മടങ്ങിവരവ് ആഘോഷമാക്കി റാണി മുഖര്‍ജി
നോ വണ്‍ കില്‍ഡ് ജെസീക്ക' എന്ന ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കിയ റാണി മുഖര്‍ജി യാഷ് രാജ് ഫിലിംസിന്റെ 'ധൂം -3' മികച്ച വേഷവും ഉറപ്പിച്ചിരിക്കുകയാണ്. 'ധൂം -2'ല്‍ ഐശ്വര്യ റായി ചെയ്തവേഷത്തിനു തുല്യമായ ഒന്നാണ് 'ധൂം -3'യില്‍ റാണിയെ കാത്തിരിക്കുന്നത്.
'ധൂം -1'ല്‍ ജോണ്‍ എബ്രഹാമും 'ധൂം -2'ല്‍ ഹൃത്വിക് റോഷനും ചെയ്ത പ്രതിനായക വേഷത്തില്‍ ഇത്തവണയെത്തുന്നത് ആമീര്‍ഖാനാണ്. ആമിര്‍ ഖാന്റെ ജോഡിയായാണ് റാണി മുഖര്‍ജി അടുത്ത വര്‍ഷമിറങ്ങുന്ന 'ധൂം -3'യില്‍ എത്തുക.
ഇന്ത്യന്‍ പ്രേക്ഷകര്‍ റാണി മുഖര്‍ജിയെ എഴുതിത്തള്ളിയെന്ന വിമര്‍ശനങ്ങള്‍ സിനിമാ ലോകത്ത് ഉയര്‍ന്ന സമയത്തായിരുന്നു 'നോവണ്‍ കില്‍ഡ് ജെസീക്ക' എന്ന ഹിറ്റ് ചിത്രത്തിലൂടെ റാണിയുടെ മടങ്ങിവരവ്. ആമിറിനൊപ്പം ഏതാനും നല്ല ചിത്രങ്ങളില്‍ നായികയായിരുന്ന റാണി പുതിയ വേഷത്തെയും പ്രതീക്ഷയോടെയാണ് കാണുന്നത്. ബോളിവുഡില്‍ ഖാന്‍ ത്രയങ്ങള്‍ (ഷാരൂഖ്, സല്‍മാന്‍, ആമിര്‍)ക്കൊപ്പം അഭിനയിച്ചിട്ടുള്ള റാണി മുഖര്‍ജി ആമിര്‍ഖാനാണ് തന്റെ മികച്ച ജോഡിയെന്ന് ഒരു ടോക്‌ഷോയില്‍ അടുത്തയിടെ അഭിപ്രായപ്പെടുകയുണ്ടായി.
2011 ആദ്യം തന്നെ 'ധൂം -3'നെക്കുറിച്ച് യാഷ് രാജ് ഫിലിംസ് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ ചിത്രത്തിന്റെ നിര്‍മാണം വൈകിയതാണ് റാണിക്ക് അവസരമായത്. ഒടുവില്‍ 2012 ആദ്യംതന്നെ ഷൂട്ടിങ് തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. ആമിര്‍ഖാന്റെ പുതിയ ചിത്രമായ 'തലാശ്' ഫിബ്രവരിയില്‍ റിലീസാകുന്നതിനാല്‍ വീണ്ടും മാര്‍ച്ചിലേക്ക് ഷൂട്ടിങ് മാറ്റിയിരിക്കുകയാണ്.
ആദ്യ രണ്ട് 'ധൂം' ചിത്രങ്ങളിലും നായകനായിരുന്ന അഭിഷേക് ബച്ചന്‍ തന്നെയാണ് ജയ് എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ 'ധൂം - 3'യിലും എത്തുക. അലിയെന്ന ബൈക്ക് റേസറായി ഉദയ്‌ചോപ്രയും ചിത്രത്തില്‍ പതിവുപോലെ ഇത്തവണയുമുണ്ടാകും. ആദ്യ രണ്ട് 'ധൂം' ചിത്രങ്ങളും വിജയം കണ്ടതിനെത്തുടര്‍ന്നാണ് 'ധൂം -3'യുമായി യാഷ്‌രാജ് ഫിലിംസ് വീണ്ടുമെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും അഭിനേതാക്കളുടെയും മറ്റും വിവരങ്ങള്‍ ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
'ധൂം മജാലെ ധൂം മജാലെ' എന്ന ഹിറ്റ് ഗാനത്തിലൂടെ മാത്രമല്ല ഈ ചിത്രം ഇന്ത്യന്‍ യുവത്വത്തെ സ്വാധീനിച്ചത്. തെരുവിലെ ബൈക്ക് മത്സരങ്ങള്‍ക്കും ബൈക്ക് മോഷണങ്ങള്‍ക്കും ബൈക്കുകളില്‍ ചില എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍ നടത്തി ചെത്ത് മോഡലുകള്‍ ഇറക്കുന്നതിനും 'ധൂം' യുവത്വത്തെ പ്രേരിപ്പിച്ചു. ചിത്രത്തിലെ രംഗത്തിന്റെ അനുകരണം ഇങ്ങ് കേരളത്തിലുണ്ടായത് മലപ്പുറത്തെ ചേലേമ്പ്ര ബാങ്ക് മോഷണക്കേസില്‍ വെളിവായിരുന്നു. ചിത്രത്തിലെ ബാങ്ക് മോഷണരംഗം അനുകരിച്ചായിരുന്നു സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് 2007 ഡിസംബറില്‍ കൊള്ളയടിച്ച് 25 ലക്ഷം രൂപയും എട്ടു കിലോ ഗ്രാം സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. കേരള പോലീസ് പ്രതികളെ പിടികൂടിയപ്പോഴാണ് 'ധൂ'മിലെ രംഗങ്ങളാണ് പ്രചോദനമായതെന്ന് മോഷ്ടാക്കള്‍ വെളിപ്പെടുത്തിയത്.
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment