape if this happened in Bangladesh

Also I feel depressed why our readers are not responding to these incidents.

some of us are vehemently opposing on petty religious issues is our life or our generations are less important than many issues

sreekumar

2011/12/29 Jose Jacob <josejacob1996@yahoo.com>

All these poisons come possibly from the insecticides used in the farms and may not be added as preservatives while processing.

The poison content may be reduced by various processes at the factory and there exists different Certification procedures to check and destroy the lot if needed.

For the Processed chilly there is means to measure and destroy the product, if the poison content is above a limit.

BUT WE DON'T HAVE A MECHANISM TO CHECK THE POISON CONTENT IN GREEN AND DRY CHILIES WE BUY FROM MARKET.

Jacob Joseph


From: sabu john <sabujohn2@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, December 28, 2011 9:53 PM
Subject: [www.keralites.net] ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം......

ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി

Fun & Info @ Keralites.net

ഹരീഷ് വാസുദേവന്‍

കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ ഈസ്‌റ്റേണിന്റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. 'സുഡാന്‍ 4′ എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ വെച്ചിരുന്ന മുളക്‌പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഓരോ നൂറു ഗ്രാം ഈസ്‌റ്റേണ്‍ മുളകുപൊടിയിലും 14 മില്ലീഗ്രാം സുഡാന്‍ നാല് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി.

സ്‌പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്. സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.

Fun & Info @ Keralites.net

കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്‌റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല.

മായം കലര്‍ന്നതിനാല്‍ ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്. ഇത് പിന്നീട് ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ് പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. കഴിഞ്ഞ തവണ ഈസ്‌റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഈസ്‌റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ നവംബര്‍ 17 നു MKT/QR/07 [13] 2011-12 നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്‌പൈസസ് ബോര്‍ഡ് ഈസ്‌റ്റേണ്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.

Fun & Info @ Keralites.net

വാര്‍ത്തയും കുഴിച്ചു മൂടി

മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്‌റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് 'മെട്രോ വാര്‍ത്ത'യും 'തേജസ്' ദിനപ്പത്രവും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്. മറ്റു പലരും ഈ വാര്‍ത്ത വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും 'വനിതാ' പ്രസിധീകരണങ്ങളിലൂടെ ഈസ്‌റ്റേണ്‍ 'പൊടി'കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു.

സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ് പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന 'നഗരം' എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയത്. രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്‌റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. 'എന്റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ല' എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടറോ നികേഷ് കുമാറോ ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] സാങ്കേതിക വിദ്യ ആരെയും ഗായകരാക്കുന്ന കാലം

 

സാങ്കേതിക വിദ്യ ആരെയും ഗായകരാക്കുന്ന കാലം: എസ്.പി. ബാലസുബ്രഹ് മണ്യം

സംഗീത മേഖലയില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്നും ആര്‍ക്കും ഗായകരായി മാറാവുന്ന കാലമാണിതെന്നും പ്രമുഖ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. സംഗീത മേഖലയിലും സാങ്കേതിക വിദ്യയുടെ ഉപയോഗം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഒരു ഗാനം ചിട്ടപ്പെടുത്തുമ്പോഴുണ്ടാകുന്ന ചെറിയ ശ്രുതി ഭംഗം പോലും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എളുപ്പം ശരിപ്പെടുത്താന്‍ കഴിയും. ഇന്ന് ഒരേ സിനിമയില്‍ ഒരുമിച്ച് യുഗ്മ ഗാനങ്ങള്‍ പാടുന്ന ഗായകര്‍ പോലും പരസ്പരം കാണേണ്ടതില്ളെന്നാണ് അവസ്ഥ. ഇത് സമ്മര്‍ദവും അധ്വാനവും കുറക്കും.
ഇത്തരം പുരോഗതികള്‍ സംഗീതത്തിന് ഗുണം ചെയ്യുമ്പോള്‍ ഇതിന് ചില മറുവശവുമുണ്ട്. ചില കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ആര്‍ക്കും ഗായകരായി മാറാമെന്നതാണ് ഇതിന്‍െറ ഏറ്റവും വലിയ ന്യൂനത. സ്വന്തം ശബ്ദം ഏത് പ്രമുഖ ഗായകരുടേതിനും സമാനമാക്കി മാറ്റുന്ന സോഫ്റ്റ്വെയറുകള്‍ ഇന്ന് ലഭ്യമാണെന്നും അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് ഏറെ ജനപ്രിയമായിരിക്കുന്ന ധനുഷിന്‍െറ 'കൊലവെറി' പോലുള്ള ഗാനങ്ങള്‍ ഒരു നിലക്കും ഭീഷണിയല്ളെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ ഏറ്റെടുക്കുന്ന ഗാനങ്ങള്‍ നിലവാരം കുറഞ്ഞതാണെന്ന് വിമര്‍ശിക്കുന്നതിലും പഴയ ഗാനങ്ങളുമായി താരതമ്യം ചെയ്യുന്നതിലും അര്‍ഥമില്ല. ജനങ്ങളുടെ അഭിരുചികളില്‍ കലാനുസൃതമായി മാറ്റങ്ങളുണ്ടാകാം. അതുകൊണ്ട് അവര്‍ ആസ്വദിക്കട്ടെയെന്ന് വെക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരം രീതികള്‍ ഏറെക്കാലം നിലനില്‍ക്കില്ളെന്നും എസ്.പി അഭിപ്രായപ്പെട്ടു.
സംഗീത ലോകത്ത് അമ്പത് വര്‍ഷം പിന്നിട്ട യേശുദാസ് ഈ മേഖലയിലെ അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വലിയ ഇടവേളകളിലാണ് ഗായകര്‍ പാടുന്നത്. എന്നാല്‍ യേശുദാസ് തുടര്‍ച്ചായി പാടി അര നൂറ്റാണ്ടിന് ശേഷവും സംഗീത ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്. പുറത്തുനിന്ന് നോക്കുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നാം. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ സിനിമയെടുക്കുകയോ അഭിനയിക്കുകയോ ചെയ്യുന്നതുപോലെ എളുപ്പമല്ല ഇത്രയും കാലം ഗാന രംഗത്ത് നിലനില്‍ക്കുന്നതെന്നും എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] മംമ്ത മോഹന്‍ദാസ് വിവാഹിതയായി

