Friday, 4 January 2013

[www.keralites.net] സുന്ദരിയാകാന്‍ ഒമ്പത്‌ വിദ്യകള്‍

 

സുന്ദരിയാകാന്‍ ഒമ്പത്‌ വിദ്യകള്‍

സോണ വര്‍ഗീസ്‌

 

സുന്ദരിയാകാന്‍ മോഹിക്കാത്ത പെണ്ണുങ്ങളില്ല. ഭംഗിയുള്ള മുഖവും മനോഹരമായ ചിരിയും ദൈവം നല്‍കിയ വരദാനങ്ങളാണ്‌.

നിഖിലയ്‌ക്ക് എപ്പോഴും പരാതിയാണ്‌. കോളജിലെ മറ്റ്‌ കുട്ടികളൊക്കെ സുന്ദരികളായി വരുമ്പോള്‍ തനിക്ക്‌ മാത്രം അതിന്‌ സാധിക്കുന്നില്ല. രാവിലെ കോളജിലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ രണ്ട്‌ മണിക്കൂറെങ്കിലും കണ്ണാടിക്ക്‌ മുമ്പില്‍ ചെലവഴിക്കാറുണ്ട്‌. മുഖത്ത്‌ നോക്കുമ്പോള്‍ ഒരുങ്ങിയത്‌ ശരിയായിട്ടില്ല. വീണ്ടും ആദ്യം മുതല്‍ മേയ്‌ക്കപ്പിട്ട്‌ തുടങ്ങും.
നഖങ്ങള്‍ക്ക്‌ ഭംഗിയില്ല
, മുടി എത്ര ഭംഗിയായി കെട്ടിയാലും ശരിയാകുന്നില്ല ഇങ്ങനെ നൂറുകൂട്ടം പരാതികള്‍ അവസാനം ഇത്തരത്തിലുള്ള അപകര്‍ഷതാബോധം അവളെ മാനസികമായി തളര്‍ത്തി. ഇത്‌ നിഖിലയെപ്പോലെയുള്ള വിദ്യാര്‍ത്ഥിനികളുടെ മാത്രം പരാതിയല്ല, നമ്മുടെ യുവതിമാരുടെ മുഴുവന്‍ പരാതിയാണ്‌. സൗന്ദര്യസംരക്ഷണത്തിന്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒന്ന്‌

രാവിലെ ജോലിക്കോ കോളജിലേക്കോ പോകുന്നതിന്‌ മുമ്പായി മണിക്കൂറോളം കണ്ണാടിക്ക്‌ മുമ്പില്‍ നാലും അഞ്ചും തവണ മേയ്‌ക്കപ്പ്‌ ചെയ്‌ത് പുറത്തേക്ക്‌ പോകുന്നവര്‍ യാത്രയ്‌ക്ക് ശേഷം മുഖത്തെ മേയ്‌ക്കപ്പ്‌ മുഴുവനും പോയി വീട്ടിലെത്തുന്നു. ഇങ്ങനെ എത്തുന്ന സന്ദര്‍ഭത്തില്‍ ആദ്യമായി ചെയ്യേണ്ടത്‌ തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകുക. അതിനുശേഷം ഉണങ്ങിയ ടൗവ്വല്‍ ഉപയോഗിച്ച്‌ മുഖം തുടയ്‌ക്കുക.

രണ്ട്‌

സൗന്ദര്യത്തിന്റെ ഏറ്റവും നല്ല ലക്ഷണം മുടിയാണ്‌. അതുകൊണ്ട്‌ മുടിയുടെ സംരക്ഷണം പ്രധാനമാണ്‌. പലരും കുളികഴിഞ്ഞ്‌ ഉടനെ മുടി കെട്ടിവയ്‌ക്കാറുണ്ട്‌. ഇങ്ങനെ ചെയ്യുന്നത്‌ മുടി മുരടിച്ചുപോകുന്നതിന്‌ കാരണമാകും. മുടി നല്ലതുപോലെ ഉണങ്ങിയതിനുശേഷം കെട്ടിവയ്‌ക്കുക. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ കഴിവതും 1800 വാട്ടിന്റെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കാരണം വാട്ട്‌ കൂടിയത്‌ ഉപയോഗിക്കുന്നതിലൂടെ മുടി എളുപ്പത്തില്‍ ഉണങ്ങും. മുടിയുടെ മുകളറ്റംതൊട്ട്‌ വേണം ഉണക്കാന്‍ തുടങ്ങാന്‍.

