സൗന്ദര്‍രാജന്‍ അന്തരിച്ചു
ചെെന്നെ: വിഖ്യാത തമിഴ് പിന്നണി ഗായകന്‍ ടി.എം. സൗന്ദര്‍രാജന്‍(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ െവെകിട്ട് 3.50-ന് ചെെന്നെയിലെ വസതിയിലായിരുന്നു അന്ത്യം.
ആറു പതിറ്റാണ്ടിലേറെ തമിഴ് സിനിമാഗാന രംഗത്തെ നിറസാന്നിധ്യമായിരുന്നു ടി.എം.എസ്. പതിനായിരത്തിലേറെ തമിഴ് സിനിമാഗാനങ്ങളും മൂവായിരത്തോളം ഭക്‌തിഗാനങ്ങളും അദ്ദേഹത്തിന്റെ ശബ്‌ദത്തില്‍ പിറന്നു.
ഗാനരംഗങ്ങളില്‍ എം.ജി.ആര്‍, ശിവാജി ഗണേശന്റെയും ശബ്‌ദമായിരുന്ന ടി.എം.എസ്. തമിഴ്‌സിനിമാഗാന രംഗത്തെ മുടിചൂടാമന്നനായാണ് അറിയപ്പെട്ടിരുന്നത്. പൗരുഷം നിറഞ്ഞ കരുത്തുറ്റ ശബ്‌ദമാണ് സിനിമാ പിന്നണി ഗാനരംഗത്ത് അദ്ദേഹത്തിന് വേറിട്ട ഇടമൊരുക്കിയത്. 2007-ാണ് അവസാനമായി സിനിമാഗാനം പാടുന്നത്. വേള്‍ഡ് ക്ലാസിക്കല്‍ തമിഴ് കോണ്‍ഫറന്‍സിനായി 2010-ല്‍ എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ തീം സോങ് അദ്ദേഹം പാടിയിരുന്നു.
നാന്‍ ആണയിട്ടാല്‍ (എങ്ക വീട്ടു പിള്ളൈ), ആറു മനമേ, ആയിരത്തില്‍ ഒരുവന്‍, അന്‍പേ വാ, അഴകിയ തമിഴ്‌മകള്‍ ഇവള്‍, എന്നടീ രാക്കമ്മ, ഇന്ത മാളികെ, ഓടും മേഘങ്ങളേ, എങ്കേ നിമ്മതി... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സൂപ്പര്‍ഹിറ്റുകളാണ് സൗന്ദര്‍രാജന്റെ ശബ്‌ദമാധുരി ആസ്വാദകരെ തേടിയെത്തിയത്. ഭക്‌തിഗാനങ്ങളില്‍ മുരുകനെപ്പറ്റിയുള്ള ഉള്ളം ഉരുകുതയ്യാ... വേറിട്ടു നില്‍ക്കുന്നു.
2003-ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കെലെമാമണി, പാടകര്‍ തിലകം, ഇെശെ ചക്രവര്‍ത്തി, സമഗ്ര സംഭാവനയ്‌ക്കുള്ള സ്വരലയ-െകെരളി യേശുദാസ് അവാര്‍ഡ് ഉള്‍പ്പെടെ അമ്പതിലേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്. പിന്നണി ഗായകനെന്നതിനപ്പുറം അഭിനയരംഗത്തും ചലച്ചിത്ര നിര്‍മാണരംഗത്തും അദ്ദേഹം ഭാഗ്യംപരീക്ഷിച്ചു.
ദേവകിയെന്ന ചിത്രത്തില്‍ ഗാനരംഗത്ത് പാടിയഭിനയിച്ച അദ്ദേഹം പട്ടിണിത്താര്, അരുണഗിരിനാഥര് എന്നീ ചിത്രങ്ങളില്‍ നായകനായി. 1922 മാര്‍ച്ച് 24-ന് മധുരയില്‍ മീനാക്ഷി അയ്യങ്കാറുടെയും വെങ്കിടമ്മാളിന്റെയും രണ്ടാമത്തെ മകനായി ജനനം. ചെറുപ്പത്തില്‍ത്തന്നെ കര്‍ണാടകസംഗീത പഠനം തുടങ്ങിയ സൗന്ദര്‍രാജന്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു തുടങ്ങി. 1946-ല്‍ ചിത്രീകരിച്ച കൃഷ്‌ണവിജയം എന്ന ചിത്രത്തിലൂടെയാണ് സിനിമാഗാന രംഗത്തെ ടി.എം.സിയുടെ അരങ്ങേറ്റമെങ്കിലും പിന്നെയും നാലു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവന്നുചിത്രം പുറത്തിറങ്ങാന്‍.
രാധേ എെന്നെവിട്ട് ഓടാതെടീ എന്ന ഗാനം അന്നത്തെ സൂപ്പര്‍ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചതോടെ ടി.എം.എസിന്റെ കരിയര്‍ഗ്രാഫ് ഉയര്‍ന്നു. 625 രൂപയായിരുന്നു ആദ്യ ഗാനം പാടിയതിനുള്ള പ്രതിഫലമെന്ന് അദ്ദേഹം പലവേദികളിലും പറഞ്ഞിട്ടുണ്ട്. എം.ജി.ആറും ശിവാജി ഗണേശനും ഒന്നിച്ചഭിനയിച്ച ഏക സിനിമയായ കൂണ്ടുക്കിളിയില്‍ പാടാന്‍ അവസരം ലഭിച്ചതാണ് ടി.എം.എസിന്റെ സംഗീതജീവിതത്തില്‍ വഴിത്തിരിവായത്. ഇതിലെ കൊഞ്ചും കിളിയന പെണ്ണേ എന്ന പാട്ടുകേട്ട എം.ജി.ആര്‍. തന്റെ സ്‌ഥിരം ഗായകനായി ടി.എം. സൗന്ദര്‍രാജനെ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 1977-ല്‍ എം.ജി.ആറും 1995-ല്‍ ശിവാജി ഗണേശനും മരിക്കുംവരെ അവര്‍ക്കുവേണ്ടി പാടാനുള്ള നിയോഗം ടി.എം.എസിനായിരുന്നു. എസ്.വി. വെങ്കട്ടരാമന്‍, എ. സുബ്ബയ്യ നായിഡു മുതല്‍ ജി. ദേവരാജന്‍, വി. ദക്ഷിണാമൂര്‍ത്തി, എ.ആര്‍. റഹ്‌മാന്‍ വരെയുള്ള പ്രഗത്ഭരായ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഭാര്യ: സുമിത്ര. ആറു മക്കളുണ്ട്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net