Thursday, 2 February 2012

[www.keralites.net] Abdul Azeez Fund (Kidney Failure)

പ്രിയ സുഹുര്തുക്കളെ,

ഹ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍,

ഇരു കിഡ്നിയും ഏകദേശം പൂര്‍ണമായി തകരാറിലായി ഒപ്പം ശാരീരികമായി വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്ന സഹോദരന്‍ അബ്ദുല്‍ അസീസിന്റെ ഫണ്ടിലേക് കുവൈത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും നല്ല പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നു.  അസീസിന്റെ അവസ്ഥ മുമ്പത്തേക്കാള്‍ മോശമാണ്. കാരുണ്യവാനായ അല്ലാഹുവിന്റെ തണല്‍ മാത്രമാണ് പ്രതീക്ഷ. അല്ലാഹു അദ്ദേഹത്തിന് പൂര്‍ണ ശിഫ നല്‍കി, ഒരു പുതു ജീവിതം തിരിച്ചു നല്കുമരാകട്ടെ..

തന്നാല്‍ ആവുന്ന എത്രയായാലും, അത് നല്‍കി തന്റെ സഹോദരനെ സഹായിക്കണമെന്ന സന്മാനസ്സുകളെ കന്നുമ്പോള്‍ കണ്കുളിര്‍ക്കുകയാണ്. 

അതില്‍ ജാതിയെന്നോമതമെന്നോദേശമെന്നോ നോക്കാതെ എല്ലാവരും കൈതാങ്ങായി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഇതിനു വേണ്ടി യൂത്ത് ഇന്ത്യയുടെ ഓരോ എരിയയിലുമുള്ള യൂത്ത് ഇന്ത്യയുടെ ജനസേവന ലീഡര്‍‍മാരും നമ്മുടെ പ്രസ്ഥാന സഹോദരന്മാരും ഫീല്‍ഡില്‍ ഇറങ്ങി പ്രവര്‍ത്തിച്ചത് പ്രത്യേകം പ്രശംസനീയമാണ്.   ഒരു ഇതര മത സഹോദരന്‍, എനിക്ക് യൂത്ത് ഇന്ത്യയില്‍ ചേരണമെന്ന് ആഗ്രഹം പ്രകടിപിച്ചു, നമ്മുടെ പരിപാടികളൊക്കെ അറിയിക്കണമെന്ന് പറഞ്ഞു.

നിലവില്‍ ഈ സുമനുസ്സുകളില്‍ നിന്നും കിട്ടിയ സംഖ്യാ സഹോദരന്‍ അസീസിന്റെ കടം തീര്‍ക്കാന്‍ മാത്രമേ തികയുകയുള്ളൂ. കുടുംബം അപ്പോഴും വഴിമുട്ടി  നില്‍ക്കുകയാണ്. അതിനാല്‍ നിങ്ങളാല്‍ കഴിയുന്ന സേവനം ഇനിയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു. മെയിലുകള്‍ ഫോര്‍വേഡ് ചെയ്തും, സഹകരികളോട് പറഞ്ഞും മറ്റും...

അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ...

Abdulraheem
www.keralites.net

No comments:

Post a Comment