മൂന്ന്‌

അകാലനാര ബാധിക്കുന്നവരാണ്‌ നമ്മുടെ മക്കളില്‍ പലരും. ഇത്‌ ഡൈ ഉപയോഗിച്ച്‌ കറുപ്പിക്കാം.

നാല്‌

സുന്ദരികളാകാന്‍ കൊതിക്കുന്നവര്‍ നഖം വൃത്തിയായി സൂക്ഷിക്കണം. നഖത്തിന്റെ ഇടയിലുള്ള ചെളിയും മറ്റും കളയണം. ഇതിനുശേഷം നഖം ആകൃതിയില്‍ വെട്ടണം. നിങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള കളര്‍ നെയില്‍പോളീഷ്‌ ഉപയോഗിച്ച്‌ നഖത്തിന്റെ ഭംഗി കൂട്ടാം.

അഞ്ച്‌

നെയില്‍പോളീഷ്‌ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ കൈവിരലുകള്‍ ഐസ്‌ വെള്ളത്തില്‍ മുക്കിവച്ചശേഷം നെയില്‍പോളീഷ്‌ ഇടുകയാണെങ്കില്‍ നന്നായി നെയില്‍പോളിഷ്‌ ഉണങ്ങാന്‍ സഹായിക്കും.

ആറ്‌

മുടി എത്ര ഭംഗിയുള്ളതാണെങ്കിലും ചിലര്‍ക്ക്‌ മുടിയെങ്ങനെ കെട്ടണമെന്ന്‌ അറിയില്ല. മുഖത്തിന്റെ ആകൃതിക്കനുസരിച്ച്‌ മുടി ചീകുക അതിനുശേഷം ഹെയര്‍പിന്നുകള്‍ ഉപയോഗിച്ച്‌ വ്യത്യസ്‌ത രൂപങ്ങളില്‍ മുടി കെട്ടിവയ്‌ക്കുക. ഹെയര്‍പിന്നുകള്‍ക്ക്‌ കളറുകള്‍ കൊടുക്കാന്‍ നെയില്‍പോളിഷ്‌ ഉപയോഗിക്കാവുന്നതാണ്‌.

ഏഴ്‌

മുഖത്തെ പാടുകള്‍ ഒരു സൗന്ദര്യപ്രശ്‌നമായി പലരും കാണാറുണ്ട്‌. രക്‌തചന്ദനം പാലില്‍ ചാലിച്ച്‌ മുഖത്ത്‌ പുരട്ടുക.

എട്ട്‌

സൗന്ദര്യത്തിന്‌ ഉറക്കമൊരു ഘടകമാണ്‌. ഉറക്കവും ഉറക്കക്കൂടുതലും ഒരേപോലെ സൗന്ദര്യത്തിന്റെ മാറ്റു കുറയ്‌ക്കുന്നു. എട്ടുമണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. ഇല്ലായെങ്കില്‍ കണ്ണിന്‌ താഴെ കറുത്തപാടുകള്‍ ഉണ്ടാകും.

ഒമ്പത്‌

വശ്യതയാര്‍ന്ന ചിരി ആരുടെയും മനംകവരും. ഇതിന്‌ ദന്തസംരക്ഷണം കൂടിയേതീരൂ. ദിവസത്തില്‍ രണ്ടുനേരം പല്ല്‌ ബ്രഷ്‌ ചെയ്യാന്‍ സാധിച്ചാല്‍ നിങ്ങളുടെ ചിരി മനോഹരമാക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment