| | പത്മശ്രീ ഭരത് ഡോക്‌ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കളിയാക്കി എന്ന് ആരോപിച്ച് ആന്റണി പെരുമ്പാവൂര്‍ സരോജ് കുമാറിന്റെ ക്യാമറാമാന്‍ എസ്. കുമാറിനെ ഫോണില്‍ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്ത പുറത്തു വന്നിട്ടും ലാലും ഫാന്‍സും അനക്കമില്ലാതെയിരിക്കുന്നത് എന്താണ്? സംഭവം മലയാള സിനിമാരംഗത്താകമാനം ചര്‍ച്ചാവിഷയമായിട്ടും ഇതേക്കുറിച്ച് മോഹന്‍ലാലോ അദ്ദേഹത്തിന്റെ ഫാന്‍സോ ഒരക്ഷരം പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. കാരണം, ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാതിരിക്കുകയാണ് ശരിയായ തന്ത്രം എന്ന് മോഹന്‍ലാല്‍ കരുതുന്നത്രെ. തങ്ങള്‍ ഈ പ്രശ്‌നത്തെക്കുറിച്ച് എന്തു പറഞ്ഞാലും അത് ബിലോ ആവറേജ് കളക്ഷനും അഭിപ്രായവുമായി തിയേറ്ററുകളില്‍ അരിഷ്‌ടിച്ച് തുടരുന്ന 'സരോജ് കുമാറിന് ഗുണകരമാവും എന്ന് കരുതിയാണത്രെ ഫാന്‍സ് തല്‍ക്കാലം മൗനം പാലിക്കുന്നത്. ഒരു കാരണവശാലും തങ്ങളുടെ ഒരു പ്രതികരണവും 'സരോജ്‌കുമാറിന്' ഗുണകരമായി ഭവിക്കാതിരിക്കാന്‍ ഇപ്പോള്‍ ബുദ്ധിപരമായി മൗനം പാലിക്കുന്ന ഫാന്‍സ് പക്ഷേ 'സരേജ്‌കുമാര്‍ ' തിയേറ്ററുകളില്‍ നിന്ന് പോയിക്കഴിഞ്ഞ് ഈ വിഷയത്തില്‍ ശക്‌തമായി ആഞ്ഞടിക്കും എന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍, മോഹന്‍ലാല്‍ സിനിമകളുടെ സംവിധായകനായി പേരെടുത്ത മേജര്‍ രവി ഇതെക്കുറിച്ച് പ്രതികരിച്ചിരുന്നു. ശ്രീനിവാസന്‍ സിനിമ കൂടെ അഭിനയിച്ചവര്‍ക്ക് മേല്‍ കരിവാരിത്തേക്കുന്നു എന്നും ഇത് മോശം പ്രവൃത്തിയാണ് എന്നുമാണ് മേജര്‍ രവി പ്രതികരിച്ചത്. |
No comments:
Post a Comment