Saturday 25 May 2013

[www.keralites.net] Kerala, the state of drunkards!!!!

 

കേരളത്തില്‍ കുട്ടികളിലും സ്ത്രീകളിലും മദ്യപാനശീലം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
Fun & Info @ Keralites.net
തൃശൂര്‍: കേരളത്തില്‍ സ്ത്രീകളിലും കുട്ടികളിലും മദ്യപാനശീലം വര്‍ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്‍െറയും പൊലീസിന്‍െറ "അവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍' (ഒ.ആര്‍.സി) പദ്ധതിയുടെയും കണക്കുകള്‍. നഗരങ്ങളിലെ സ്ത്രീകളില്‍ ഇരുപത് ശതമാനം മദ്യപാന ശീലമുള്ളവരാണെന്ന് എക്‌സൈസ് വകുപ്പിന്‍െറ കണക്ക് പറയുന്നു. ഗ്രാമങ്ങളും കൂടി പരിഗണിക്കുമ്പോള്‍ കേരളത്തില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ മദ്യപരാണ്. ഇക്കാര്യത്തില്‍ 10 വര്‍ഷത്തിനിടക്ക് നാലിരട്ടിയാണ് വര്‍ധന. സ്ത്രീകളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പാര്‍ലറുകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. ബിവറേജസ് വില്‍പനശാലകളില്‍ ക്യൂ നില്‍ക്കുന്നവരില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്. പ്രഫഷനല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാനം വ്യാപകമാണ്.

ജോലിയിലെ സമ്മര്‍ദവും ഭാരിച്ച ഉത്തരാവാദിത്തവും കുടുംബപ്രശ്‌നങ്ങളുമാണ് ഏറെ പേരെയും മദ്യപാനികളാക്കുന്നത്. മദ്യപനായ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കു വേണ്ടി നടത്തുന്ന മദ്യസല്‍ക്കാരങ്ങളില്‍ ഭാര്യ കമ്പനിക്ക് അല്‍പം മദ്യപിക്കും. ഇത് ചിലരെ സ്ഥിരം മദ്യപരാക്കുന്നു. അമിത മദ്യപാനികളായ പുരുഷന്മാര്‍ക്കൊപ്പം ഭാര്യമാര്‍ ജീവിതം തുടരുന്നുണ്ടെങ്കിലും അതേ ശീലമുള്ള ഭാര്യയെ തൊണ്ണൂറു ശതമാനവും ഉപേക്ഷിക്കുകയാണ്.

കുട്ടികള്‍ക്കിടയില്‍ മദ്യപാനവും ലഹരി ഉപയോഗങ്ങളും വര്‍ധിക്കുകയാണെന്ന് പൊലീസിന്‍െറ "അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി' അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ തൃശൂര്‍ ജില്ലയിലെ 125 എയ്ഡഡ്/ സി.ബി.സ്.ഇ സ്കൂളുകളിലെ 430 വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ക്യാമ്പിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്. ഇതനുസരിച്ച് സ്കൂള്‍ വിദ്യാര്‍ഥികളില്‍ പത്ത് ശതമാനത്തോളം പേര്‍ മദ്യമോ മറ്റു ലഹരി ഉല്‍പന്നങ്ങളോ ഉപയോഗിക്കുന്നവരാണ്. മദ്യപിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം 13 വയസ്സാണെന്നാണ് കണക്കെങ്കിലും അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലും മദ്യപാനശീലം കണ്ടത്തെിയതായി അധികൃതര്‍ പറയുന്നു. ബീഡിക്ക് അടിമയായവരും മദ്യത്തിന് പകരം വൈറ്റ്‌നര്‍ ഉപയോഗിക്കുന്നവരുമുണ്ട്. അടുത്ത സുഹൃത്തുക്കളില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതെന്ന് ഒ.ആര്‍.സി തൃശൂര്‍ ജില്ലാ കോഓഡിനേറ്റര്‍ എ.വി.രചിത്ര പറഞ്ഞു. സി.ബി.എസ്.ഇ സ്കൂളുകളിലും സ്ഥിതി സമാനമാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment