കോഴിക്കോടന്‍ സ്മരണകളുമായി ശ്രീകുമാരന്‍തമ്പി
പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍തമ്പിക്ക് കോഴിക്കോട് നഗരത്തെ സംബന്ധിച്ച് ഒരുപാട് ഗൃഹാതുര സ്മരണകളുണ്ട്. തന്റെ ഔദ്യോഗിക കലാജീവിതത്തില്‍ അദ്ദേഹത്തിന് ഈ നഗരത്തെ മാറ്റിനിര്‍ത്താനാവില്ല. കടലുണ്ടിയും ചാലിയാറും മാതൃഭൂമിയും കോഴിക്കോട്ടെ സാഹിത്യലോകവും തനിക്ക് അന്യമല്ല. തന്റെ സിനിമാരംഗത്തേക്കുള്ള തുടക്കംകുറിച്ചതും കോഴിക്കോട് നഗരത്തിലാണ്.
പ്രേംനസീര്‍ സാംസ്‌കാരികവേദി നല്‍കിയ ആദരവ് ചടങ്ങില്‍ തമ്പി പഴയതൊന്നും വിസ്മരിച്ചില്ല. ആദ്യകാലത്തെ തന്റെ അനുഭവങ്ങള്‍ ഓരോന്നായി അദ്ദേഹം പറഞ്ഞുതുടങ്ങിയപ്പോള്‍ സദസ്സും കൗതുകപൂര്‍വം കാതോര്‍ത്തു.
ടൗണ്‍ഹാളില്‍ നിറഞ്ഞുനിന്ന സദസ്സിന് മുമ്പില്‍ ചിത്രഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ പി.പ്രേംചന്ദ് ആണ് ശ്രീകുമാരന്‍തമ്പിയെ പരിചയപ്പെടുത്തിയത്. മലയാളത്തിന് ചെയ്ത സേവനങ്ങള്‍ എടുത്തുപറഞ്ഞ അദ്ദേഹം തമ്പിക്ക് പത്മശ്രീ, പത്മവിഭൂഷന്‍ പദവികള്‍ ലഭിക്കാത്തതിന് പിന്നിലുള്ള കാര്യങ്ങളും പ്രതിപാദിച്ചിരുന്നു. തുടര്‍ന്നുള്ള മറുപടി പ്രസംഗത്തിലാണ് തന്റെ ജീവിതത്തില്‍ കോഴിക്കോടിനുണ്ടായ സ്ഥാനത്തെപ്പറ്റി ശ്രീകുമാരന്‍തമ്പി പറഞ്ഞുതുടങ്ങിയത്.
ഹരിപ്പാട്ടുകാരനായ താന്‍ പണ്ട് മാതൃഭൂമിയില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥനാത്തിലാണ് കോഴിക്കോട്ടെത്തിയത്. അധ്യാപകനെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. വെറും കടലാസില്‍ അപേക്ഷിച്ചു ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി ലഭിച്ചു. ചാലിയം ഉമ്പിച്ചി ഹൈസ്‌കൂളിലെത്താന്‍. മലബാറിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ചാലിയം മലപ്പുറംജില്ലയിലാണെന്ന ധാരണയില്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെവെച്ചാണ് ചാലിയം കോഴിക്കോട് ജില്ലയിലാണെന്നറിയാന്‍ കഴിഞ്ഞത്. ട്രെയിന്‍ ഫറോക്കില്‍ എത്തിയപ്പോള്‍ ഇറങ്ങി. എങ്ങോട്ട് പോകണമെന്ന് യാതൊരു നിശ്ചയവുമില്ല. സ്‌നേഹസമ്പന്നനും ഉപകാരിയുമായിരുന്നു ഫറോക്കിലെ സ്റ്റേഷന്‍ മാസ്റ്റര്‍. അദ്ദേഹം എല്ലാ ചോദിച്ചറിഞ്ഞു. കടലുണ്ടിയാണ് ചാലിയത്തിനടുത്തെ സ്റ്റേഷന്‍ എന്നുപറഞ്ഞ് മറ്റൊരു ട്രെയിനില്‍ കടലുണ്ടിയിലേക്ക് കയറ്റി. രാത്രി മറ്റോ ആയിരുന്നു അവിടെ എത്തിയത്. കടലുണ്ടിയില്‍ നിന്ന് ചാലിയത്തേക്ക് നടന്നു. രാവിലെ സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രധാനാധ്യാപകനെ കണ്ടു. ഇമ്പിച്ചിബാവ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എനിക്ക് പുറമെ ഒരു പെണ്‍കുട്ടിയും അവിടെ എത്തിയിരുന്നു. പ്രധാനാധ്യാപകന്‍ നേരെ എന്നോട് ക്ലാസ്സെടുക്കാന്‍ പറഞ്ഞു.
