ഗണേഷ് പരസ്യമായി മാപ്പുപറയും; പരാതികള്‍ പിന്‍വലിച്ചേക്കും
തിരുവനന്തപുരം: യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളില്‍ ഗണേഷ്‌കുമാര്‍ പരസ്യമായി മാപ്പുപറയുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സിജെഎം കോടതിക്കു മുമ്പാകെ നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ പശ്ചാത്തലത്തിലാണ് മാപ്പുപറച്ചില്‍. യാമിനി വനംമാഫിയയുടെ ആളാണെന്ന് ഗണേഷിന്റെ അഭിഭാഷന്‍ നടത്തിയ പരാമര്‍ശവും മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും മുന്‍കൈ എടുത്ത് ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിനുമാണ് ഗണേഷ് മാപ്പുപറയുക. ഈ രണ്ട് കാര്യങ്ങളിലും ഗണേഷ് പരസ്യമായി മാപ്പുപറയണമെന്ന് മജിസ്‌ട്രേറ്റിനു മുമ്പാകെ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ യാമിനി മുന്നോട്ടുവച്ചിരുന്നു.
കൂടാതെ യാമിനിക്കെതിരെ ഗണേഷ് നല്‍കിയ വിവാഹ മോചന ഹര്‍ജിയും മ്യുസിയം പോലീസിന് നല്‍കിയ പരാതിയും പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പകരം യാമിനി സമര്‍പ്പിച്ച പരാതികളും പിന്‍വലിച്ചേക്കും. തന്റെ രാഷ്ട്രീയ ഭാവിയും ഇരുവരുടെയും കുടുംബപ്രശ്‌നം പ്രതിപക്ഷം മുതലെടുക്കുന്നതും മുഖ്യമന്ത്രി പ്രതിപക്ഷം വേട്ടയാടുന്നതുമാണ് ഗണേഷിനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net