രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നു സംശയിക്കപ്പെടുന്ന വിവാദ മലയാളി വ്യവസായിക്കെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് തയ്യാറാകുന്നു. പത്രവ്യവസായം, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് തുടങ്ങി പല മേഖലകളില്‍ വാണിജ്യ താത്‌പര്യങ്ങളുള്ള വിവാദ മലയാളി വ്യവസായിയും അധോലോകവുമായി ഉള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പാകിസ്ഥാനില്‍ ഒളിച്ചുകഴിയുന്നു എന്നു കരുതപ്പെടുന്ന അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമും ഈ വിവാദ വ്യവസായിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണത്രെ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നറിയുന്നു.
ഹവാലയിലൂടെയും പാക് നിര്‍മ്മിത കള്ളനോട്ടായും എത്തുന്ന ദാവൂദിന്റെ പണം കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നിക്ഷേപിക്കുന്നത് വിവാദ മലയാളി വ്യവസായി മുഖേനയാണെന്ന് വിശദമാക്കുന്ന പരാതി കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് ലഭിച്ചിരുന്നു. പരാതിയില്‍ വിശ്വാസയോഗ്യമായ നിരവധി വസ്തുതകള്‍ അടങ്ങിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള നിര്‍ദേശം കേരളമടക്കമുള്ള നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളീലെ പോലീസിന് നല്‍കിയതെന്നും പറയപ്പെടുന്നു.
ദാവൂദിന് കേരളവുമായി പല തരത്തില്‍ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. സഹായികള്‍ മുഖേന കേരളത്തില്‍ പല ഭാഗങ്ങളിലും ദാവൂദ് ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നാണ് ഒരു കണ്ടെത്തല്‍. ഗള്‍ഫ് രാജ്യങ്ങള്‍ വഴി പാക് നിര്‍മ്മിത കള്ളനോട്ട് എത്തിക്കുന്നതിന് പിന്നിലും പാക് ചാരസംഘടനയുമായി ബന്ധമുള്ള ദാവീദാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട വിവാദ മലയാളി വ്യവസായിയുടെ പേര് ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നാല്‍, വാര്‍ത്തകളില്‍ വ്യക്തമാക്കിയിരിക്കുന്നത് അനുസരിച്ച് ഇയാള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുണ്ട്, പത്ര വ്യവസായ രംഗത്ത് സജീവമായുണ്ട്, കത്തോലിക്കാ സ്ഥാപനങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്ന ചില ബിസനസ്സില്‍ ഇയാള്‍ മുന്‍പ് ഇടപാടുകള്‍ നടത്തിയിരുന്നു. ചില പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യയച്ച് സഹായിക്കുകയും ചെയ്തിരുന്നു. സിംഗപ്പൂരിലും ചെന്നൈയിലും ബിസിനസ് താത്പര്യങ്ങളുണ്ടെന്നും വിദേശത്ത് ഇയാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു ഫൗണ്ടേഷനില്‍ നിന്നും വന്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായും പറയുന്നു.
ഇയാളോടൊപ്പം ബിനാമി നിക്ഷേപം നടത്തുന്നുവെന്ന് സംശയിക്കുന്ന ഒരു സ്വര്‍ണവ്യാപാരിക്കെതിരെയും അന്വേഷണം നടക്കുമെന്ന് കരുതപ്പെടുന്നു. ഗള്‍ഫ് മേഖലയിലും സാന്നിധ്യമുള്ള ഒരു വമ്പന്‍ മലയാളി സ്വര്‍ണ്ണാഭരണ വ്യാപാരിയെപ്പറ്റിയും അന്വേഷിക്കുന്നതിനു വേണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ പറ്റി കൃത്യമായ അന്വേഷണം നടന്നാല്‍ പല പ്രമുഖരും കുടുങ്ങുമെന്നുള്ളതിനാല്‍ അന്വേഷണത്തിന്റെ ഗതിയെ പറ്റി പലരും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു
No comments:
Post a Comment