 

മംമ്ത മോഹന്‍ദാസ് വിവാഹിതയായി

കോഴിക്കോട്: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബഹ്റൈനില്‍ ബിസിനസുകാരനായ പ്രജിത്ത് പത്മനാഭനാണ് മംമ്തയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രാവിലെ പതിനൊന്നിന് കോഴിക്കോട് കടവ് റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങ്. കുടുംബാംഗങ്ങളും സിനിമാരംഗത്തെ ചുരുക്കം ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കടുെത്തത്.

11.11.11 എന്ന മാന്ത്രിക തീയതിയിലായിരുന്നു മംമ്തയുടെ വിവാഹനിശ്ചയം നടന്നത്. മംമ്തയുടെ കുടുംബസുഹൃത്താണ് പ്രജിത്ത് പത്മനാഭന്‍. ഹരിഹരന്റെ 'മയൂഖം'എന്ന സിനിമയിലൂടെയാണ് മംമ്ത വെളളിത്തിരയിലെത്തിയത്


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] 'താനേ' താണ്ഡവമാടി; മരണം 33

 

'താനേ' താണ്ഡവമാടി; മരണം 33

ചെന്നൈ: മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ താണ്ഡവമാടിയ 'താനേ' ചുഴലിക്കാറ്റ്  തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളില്‍ മരണം വിതച്ചു. കടലൂരിലും പുതുച്ചേരിയിലും തമിഴ്‌നാടിന്റെ മറ്റ് തീരപ്രദേശങ്ങളിലുമായി ആഞ്ഞടിച്ച കാറ്റില്‍ 33 പേര്‍ മരിച്ചു.  തമിഴ്‌നാട്ടില്‍ 26 പേരും പുതുച്ചേരിയില്‍ ഏഴു പേരുമാണ് മരിച്ചത്.

കടലൂര്‍ ജില്ലയില്‍ മാത്രം 21 പേരും വിഴുപ്പുറം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ചെന്നൈയില്‍ ഒരാളും മരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായം അനുവദിച്ചു. വ്യാപക നാശനഷ്ടങ്ങളുണ്ടായ പുതുച്ചേരിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. ദുരന്തം വിതച്ച ചുഴലി, പിന്നീട് പടിഞ്ഞാറേക്ക് നീങ്ങി  ദുര്‍ബലമായി. മേഖലയില്‍ കനത്ത മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ പതിനായിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചെന്നൈ മറീനാ ബീച്ചില്‍ അര കിലോമീറ്റര്‍ വരുന്ന മണല്‍പരപ്പും കടന്ന് വെള്ളം റോഡിലെത്തി.

വ്യാഴാഴ്ച രാത്രിയോടെ പുതുച്ചേരിയുടെ എഴുപത് കിലോമീറ്റര്‍ അകലെ കടലില്‍ ചുഴലിക്കാറ്റ് എത്തിയപ്പോള്‍ തന്നെ നഗരത്തില്‍ കനത്ത മഴയും കാറ്റുമുണ്ടായി.  പുലര്‍ച്ചെ നാലു മണിയോടെ പുതുച്ചേരിക്കും കടലൂരിനുമിടയില്‍ കരയില്‍ തൊട്ട ചുഴലി രാവിലെ 6.30നും 7.30നുമിടയില്‍ പൂര്‍ണമായി കരയിലേക്ക് കടന്നു. ഈ സമയത്ത് മീറ്ററുകളോളം ഉയരത്തില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറി.  വീടുകള്‍ക്കു മേല്‍ മരം വീണും വൈദ്യുതിക്കമ്പികളില്‍നിന്ന് ഷോക്കേറ്റുമാണ് മരണമുണ്ടായത്. കടലൂരില്‍ മൂന്നുപേരെ കാണാതായി. കടലൂര്‍, പുതുച്ചേരി, വിഴുപ്പുറം എന്നിവിടങ്ങളിലായി നൂറിലധികം പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരു നഗരങ്ങളിലും വൈദ്യുതിയും വെള്ളവുമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. ഏറ്റവും കൂടുതല്‍ കെടുതികളുണ്ടായ പുതുച്ചേരിയില്‍ നാശനഷ്ടം പൂര്‍ണമായി തിട്ടപ്പെടുത്താനായിട്ടില്ല.    എല്ലാ റോഡുകളും തടസ്സപ്പെട്ടതോടെ പുതുച്ചേരി നഗരം ഒറ്റപ്പെട്ട നിലയിലാണ്.

കടലൂരിലും പുതുച്ചേരിയിലും പതിനായിരക്കണക്കിന് മരങ്ങളും ടെലിഫോണ്‍-വൈദ്യുതി പോസ്റ്റുകളും മൊബൈല്‍ ടവറുകളും നിലംപൊത്തി. മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. മിക്ക വീടുകളുടെയും മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. രണ്ടായിരത്തോളം ഏക്കര്‍ കൃഷി നശിച്ചിട്ടുണ്ട്.  

ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങിയതിനാല്‍ സേലം, ഈറോഡ്, കോയമ്പത്തൂര്‍, ധര്‍മപുരി ജില്ലകളില്‍ മഴപെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___