സയന്‍സോ മറ്റോ ആയിരുന്നു വിഷയം. എന്റെ ക്ലാസ് ശ്രദ്ധിച്ച് പ്രധാനാധ്യാപകന്‍ വരാന്തയിലൂടെ നടന്നിരുന്നു. ക്ലാസ് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. നിയമനഉത്തരവ് ടൈപ്പ് ചെയ്തുതന്നു. അന്നേ ചെറുകവിതകളും കഥകളും ഞാന്‍ എഴുതിയിരുന്നു. ആദ്യ പ്രതിഫലം 'മാതൃഭൂമി'യില്‍ നിന്നാണ്. വാരാന്തപ്പതിപ്പിലേക്ക് കഥ അയച്ചു. അവിടെ വി.എം. കൊറാത്ത് ആയിരുന്നു എന്റെ ഉപദേശകന്‍. തുടര്‍ന്ന് ചന്ദ്രിക, ദേശാഭിമാനി തുടങ്ങിയ വാരികകളിലും എഴുതി. ആറു മാസത്തോളം ഈ നഗരത്തില്‍ ജീവിച്ചു. പിന്നീട് കുറച്ചുകാലം ഉത്തരേന്ത്യയില്‍. ഭാഗ്യമെന്നു പറയട്ടെ. സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായി ജോലി ലഭിച്ചതും കോഴിക്കോട് നഗരത്തില്‍ തന്നെ. കോഴിക്കോട്ടെ സംസ്‌കാരികരംഗവുമായി ബന്ധം പുലര്‍ത്തി വരവേ എഴുത്തും തുടര്‍ന്നു. സിനിമയില്‍ പാട്ടെഴുതാന്‍ അവസരം ഉണ്ടായത് കോഴിക്കോട്ട് ജോലി എടുക്കുമ്പോഴാണ്. 'കാട്ടുമല്ലിക'യ്ക്കുവേണ്ടി പാട്ടെഴുതാന്‍ ഇവിടെ നിന്നാണ് പോയത്. അതോടെ എന്റെ സിനിമാ ജീവിതത്തിനും കോഴിക്കോട് നഗരം നിമിത്തമായി. സിനിമയില്‍ അവസരം കൂടിയപ്പോള്‍ ജോലി ഉപേക്ഷിച്ചു.
പിന്നീട് ചെന്നൈ, എറണാകുളം തുടങ്ങിയയിടത്തായി ജീവിതം. കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും നിങ്ങളുടെ നാട്ടുകാരന്റേതാണ്. കോഴിക്കോട് അബ്ദുല്‍ ഖാദറുടെ. പിന്നീട് ഒരുപാട് സുഹൃത്തുക്കള്‍. കലാരംഗത്ത് ഞാന്‍ അനുഗൃഹീതനായെങ്കില്‍ ഈ നാടിനെയും വിസ്മരിക്കാനാവില്ല. കോഴിക്കോട്ടുകാര്‍ നല്‍കിയ ആദരവിനു നന്ദിയുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പത്മശ്രീ, പത്മവിഭൂഷണ്‍ പദവികള്‍ ലഭിക്കാത്തതിനെ പറ്റിയും അദ്ദേഹം പ്രതിപാദിച്ചു. പി. ഭാസ്‌കരന്റെ ഗാനങ്ങള്‍ കേട്ട് മതിമറന്നാണ് സിനിമാ പാട്ട്എഴുത്തില്‍ കമ്പം കയറിയത്. ഞാന്‍ എന്നും ആരാധിക്കുന്ന പി. ഭാസ്‌കരനെ പത്മശ്രീ, പത്മവിഭൂഷണ്‍ പദവികള്‍ നല്‍കി ആദരിച്ചിട്ടില്ല - ശ്രീകുമാരന്‍ തമ്പി പറഞ്ഞുനിര്‍ത്തി.

--
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment