അഗസ്റ്റിന്റെ രണ്ടാമൂഴം
ബൈജു പി. സെന്‍
മലയാള സിനിമയില്‍ എന്നും ആഘോഷസിനിമകള്‍ക്ക് ഹരം പകരുന്ന ഒരു വിഭവമായിരുന്നു അഗസ്റ്റിന്‍. കുതിരവട്ടം പപ്പുവിനുശേഷം കോഴിക്കോടന്‍ ഭാഷ വീണ്ടും വെള്ളിത്തിരയില്‍ തനിമയോടെ പകര്‍ത്താന്‍ ആ താരത്തിന് കഴിഞ്ഞു. ചെറുതും വലുതുമായ നൂറോളം ചിത്രങ്ങള്‍ പിന്നിട്ട സമയത്താണ് വിധിയുടെ ക്രൂരത ഒരു സ്‌ട്രോക്കിന്റെ രൂപത്തില്‍ ഈ കലാകാരനെ ആക്രമിക്കാനെത്തിയത്. ആത്മവിശ്വാസത്തിന്റെ കരുത്തില്‍ വിധിയോട് പോരിട്ട കലാകാരന്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. മേജര്‍ രവി, സുരേഷ്‌ഗോപിയെ നായകനാക്കി ഒരുക്കുന്ന 'രക്ഷ' എന്ന പുതിയ ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് അഗസ്റ്റിനാണ്. ഷാജി കൈലാസിന്റെ 'കിങ് ആന്റ് കമ്മീഷണറി'ലും അഗസ്റ്റിന്‍ ശ്രദ്ധേയ വേഷം ചെയ്തു.
അഗസ്റ്റിന്റെ റീ എന്‍ട്രി വിശേഷങ്ങള്‍...
പോസിറ്റീവ് എനര്‍ജിയോടെയുള്ള ഈ തിരിച്ചുവരവിലേക്ക് നയിച്ചത് ആരാണ്?
ആരും നയിച്ചതല്ല. ആ പോസിറ്റീവ് എനര്‍ജി ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്. ഒരു നടന്‍ എന്ന നിലയില്‍ ഒരിക്കലും ഫീല്‍ഡില്‍നിന്ന് ഔട്ടാകില്ല എന്ന ആത്മവിശ്വാസം പണ്ട് എനിക്കുണ്ടായിരുന്നു.
പക്ഷേ, ഈ അസുഖം വന്നപ്പോള്‍ ഞാന്‍ അല്പം തളര്‍ന്നു. മരണ ഭയം എന്നെ പേടിപ്പിച്ചിരുന്നില്ല. പക്ഷേ, കല്യാണപ്രായമെത്തിയ രണ്ട് പെണ്‍കുട്ടികള്‍... ജീവിത മാര്‍ഗം നിലയ്ക്കുമോ എന്ന ചിന്ത... ഇനി എന്ത് ചെയ്യും എന്ന ആശങ്ക... ഇവയെല്ലാം എന്നെ തളര്‍ത്തിയിരുന്നു. അതിനിടയില്‍ ആന്‍ സിനിമാരംഗത്ത് തുടക്കമിട്ടപ്പോള്‍, അതിനു ലഭിച്ച പ്രേക്ഷകപ്രീതി കണ്ടപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടി... നല്ല ധൈര്യം വന്നു. ദൈവം ഒരു വഴിതുറന്നുതന്നതുപോലെ... അതിന് ആരോട് നന്ദി പറയയണമെന്ന് എനിക്കറിയില്ല. ആ നന്ദി ഒരുപാട് പേരോട് ഉള്ളതിനാല്‍ ദൈവത്തില്‍ പറഞ്ഞ് അവസാനിപ്പിക്കാം.
പെണ്‍പട്ടണത്തിലൂടെ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍?...
അതെ... എന്റെ അടുത്ത കൂട്ടുകാരനായ രഞ്ജിത്തിന്റെ തിരക്കഥയ്ക്ക് മറ്റൊരു ചങ്ങാതിയായ വി.എം. വിനു സംവിധാനം ചെയ്ത 'പെണ്‍പട്ടണ'ത്തിലൂടെയാണ് തിരിച്ചെത്തിയത്. അതിനുശേഷം 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്', 'ഇന്ത്യന്‍ റുപ്പി', റിലീസ് ചെയ്യാനിരിക്കുന്ന 'കിങ് ആന്റ് കമ്മീഷണര്‍', ജോയ് മാത്യുവിന്റെ 'ഷട്ടര്‍'... അങ്ങനെയുള്ള ചിത്രങ്ങള്‍ കിട്ടി. ഇനി എനിക്ക് ടെന്‍ഷനില്ല.
ഇന്ത്യന്‍ റുപ്പിയില്‍ പരിമിതിക്ക് അതീതമായ ഒരു കഥാപാത്രത്തെയല്ലേ കിട്ടിയത്?
അതെ. ഒരു കസേരയില്‍ ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഇരിക്കുന്ന കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ഒരു ഡയലോഗുപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും പ്രേക്ഷകരില്‍നിന്ന് വലിയ പ്രതികരണമാണ് 'ഇന്ത്യന്‍ റുപ്പി' സമ്മാനിച്ചത്. ആ കഥാപാത്രമാണ് മേജര്‍ രവിയുടെ ചിത്രത്തിലേക്ക് എന്ന വഴിതിരിച്ചുവിട്ടത്. സാധാരണ പാട്ട് സീന്‍ ചിത്രീകരിക്കുമ്പോള്‍ ആ പ്രദേശത്ത് എന്നെ ആരും അടുപ്പിക്കാറില്ല. 'ഇന്ത്യന്‍ റുപ്പി'യിലെ പാട്ട്‌സീനില്‍ ഞാന്‍ വന്നതോടെ എന്റെ തിരിച്ചുവരവ് പലരുടെയും ശ്രദ്ധയില്‍പ്പെട്ടു.
ഷാജി കൈലാസിന്റെ 'മള്‍ട്ടി സ്റ്റാര്‍' ചിത്രമായ 'കിങ് ആന്റ് കമ്മീഷണറി'ലെ കഥാപാത്രത്തെക്കുറിച്ച്?
സംഗീതലോകത്തിനുവേണ്ടി ജീവിതം പകുത്തുകൊടുത്ത ജയ്ഹിന്ദ് ബാബു എന്ന കഥാപാത്രം. പക്ഷേ, ഉപജീവനം ജൂസ് കടയാണ്. ഒടുവില്‍ ആ പാവത്തിന്റെ ജീവിതം തകര്‍ക്കുന്ന ഒരു സംഭവം നടന്നു. അതിന് പരിഹാരം തേടി അലയുന്ന ബാബുക്ക... അത് പ്രേക്ഷക മനസ്സിനെ ഈറനണിയിക്കുന്ന ഒരു കഥാപാത്രമായിരിക്കും. ഒരു സൂപ്പര്‍താരചിത്രമായതിനാല്‍ ഒന്നും തുറന്നു പറയാന്‍ പറ്റില്ല.
പത്രക്കാരെ എനിക്കിപ്പോള്‍ പേടിയാണ്. അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാല്‍ അത് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ചര്‍ച്ചയാകും. ആരാധകരും ഫാന്‍സും ചൂടാകും. പണ്ടൊരിക്കല്‍ അമേരിക്കയില്‍ പോപ്പിന്റെ സന്ദര്‍ശനം നടന്നപ്പോള്‍ ഒരു പത്രക്കാരന്‍ പോപ്പിനോട് ചോദിച്ചു. ''ഇവിടെ ഡാന്‍സ് ബാറുകള്‍ ഉണ്ട്. അതിനെക്കുറിച്ച് പോപ്പിന് എന്താണ് പറയാനുള്ളത്?'' പോപ്പ് അതിന് മറുപടി പറഞ്ഞില്ല. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. പത്രലേഖകര്‍ വിട്ടില്ല. പോപ്പ് പോകാന്‍ എഴുന്നേറ്റപ്പോള്‍ വീണ്ടും ചോദ്യം.. പോപ്പ് ചിരിച്ചുകൊണ്ട് ചോദിച്ചു: ''ഇവിടെ ഡാന്‍സ് ബാര്‍ ഉണ്ടോ?'' അടുത്ത ദിവസം പത്രത്തില്‍ വന്ന ഹെഡ്ഡിങ്: 'ഇവിടെ ഡാന്‍സ് ബാര്‍ ഉണ്ടോ?-പോപ്പ്.' അതാണ് ചില പത്രക്കാരുടെ കാര്യം.
സംവിധായകന്‍ ഷാജി കൈലാസുമായുള്ള ബന്ധം തുടങ്ങുന്നത്...
കോഴിക്കോട്ടുവെച്ചാണ്. 'സ്ഥലത്തെ പ്രധാന പയ്യന്‍'സിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണെന്നാണ് ഓര്‍മ. എന്നെ പരിചയപ്പെടുത്തിയ സുഹൃത്തിനുവേണ്ടി ഞാന്‍ പിന്നീട് റെക്കമെന്റ് ചെയ്യേണ്ടിയും വന്നിട്ടുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധം. അന്ന് ഷാജിയുടെ ഏറ്റവും വലിയ മോഹം രഞ്ജിത്തിന്റെ തിരക്കഥ സിനിമയാക്കുക എന്നതായിരുന്നു.
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment